എന്റെ യാത്രകള്‍ ഒന്നാം ഭാഗം ...തണുത്ത രാത്രി യുടെ ഓര്‍മ്മകള്‍ യാ തുടരുന്നു .......1986 ഡിസംബർ 6 നു വൈകിട്ട് ബോബെയിൽ നിന്നും എയർഇന്ത്യാ വിമാനത്തിൽ കുനിങ്ങാട് സ്വദേശി കേളോത്ത് അബ്ദുറഹ്മാൻക്ക യുടെ കൂടെ പ്ലയിൻ യാത്ര പരിചയമില്ലാത്ത ഞാനും ,രയരോത്ത് സൂറച്ചയും ഖത്തറിലേക്ക് യാത്ര തിരിച്ചു .. ആ നാലു മണിക്കൂർ യാത്രയിൽ ആദ്യമായി വീട്ടുകാരെ വിട്ടുനിൽക്കുന്നതിന്റെ സങ്കടം മനസ്സിൽ തിരതല്ലുന്നുണ്ടെങ്കിലും ,ഗൾഫ് എന്താണ് എന്ന് നേരിൽ കാണാൻ പോകുകയാണ് .ഭർത്താവിന്റെ ഉമ്മ വിസിറ്റിംവന്നു തിരിച്ചു വന്നപ്പോൾ കക്കൂസിൽ പോയാൽ അവിടെ കൈ കഴുകി തുടക്കാൻ വെള്ളകട്ടി കുറഞ്ഞ പേപ്പർ (ട്ടിഷ്യൂ ) പാർട്ടിയുണ്ടാകുമ്പോൾ ഭക്ഷണം കഴിച്ചാൽ പ്ലൈറ്റ് ഗ്ലാസ്സ് പ്ലാസ്റ്റിക്ക് കവറിലാക്കി കളയുന്നതിനെ പറ്റിയും എല്ലാം പറഞ്ഞു തന്നിരുന്നു അതെല്ലാം ഞാനും കാണാൻ പോകുന്നു എന്ന സന്തോഷങ്ങൾ വേറെ . രണ്ടര വർഷത്തിൽ രണ്ട് പ്രാവിശ്യമായി നിന്ന മൂന്ന് മാസം മാത്രം പരിചയമുള്ള പ്രിയതമനെ നേരിട്ട് കാണാൻ പോകുകയാണ് .ഓർക്കുമ്പോൾ നാണംകൊണ്ട് കവിൾ തുടുക്കുന്നത് ഫ്ലൈറ്റിലെ മറ്റാരും കാണാതിരിക്കാൻ എയർ ഇന്ത്യയുടെ ഷാൾ കൊണ്ട് തലയടക്കം മൂടി പുതച്ചു , കണ്ണിലെ പ്രണയ രാഗം ആരും കട്ടെടുക്കരുത് എന്ന വാശി പോലെ വിമാനത്തിന്റെ വിൻഡോയിലൂടെ പുറത്തേക്ക് തന്നെ നോക്കിയിരുന്നു. .. ഖത്തറിലെത്താനായപ്പോൾ സീറ്റ് ബെൽറ്റ് ഇടാനുള്ള മുന്നറിയിപ്പ് തന്നു ,ഹൃദയം പൂരപറമ്പിലെ താളമേളങ്ങൾ പോലെ കൊട്ടാൻ തുടങ്ങി ,എന്തായിരിക്കും എന്നോട് ചോദിക്കുക ,ഞാനെന്താ പറയുക ? കണ്ടാൽ ഫസ്റ്റ് സെലാം ചെല്ലുമ്പോൾ കൈ പിടിക്കുമോ ? അമ്മായിയും കരീംക്കയും പക്രൻ ഇക്കയും ഉള്ളപ്പോഴെങ്ങാനും എയർപോർട്ടിൽ വച്ചെന്നെ കയ്യിൻ പിടിക്കുമോ ?ശ്ശോ നാണം കൊണ്ട് ശരീരം വിറക്കാൻ തുടങ്ങി ," ഏത് ബാഗായിരുന്നു എന്ന അബ്ദുറഹ്മാൻക്കാന്റെ ചോദ്യമെന്നെ ഫ്ലൈറ്റ് ലാൻഡ് ചെയ്തു എന്ന് ഓർമ്മപെടുത്തി .ഹാൻഡ്ബേഗ് എടുത്ത് അവരുടെ കൂടെ ഇറങ്ങി കോണി പടികളിൽ നിന്നും ബസ് കയറുമ്പോൾ ഞങ്ങൾക്ക് കുട പിടിച്ചു തരുന്നുണ്ടായിരുന്നു അത്രക്ക് കോരിച്ചൊരിയുന്ന മഴ .ഒരു പക്ഷേ മഴയെ പ്രണയിക്കുന്ന എനിക്ക് ഈ പുതിയ നാട്ടിലേക്ക് സ്വീകരിച്ചിരുത്താൻ പ്രകൃതിക്ക് പോലും സന്തോഷ കണ്ണീരു പോലെ മഴ പെയ്തു കൊണ്ടിരുന്നു. ഞാനവരുടെ കൂടെ എമിഗ്രഷനും കടന്നു കറങ്ങി വരുന്ന ബെൽറ്റിൽ നിന്നും എന്റെ പേർ എഴുതിയ ലഗേജ് തിരയുകയാണ് ."റബ്ബേ അതിൽ എന്റെ ഉമ്മ പുതിയാപ്ലക്ക് കൊടുത്തയച്ച കോഴിയട ,മസ്കത്ത് ഹലുവ ,ചുക്കപ്പം ,കശൂറ പ്പം ,പശുവിൻ നെയ്യ് ,തേൻ ,കൂടെ കുറെ ഹലുവ.ചിപ്സും വേറെയും ,കൂവ്വ പൊടി അടിയിൽ വെച്ച് പൊടിയരി മേലെ വെച്ച് കെട്ടിയ ഒരു പൊതി വേറെ തന്നെയുണ്ട് ആ ബേഗിന്റ അടിയിൽ ,തുറമാങ്ങയും അച്ചാറുകളും വേറെ തന്നെ മാറ്റി വച്ചത് അതെല്ലാം ഈ മഴയത്ത് നനഞ്ഞു കാണുമോ ? എല്ലാ ബേഗുകളും എടുത്ത് ഇടുമ്പോൾ എന്റെ ലെഗേജ് എടുക്കാൻ അവരോട് മറന്ന് കാണുമോ ? " ഷാഹിദാ നിന്റെ ലഗേജല്ലേ അത് എന്ന് സൂറച്ച ചോദിച്ചപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.എല്ലാ സാദനങ്ങളും ഒരു ട്രോളിയിൽ കെട്ടി നിറച്ച് പോർട്ടർ പുറത്തേക്ക് നീങ്ങി ,തണുത്ത മഴ പെയ്യുന്നത് കൊണ്ടാണോ എന്നറിയില്ല കാലുകൾക്ക് വിറയൽ ,ഒന്നിനും രണ്ടിനും പോകണമെന്ന ശങ്ക! എല്ലാവരുടെയും പിന്നിൽ ഒളിഞ്ഞ് നടത്തം ,അപ്പോഴേക്കും പുറത്ത് എത്തി എല്ലാവരും പുറത്ത് കാത്തിരിക്കുന്നു. കരീംക്ക ,അമ്മായി, മജീദ്ക്ക.നൂർ, പക്രൽ ഇക്ക ,T .k അബ്ദുള്ളക്ക , അബ്ദുള്ളക്ക ഇല്ലാട്ടുമ്മൽ ,സഫിയത്ത, അങ്ങിനെ കുറെ പേരുണ്ട് ,പക്ഷേ കടുവാ കണ്ണുകളാൽ ഞാൻ ഒപ്പിയെടുക്കാൻ ചെയ്യുന്ന മുഖവും കണ്ണുകളും അവിടെ ഇല്ലാ .. അമ്മായിടെ കയ്യിൽ നിന്നും സമീമോളെ വാങ്ങി കളിപ്പിക്കുന്ന സൂത്രത്തിൽ നാലുഭാഗത്തും നോക്കി കണ്ടില്ല എന്ത് പറ്റീ എന്ന് ആരോടും ചോദിക്കാനും പറ്റില്ല നാണകേടല്ലേ ?എന്റെ കണ്ണിലെ ആതി കണ്ടിട്ടാണോ അറിയില്ല സുലൈഖ അമ്മായി പറഞ്ഞു ,ജെലീൽ ക്കാക്ക് വരാൻ പറ്റില്ലത്ര കടയിൽ ഭയങ്കര തിരക്കാണ് .. ഇപ്പോൾ ജാബർ സൂക്ക് മുഴുവനും വെള്ള കയറാനും തുടങ്ങി എന്നാണ് പറഞ്ഞത് .നമ്മൾ വീട്ടിലെത്തുമ്പോഴേക്കും വീട്ടീലോട്ട് വരാം എന്നാണ് പറഞ്ഞത് ,ഞങ്ങൾ വണ്ടിയിൽ എയർപോർട്ടിൽ നിന്നും ഷാരാ കഹ്റബയിലെ അൽ ഫക്കീർ ഷോപ്പിന്റെ മുകളിലെ പ്ലാറ്റിലേക്ക് കോരിച്ചൊരിയുന്ന മഴയത്ത് വഴിയോരക്കാഴ്ചകൾ മഴതുള്ളികൾ കൊണ്ട് കാറിന്റെ ഗ്ലാസുകൾ മറച്ചിരിക്കുന്നു. സോഫിറ്റൽ ഹോട്ടലിന്റെ അരികിലായി വണ്ടി പാർക്ക് ചെയ്തപ്പോൾ ആകാശസമുച്ചയത്തിലേക്ക് വളർന്നു പോകുന്ന സോഫിറ്റൽ ഹോട്ടൽ കണ്ട് ആശ്ചര്യം തോന്നി .ഇത്രയും വലിയ ബിൽഡിം ആദ്യമായിട്ട് കാണുകയാണ്.കൂടുതൽ സമയം അവിടെ നിൽക്കാൻ പറ്റിയില്ല എല്ലാവരുടെയും കൂടെ അൽ ഫക്കീർ സ്റ്റോറിന്റെ മുകളിലെ മൂന്നാമത്തെ നിലയിലേക്ക് കോണി പട്ടികൾ കയറുമ്പോഴും ഇടം കണ്ണാലേ ചുറ്റും പരതുന്നുണ്ടായിരുന്നു. വീടിന്റെ ഡോർ തുറന്ന് വച്ചത് അലിക്കയാണോ? KK ഇബ്രായിക്കയാണോ എന്നറി'യlല്ല ,കുന്നുമ്മൽ ജെമീലത്ത അടുത്ത ഡോറിന്റെ അടുത്ത് നിന്നും നോക്കുന്നത് കണ്ടിട്ട് ഞാൻ വിജാരിച്ചു വല്ല ഈജിപ്തൻ സ്ത്രീയും കുഞ്ഞുമായിരിക്കും .കാരണം വെളുത്ത് തുടുത്ത് കവിളും വജ്ര കണ്ണുകളുമായിരുന്നു ഇത്താക് ,ഇത്താന്റെ മകൻ നസീഫ് മാഷാ അള്ളാ നീല കണ്ണുള്ള ഫലസ്തീൻ കുട്ടികളെ ഓർമ്മിക്കുന്നത് പോലെ ,നമ്മൾ ചിത്രങ്ങളിൽ കാണുന്നത് പോലെ ഒരു കുഞ്ഞ് ,ഞാനൊന്ന് ചിരിച്ചപ്പോൾ ഭയം കൊണ്ടോ പരിചയമില്ലാത്തത് കൊണ്ടോ അവരുടെ വീടിന്റെ വാതിൽ തുറന് അകത്തേക് ഓടി ,അവരുടെ കൈയിൽ ഒരു ഏഴ് മാസം പ്രായമുള്ള ഇൻസാഫ് മോൻ ഇരുണ്ട കളറാണെങ്കിലും നല്ല ഭംഗിയുള്ള കുടുകുടാ ചിരിക്കുന്ന പൊന്നുമോൻ .അകത്തേക്ക് കയറുമ്പോൾ പൂക്കാക്ക ഉണ്ടാക്കിയ ചിക്കൻ കറി എന്റെ വിശപ്പിനെ ഉണർത്തുണ്ടെങ്കിലും ,ക്ഷമ പാലിച്ചല്ലേ പറ്റൂ ,റൂമിൽ നാട്ടുകാരും കുടുംബകാരുമായി ഒരു പാട് പേരുണ്ട്...നല്ല ഓറഞ്ച് നിറമുള്ള മധുരമാർന്ന തണുത്ത വെള്ളം രണ്ട് ഗ്ലാസ് കുടിച്ചപ്പോൾ എന്റെ എല്ലാ ക്ഷീണവും മകന്നു. അമ്മായി ഞങ്ങൾക്കായുള്ള മുറികാട്ടി തന്നു ,ഇടക്കിടക്ക് കോളിം ബെല്ലടിക്കുന്നുണ്ട് .അന്നൊക്കെ നാട്ടിൽ നിന്നും ഒരാൾ വരുന്നുണ്ടെങ്കിൽ അവരുടെ ലഗേജിൽ അഞ്ചാറ് കിലോ പലരുടെയും മണിയറ രഹസ്യങ്ങളും, പരാതികളും പരുവട്ടങ്ങളും നെടുവീർപ്പുകളും ,ഒരുപാട് കണ്ണീർ ചുംബനങ്ങളും നിറഞ്ഞ വലിയ കത്തുകൾ ഉണ്ടാകും .അവർക്കുണ്ടോ എന്ന് അന്വേഷിക്കാൻ വരുന്നവരാണ് അവരെല്ലാം ,നാട്ടിൽ നിന്ന് വന്നാലും പോകുമ്പോഴും നമ്മുടെ പെട്ടി പൊളിക്കുമ്പോൾ ചുറ്റും ഒരു പാട് പേർ ഉണ്ടാവും ..അവർക്കായ് പ്രിയപെട്ടവർ വല്ലതും കൊടുത്തു വിട്ടോ എന്നറിയാൻ വേണ്ടി. നല്ല മരം കോച്ചുന്ന തണുപ്പ് അമ്മായി കുളിച്ച് ഡ്രസ്സ് മാറാൻ പറയുന്നുണ്ട്. പക്ഷെ എനിക്ക് ഈ ഡ്രസ്സ് മാറാൻ മടി കാരണം പ്രിയതമന് ഏറ്റവും ഇഷ്ടപെട്ട ചാരനിറത്തിലെ കമ്പ്യൂട്ടർ സിൽക്ക് സാരി സൂറച്ചാന്റെ സഹായത്താൽ ഭംഗിയിൽ ഉടുത്തിട്ടുണ്ട് അതൊന്നു കാണിക്കാതെ എങ്ങിനെയാണ് ,സമീമോളെ കളിപ്പിച്ചും പൂക്കാക്കയുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തു കുറച്ച് സമയം കളഞ്ഞു , വീണ്ടും അമ്മായി മോളെ വാങ്ങി ബാത്ത് റൂം കാട്ടി തന്നു ഫ്രഷ് ആകാൻ പറഞ്ഞു .അതികമാരെയും വെറുപ്പിക്കുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് കുളിക്കാൻ കയറി വാതിലടച്ചു ഇളം ചൂടുവെള്ളം തലയിലൂടെ ഒലിച്ചിറങ്ങുമ്പോൾ കൂടെ ചൂടുള്ള കണ്ണീരും കഴുകിക്കളഞ്ഞു .അത് സന്തോഷങ്ങൾ കൊണ്ടായിരുന്നോ സങ്കടം കൊണ്ടായിരുന്നോ എന്ന് ഇപ്പഴും അറിയില്ല. അപ്പോഴേക്കും ആരെക്കെയോ വരുന്ന ശബ്ദങ്ങൾ കേൾക്കുന്നുണ്ട് .. മെറൂൺ പാവാടയും ബ്ലൗസും ഇട്ടു പുറത്തിറങ്ങി റൂമിലെത്തിയപ്പോൾ ,ഈ തണുത്ത് വിറക്കുന്ന രാവിലും ചുട്ടുപൊള്ളുന്ന നിശ്വാസങ്ങൾ എന്റെ കവിളിൽ പതിഞ്ഞു... എന്റെ ജീവിതം അദ്ദേഹത്തിന്റെ തിരക്കുള്ള ജീവിതത്തിനിടയിലെല്ലാം സ്വന്തനം നൽകിയും കുറുമ്പ് കാട്ടിയും അദ്ദേഹമെന്റെ പൊട്ടത്തരങ്ങൾ എറ്റെടുത്തു കൊണ്ടു മുന്നോട്ടുള്ള യാത്ര തുടർന്നു. തണുത്തു വിറച്ച രാവുകളിൽ രണ്ടുപേരും വിയർപ്പിൽ മുങ്ങിയ ആരാമവല്ലരിയിൽ മൂന്ന് കുസുമങ്ങൾ വിടർന്നു. .. ( യാത്ര തുടരും)
Thursday, January 5, 2017
Saturday, October 17, 2015
ഒറ്റ കിളിയുടെ രോദനം
കൂടണയുമ്പോള്‍ കൂട്ടിനിണകിളി കൂടെ വേണം
കൊക്കുരുമ്മി ചിറകിട്ടടിക്കാന്‍ .
കുഞ്ഞു കിളി കൂട് നിറയെ വേണം .
കൂട്ടിനടിയില്‍ കളകളം പാടുമരുവി വേണം
അരുവിക്കരയിലായ് ചാഞ്ഞിരിക്കും
മുളങ്കാട് തന്നെ വേണം ,ആ മുളങ്കാടിനിടയില്‍
ആ ബാറില്‍ നിന്നെടുത്ത കുപ്പി ഒളിപിച്ച്വയ് ക്കുന്ന
ആ പിഞ്ചു ബാലന്മാരെ കയ്യോടെപിടി കൂടണം .
അവരുടെ തലയില്‍ തലോടി പറയണം പാടില്ല,
നിങ്ങള്‍ വളരില്ല നശിക്കുമീ ലഹരി സത്തിനാല്‍
മക്കളെ നീറ്റുന്ന പ്രശ്നമെല്ലാം ചൊല്ലുക എന്നോട് പോന്നു മക്കളല്ലേ
ചൊല്ലിടൂ പെഴ്തിടൂ കെട്ടി നില്‍ക്കും ഭാരമെല്ലാം
ഞാനീ മുളങ്കാട് പോല്‍ പാടിടട്ടെ.
എന്നിലെ സ്നേഹം ഈ പാലരുവി പോല്‍
നിങ്ങള്‍ക്കായ് ഒഴുകിടട്ടെ .
നന്മയുടെ കൈകള്‍നിങ്ങള്‍ക്കു വേണ്ടി ഞാന്‍ നീട്ടിടട്ടെ . ..
NB:നാട്ടില്‍ തനിച്ചു പോയപ്പോള്‍ തോനിയ രണ്ടു വരികള്‍ ഇവിടെ കൊറിയിട്ടതാ ..
Monday, August 31, 2015
ഹൃദയ രാഗം
ആഴികല്‍ക്കപ്പുറമൊളിചിരിക്കും
നിന്‍ നിഴലുകള്‍ കള്‍ക്ക് വേണ്ടി
തുടിച്ചുയരും ഹൃദയവുമായ്
ഇന്നുഞാനിരിപ്പൂ ഏകയായ് ..
നിന്‍ നിഴലുകള്‍ കള്‍ക്ക് വേണ്ടി
തുടിച്ചുയരും ഹൃദയവുമായ്
ഇന്നുഞാനിരിപ്പൂ ഏകയായ് ..
നിന്‍ നിശ്വാസ മുയരും കാറ്റ് പോലും
എനിക് വിലക്കാണന്നറിയാം ,
അരുതെന്ന് ആരുചൊല്ലിയാലും
കഴിയില്ല എനിക്കാ മൊഴിയോന്നു കേള്‍ക്കാതെ .
എനിക് വിലക്കാണന്നറിയാം ,
അരുതെന്ന് ആരുചൊല്ലിയാലും
കഴിയില്ല എനിക്കാ മൊഴിയോന്നു കേള്‍ക്കാതെ .
അര്‍ഹാതയില്ലാത്തത് മാത്രമല്ലോ
സ്വന്തമാക്കാന്‍ മര്ത്യനു പ്രിയം
ദുരവന്ന യെന്‍ മനസ്സും ശരീരവും സ്വാര്‍ത്ഥമോഹത്താല്‍ ദാഹിപ്പൂ തിളച്ചഗ്നി.
ഹൃദയത്തിനുള്ളില്‍
അന്നൊളിച്ചു വച്ചോരാ
പ്രണയ രാഗം ഒരായിരം
രാവുണര്‍ന്നാലും തീരുമോ ആത്മ ദാഹം
അന്നൊളിച്ചു വച്ചോരാ
പ്രണയ രാഗം ഒരായിരം
രാവുണര്‍ന്നാലും തീരുമോ ആത്മ ദാഹം
തല തല്ലി കരയുവാന്‍ തീരം തേടി ഞാനലയാറില്ലഓളങ്ങളായി ഞാനോഴുകാറില്ലതളംകെട്ടിനില്‍ക്കുമാ പൊയ്കപോല്‍ തടകെട്ടി നില്‍ക്കട്ടെ യെന്മിഴിനീര്‍കണങ്ങള്‍
ഫോട്ടോ ഗൂഗിള്‍ അമ്മാവന്‍ ..
Sunday, July 26, 2015
നിന്നിലെ ഇളം തലോടലായി വരുമീ
ഇളം തെന്നലിന്നന്യമായി .
സിമന്‍റ്സൗദങ്ങളില്‍ തട്ടിവരും
പൊടികാറ്റു പോലുമെനികിഷ്ടമായി .
കണ്ണില്‍ മായുന്നു നിന്‍ കാഴ്ചകളും
ദൂരെനീണ്ടുകിടക്കുമാ പ്ച്ചപാടങ്ങള്‍ .
അരുവിക്കരികിലായി മറഞ്ഞു നില്‍കുമാ
ഇലഞ്ഞി മരങ്ങളും ആലിന്‍ ചുവടുമെനിക്കന്യമായ് .
ഉണ്ണിയോട് ഉരുവിടാന്‍ ഇന്ന് തോടില്ല ,
കാടില്ല മേടുമേ ഇല്ലതില്ല .
എനിക്ക് ഉരുവിടാന്‍ ഉണ്ണിയുമീ വഴി വരാറില്ല .
സ്നേഹം പറയുവാന്‍ ഇപ്പോളവന്‍റെ കയ്യിലൊരു പുസ്തകമുണ്ടത്രേ .
അതിലൂടെ അവന്‍ നൂറായിരം കാടും മേടും
നെല്‍കതിരും കാണുന്നു പണിയുന്നു ,
കൊയ്യുന്നു ,എല്ലാവരാലും അഭിന്ദനങ്ങള്‍ വാങ്ങുന്നു .
അതിലവന് അമ്മയെ സ്നേഹിക്കാനും,
അച്ഛനെ സ്നേഹിക്കാനും ,
പ്രണയിനിയെ സ്നേഹിക്കാനും .
പ്രകൃതിയെ സ്നേഹിക്കാനു മായി
ഓരോ പേജുകള്‍ മാറിവരുന്ന, ആ
എച്ച് .ട്ടീ .സീ....
എവിടെ തിരഞ്ഞിട്ടും നിന്‍റെ മുഖമുള്ള
ഒന്നിനെ സ്വന്തമാക്കാന്‍ പറ്റുന്നില്ലല്ലോ
നിന്നെ എന്‍റെ നെഞ്ചിന്‍കൂട്ടില്‍ അത്രമേല്‍
പ്രദഷ്ടിച്ചു എന്ന് ഇന്ന് ഞാനറിഞ്ഞു .
നീ ഒപ്പിയെടുത്ത ചിത്രങ്ങള്‍ എനിക്ക്
ഇനിയോരിക്കലും തിരിച്ചു കിട്ടില്ലലോ .
എന്ന ഓര്മ്മകളെന്നെ നിരാശയാക്കി
നിന്‍റെ മുഖവും നിന്‍റെ ഒരമമ ശക്തിയുമുള്ള
ഒന്നിനെ സ്വന്തമാക്കിയാലും ..
എന്‍റെ എച്ച് .ട്ടീ.സീ..നിനക്ക് പകര്മാകില്ലല്ലോ ?
Monday, May 25, 2015
ഞാനൊരു ചിത്രം വരക്കട്ടെ
ഞാനെരു വെള്ള കടലാസ്
നീയെന്ന കറുത്ത മഷി,
ചാലിച്ച സ്നേഹ ലിപികളില്ലാതെ
നാമെന്ന പ്രണയ പുഷ്പം വരക്കാനാകില്ല .
ഞാനും നീയുമെന്ന പ്രണയവര്‍ണ്ണവും
ചുറ്റുമുള്ള വര്‍ണ്ണ കടലാസും ചേര്‍ന്നാലേ
അതില്‍ നിറമാര്‍ന്ന ചിത്രം വരക്കാനാകൂ .
എത്ര അകലെ നിന്നാലും
നമ്മുടെ ഹൃദയംതുടിക്കുന്നത്
ഒരേ ചിത്രങ്ങള്‍ വരക്കാനാണ് .
ഞാനും നീയുമൊത്തുചേരാതെ
വരച്ച ചിത്രങ്ങള്‍ ചേര്‍ന്ന കടലാസു തുണ്ടുകള്‍
വര്‍ണ്ണങ്ങള്‍ വീഴാത്ത കടലാസ് കഷ്ണം മാത്രം .
Tuesday, May 19, 2015
ഉമ്മാനെ അറിയാന്‍ ..
എന്‍ പോന്നുമ്മാ
കഴിഞ്ഞ മാര്‍ച്ച് പത്തിന് എല്ലാ മാതാക്കള്‍ക്കുമായി ഒരു ദിനം. അന്ന് ഞാന്‍ എന്‍റെ ഉമ്മയെ പറ്റി ഒരു വാക്കും എന്‍റെ എഫ്ബിയിലോ ബ്ലോഗിലോ വാട്ട്സ്അപ്പ് ഗ്രൂപ്പിലോ ഇട്ടില്ല. അങ്ങിനെ ഒരു ദിവസം മാത്രമായി ഞാന്‍ എന്‍റെ ഉമ്മയെ സ്നേഹിക്കുന്നില്ല ,എനിക്ക് ശ്വാസം നില്‍ക്കുന്നത് വരെ ഉമ്മാനെ സ്നേഹിച്ചു കൊണ്ടിരിക്കും . കൂടുതല്‍ സ്നേഹ പ്രകടനം ഞാനോ എന്‍റെ ