എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Friday, November 9, 2012

പുലര്‍കാല നക്ഷത്രം


പുലര്‍കാല നക്ഷത്രം 

മിനി കഥ 


ചിണുങ്ങി ചിണുങ്ങി മഴ പെയ്യുന്നുണ്ട് യാത്രക്കാര്‍ അടുത്ത വണ്ടി പ്രതീക്ഷിചിരിപ്പാണ്. ഇഴഞ്ഞു വന്നു നിന്ന വണ്ടിക്കകത്ത് തന്‍റെ ഇരിപ്പിടമന്വേഷിക്കുന്ന കണ്ണുകള്‍ തലച്ചുമടേന്തി മറയുന്ന കൂലിത്തോഴിലാളികള്‍. നനവുപടര്‍ന്ന തറയില്‍  സുന്ദരനായ ഒരു യുവാവ് ഇരിക്കുന്നു .കറുത്ത കണ്ണട ധരിച്ച  യുവാവിനെ ജനാലക്കപ്പുറത്ത് നിന്നും ഒരു പാടു കണ്ണുകള്‍ എത്തി നോക്കുന്നുണ്ട്.

എനിക്ക് പോകേണ്ട വണ്ടി ഇനിയും അര മണിക്കൂര്‍ കഴിഞ്ഞേ എത്തുമെന്ന  കിളിമൊഴി എന്‍റെ കാതുകളെ തഴുകി.വായിക്കാന്‍ വല്ല പുസ്തകവും വാങ്ങിയാലോ എന്നു  ചിന്തിച്ചപ്പോഴാണ്  ആ യുവാവിന്‍റെ കാല്‍ പാതി മുറി ഞ്ഞതാണ് എന്ന സത്യംഎന്‍റെ ശ്രദ്ധയില്‍  പെട്ടത് .

റിസര്‍വ്‌ ചെയ്ത സീറ്റിലിരിക്കവെ അഭിമുഖമായി ഒരു ചേച്ചിയാണന്നറിഞ്ഞപ്പോള്‍   സന്തോഷമായി .കര്‍ക്കിടകത്തിലെ വെയില്‍ പോലെയുള്ള അവരുടെ ചിരി അവരുടെ മനസ്സില്‍ വലിയ ഒരു തീ എരിയുന്നുണ്ട് എന്നു മനസ്സിലാക്കാന്‍ ഏറെ പ്രയാസപെടേണ്ടിവന്നില്ല. ആ മുഖത്ത് നിന്നും വായിച്ചെടുത്തത് പോലെ ഞാന്‍ ചോദിച്ചു "ചേച്ചി ഹോസ്പിറ്റലില്‍ പോകുകയാണോ" ? "അതേ".എന്ന മറുപടി എനിക്ക് സം തൃപ്തി  വരുന്നതായിരുന്നില്ല .

അവര്‍ വീണ്ടും ചിന്തയിലേക്ക് വീണു .കുഞ്ഞുമോളെ അപ്പിയിടിക്കാന്‍ വേണ്ടി ട്ടോയിലറ്റിന്‍റെ അടുത്തെത്തിയപ്പോഴാണ് നേരത്തെ കണ്ട യുവാവ്‌  അവിടെ ഇരിക്കുന്നത് കണ്ടത്‌. ഞാന്‍ ഒരു ചിരി സമ്മാനിച്ചെങ്കിലും വെറുതെ ആയിരുന്നു "ഇയാള്‍ക്ക് ഒന്ന് ചിരിച്ചാലെന്താണെന്ന് ആലോചിച്ചു" "അയ്യോ ഒരു കുഞ്ഞു ഇവിടെഉണ്ടേ"  "സൂക്ഷിക്കുക" എന്ന് കൈകള്‍ ചലിപ്പിച്ചു കൊണ്ട് അയാള്‍ പറഞ്ഞു .ആപ്പോഴാണ് ആ കറുത്ത കണ്ണട ഭംഗിക്കല്ല എന്ന് മനസ്സിലായത്‌ .

