എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Saturday, September 14, 2013

ഒരു കഷ്ണം ഓണം കൊണ്ട് വന്നതാ








എല്ലാവര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു ...



ഒരു കഷ്ണം ഓണം കൊണ്ട് വന്നതാ ...








ഐശര്യത്തിന്‍റെയും സമ്പല്‍ സമൃതിയുടെയും   സാഹോദര്യത്തിന്‍റെയും   പ്രതീകമായ ഓണം ആഘോഷിക്കുകയാണ്  നമുക്ക് മനുഷ്യര്‍ ഏല്ലാം ഒരു പോലെയുള്ളതാണെന്  മാവേലി രാജാവ്  ഭരിച്ച മലയാള നാട് വാമനന്‍ വന്നു മൂന്നടി മണ്ണ് ചോദിച്ചപ്പോള്‍  അത് കൊടുക്കാന്‍ ഭൂമിയും ആകാശവും മതിയാകാതെ തന്‍റെ തല കാണിച്ചു തല ചവിട്ടി പാതാളത്തില്‍ താഴ്ത്തി . അതിനു മുന്‍പ് മാവേലി രാജാവ്‌ വാമനനോട്  അനുവാദം വാങ്ങി വര്‍ഷത്തില്‍ ഒരു തവണ തന്‍റെ പ്രജകളെ കാണാന്‍ വേണ്ടി  കേരളത്തlല്‍ വന്നു പോകാന്‍ ..ആ ഒരു ദിവസമാണ്  നമ്മള്‍ ഓണം ആഘോഷിക്കുനത് നമുക്ക് എവിടെ കാണാന്‍ പറ്റും സഹോദര്യ  തമ്മില്‍ കൊല ചെയ്തും കൊലക്ക് കൊടുത്തും ജീവിക്കുന്ന നാടായി മാറിയിരിക്കുകയല്ലേ .







എന്‍റെ ചെറുപ്പത്തില്‍ പൂ പറിക്കാനും അത് കൂട്ടുകാരിയെ എല്‍പിക്കാനും  എന്തൊരു ഉത്സാഹമായിരുന്നു ..വീട്ടിലും പാടത്തും ഉള്ളപൂവുകള്‍  ഇറുത്ത് വൈയ്കിട്ടു  ഒരു ഇലയില്‍ വയ്ക്കും  രാവിലെ സ്കൂളില്‍ പോകുമ്പോള്‍ കൂടുകാരി ജയ്സ്രിക്ക് കൊണ്ട് കൊടുക്കാന്‍.. ഞങളടെ നാട്ടില്‍ അന്ന് മുസ്ലിം വീടുകളില്‍ പൂകളം ഇടാറില്ല ..അത് കൊണ്ട് തന്നെ എനിക്ക് പൂകളം തീര്‍ക്കാന്‍ പറ്റാറില്ല  .എന്നാലും കളിക്കുമ്പോള്‍ വീടിന്‍റെ പിന്‍ വശത്തുള്ള  മുറ്റത്ത്  ഞങ്ങള്‍ പൂവിടും  അന്ന് എനിക്ക് പൂ തികയാതെ വന്നു അപ്പോളതാ നല്ല ഉണ്ട മുളകിന്‍റെ പൂക്കള്‍ ഭംഗിയില്‍ വിടര്‍ന്നു നില്‍ക്കുന്നു ..മുഴുവനും പറിച്ചു തുംബപൂവിനും കാക്ക പൂവിന്‍റെയും  ചെട്ടി പൂവിന്‍റെയും  ഇടയില്‍ സ്ഥാനം പിടിച്ചപ്പോള്‍ എന്തൊരു ഭംഗി .നടുവില്‍ കൃഷ്ണമുടി പൂവും വച്ചപ്പോള്‍  പൂക്കളത്തിനു ഒന്നും കൂടി ഭംഗി ആയീ ..ഞാനും അനുജത്തിയും കൂട്ടുകാരികളും മണ്ണിന്‍ ചിരട്ടയില്‍  കറിയും ചോറും വയ്ക്കുകയാണ്  അപ്പോള്‍ ആ വഴി വീട്ടിലെ ജോലികാരി ഉമ്മാന്‍റെ   വിശ്വസ്തയായ നഫീസത്ത വന്നു  ആ ന്യൂസ്‌ ഉമ്മാന്‍റെ   ചെവിയില്‍ എത്താന്‍ സമയം വേണ്ടല്ലോ ..പോലീസ് മുറയില്‍ ചോദ്യിയവുമായി അതാ ഉമ്മ ആരുടെ പണിയാ ഈ പൂക്കളം ഇട്ടത്  ആരും ഒന്നും മിണ്ടിയില്ല  ഞാന്‍ പറഞ്ഞു ഞാന്‍ ഉപ്പനോട് ചോദിച്ചിട്ടുണ്ട് പൂക്കളം ഇട്ടോട്ടെ എന്ന് ..അപ്പോള്‍ ഉമ്മന്‍റെ   കയ്യില്‍ നിന്നും അടിയുടെ പോടീ പൂരം കണ്ണില്‍ പച്ചമുളക് പ്രയോഘവും പൂവിട്ടതിനല്ല  ഉമ്മാന്‍റെ മുളക് പൂകള്‍ പറിച്ചതിനു  ഞാന്‍ എന്നെക്കാളും  വലിയ വായില്‍ കരഞ്ഞു .. ഉപ്പ വന്നപ്പോള്‍ ഉമ്മാനെ  ചീത്ത  പറയിക്കാന്‍ വേണ്ടി കുറെ അധികം കരഞ്ഞു  ...ഉപ്പ കാര്യം അറിഞ്ഞപ്പോള്‍  പറഞ്ഞു നമുക്ക് ഒരു ദിവസം  നഫീസാന്‍റെ കണ്ണിലും മുളക്‌ എഴുതണം ..ഉമ്മ മുളക്‌ തേച്ചത് അല്ല സംങ്കടംമായത് നഫീസ പറഞ്ഞു കൊടുത്തത് പിന്നീട്ഇതുവരെ ഞാന്‍  പൂകളം വീട്ടില്‍ ഇട്ടില്ല പൂക്കള്‍ ഇരുത്ത്  കൂട്ടുകാരികള്‍ക്ക് കൊടുക്കും ഇപ്പോള്‍ പൂവിരുക്കാന്‍ വയലോരവും കൈവരി തോടും, ഇല്ല കൃഷ്ണമുടി കാടുകളും ഇല്ല വീടുകളില്‍  പോന്തോട്ടങ്ങള്‍ തീര്‍ക്കാന്‍ സ്ഥലങ്ങളും ഇല്ലപിന്നെവിടുനു പറിക്കും പൂക്കള്‍ ...


