ഡിസംബര്‍ വിട പറയുമ്പോള്‍
നിനക്ക് ഒരു വയസ്സ് കൂടി വര്‍ദ്ധിച്ചു. കാല്‍ നൂറ്റാണ്ട് മുമ്പ് അന്നൊരു ഒരു ഡിസംബര്‍ മാസത്തിലായിരുന്നല്ലോ നിന്നെ ഞാന്‍ ആദ്യമായി കണ്ടു മുട്ടിയത് നിന്നെ പുണരാന്‍ വേണ്ടി വന്ന എന്നെയും വഹിച്ചു ഏയര്‍ഇന്ത്യ ആകാശത്ത് വട്ടമിട്ടു പറക്കുമ്പോള്‍ നിന്റെ സൌന്ദര്യം ഞാന്‍ മനസ്സില്‍ ആസ്വദിക്കുകയായിരുന്നു.
അന്നെനിക്ക് നിന്നെ ഒത്തിരി ഇഷ്ടമായിരുനു നീ എന്നെ സ്വീകരിച്ചത് സന്തോഷത്തിന്റെ കണ്ണീര്‍ കൊണ്ടായിരുന്നല്ലോ നിന്‍റെ നെഞ്ചിലേക്ക് ഞാന്‍ ചായുമ്പോള്‍ മഞ്ഞുകട്ടകള്‍ കൊണ്ടെന്നെ കോരിത്തരിപ്പിച്ചു പച്ച പുതപ്പിച്ചു മൂടിയ ശാലീനസൌന്ദര്യമായിരുന്നു നിനക്ക് നിന്‍റെ പെട്ടന്നുള്ള മാറ്റങ്ങള്‍ എന്നെ അത്ഭുതപെടുത്തി അത്ര പെട്ടന്നാണല്ലോ നിന്‍റെ മാറ്റങ്ങള്‍ .
നിന്‍റെ വര്‍ണ്ണശബളമായ ശോഭയില്‍ മുങ്ങി എന്‍റെ കണ്ണുകള്‍ മഞ്ഞളിച്ചതു കൊണ്ടാണോ നിന്‍റെ സൌന്ദര്യമൊന്നും എന്നെ ഇപ്പോള്‍ മത്തു പിടിപ്പിക്കുന്നില്ല. നിന്‍റെ പേളിനാല്‍ തീര്‍ത്ത അരഞ്ഞാണം ആകാശ നീലിമയില്‍ നിന്ന് കാണാന്‍ എന്ത് ഭംഗിയാണ്. ഇടക്ക് നീ നിന്‍റെ മുഖം മിന്നി തിളങ്ങാന്‍ വേണ്ടി ബ്യൂട്ടിപാര്‍ലറില്‍ പോയത് കൊണ്ടാണ് നിന്‍റെ മുഖം വികൃതമായതുപോലെ. നീളവും വളവും ചെരിവുകളും കാണുന്നു. പലപ്പോഴും എപ്പിലപ്സി വന്ന രോഗിയെ പോലെ വളഞ്ഞിരിക്കുന്ന കെട്ടിടങ്ങള്‍ എന്നാലും എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്.
നീണ്ട ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ ഒരുമിച്ചു സ്നേഹിച്ചു പോയിട്ടും തമ്മില്‍ പിണങ്ങിയിട്ടില്ല നിന്നെ പിരിയാന്‍ തോന്നിയില്ല. നിന്‍റെ മാറിടത്തില്‍ ചാഞ്ഞു കിടക്കുമ്പോള്‍ ഉണ്ടാകുന്ന സമാധാനം നിനക്കെത്ര പറഞ്ഞാലും മനസ്സിലാകില്ല. ഒരു മതാവിന്‍റെ മടിയിലെ താരാട് പോലെ ഒരു കുഞ്ഞു പിറന്നു വീണ ഉടനെ തലോടലേറ്റു കിടക്കുന്നത് പോലെയാണ്. നിന്നിലെ നന്മകളാണ് എന്നെ ജീവിതം എന്താണെന്ന് പഠിപ്പിച്ചത്. ചിലയിടങ്ങളില്‍ ഞാന്‍ തട്ടി വീണിട്ടും അധികം അപകടപ്പെടുത്താതെ എന്നെ കൂടുതല്‍ കരുത്തോടെ പിടിച്ചു എഴുന്നെല്പിച്ചു .