ഏറെകാത്തിരുന്നു വന്ന ഉറക്കില്‍നിന്നും ഞെട്ടിയെഴുനേറ്റത്  എങ്ങിനെയാണെന്നോര്‍മ്മയില്ല എന്നാല്‍ അപ്പോള്‍ കണ്ടകാഴ്ച വിശ്വസിക്കാനായില്ല  മുന്നിലിരിക്കുന്ന ചേച്ചിയുടെ കവിളിലൂടെ  രക്തം ഒലിച്ചിറങ്ങുന്ന .കൈകള്‍ യാന്ദ്രികമായി  മകളെ തിരയുബോളും  മനസ്സില്‍ തീയായിരുന്നു അടുത്തുള്ളവരുടെ  ഉറക്ക് നഷ്ടപെടുത്തിയാണെങ്കിലും  കാര്യങ്ങള്‍ പറഞ്ഞു പോലീസെത്തി  പരിശോധിച്ചപ്പോള്‍  അവരുടെ കയ്യിലുള്ള പ്ലാസ്റ്റിക്‌ കവര്‍ വെളിപെടുത്തി .എപ്പോഴും മരണം കാത്തുകിടക്കുന്ന ഒരുശരീരംമായിരുന്നു ചെച്ചിയുടെ ത് എന്ന് .

അരണ്ട വെളിച്ചത്തില്‍  ഒരു പുസ്തകം വായിക്കാന്‍ ശ്രമിച്ചെങ്കിലും വരികള്‍ തെളിയുന്നുണ്ടായിരുന്നില്ല .അടുത്ത സീറ്റിലുള്ളവരെല്ലാം പെട്ടെന്നുതന്നെ നിദ്രയിലേക്ക് വഴുതി വീണു .ഒരു തേങ്ങല്‍ ഉറങ്ങാനുള്ള  ശ്രമത്തെ തടഞ്ഞുകൊണ്ട്  കാതില്‍ മുഴങ്ങികൊണ്ടിരുന്നു,കൂര്‍ക്കം  വലി പശ്ചാത്തലമോരുക്കുന്നുണ്ടായിരുന്നു.ഉറങ്ങികിടന്നകുട്ടിയില്‍നിന്നായിരുന്നു കരച്ചില്‍ .ഈ വണ്ടി എത്ര ദൂരം പിന്നിട്ടിട്ടുണ്ടാകുമെന്ന്  ആരാണ് ചിന്തിച്ചിട്ടുണ്ടാവുക ഓരോരുത്തരും എത്തേണ്ട ദൂരത്തെ പറ്റിയാണ്‌ വ്യാകുലപ്പെടുന്നത് പുലര്‍കാലത്തെ സ്വര്‍ണ്ണകിരണങ്ങള്‍ മുഖത്ത് അടിച്ചപ്പോഴാണ്  തനിക്ക് ഇറങ്ങാനുള്ള സ്റ്റേഷന്‍ അടുക്കാറായി എന്നറിഞ്ഞത് .

കുളിര്‍ കാറ്റിലും ചറ പറാ പെയ്യുന്ന മഴയിലും ആകാശത്തും  ഉദിച്ചുയരുന്ന സൂര്യരശ്മികള്‍കിടയിലും തള്ളി മറയുന്ന വഴിഓരത്തും ഞാന്‍ എന്നെ തിരയുകയാണ് കാണാന്‍ പറ്റിയില്ല എന്നെ തേടിയുള്ള യാത്ര തുടരുകയാണ് വീണ്ടും വീണ്ടും ഇപ്പോഴും..



പ്രവാസി വാര്‍ത്ത‍മാനത്തില്‍ 2006  ഒക്ടോബര്‍  പ്രസിദ്ധീകരിച്ചത് ...