എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Sunday, November 3, 2013



പരലോകത്ത്‌ നിന്നും ഒരു കത്ത് 




എന്‍റെ കണ്ണിന്‍റെ കണ്ണായ കരളിന്‍റെ കരളായ മകളെ  ഈ എഴുത്ത് കിട്ടുമ്പോള്‍ നീ കരുതും എന്താ ഇതു പരലോകത്ത് നിന്നും ഒരു എഴുത്തോ? അങ്ങിനെ എഴുതേണ്ടി വന്നു  ക്കത്തുകള്‍  പരസ്പരം എഴുതാത്ത ഈ കാലത്തും  എനിക്ക് അങ്ങിനെ ചെയ്യേണ്ടി വന്നു  നിന്‍റെ ഇക്കാക്ക എന്‍റെ മൂത്ത മകന്‍ അവന്‍റെ കാലിനു വല്ലതും പറ്റിയോ? എന്‍റെ മയ്യിത്ത്‌ കട്ടില്‍ ചുമന്നു വരുമ്പോള്‍ ഒരു കല്ലില്‍ തട്ടി  അവന്‍ അള്ളോ എന്ന് പറയുന്നത് കേട്ടായിരുന്നു  .അപ്പോള്‍ ഈ ഉമ്മാന്‍റെ നെഞ്ച് വേദനിച്ചു എനിക്ക് ഉറക്കെ അവനെ ആശ്വസിക്കാന്‍ പറ്റില്ലലോ ?എന്‍റെ ശബ്ദം പുറത്തു വരില്ല എന്നറിയാം ,എന്നാലും എന്‍റെ മനസ്സ് വല്ലാതെ കൊതിച്ചു അവനോട് എന്ത് പറ്റി എന്നോകെ ഒന്ന് ചോദിച്ചു ആശവസിപ്പിക്കാന്‍ .മോളെ മോള്‍ക്കായി ഞാന്‍ മാറ്റി വച്ച കുറച്ചു സ്വര്‍ണ്ണ നാണയം അവിടെ എന്‍റെ  മണ്ണിന്‍റെ തൂത്തി (പണം എട്ടു വെക്കുന്ന ഒരു പത്രം)അതില്‍ ഉണ്ട്  അതില്‍ പകുതി നിനക്കും പകുതി ഇക്കാക്കും കൊടുക്കേണം .അതില്‍ കുറച്ചു ഒറ്റ രൂപയും ഉണ്ട് കാരണം ആര്‍ക്കും അതില്‍ സ്വര്‍ണ നാണയം ഉള്ളത് അറിയാതിരിക്കാന്‍ ഉമ്മചെയ്ത  പണിയാണ് .ഉമ്മാക് വയ്യാണ്ടയാല്‍ എന്‍റെ മക്കള്‍ പ്രയാസ മാകരുത് എന്ന് കരുതി  സ്വരൂപിച്ചു വച്ചതാ .മക്കള്‍ വലുതായപ്പോള്‍ പിന്നെ നിങ്ങള്‍ രണ്ടു പേരും വിദേശത്ത് പോയപ്പോള്‍  എന്നെ വൃദ്ധ സദനത്തില്‍ ആകിയപ്പോലും ഞാന്‍ ആ പാത്രം ഉടയാതെ സുക്ഷിച്ചു വച്ച് .നിങ്ങള്‍ അവധി ദിനങ്ങളില്‍ വരുമ്പോള്‍ എന്നെ കൂട്ടി കൊണ്ട് പോകുമ്പോള്‍  നിങ്ങളോട് പറയാം എന്ന് വിചാരിച്ചു പക്ഷെ നിങ്ങള്ക്ക് രണ്ടു പേര്‍ക്കും  സമയം കുറവ് കാരണം എന്നെ അവിടെ ഒന്ന് വന്നു കാണാന്‍ പോലും കയിഞ്ഞില്ല ...നിന്‍റെ മക്കള്‍ വലുതായി എന്ന് കരുതുന്നു  അവര്‍ക്ക് പറഞ്ഞു കൊടുക്കരുത് വലിയുമ്മയെ വൃദ്ധസദനത്തിലാക്കി എന്ന് കാരണം അവര്‍ നിങ്ങളെ പ്രായംമായാല്‍ അവിടെ ആക്കിയാല്‍ ഉമ്മചിക്ക് സഹിക്കില്ല മക്കളെ ആരും നോക്കാനില്ലാതെ  മോനോടും പറയണം ഉമ്മച്ചി ഇതു പറഞ്ഞു എന്ന് കേട്ടോ?  മുന്കര്‍ നകീര്‍ മലാഖ മാര്‍ വരുന്നു എന്‍റെ  പരീഷണ പുസ്തകം നോക്കാന്‍ ഞാന്‍ അവരുടെ ചോദ്യങ്ങള ക്കുള്ള ഉത്തരം നല്‍കേട്ടെ .എന്നാല്‍ മോള്‍ക് പ്രിയ പെട്ടതല്ലെങ്കിലും എന്‍റെ പ്രിയ പെട്ട മോള്‍ക് ഒരായിരം ഉമ്മകള്‍ നല്‍കി നിര്‍ത്തുന്നു..




എന്ന് സ്നേഹത്തോടെ ഉമ്മച്ചി ..
നിനക്ക് വേണ്ടി 

തേങ്ങുന്നു ഞാന്‍ ഇന്നു
തേടുന്നു ഞാനെന്നും 
തീര്‍ക്കേണം നീയെന്‍ സഖിക്കായ്
സ്വര്‍ഗ്ഗത്തില്‍ ഒരു ഗേഹം 

എനികായി ഒരുക്കിയ  തോട്ടങ്ങള്‍ 
അവള്‍ക്കായി നല്‍കിയാലും 
ഞാനെത്തും നേരംമവള്‍
ചിരിയാലെ സ്വീകരിച്ചിടും 

സ്വര്‍ഗ്ഗതോപ്പിന്‍ അരുവി നീകാണുമ്പോള്‍ 
ഓര്‍ത്തിടുമോ  കൂട്ടുകാരിയെന്നെ
നമ്മളാ പാറകളില്‍ കളിക്കും നേരം 
സ്വര്‍ഗ്ഗതിന്നരുവി ഇതിലും ഭംഗിയുണ്ടെന്നു 
ചൊല്ലി ഞാന്‍ പിണങ്ങിയത് 
നീ യെന്നമ്മയായി താരാട്ടു 
പാടി ഉറക്കിയ വള്ളികള്‍ 
ഞാനിന്നും ആ ഓര്‍മ്മകളില്‍ 
നക്ഷത്രങ്ങളെ നോക്കി ചൊല്ലുന്നു
നീ കാണുന്നുണ്ടോ?
പൂര്‍ണ്ണ ചന്ദ്രനെപോല്‍
മുഖംമുള്ളയെന്‍ കൂട്ടുകാരിയെ 
നാഥാ ഞാന്‍ വീണ്ടുംമിതാ കൈകള്‍ 
ഉയര്‍ത്തുന്നു സ്വര്‍ഗ്ഗ ആരാമത്തില്‍ 
ഞങ്ങള്‍ക്ക് കളിക്കാനായി ഒരു 
പൂത്തോട്ടം പണിയാന്‍ 
ഞങ്ങളവിടെ കളികൂട്ടുകാരിയായി വായാന്‍ 
 റസൂലിന്‍ ലിന്‍ കൈകളില്‍ നിന്നും  
 ഹൌദുല്‍ കസറിലെ  തുള്ളി നീരുകള്‍ കുടിക്കാന്‍ ...



Saturday, September 14, 2013

ഒരു കഷ്ണം ഓണം കൊണ്ട് വന്നതാ








എല്ലാവര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു ...



ഒരു കഷ്ണം ഓണം കൊണ്ട് വന്നതാ ...








ഐശര്യത്തിന്‍റെയും സമ്പല്‍ സമൃതിയുടെയും   സാഹോദര്യത്തിന്‍റെയും   പ്രതീകമായ ഓണം ആഘോഷിക്കുകയാണ്  നമുക്ക് മനുഷ്യര്‍ ഏല്ലാം ഒരു പോലെയുള്ളതാണെന്  മാവേലി രാജാവ്  ഭരിച്ച മലയാള നാട് വാമനന്‍ വന്നു മൂന്നടി മണ്ണ് ചോദിച്ചപ്പോള്‍  അത് കൊടുക്കാന്‍ ഭൂമിയും ആകാശവും മതിയാകാതെ തന്‍റെ തല കാണിച്ചു തല ചവിട്ടി പാതാളത്തില്‍ താഴ്ത്തി . അതിനു മുന്‍പ് മാവേലി രാജാവ്‌ വാമനനോട്  അനുവാദം വാങ്ങി വര്‍ഷത്തില്‍ ഒരു തവണ തന്‍റെ പ്രജകളെ കാണാന്‍ വേണ്ടി  കേരളത്തlല്‍ വന്നു പോകാന്‍ ..ആ ഒരു ദിവസമാണ്  നമ്മള്‍ ഓണം ആഘോഷിക്കുനത് നമുക്ക് എവിടെ കാണാന്‍ പറ്റും സഹോദര്യ  തമ്മില്‍ കൊല ചെയ്തും കൊലക്ക് കൊടുത്തും ജീവിക്കുന്ന നാടായി മാറിയിരിക്കുകയല്ലേ .







എന്‍റെ ചെറുപ്പത്തില്‍ പൂ പറിക്കാനും അത് കൂട്ടുകാരിയെ എല്‍പിക്കാനും  എന്തൊരു ഉത്സാഹമായിരുന്നു ..വീട്ടിലും പാടത്തും ഉള്ളപൂവുകള്‍  ഇറുത്ത് വൈയ്കിട്ടു  ഒരു ഇലയില്‍ വയ്ക്കും  രാവിലെ സ്കൂളില്‍ പോകുമ്പോള്‍ കൂടുകാരി ജയ്സ്രിക്ക് കൊണ്ട് കൊടുക്കാന്‍.. ഞങളടെ നാട്ടില്‍ അന്ന് മുസ്ലിം വീടുകളില്‍ പൂകളം ഇടാറില്ല ..അത് കൊണ്ട് തന്നെ എനിക്ക് പൂകളം തീര്‍ക്കാന്‍ പറ്റാറില്ല  .എന്നാലും കളിക്കുമ്പോള്‍ വീടിന്‍റെ പിന്‍ വശത്തുള്ള  മുറ്റത്ത്  ഞങ്ങള്‍ പൂവിടും  അന്ന് എനിക്ക് പൂ തികയാതെ വന്നു അപ്പോളതാ നല്ല ഉണ്ട മുളകിന്‍റെ പൂക്കള്‍ ഭംഗിയില്‍ വിടര്‍ന്നു നില്‍ക്കുന്നു ..മുഴുവനും പറിച്ചു തുംബപൂവിനും കാക്ക പൂവിന്‍റെയും  ചെട്ടി പൂവിന്‍റെയും  ഇടയില്‍ സ്ഥാനം പിടിച്ചപ്പോള്‍ എന്തൊരു ഭംഗി .നടുവില്‍ കൃഷ്ണമുടി പൂവും വച്ചപ്പോള്‍  പൂക്കളത്തിനു ഒന്നും കൂടി ഭംഗി ആയീ ..ഞാനും അനുജത്തിയും കൂട്ടുകാരികളും മണ്ണിന്‍ ചിരട്ടയില്‍  കറിയും ചോറും വയ്ക്കുകയാണ്  അപ്പോള്‍ ആ വഴി വീട്ടിലെ ജോലികാരി ഉമ്മാന്‍റെ   വിശ്വസ്തയായ നഫീസത്ത വന്നു  ആ ന്യൂസ്‌ ഉമ്മാന്‍റെ   ചെവിയില്‍ എത്താന്‍ സമയം വേണ്ടല്ലോ ..പോലീസ് മുറയില്‍ ചോദ്യിയവുമായി അതാ ഉമ്മ ആരുടെ പണിയാ ഈ പൂക്കളം ഇട്ടത്  ആരും ഒന്നും മിണ്ടിയില്ല  ഞാന്‍ പറഞ്ഞു ഞാന്‍ ഉപ്പനോട് ചോദിച്ചിട്ടുണ്ട് പൂക്കളം ഇട്ടോട്ടെ എന്ന് ..അപ്പോള്‍ ഉമ്മന്‍റെ   കയ്യില്‍ നിന്നും അടിയുടെ പോടീ പൂരം കണ്ണില്‍ പച്ചമുളക് പ്രയോഘവും പൂവിട്ടതിനല്ല  ഉമ്മാന്‍റെ മുളക് പൂകള്‍ പറിച്ചതിനു  ഞാന്‍ എന്നെക്കാളും  വലിയ വായില്‍ കരഞ്ഞു .. ഉപ്പ വന്നപ്പോള്‍ ഉമ്മാനെ  ചീത്ത  പറയിക്കാന്‍ വേണ്ടി കുറെ അധികം കരഞ്ഞു  ...ഉപ്പ കാര്യം അറിഞ്ഞപ്പോള്‍  പറഞ്ഞു നമുക്ക് ഒരു ദിവസം  നഫീസാന്‍റെ കണ്ണിലും മുളക്‌ എഴുതണം ..ഉമ്മ മുളക്‌ തേച്ചത് അല്ല സംങ്കടംമായത് നഫീസ പറഞ്ഞു കൊടുത്തത് പിന്നീട്ഇതുവരെ ഞാന്‍  പൂകളം വീട്ടില്‍ ഇട്ടില്ല പൂക്കള്‍ ഇരുത്ത്  കൂട്ടുകാരികള്‍ക്ക് കൊടുക്കും ഇപ്പോള്‍ പൂവിരുക്കാന്‍ വയലോരവും കൈവരി തോടും, ഇല്ല കൃഷ്ണമുടി കാടുകളും ഇല്ല വീടുകളില്‍  പോന്തോട്ടങ്ങള്‍ തീര്‍ക്കാന്‍ സ്ഥലങ്ങളും ഇല്ലപിന്നെവിടുനു പറിക്കും പൂക്കള്‍ ...


ഓണത്തിന് വീട്ടില്‍ ജോലി ചെയ്യുന്ന  അമുസ്ലിം ങ്ങള്‍ക്ക്  ഉടുക്കുന്ന തുണിയും തോളില്‍ ഇടുന്ന തോര്‍ത്ത്‌ മുണ്ടും വാങ്ങി വച്ചിടുണ്ടാകും  ...തേങ്ങാ ഇടുന്ന കണരേട്ടനും തൊടിയില്‍ കൊത്തുന്ന ആള്‍ക്കാര്‍ക്കും വേണ്ടി അവര്‍ ഓണത്തിന് തലേ ദിവസം വരും വരുമ്പോള്‍ കയ്യില്‍ അരിയും  തേങ്ങായും  ശര്‍ക്കരയും ചേര്‍ത്തുള്ള  വായ ഇലയില്‍ പൊതിഞ്ഞ  ഉണ്ട" വോ" എന്ത് രുചി ആയിരുന്നു അതിനു ...അത്എല്ലാ  വീട്ടിലും കിട്ടുകയില്ല അപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ നാലോ അഞ്ചു കിട്ടിയിടുണ്ടകും അതില്‍ ഒരെണ്ണം മാത്രം മാറ്റി വച്ചു ബാക്കിയുള്ളത്  നാല് കഷണങ്ങള്‍ ആകി അടുത്ത വീട്ടില്‍ എത്തിക്കും .അതെല്ലാം അടുത്ത വീടുകളില്‍ എത്തിക്കാന്‍  എനിക്ക് നല്ല മിടുക്കാണ് കാരണം അവിടെ കുറച്ചു സമയം ചിലവഴിക്കാന്‍ കിട്ടുന്ന സമയം   മാഷുടെ മുന്നിലിരുപ്പ്‌ കുറയും അത് തന്നെ കാര്യം .അങ്ങിനെ ഒരു ദിവസം  ഞാന്‍ ഉണ്ടയുടെ കഷ്ണം കൊണ്ട് അടുത്ത വീട്ടില്‍ എത്തി  അവിടെ  അവരുടെ മകളുടെ ഭര്‍ത്താവ് ഉണ്ടായിരുന്നു  അവര്‍ എന്നെ കാണുമ്പോള്‍ കളിയാക്കുന്ന  നിന്‍റെ സുന്നത് ചെയ്യണമോ എന്ന് ചോദിക്കക പതിവാ  ,അതിന്‍റെ പിന്നില്‍ വേറെ ഒരു കഥയുണ്ട് അത് ഞാന്‍ പിന്നെ പറയാം .അവര്‍ എന്നോട് ചോദിച്ചു എന്താ നീ ഈ സമയത്ത് ഇവിടെ  ഉടനെ ഞാന്‍ ഉത്തരം കൊടുത്ത് "ഞാന്‍ ഒരു കഷ്ണംഓണം കൊണ്ട് വന്നതാ " വീട്ടിലെ മറ്റുളളവര്‍ എല്ലാം അത് കേട്ടു ചിരിച്ചപ്പോളും സൂപ്പി മാഷ്‌ എന്നെ വിളിച്ചു ചോ ദിച്ചു  എവിടെ ഞാന്‍ നോക്കെട്ടെ എവിടെ ഓണം എന്ന്  ഞാന്‍ എന്‍റെ കയ്യില്‍ ഉള്ള പൊതി  സൂപ്പിമാഷുടെ കയ്യില്‍ കൊടുത്തു  അപ്പോള്‍  കാവിലെ സൂപി മാഷ്‌ പറഞ്ഞു  ഇതു ഓണമല്ല  ഓണത്തിന്‍റെ ഒരു സന്തോഷത്തിനു വേണ്ടി നമുക്ക്‌ അവര്‍ കൊണ്ട് വന്നു തരുന്ന  പലഹാരംമാണ് എന്ന് ..മോള്‍ ഇനിആരോടുംഇതു പോലെ  പറയരുത് കേട്ടോ എന്ന് പറഞ്ഞു ..വീട്ടില്‍ എത്തിയിട്ടും ഉപ്പനോട് ചോദിച്ചു ഉപ്പാ എന്താണ് ഈ ഓണം  അതെങ്ങിനെ ആണ്  ഉപ്പ പറഞ്ഞു തന്നു അതിന്‍റെ  കഥ  ഓണാഘോഷയാത്രയില്‍ കാണുന്ന  ആ മഹാബലിയുടെ രൂപത്തെ പറ്റിയും അതിന്‍റെ 
പിന്നിലെഹൈതിഹ്യത്തെ പറ്റിയും ഒക്കെ അത് വരെ എനിക്ക് ഈ മതുര പലഹാരവും ഈ ഉണ്ടയും പൂകളവും തിരുവാതിര 
 ..


ചിലപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ ഓണത്തിന്  പ്രോഗ്രാം ഉണ്ടാകും ഒരു പ്രാവിശ്യിത്തെ തിരുവാതിര കളിയില്‍ ഞാനും പങ്കെടുത്തിരുന്നു  .അന്ന് ഒരു പക്ഷെ തിരുവാതിര കളിച്ചിട്ടു മദ്രസ്സയില്‍ നിന്നും പുറത്താക്കാതെ നിന്ന ഏക പെണ്‍കുട്ടി ഞാനായിരിക്കാം   അന്ന്  ഒരു പക്ഷേ ഉപ്പാന്‍റെ തറവാട്ടിലെ മദ്രസ്സ ആയത് കൊണ്ടായിരിക്കാം ഉസ്താതന്‍ മാര്‍ക്ക് ശബളം കിട്ടേണ്ടേ  ...
പിന്നെ മൂത്താച്ചി യുടെ വീട്ടില്‍ ഓണ സദ്യയും സദ്യിയ കയിക്കാന്‍ ഞങള്‍ കുട്ടികളായ ഞാനും അനുജത്തിയും ഇഖ്‌ബാല്‍ക്കയും പോകും ..പോയാല്‍ അവിടെ ചാണകവും കരിയും ചേര്‍ത്ത മെഴുകിയ തറയില്‍ ഇരുന്ന് ഭക്ഷണം കായിച്ചു കയിഴുംബോഴ്ക്കും  വെളുത്ത തുടുത്ത തുടകളില്‍ കറുത്ത ചിത്രങ്ങള്‍ വര്ച്ചിടുണ്ടാകും അതുകണ്ട നാരാണി ഏടത്തി കഴുകി തരും  അവരുണ്ടാക്കുന്ന ആ സാമ്പാറും ഇഞ്ചി പുളിയും ഓലനും അവിയലും പച്ചടിയും പിന്നെ ചെറു പയര്‍ പായസം  വോ അത് ഇപ്പോഴും  നാക്കില്‍  വെള്ളമൂറും   അത് ഓര്‍ത്താല്‍ മതി  അത്രയ്ക്ക് കൈ  പുണ്ണിയം  ഉണ്ട് ആ കൈയികള്‍ക്ക്‌ എന്ന് വേണം പറയാന്‍ ....

അത് പോലെ പിന്നീട് ഓണ സദ്യ രുചിയോടെ കയിച്ചതു  ശോഭചേച്ചിയുടെ വീട്ടില്‍ നിന്നും കൊല്ലം രാജേഷിന്‍റെ രൂമ്മില്‍ നിന്നും .കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങളുടെ കലാസാഹിത്യ കൂട്ടാഴ്മആയ ഐ .സി.ആര്‍സി .ആട്സ് വിംഗ് നടത്തി പോന്ന ഓണഘോഷങ്ങളും ഒരിക്കലും മറക്കാന്‍ പറ്റാത്ത  ഓര്‍മ്മയാണ്  അത് ഓര്‍മ്മ മാത്രമല്ല ഒരു ഓണം പോലെ സന്തോഷം നിറഞ്ഞതായിരുന്നു .അവിടെ എനിക്ക് ചേച്ചി മാര്‍ ഉണ്ടായിരുന്നു ചേട്ടന്‍ മാരും അനുജന്‍ മാരും അനുജത്തികളും ഉണ്ടായിരുന്നു .മനസ്സ് തുറന്നു സംസാരിക്കാന്‍  സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വെക്കാന്‍ ഒരു കുടുംബത്തിലെ പോലെ ആള്‍കാര്‍ഉണ്ടായിരുന്നു .ഇന്നിപ്പോള്‍ അവരില്‍ പലരും നാട്ടിലേക്ക് പോയി  ഉളളവര്‍ക്ക് സമയ കുറവുകളും .എന്നാലും എത്ര സമയ കുറവ്‌ഉണ്ടെകിലും എല്ലാവരെയും വിളിച്ചു ആശംസകള്‍ നേരും..ഇന്നു കാണുന്ന കൂട്ടാഴ്മകളില്‍ കാണുന്നത്  വെറും  പേര്‍ എടുത്ത് പറയാന്‍ വേണ്ടി കാണിക്കുന്ന ആഘോഷവും  കൂടുകൂടലും സ്നേഹം  കാണാന്‍ ഇല്ല വെറും സ്വാര്‍ത്ഥതമാത്രമേ കാണാന്‍ പറ്റുള്ളൂ  ഇന്നെവിടെ  സോദരെ മനസ്സ് തെളിഞ്ഞ ഓണം ..








വൈകിട്ട്‌ ഓണോഘോഷംയാത്ര  കാണാന്‍ വേണ്ടി ഞങള്‍ വീടിന്‍റെ പിന്നിലെ പാറ മുകളില്‍ കയറി നില്‍ക്കും  കാരണം അതിലെ റോഡിലൂടെ ഘോഷ യാത്ര പോകുക പൂ തളികകള്‍  എന്തിയ എന്‍റെ കൂട്ടുകാരികളും അവരുടെ കൂടെ പൂത്താലം മെടുത്തു കൊതിഉണ്ടെകിലും ഞാന്‍ കുറച്ചു അകലെ നിന്നും കാണുളൂ കാരണം അതില്‍ (ഓണ പൊട്ടന്‍ വേഷം കെട്ടിയ ആളെ പേടിയാണ് )എന്‍റെ കൂടെ പഠിക്കുന്ന രാജന്‍ ആണ് ആ കുഞ്ഞു ഓണ പൊട്ടന്‍ വേഷം കെട്ടിയ ആള്‍ എന്നറിയാം എന്നാലും എനിക്ക്  പേടിയ . . മണിയും കുലുക്കി ഓല കുടയും ചൂടി  വരുന്ന   അയാള്‍ വീട്ടില്‍ ഉപ്പാന്‍റെ  കയ്യില്‍ നിന്നും പണം വാങ്ങിക്കും ആ മണി അടി കേള്‍ക്കുംബോ ഴെക്കും ഞാന്‍ ഓടി ഒളിക്കും ..ആ ഘോഷ യാത്ര അവാസനിക്കുനത് കുറ്റിയാടി പുഴയോരത്താ ണ് ...പൂവേ പോലി ഈണത്തില്‍ പാടി അവരെല്ലാംപൂ  പുഴയില്‍ ഒഴുക്കും ...ഇന്നു  പൂ ഒഴുകാനുള്ള പുഴയോ തുംമ്പ പൂവോ കാക്ക പൂവോ പൂച്ച വാലോ ജെമന്തി  പൂവോ ചേറ്റിയോ കാണാന്‍ ഇല്ല.  പൂഒഴുക്കുന്ന പുഴയില്‍ ഇറങ്ങണമെങ്കില്‍ ബീവരെജിന്‍റെ ക്യു കടന്നു വേണം അത്രയ്ക്ക്  പുരോഗതിയാണ്  അല്ല അതോഗതിയാണ് ഇപ്പോള്‍ നമ്മുടെ നാടുകളില്‍ കാണാന്‍ പറ്റുക...പിന്നെവിടെ  പൂ വിളികള്‍ ..പൂ വേ പോലി പൂ വേ പോലി എന്ന ആര്‍പ്പ് വിളികളെവിടെ.. . ടി.വിയില്‍ കാണുന്ന ഓണോഷ പൂവിളി കളിലൂടെ  നമ്മള്‍  സന്തോഷം കാണുന്നു  എല്ലാ വര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു .....