ഓണത്തിന് വീട്ടില്‍ ജോലി ചെയ്യുന്ന  അമുസ്ലിം ങ്ങള്‍ക്ക്  ഉടുക്കുന്ന തുണിയും തോളില്‍ ഇടുന്ന തോര്‍ത്ത്‌ മുണ്ടും വാങ്ങി വച്ചിടുണ്ടാകും  ...തേങ്ങാ ഇടുന്ന കണരേട്ടനും തൊടിയില്‍ കൊത്തുന്ന ആള്‍ക്കാര്‍ക്കും വേണ്ടി അവര്‍ ഓണത്തിന് തലേ ദിവസം വരും വരുമ്പോള്‍ കയ്യില്‍ അരിയും  തേങ്ങായും  ശര്‍ക്കരയും ചേര്‍ത്തുള്ള  വായ ഇലയില്‍ പൊതിഞ്ഞ  ഉണ്ട" വോ" എന്ത് രുചി ആയിരുന്നു അതിനു ...അത്എല്ലാ  വീട്ടിലും കിട്ടുകയില്ല അപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ നാലോ അഞ്ചു കിട്ടിയിടുണ്ടകും അതില്‍ ഒരെണ്ണം മാത്രം മാറ്റി വച്ചു ബാക്കിയുള്ളത്  നാല് കഷണങ്ങള്‍ ആകി അടുത്ത വീട്ടില്‍ എത്തിക്കും .അതെല്ലാം അടുത്ത വീടുകളില്‍ എത്തിക്കാന്‍  എനിക്ക് നല്ല മിടുക്കാണ് കാരണം അവിടെ കുറച്ചു സമയം ചിലവഴിക്കാന്‍ കിട്ടുന്ന സമയം   മാഷുടെ മുന്നിലിരുപ്പ്‌ കുറയും അത് തന്നെ കാര്യം .അങ്ങിനെ ഒരു ദിവസം  ഞാന്‍ ഉണ്ടയുടെ കഷ്ണം കൊണ്ട് അടുത്ത വീട്ടില്‍ എത്തി  അവിടെ  അവരുടെ മകളുടെ ഭര്‍ത്താവ് ഉണ്ടായിരുന്നു  അവര്‍ എന്നെ കാണുമ്പോള്‍ കളിയാക്കുന്ന  നിന്‍റെ സുന്നത് ചെയ്യണമോ എന്ന് ചോദിക്കക പതിവാ  ,അതിന്‍റെ പിന്നില്‍ വേറെ ഒരു കഥയുണ്ട് അത് ഞാന്‍ പിന്നെ പറയാം .അവര്‍ എന്നോട് ചോദിച്ചു എന്താ നീ ഈ സമയത്ത് ഇവിടെ  ഉടനെ ഞാന്‍ ഉത്തരം കൊടുത്ത് "ഞാന്‍ ഒരു കഷ്ണംഓണം കൊണ്ട് വന്നതാ " വീട്ടിലെ മറ്റുളളവര്‍ എല്ലാം അത് കേട്ടു ചിരിച്ചപ്പോളും സൂപ്പി മാഷ്‌ എന്നെ വിളിച്ചു ചോ ദിച്ചു  എവിടെ ഞാന്‍ നോക്കെട്ടെ എവിടെ ഓണം എന്ന്  ഞാന്‍ എന്‍റെ കയ്യില്‍ ഉള്ള പൊതി  സൂപ്പിമാഷുടെ കയ്യില്‍ കൊടുത്തു  അപ്പോള്‍  കാവിലെ സൂപി മാഷ്‌ പറഞ്ഞു  ഇതു ഓണമല്ല  ഓണത്തിന്‍റെ ഒരു സന്തോഷത്തിനു വേണ്ടി നമുക്ക്‌ അവര്‍ കൊണ്ട് വന്നു തരുന്ന  പലഹാരംമാണ് എന്ന് ..മോള്‍ ഇനിആരോടുംഇതു പോലെ  പറയരുത് കേട്ടോ എന്ന് പറഞ്ഞു ..വീട്ടില്‍ എത്തിയിട്ടും ഉപ്പനോട് ചോദിച്ചു ഉപ്പാ എന്താണ് ഈ ഓണം  അതെങ്ങിനെ ആണ്  ഉപ്പ പറഞ്ഞു തന്നു അതിന്‍റെ  കഥ  ഓണാഘോഷയാത്രയില്‍ കാണുന്ന  ആ മഹാബലിയുടെ രൂപത്തെ പറ്റിയും അതിന്‍റെ 
പിന്നിലെഹൈതിഹ്യത്തെ പറ്റിയും ഒക്കെ അത് വരെ എനിക്ക് ഈ മതുര പലഹാരവും ഈ ഉണ്ടയും പൂകളവും തിരുവാതിര 
 ..


ചിലപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ ഓണത്തിന്  പ്രോഗ്രാം ഉണ്ടാകും ഒരു പ്രാവിശ്യിത്തെ തിരുവാതിര കളിയില്‍ ഞാനും പങ്കെടുത്തിരുന്നു  .അന്ന് ഒരു പക്ഷെ തിരുവാതിര കളിച്ചിട്ടു മദ്രസ്സയില്‍ നിന്നും പുറത്താക്കാതെ നിന്ന ഏക പെണ്‍കുട്ടി ഞാനായിരിക്കാം   അന്ന്  ഒരു പക്ഷേ ഉപ്പാന്‍റെ തറവാട്ടിലെ മദ്രസ്സ ആയത് കൊണ്ടായിരിക്കാം ഉസ്താതന്‍ മാര്‍ക്ക് ശബളം കിട്ടേണ്ടേ  ...
പിന്നെ മൂത്താച്ചി യുടെ വീട്ടില്‍ ഓണ സദ്യയും സദ്യിയ കയിക്കാന്‍ ഞങള്‍ കുട്ടികളായ ഞാനും അനുജത്തിയും ഇഖ്‌ബാല്‍ക്കയും പോകും ..പോയാല്‍ അവിടെ ചാണകവും കരിയും ചേര്‍ത്ത മെഴുകിയ തറയില്‍ ഇരുന്ന് ഭക്ഷണം കായിച്ചു കയിഴുംബോഴ്ക്കും  വെളുത്ത തുടുത്ത തുടകളില്‍ കറുത്ത ചിത്രങ്ങള്‍ വര്ച്ചിടുണ്ടാകും അതുകണ്ട നാരാണി ഏടത്തി കഴുകി തരും  അവരുണ്ടാക്കുന്ന ആ സാമ്പാറും ഇഞ്ചി പുളിയും ഓലനും അവിയലും പച്ചടിയും പിന്നെ ചെറു പയര്‍ പായസം  വോ അത് ഇപ്പോഴും  നാക്കില്‍  വെള്ളമൂറും   അത് ഓര്‍ത്താല്‍ മതി  അത്രയ്ക്ക് കൈ  പുണ്ണിയം  ഉണ്ട് ആ കൈയികള്‍ക്ക്‌ എന്ന് വേണം പറയാന്‍ ....

അത് പോലെ പിന്നീട് ഓണ സദ്യ രുചിയോടെ കയിച്ചതു  ശോഭചേച്ചിയുടെ വീട്ടില്‍ നിന്നും കൊല്ലം രാജേഷിന്‍റെ രൂമ്മില്‍ നിന്നും .കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങളുടെ കലാസാഹിത്യ കൂട്ടാഴ്മആയ ഐ .സി.ആര്‍സി .ആട്സ് വിംഗ് നടത്തി പോന്ന ഓണഘോഷങ്ങളും ഒരിക്കലും മറക്കാന്‍ പറ്റാത്ത  ഓര്‍മ്മയാണ്  അത് ഓര്‍മ്മ മാത്രമല്ല ഒരു ഓണം പോലെ സന്തോഷം നിറഞ്ഞതായിരുന്നു .അവിടെ എനിക്ക് ചേച്ചി മാര്‍ ഉണ്ടായിരുന്നു ചേട്ടന്‍ മാരും അനുജന്‍ മാരും അനുജത്തികളും ഉണ്ടായിരുന്നു .മനസ്സ് തുറന്നു സംസാരിക്കാന്‍  സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വെക്കാന്‍ ഒരു കുടുംബത്തിലെ പോലെ ആള്‍കാര്‍ഉണ്ടായിരുന്നു .ഇന്നിപ്പോള്‍ അവരില്‍ പലരും നാട്ടിലേക്ക് പോയി  ഉളളവര്‍ക്ക് സമയ കുറവുകളും .എന്നാലും എത്ര സമയ കുറവ്‌ഉണ്ടെകിലും എല്ലാവരെയും വിളിച്ചു ആശംസകള്‍ നേരും..ഇന്നു കാണുന്ന കൂട്ടാഴ്മകളില്‍ കാണുന്നത്  വെറും  പേര്‍ എടുത്ത് പറയാന്‍ വേണ്ടി കാണിക്കുന്ന ആഘോഷവും  കൂടുകൂടലും സ്നേഹം  കാണാന്‍ ഇല്ല വെറും സ്വാര്‍ത്ഥതമാത്രമേ കാണാന്‍ പറ്റുള്ളൂ  ഇന്നെവിടെ  സോദരെ മനസ്സ് തെളിഞ്ഞ ഓണം ..








വൈകിട്ട്‌ ഓണോഘോഷംയാത്ര  കാണാന്‍ വേണ്ടി ഞങള്‍ വീടിന്‍റെ പിന്നിലെ പാറ മുകളില്‍ കയറി നില്‍ക്കും  കാരണം അതിലെ റോഡിലൂടെ ഘോഷ യാത്ര പോകുക പൂ തളികകള്‍  എന്തിയ എന്‍റെ കൂട്ടുകാരികളും അവരുടെ കൂടെ പൂത്താലം മെടുത്തു കൊതിഉണ്ടെകിലും ഞാന്‍ കുറച്ചു അകലെ നിന്നും കാണുളൂ കാരണം അതില്‍ (ഓണ പൊട്ടന്‍ വേഷം കെട്ടിയ ആളെ പേടിയാണ് )എന്‍റെ കൂടെ പഠിക്കുന്ന രാജന്‍ ആണ് ആ കുഞ്ഞു ഓണ പൊട്ടന്‍ വേഷം കെട്ടിയ ആള്‍ എന്നറിയാം എന്നാലും എനിക്ക്  പേടിയ . . മണിയും കുലുക്കി ഓല കുടയും ചൂടി  വരുന്ന   അയാള്‍ വീട്ടില്‍ ഉപ്പാന്‍റെ  കയ്യില്‍ നിന്നും പണം വാങ്ങിക്കും ആ മണി അടി കേള്‍ക്കുംബോ ഴെക്കും ഞാന്‍ ഓടി ഒളിക്കും ..ആ ഘോഷ യാത്ര അവാസനിക്കുനത് കുറ്റിയാടി പുഴയോരത്താ ണ് ...പൂവേ പോലി ഈണത്തില്‍ പാടി അവരെല്ലാംപൂ  പുഴയില്‍ ഒഴുക്കും ...ഇന്നു  പൂ ഒഴുകാനുള്ള പുഴയോ തുംമ്പ പൂവോ കാക്ക പൂവോ പൂച്ച വാലോ ജെമന്തി  പൂവോ ചേറ്റിയോ കാണാന്‍ ഇല്ല.  പൂഒഴുക്കുന്ന പുഴയില്‍ ഇറങ്ങണമെങ്കില്‍ ബീവരെജിന്‍റെ ക്യു കടന്നു വേണം അത്രയ്ക്ക്  പുരോഗതിയാണ്  അല്ല അതോഗതിയാണ് ഇപ്പോള്‍ നമ്മുടെ നാടുകളില്‍ കാണാന്‍ പറ്റുക...പിന്നെവിടെ  പൂ വിളികള്‍ ..പൂ വേ പോലി പൂ വേ പോലി എന്ന ആര്‍പ്പ് വിളികളെവിടെ.. . ടി.വിയില്‍ കാണുന്ന ഓണോഷ പൂവിളി കളിലൂടെ  നമ്മള്‍  സന്തോഷം കാണുന്നു  എല്ലാ വര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു .....