എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Thursday, April 18, 2013

ആ കറുത്ത പക്ഷി പാടിയത് എന്തായിരുന്നു ...



ആ കറുത്ത പക്ഷി പാടിയത്  എന്തായിരുന്നു ..



ലചെരുവിലൂടെ ലജ്ജാവതിയായ കന്യകയെ പോലെ ഒളിച്ചോഴുകുന്ന  അവള്‍ കുറ്റ്യാടി എത്തുമ്പോഴേക്കും നാണത്തിന്‍റെ മൂടുപടംമാറ്റി  മുഖം വെളിയില്‍ കാട്ടി പുഞ്ചിരിതൂകി  തീരവാസികള്‍ക്കുളിര്‍നീരേകി ഇരുപഞ്ചായത്തിന്‍റ നടുവിലൂടെ  ഓളങ്ങളാകുന്ന ചിലങ്കമുഴക്കി തൂക്ക്പ്പാലത്തെ രോമാഞ്ചമണിയിച്ചു കൊണ്ട് അതിശ്രീഘ്രം  ഒഴുകി നീങ്ങുന്നു .

ആകാശത്തിന്‍റെ നീലിമ  തെങ്ങിന്‍ തോപ്പിന്‍റെ  ഹരിത വര്‍ണ്ണംത്തിനു മാറ്റു കൂട്ടുന്നു , ആകാശം മുട്ടെ മസ്തിഷക്ക മുയര്‍ത്തി  നില്‍ക്കുന്ന റബ്ബര്‍ ത്തോട്ടങ്ങള്‍ വാനം ചുംബിച്ചു നിവൃതി നേടി നില്‍ക്കുന്ന കുണ്ട്തോട് മലകള്‍ . ഇടക്ക് പെരുമ്പാമ്പിനെ പോലെ   വളഞ്ഞു നീണ്ടു നില്‍ക്കുന്ന പശുക്കടവ്‌ കുറ്റ്യാടിറോഡ്‌ .അകലെ ജാനകി കാടുകളിലെ വനാന്തരങ്ങളില്‍ പുഷ്പിച്ച വൃക്ഷലതാതികളെ തഴുകി വരുന്ന കിഴക്കന്‍ കാറ്റിന്‍റെ ഗന്ധമെന്‍റെ നാസ്വധ്വരങ്ങളില്‍ തറച്ചു കയറുന്നുണ്ട്  .

സന്ധ്യ ഇരുളിന്‍റെ പുതപ്പിട്ടു കഴിഞ്ഞിരിക്കുന്നു  കോതോട് മലകളില്‍ നിന്നും ചെറിയ കുളിരുമായി വന്ന  തണുത്ത കാറ്റില്‍   പുഴയോരത്ത് തീര്‍ത്ത ആ കൊച്ചു മറയുടെ  പനമ്പ് മറയില്‍ തട്ടിയുരസി കൊണ്ട് കടന്നു പോയി .കൂട്‌ തെറ്റിയ ഒരു കാക്ക ശോകമൂഖമായി  കരഞ്ഞു കൊണ്ട് എവിടേയോ മറഞ്ഞു പോയി മഴക്കാറുവന്നു മൂടിയ മേഘത്തിന്‍ വിടവിലൂടെ  ചന്ദ്രന്‍ ഒളിഞ്ഞു നോക്കി ..

ആ നിലാവിലും അവള്‍ ആഴങ്ങള്‍ തേടി മെല്ലെ ഒഴുകി കൊണ്ടിരുന്നു  ഇങ്ങിനെയുള്ള രാത്രികളെ യായിരുന്നു എന്‍റെ ശാലു പ്രണയിച്ചിരുന്നത്.പൂര്‍ണ്ണ ചന്ദ്രന്‍റെ ശോഭയില്‍ വെട്ടി ത്തിളങ്ങുന്ന ഈ പഞ്ചാര മുത്തുകളിലിരുന്നു കിന്നാരങ്ങള്‍ പറയാന്‍ അവള്‍ കൊതിച്ചിരുന്നു .ഞാന്‍ ചിലപ്പോള്‍ പിണങ്ങിയതും ഈ ഓര്‍മ്മകളെ താലോലിച്ചു അവള്‍ സമയം കൊല്ലുംബോഴായിരുന്നു .എന്നെങ്കിലും ഈ ഓളങ്ങളുടെ താരാട്ടുകേട്ടുറങ്ങാന്‍ കഴിയുമോ  നമുക്കാ തീരത്ത് ഒരു കൊച്ചു കൂര വച്ച് താമസിക്കണം എന്നുള്ള മോഹം അവളുടെ എന്നത്തെയും സ്വപ്നമായിരുന്നു .ഞാന്‍  അവളോട് പറയുക  "ഞാന്‍ എന്‍റെ മരണം വരെ  ഈ പെട്രോള്‍ ഗന്ധം വമിക്കുന്ന ഈ മരൂഭൂമി വിട്ടു എവിടേക്കും ഇല്ല "എന്‍റെ മരണം ഇവിടെ ആകണം എന്നാണ് എന്‍റെ ആഗ്രഹം എന്ന്  അപ്പോഴും അവള്‍ എന്‍റെ വാ പൊത്തി പറയും " ദേ" 'മനുഷ്യാ എനിക്ക് നമ്മുടെ സുഗന്ധം  പേറുന്ന കുളിര്‍കാറ്റകൊണ്ട് അങ്ങു സ്വര്‍ഗ്ഗത്തിലോട്ടു പോകണം 'ആ പച്ചപ്പില്‍ പൊതിഞ്ഞ എന്‍റെ തറവാട്ടിന്റെ തന്നെ ആ പള്ളിയില്‍ അന്തി യുറങ്ങണം . ആ വാക്കുകള്‍ ഒന്നും പാലിക്കാതെ    ഒരു ദിവസം രാവിലെ ആരോടും ഒരു പരിഭവം പോലും പറയാതെ മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം എരിഞ്ഞടങ്ങിയത്  എന്നെ തനിച്ചാക്കാന്‍  ആണോ ?എന്ന് എനിക്ക് തിരിച്ചറിഞ്ഞില്ല .അവളുടെ ഈ സ്വര്‍ണ്ണ അറികൊടെയുള്ള ഈ വരയന്‍ ഡയറി കകത്തുള്ള പേജുകള്‍ ഒന്നു ഞാന്‍ മറിച്ചു നോക്കിയിരുന്നെങ്കില്‍ ഇന്നും എന്‍റെ കൂടെ യുണ്ടാകുംയിരുനു .വര്‍ണ്ണ മേന്തെന്നു പറയുന്ന ആ ചോരയുടെ പാടുകള്‍ അവള്‍ എന്നില്‍ നിന്നും മറച്ചു പിടിച്ചിരുന്നു . എല്ലാവരുടെയും സ്വാന്തനങ്ങള്‍ കേള്‍ക്കാന്‍ മനസ്സു തുറക്കുമ്പോയും അവളില്‍ എരിയുന്ന ആ തീ ചൂട് കൂടെ കിടക്കുന്ന ഞാന്‍ പോലും അറിയാതെ പോയി .





അവളിഷ്ടപെട്ട  രാകുയിലിന്‍റെ പാട്ടുകേള്‍ക്കാതെ മഴ കാലങ്ങളില്‍ ജനാലകള്‍ക്കരികെ വന്നു നിന്നു നില്‍ക്കാതെ , ചീവീടിന്‍റെ ശബ്ദം കേള്‍ക്കാതെ പേക്രോം പേക്രോം ശബ്ദങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ അവള്‍ സ്വന്തം ഇഷ്ടപ്രകാരം പോയത് എന്നെങ്കിലും അവള്‍ ഈ മണലില്‍ ഇരുന്ന് സൊറ പറയാന്നും പരിഭവത്തോടെ മുഖം തിരിഞ്ഞു ഇരിക്കാനും  പിന്നിലൂടെ വന്നെന്‍റെ പിന്‍ കഴുത്തില്‍ അവളുടെ മിനുസ്സാമാര്‍ന്ന ചുണ്ടുകള്‍ ഉരസി എന്‍റെ പിണക്കം മാറ്റാനും   ഇവിടെ വരുമായിരിക്കും .മനസ്സിന്‍റെ ഉള്ളില്‍ വെറുതെ ഒരു മോഹം ഒന്ന്സ എന്‍റെ അരികില്‍ വന്നിരുന്നെങ്കില്‍ . സത്യം എനിക്ക് അറിയാമെങ്കിലും  .അവള്‍ ഈ മണലിരുന്നു  എന്നോട്  എന്‍റെ നീളമുള്ള മൂക്കിനെ പറ്റി ഇടക്ക് പറഞ്ഞത് ഓര്‍ത്തു ചിരി വരുന്നു  ഈ മൂക്ക് മുറിച്ചു ഈ പുഴയ്ക്ക് പാലം ഇടാം  .

ഇരുട്ടിന്‍റെ ആഴങ്ങളില്‍  എന്നെ തള്ളി വിടാതെ എത്തി നോക്കുന്ന  നക്ഷത്രക്കൂട്ടങ്ങളിലെവിടോയോ  അവള്‍ ഒളിഞ്ഞിരിപ്പുണ്ടോ? അടുത്ത അത്തിമരത്തില്‍ നിന്നും ഒരു പക്ഷി കാഞ്ഞിരമരത്തിലേക്ക്  ചേക്കേറി .അതിന്‍റെ മുഖം   എന്‍റെ ശാലുവിന്‍റെതല്ലേ ? എന്‍റെ ശാലുവിനെ സാമ്യത   "ഹേ അല്ല " അവള്‍  ആ മണല്‍ കാട്ടില്‍ നിത്യനിന്ദ്രയില്‍ കിടക്കുന്നവള്‍ എങ്ങിനെ എത്തും ഇല്ല അവള്‍ അല്ല ".

വീട്ടില്‍ നിന്നും തന്നെ കാണാത്തത് കൊണ്ട്  എന്‍റെ പേര്‍ ചൊല്ലി വിളികേട്ട് ഉത്തരം കൊടുക്കാന്‍  തുനിഞ്ഞപ്പോള്‍ .ആ  പക്ഷി തന്‍റെ തലക്കു മുകളിലൂടെ  വട്ടം കറങ്ങി പറന്നു പോയി "ആ കറുത്ത പക്ഷി പാടിയത് എന്തായിരിക്കും "അതിന്‍റെ ദീന രോദനത്തിന്‍റെ പൊരുള്‍ തേടികുറ്റിയാടി പുഴ അതിന്‍റെ താളലയത്തില്‍   വീണ്ടും  മൂര്യാട് വരെ   ഒഴുകി കൊണ്ടിരുന്നു ....


NB:19/08/2006 -ല്‍ ഒരു സ്ത്രീകളുടെ പ്രോഗ്രാമില്‍ സ്വന്തം നാടിനെ പറ്റിയുള്ള ഓര്‍മ്മകള്‍ എഴുതാന്‍ പറഞ്ഞപ്പോള്‍ എഴുതിയ ചെറു കുറിപ്പ്‌  ...