Thursday, April 18, 2013

ആ കറുത്ത പക്ഷി പാടിയത് എന്തായിരുന്നു ...



ആ കറുത്ത പക്ഷി പാടിയത്  എന്തായിരുന്നു ..



ലചെരുവിലൂടെ ലജ്ജാവതിയായ കന്യകയെ പോലെ ഒളിച്ചോഴുകുന്ന  അവള്‍ കുറ്റ്യാടി എത്തുമ്പോഴേക്കും നാണത്തിന്‍റെ മൂടുപടംമാറ്റി  മുഖം വെളിയില്‍ കാട്ടി പുഞ്ചിരിതൂകി  തീരവാസികള്‍ക്കുളിര്‍നീരേകി ഇരുപഞ്ചായത്തിന്‍റ നടുവിലൂടെ  ഓളങ്ങളാകുന്ന ചിലങ്കമുഴക്കി തൂക്ക്പ്പാലത്തെ രോമാഞ്ചമണിയിച്ചു കൊണ്ട് അതിശ്രീഘ്രം  ഒഴുകി നീങ്ങുന്നു .

ആകാശത്തിന്‍റെ നീലിമ  തെങ്ങിന്‍ തോപ്പിന്‍റെ  ഹരിത വര്‍ണ്ണംത്തിനു മാറ്റു കൂട്ടുന്നു , ആകാശം മുട്ടെ മസ്തിഷക്ക മുയര്‍ത്തി  നില്‍ക്കുന്ന റബ്ബര്‍ ത്തോട്ടങ്ങള്‍ വാനം ചുംബിച്ചു നിവൃതി നേടി നില്‍ക്കുന്ന കുണ്ട്തോട് മലകള്‍ . ഇടക്ക് പെരുമ്പാമ്പിനെ പോലെ   വളഞ്ഞു നീണ്ടു നില്‍ക്കുന്ന പശുക്കടവ്‌ കുറ്റ്യാടിറോഡ്‌ .അകലെ ജാനകി കാടുകളിലെ വനാന്തരങ്ങളില്‍ പുഷ്പിച്ച വൃക്ഷലതാതികളെ തഴുകി വരുന്ന കിഴക്കന്‍ കാറ്റിന്‍റെ ഗന്ധമെന്‍റെ നാസ്വധ്വരങ്ങളില്‍ തറച്ചു കയറുന്നുണ്ട്  .

സന്ധ്യ ഇരുളിന്‍റെ പുതപ്പിട്ടു കഴിഞ്ഞിരിക്കുന്നു  കോതോട് മലകളില്‍ നിന്നും ചെറിയ കുളിരുമായി വന്ന  തണുത്ത കാറ്റില്‍   പുഴയോരത്ത് തീര്‍ത്ത ആ കൊച്ചു മറയുടെ  പനമ്പ് മറയില്‍ തട്ടിയുരസി കൊണ്ട് കടന്നു പോയി .കൂട്‌ തെറ്റിയ ഒരു കാക്ക ശോകമൂഖമായി  കരഞ്ഞു കൊണ്ട് എവിടേയോ മറഞ്ഞു പോയി മഴക്കാറുവന്നു മൂടിയ മേഘത്തിന്‍ വിടവിലൂടെ  ചന്ദ്രന്‍ ഒളിഞ്ഞു നോക്കി ..

ആ നിലാവിലും അവള്‍ ആഴങ്ങള്‍ തേടി മെല്ലെ ഒഴുകി കൊണ്ടിരുന്നു  ഇങ്ങിനെയുള്ള രാത്രികളെ യായിരുന്നു എന്‍റെ ശാലു പ്രണയിച്ചിരുന്നത്.പൂര്‍ണ്ണ ചന്ദ്രന്‍റെ ശോഭയില്‍ വെട്ടി ത്തിളങ്ങുന്ന ഈ പഞ്ചാര മുത്തുകളിലിരുന്നു കിന്നാരങ്ങള്‍ പറയാന്‍ അവള്‍ കൊതിച്ചിരുന്നു .ഞാന്‍ ചിലപ്പോള്‍ പിണങ്ങിയതും ഈ ഓര്‍മ്മകളെ താലോലിച്ചു അവള്‍ സമയം കൊല്ലുംബോഴായിരുന്നു .എന്നെങ്കിലും ഈ ഓളങ്ങളുടെ താരാട്ടുകേട്ടുറങ്ങാന്‍ കഴിയുമോ  നമുക്കാ തീരത്ത് ഒരു കൊച്ചു കൂര വച്ച് താമസിക്കണം എന്നുള്ള മോഹം അവളുടെ എന്നത്തെയും സ്വപ്നമായിരുന്നു .ഞാന്‍  അവളോട് പറയുക  "ഞാന്‍ എന്‍റെ മരണം വരെ  ഈ പെട്രോള്‍ ഗന്ധം വമിക്കുന്ന ഈ മരൂഭൂമി വിട്ടു എവിടേക്കും ഇല്ല "എന്‍റെ മരണം ഇവിടെ ആകണം എന്നാണ് എന്‍റെ ആഗ്രഹം എന്ന്  അപ്പോഴും അവള്‍ എന്‍റെ വാ പൊത്തി പറയും " ദേ" 'മനുഷ്യാ എനിക്ക് നമ്മുടെ സുഗന്ധം  പേറുന്ന കുളിര്‍കാറ്റകൊണ്ട് അങ്ങു സ്വര്‍ഗ്ഗത്തിലോട്ടു പോകണം 'ആ പച്ചപ്പില്‍ പൊതിഞ്ഞ എന്‍റെ തറവാട്ടിന്റെ തന്നെ ആ പള്ളിയില്‍ അന്തി യുറങ്ങണം . ആ വാക്കുകള്‍ ഒന്നും പാലിക്കാതെ    ഒരു ദിവസം രാവിലെ ആരോടും ഒരു പരിഭവം പോലും പറയാതെ മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം എരിഞ്ഞടങ്ങിയത്  എന്നെ തനിച്ചാക്കാന്‍  ആണോ ?എന്ന് എനിക്ക് തിരിച്ചറിഞ്ഞില്ല .അവളുടെ ഈ സ്വര്‍ണ്ണ അറികൊടെയുള്ള ഈ വരയന്‍ ഡയറി കകത്തുള്ള പേജുകള്‍ ഒന്നു ഞാന്‍ മറിച്ചു നോക്കിയിരുന്നെങ്കില്‍ ഇന്നും എന്‍റെ കൂടെ യുണ്ടാകുംയിരുനു .വര്‍ണ്ണ മേന്തെന്നു പറയുന്ന ആ ചോരയുടെ പാടുകള്‍ അവള്‍ എന്നില്‍ നിന്നും മറച്ചു പിടിച്ചിരുന്നു . എല്ലാവരുടെയും സ്വാന്തനങ്ങള്‍ കേള്‍ക്കാന്‍ മനസ്സു തുറക്കുമ്പോയും അവളില്‍ എരിയുന്ന ആ തീ ചൂട് കൂടെ കിടക്കുന്ന ഞാന്‍ പോലും അറിയാതെ പോയി .





അവളിഷ്ടപെട്ട  രാകുയിലിന്‍റെ പാട്ടുകേള്‍ക്കാതെ മഴ കാലങ്ങളില്‍ ജനാലകള്‍ക്കരികെ വന്നു നിന്നു നില്‍ക്കാതെ , ചീവീടിന്‍റെ ശബ്ദം കേള്‍ക്കാതെ പേക്രോം പേക്രോം ശബ്ദങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ അവള്‍ സ്വന്തം ഇഷ്ടപ്രകാരം പോയത് എന്നെങ്കിലും അവള്‍ ഈ മണലില്‍ ഇരുന്ന് സൊറ പറയാന്നും പരിഭവത്തോടെ മുഖം തിരിഞ്ഞു ഇരിക്കാനും  പിന്നിലൂടെ വന്നെന്‍റെ പിന്‍ കഴുത്തില്‍ അവളുടെ മിനുസ്സാമാര്‍ന്ന ചുണ്ടുകള്‍ ഉരസി എന്‍റെ പിണക്കം മാറ്റാനും   ഇവിടെ വരുമായിരിക്കും .മനസ്സിന്‍റെ ഉള്ളില്‍ വെറുതെ ഒരു മോഹം ഒന്ന്സ എന്‍റെ അരികില്‍ വന്നിരുന്നെങ്കില്‍ . സത്യം എനിക്ക് അറിയാമെങ്കിലും  .അവള്‍ ഈ മണലിരുന്നു  എന്നോട്  എന്‍റെ നീളമുള്ള മൂക്കിനെ പറ്റി ഇടക്ക് പറഞ്ഞത് ഓര്‍ത്തു ചിരി വരുന്നു  ഈ മൂക്ക് മുറിച്ചു ഈ പുഴയ്ക്ക് പാലം ഇടാം  .

ഇരുട്ടിന്‍റെ ആഴങ്ങളില്‍  എന്നെ തള്ളി വിടാതെ എത്തി നോക്കുന്ന  നക്ഷത്രക്കൂട്ടങ്ങളിലെവിടോയോ  അവള്‍ ഒളിഞ്ഞിരിപ്പുണ്ടോ? അടുത്ത അത്തിമരത്തില്‍ നിന്നും ഒരു പക്ഷി കാഞ്ഞിരമരത്തിലേക്ക്  ചേക്കേറി .അതിന്‍റെ മുഖം   എന്‍റെ ശാലുവിന്‍റെതല്ലേ ? എന്‍റെ ശാലുവിനെ സാമ്യത   "ഹേ അല്ല " അവള്‍  ആ മണല്‍ കാട്ടില്‍ നിത്യനിന്ദ്രയില്‍ കിടക്കുന്നവള്‍ എങ്ങിനെ എത്തും ഇല്ല അവള്‍ അല്ല ".

വീട്ടില്‍ നിന്നും തന്നെ കാണാത്തത് കൊണ്ട്  എന്‍റെ പേര്‍ ചൊല്ലി വിളികേട്ട് ഉത്തരം കൊടുക്കാന്‍  തുനിഞ്ഞപ്പോള്‍ .ആ  പക്ഷി തന്‍റെ തലക്കു മുകളിലൂടെ  വട്ടം കറങ്ങി പറന്നു പോയി "ആ കറുത്ത പക്ഷി പാടിയത് എന്തായിരിക്കും "അതിന്‍റെ ദീന രോദനത്തിന്‍റെ പൊരുള്‍ തേടികുറ്റിയാടി പുഴ അതിന്‍റെ താളലയത്തില്‍   വീണ്ടും  മൂര്യാട് വരെ   ഒഴുകി കൊണ്ടിരുന്നു ....


NB:19/08/2006 -ല്‍ ഒരു സ്ത്രീകളുടെ പ്രോഗ്രാമില്‍ സ്വന്തം നാടിനെ പറ്റിയുള്ള ഓര്‍മ്മകള്‍ എഴുതാന്‍ പറഞ്ഞപ്പോള്‍ എഴുതിയ ചെറു കുറിപ്പ്‌  ...

Sunday, February 3, 2013

നൂല്‍ മഴ








നൂല്‍ മഴ 

ഈ തണുത്ത വെളുപ്പാന്‍ കാലത്ത്   വിയര്‍ക്കുന്നത് ഞാനറിഞ്ഞു "ആദ്യമായി  തള്ളി പറഞ്ഞത് ആരായിരുന്നു " അന്തിവെയിലില്‍ അവനും ഇറങ്ങി നടന്നു "എനിക്ക് പരിഭവമില്ല" എനിക്കെന്നും തണലായ്‌ അവന്‍ ഉണ്ടാകുമെന്നു കരുതിയ ഞാന്‍ വിഡ്ഢി. അവസാനമായി തന്‍റെ കൈയ്യിലെ ബംഗ്ലാവിന്‍റെ  ആധാരവും ബാങ്ക്ബാലന്‍സും അവന്‍റെ അധീനതയിലാക്കി അവനിറങ്ങി .

നൂല്‍ മഴപെയ്യുന്ന  ആ വെളുപ്പാന്‍ കണ്ടു മുട്ടിയ  ശാരിക അവളായിരുന്നോ ആദ്യമായി തള്ളിപ്പറഞ്ഞത്. അവളെ കണ്ടുമുട്ടിയത്‌  ഒരു ഇടവയില്‍ വെച്ചായിരുന്നു  ചേമ്പില  തലയില്‍ മറച്ചു തന്‍റെ പുസ്തകങ്ങള്‍ മാറോടടുക്കിപ്പിടിച്ചു  വെള്ളി കൊലുസ്സിന്‍റെ  ശബ്ദംകേള്‍പ്പിക്കാതെ നടന്നകന്നു പോകുന്ന പെണ്‍കുട്ടി .ഞാന്‍ അവളെ കണ്ടതും  പിരിഞ്ഞതും  സൂര്യന്‍ ഉദിച്ചുയരുന്നതിനു  മുന്‍പാണ്‌..  .എന്തിനാണ്‌ അവള്‍ പിരിഞ്ഞത് എന്നറിയില്ല ഒരു പക്ഷേ അവള്‍ എന്നെ സ്നേഹിച്ചിട്ടില്ല അല്ലങ്കില്‍ വെറും ഒരു ശീമതണ്ടായ എന്നെ പിഴുതെറിഞ്ഞ് പുളിമരം കണ്ടപ്പോള്‍ അവള്‍ മാറിപോയതില്‍ പരിഭവം തോന്നിയില്ല .  പിന്നീടെപ്പൊഴോ പണക്കാരനായ ചേട്ടന്‍റെ കൂടെ
അമ്മയും ഇറങ്ങി പോയതും ഒരു കോരിച്ചൊരിയുന്ന മഴയത്താണ്.

 പ്രകൃതിക്കു പോലും എന്‍റെ വേദന മനസ്സിലാകുമ്പോള്‍   എന്നെ ഞാന്‍ സ്നേഹിച്ചവര്‍ക്ക് മാത്രം തിരിച്ചറിയാതെ പോയി. പിന്നീട് വര്‍ഷങ്ങളായി സ്നേഹിച്ചവള്‍ തന്‍റെ സുഖം തേടി  തന്‍റെ മകനെക്കാളും  പ്രായം കുറഞ്ഞവന്‍റെ  കൂടെ പോകുമ്പോള്‍ തുലാവര്‍ഷത്തിന്‍റെ പെരുമ്പറകൊട്ടുന്ന മഴയും ഇടിയും ഉണ്ടായിരുന്നു.  മഴ നനയാതിരിക്കാന്‍  വേണ്ടി  ഇറയത്തിരുന്ന കുട അവള്‍ക്ക് കൊടുത്തു.  എന്‍റെ അസ്തമനം കാണാതെ അവളും അകന്നു പോയി .

തന്‍റെ നെഞ്ചില്‍ കിടന്നു വളര്‍ന്ന മകള്‍ എന്നെങ്കിലും പിരിയുമെന്നറിയാമെങ്കിലും  എല്ലാ പോരാഴ്മയും എന്‍റെ മേല്‍ പഴി ചാരി അവളും കടന്നു പോകുമ്പോള്‍ കര്‍ക്കിട വാവിന്‍റെ കുരാപ്പ്‌ പന്തലിച്ചതിനാല്‍ തനിക്ക്‌ കാഴ്ചകള്‍ മങ്ങിയിരുന്നു .

ഇന്നെനിക്കു പൊന്‍ വെയില്‍ തുണ്ടുകളെക്കാളിഷ്ടം  മഴയോടാണ്. മഴ വരുന്നതും പോകുന്നതും തന്നിലുള്ളത് തട്ടിഎടുക്കാനാണ്. തന്‍റെ കൂടെ നിഴലായി ഉണ്ടാകുമെന്ന്  കരുതിയ  കൊച്ചാപ്പി മോനും ഇന്നലെ തോര്‍ന്ന  മഴയത്തായിരുന്നു. തനിക്കിപ്പോള്‍  സ്വന്തമായി നരബാധിച്ച മനസ്സും  തന്‍റെ നഷ്ടസ്വപ്നങ്ങളും മാത്രം ...






*(കുരാപ്പ്‌  -കാര്‍മേഘം കെട്ടി നില്‍ക്കുന്ന  ഇരുണ്ട അവസ്ഥ)

ഞാനും ഒരു ബ്ലോഗിണി ആയേ



ഞാനോന്നര വയസ്സത്തിയായത് ഞാനിപ്പോളാ ശ്രദ്ധിച്ചതു  ഞാന്‍ ജന്മം കൊണ്ട ദിവസത്തിനു എന്തെല്ലാം പ്രത്യേകളായിരുന്നു  .  ഈ ബൂലോക ത്തേക്ക് വരാന്‍ എന്നെ നിര്‍ബന്ധിച്ചുകൊണ്ട് വന്നത്‌ നമ്മുടെ എല്ലാവര്‍ക്കും നര്‍മ്മത്തില്‍  തണല്‍ വിതറുന്നവനായ കുറുംമ്പടിക്കാരന്‍ തന്നെ. വീണ്ടും ഒരു ബ്ലോഗ്‌ മീറ്റ്‌ ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു   അല്ല അതിപ്പോഴല്ലേ കഴിഞ്ഞത് "അതാ ഇപ്പോള്‍ കാര്യമായത്   ഒരു വര്‍ഷം കഴിഞ്ഞു നിങ്ങളെ ഞാന്‍ ഒരു ബ്ലോഗിണി ആക്കിയിട്ട്" . മര്യാദയോടെ ഫേസ്ബുക്കിലെ ഫാം വില്ലയില്‍ കൃഷിയും,കോഴിയുടെ മുട്ട വില്പന  പശുവിന്‍ പാല്‍ കറന്നു കൊടുക്കല്‍ , മയില്‍  ആനകളും കുതിരകളും ലൈറ്റ് ഹൌസും  വാങ്ങിച്ചു കൊണ്ടിരുന്ന എന്നെ വെറും ഒരു ഒരു മുള്ളന്‍ മാടിയിലേക്ക് ഒതുക്കി കണ്ണില്‍ കണ്ട എല്ലാ ബ്ലോഗിലും കയറി നിരയാന്‍ വിട്ടു. അന്ന് എന്‍റെ ജോലി  കഴിഞ്ഞു യുണിഫോം മാറാതെ അവിടെ  ഹാജറായപ്പോള്‍ കുറച്ചു കഴിഞ്ഞു എന്‍റെ ബ്ലോഗിന്‍റെ പേരുചേര്‍ത്ത് എന്നെ  സ്റ്റേജിലേക്ക് വിളിച്ചപ്പോള്‍  ഒരു നഴ്സറി കുട്ടിയെ പോലെ കയറിയത്  ഓര്‍ത്ത്‌ ചിരി വരുന്നു.   ഇപ്പോഴല്ലേ   എന്‍റെ മുള്ളന്‍ മാടിയിലെ അഴുക്കും  പൂപ്പലും കാണുന്നത്‌  വെയില്‍ കൊണ്ട്  നരബാധിച്ചു കിടക്കുന്നു. അവിടെ   മുള്ളന്‍ മാടിയുടെ അടുത്തുള്ള കാഞ്ഞിര മരത്തില്‍ കുടിയിരിക്കുന്ന  ഒറ്റ മുലച്ചിയെ പേടിച്ചു  ഞങ്ങള്‍ മാറി നിന്നത് പോലെ  (കുഞ്ഞു നാളില്‍ കേട്ട നാട്ടുകാരുടെ  അന്തവിശ്വാസം) അക്ഷര പിശാചു പേടിച്ചു മാറി നിന്നു ചിരിക്കുന്നു ചിലര്‍  പേടിയോടെ നോക്കുന്നു. ആരും പേടിക്കാതെ പോന്നോളൂ  ഞാന്‍ നിങ്ങളെ  ഒന്നും ചെയ്യില്ല സുന്ദരിയായ പെണ്‍കുട്ടികള്‍  ഒറ്റക്കു വന്നാലെ ഞാന്‍ ശല്യം ചെയ്യുള്ളൂ  എന്ന  കെട്ടുകഥ പോലെ. നിങ്ങള്‍ തെറ്റ് ചൂണ്ടി  കാണിക്കാതെ  എല്ലാറ്റിനും  നന്നായി എന്ന് പറയുമ്പോള്‍ മാത്രം ഈ ബ്ലോഗിണി അമ്മുമക്ക് ദേഷ്യം വരുള്ളൂ തെറ്റുകളും പോരാഴ്കയും കാണിച്ചാലല്ലേ നമുക്ക്‌ തിരുത്താന്‍ പറ്റുള്ളൂ . വലിയ അക്ഷര പിശാചാണ് ഞാന്‍ എന്ന്  ഈ അമ്മൂമക്കു അറിയാമെങ്കിലും കണ്ണട വച്ചിട്ടും മാറി മാറി  നോക്കിയിട്ടും എല്ലാ  മന്ത്രങ്ങള്‍ ചൊല്ലിയിട്ടും  ആ പിശാചു എന്നെ വിട്ടു പോകുന്നില്ല .  ഈ  അമ്മുമയുടെ കഥ കേട്ടും  പാട്ടും പാടി പൊട്ടിച്ചിരിച്ചും കൂടെ കൂടിയവരെ  നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി. എന്നെ ബ്ലോഗിണി ആക്കിയ  ഇസ്മായില്‍ കുറുമ്പടിക്ക്  പ്രത്യേക നന്ദി. എനിക്ക് ഈ ബൂലോകത്ത്നിന്നും   കുറെ അറിവുകള്‍ നേടാന്‍ കഴിഞ്ഞു  ഒരു പാട് നല്ല കൂട്ടുകാരെ കിട്ടി. അതിനിടയില്‍ പുണ്ണ്യവാളന്‍റെ മരണം  എന്നെ സങ്കടപ്പെടുത്തി  
എന്‍റെ ഒന്നാം പിറന്നാളിനു ക്ഷണിക്കാന്‍ പറ്റിയില്ല അടുത്ത പിറന്നാളിനു നേരത്തെ വിളിക്കാം  വരാന്‍ മറക്കരുതേ എന്നാല്‍ ഞാന്‍ പോട്ടെ അല്ല വരട്ടെ (മാള സ്റ്റയില്‍)..  ))

Monday, January 28, 2013








സുനാമി

പോയ വര്‍ഷത്തിനാരംഭം
മിന്നിമറയുന്നു ചിന്തയില്‍
ദുഃഖത്തിന്‍ നെടുവീര്‍പ്പായ്‌
സുനാമി തന്‍ പ്രളയങ്ങള്‍...

പുതുവര്‍ഷമാഘോഷ ലഹരിയില്‍
എല്ലാം മറന്നു മതിക്കുമ്പോള്‍....
ജാതിയും മതവും നോക്കാതെ
പ്രകൃതി തന്‍ കോപം അലതല്ലി


കുടിലു കൊട്ടാരവും മാലോകരും
ഘോരമാം തിരമാല പര്‍വ്വതങ്ങള്‍
അംബരചുംബിയാം ഗോപുരങ്ങള്‍
നിമിഷം കണക്കെ തകര്‍ത്തു മേഞ്ഞു.

ഈ പുതുവര്‍ഷത്തിന്‍ അര്‍ദ്ധരാവും  
മദ്യ ലഹരിയാല്‍  നൃത്തമാടി
സ്വബോധം നശിപ്പിച്ചു മുഴുഭ്രാന്തരായ്‌
മറക്കുന്നു മാനുജന്‍ അനുഭവത്തെ... 

ജാതി ചോദിച്ചു നടക്കുന്നു എന്തിനു നീ
ജാതി എന്തു പഴിച്ചു മനുഷ്യ
ജാതിയില്‍ നിന്നല്ല ക്രൂരത
മനുഷ്യഹൃദയത്തില്‍നിന്നാണ്ണ്‍..

കാട്ടാള ഹൃദയത്തിനുടമയാം മനുഷ്യ നീ 
റാകിപറന്നു പറന്നു കൊത്തുന്നു
അഗ്നിയില്‍ വേവുന്നു കത്തിക്കിരയാകുന്നു
ദിവസങ്ങള്‍ പിന്നിട്ട കുഞ്ഞിളം
പൂവിനെ വെളിയിലേക്ക് എടുത്തിട്ട്..
ഒരു കൊച്ചു പൈതലില്‍ ചിരി നീ കാണുന്നുവോ
ആ കുഞ്ഞിളം ചിരിയിലലിയാത്ത മനസ്സോ?
ആപുതു മുകുളത്തെ നീ എന്തിനു വെണ്ണിറാക്കി
കൂട്ടിയിട്ട ചാര കൂമ്പാരത്തില്‍ നിന്നും 
കിളി കൊഞ്ചല്‍ കേള്‍ക്കുന്നുവോ?
ആക്രാന്തം പൂണ്ടത് നീ എന്തിനു വേണ്ടി
മനം ദാഹിച്ചത് ഏതു രക്തത്തിനു വേണ്ടി
സ്വാര്‍ത്ത്വതാല്പര്യങ്ങള്‍ക്ക് വേണ്ടിയാണോ
നിന്‍റെ ജീവിതം തരിശു നിലംമാക്കിയത്?

***********************************************

    
                
NB: ഈ കവിത കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നമ്മുടെ നാടിനെ പിടിച്ചു കുലുക്കിയ  ഭൂമികുലുക്കവും സുനാമിയും  വേറെ ചില സംഭവങ്ങളും എന്‍റെ മനസ്സില്‍  കൊളുത്തിയ വേദനകള്‍ അന്ന് കൊറിയിട്ട വരികള്‍  എഴുതിയത് ഒരു  പുതു വര്‍ഷ പുലരിയിലും ..

(ഫോട്ടോ കടപ്പാട്‌ ഗൂഗിളിനോട്‌ )