നിന്നില്‍ അലിഞ്ഞു തീരാന്‍ വേണ്ടിയാണു ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് നിന്‍റെ നെഞ്ചില്‍ ഇരുമ്പ്ദ ദ്ണ്ടുകളാല്‍ ഗര്‍ത്തങ്ങള്‍ ഉണ്ടാക്കി. എന്നിട്ടും ഒരു തുള്ളി കണ്ണീര്‍ നീ വീഴ്ത്തിയില്ല. ഒരു കളിയുടെ പേരില്‍ നിന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലോകം ഏറെ ശ്രമിച്ചിട്ടും മാലോകര്‍ക്ക് മുന്നില്‍ നീ തല ഉഴര്‍ത്തി നിന്നത് കണ്ടപ്പോള്‍ സന്തോഷംകൊണ്ട് ബാഷ്പകണങ്ങള്‍ എന്‍റെ ഇരുകവിളിലും ഒഴുകുന്നുണ്ടായിരുന്നു.
അന്നൊക്കെ നിന്റെ മാറില്‍ വര്‍ണ്ണ ബള്‍ബുകള്‍ ചാര്‍ത്തിയത് സെപ്റ്റംബരിലായിയിരുന്നു. പിന്നീട് നിന്റെ വര്‍ണ്ണ സൌന്ദര്യം ഈ തണുത്ത ഡിസംബറിലായി. എനിക്ക് ഒത്തിരി ഇഷ്ടമായി ഡിസംബര്‍ മാസത്തില്‍ നിന്നെ ഹാരമിട്ടു കാണുന്നത് കാരണം. നമ്മള്‍ ആദ്യമായി കണ്ടു മുട്ടിയത് 1986 ഡിസംബര്‍ ആറാം തീയതിയായിരുന്നല്ലോ. നിനക്കൊര്‍മ്മയുണ്ടോ അന്ന് നിന്നെ കണ്ടു മുട്ടിയ നാളുകള്‍.
എന്‍റെ ശരീരവും ചുണ്ടുകളും വിറക്കുന്നുണ്ടായിരുന്നു .നിന്നെ കണ്ട സന്തോഷത്തിന്‍റെ നിമിഷം അതുകൊണ്ടായിരിക്കാം രണ്ടാഴ്ച പ്രകൃതി നിന്നെ തനുപ്പിച്ച്തു മഴയെ പ്രണയിക്കുന്ന എന്നെ നിന്നിലേക്ക് അടുക്കാന്‍ വേണ്ടി തോരാതെ പെഴ്തിറങ്ങിയത്.
ഒറ്റയ്ക്ക് നിന്നിരുന്ന ഷെറോട്ടനു അഭിമുഖമായി നിന്ന് കൊണ്ട് അന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നു അതിനെക്കാള്‍ വലിയ അംബരച്ചുംബികള്‍ അതിനു ചുറ്റും നിനക്ക് സ്വന്തമായികാണാന്‍. ഇന്നത് യാഥാര്‍ഥ്യമായി. ഒരു പാടുകഥകള്‍ നമുക്ക് പറയാനില്ലേ നിനക്ക് എന്നെ പറ്റിയും എനിക്ക് നിന്നെ പറ്റിയും പറഞ്ഞാല്‍ തീരാത്ത കഥകള്‍. നീ എനിക്ക് തന്ന ഒരു പാട് അനുഗ്രഹത്തിന്‍റെ കഥകള്‍ നമുക്ക് വീണ്ടും കാണാം ഇപ്പോള്‍ ഞാനും വിട പറയട്ടെ. .
വീണ്ടും ഞാന്‍ എന്‍റെ വികൃതി തരങ്ങളുമായി വരാം ..ഈ വര്‍ഷത്തെ അവസാന പോസ്റ്റ് ..
തുടരും ..
കൊൾളാം
ReplyDeleteThank you ashraf
DeleteGrowing to help
ReplyDeletehelping to grow
Thanks ajith sr
Deleteഈ തൂലികയുടെ മാന്ത്രിക ശക്തിക്ക് മുന്നിൽ ഞാൻ തലകുനിക്കുന്നു. ..
ReplyDeleteഈ കൈപ്പടകൾക്ക് ഇനിയും ഉയരങ്ങൾ താണ്ടാനാകട്ടേ
thnak you shafeek
Deleteനല്ലെഴുത്ത് ,, എഫ് ബിയില്‍ വായിച്ചതായി ഓര്‍ക്കുന്നു ,,, നല്ലൊരു പുതുവര്‍ഷം ആവട്ടെ വരാന്‍ പോവുന്നത് ,, ആശംസകള്‍
ReplyDeletewannathinum nalal warikalkkum nandhi faisoo...
ReplyDelete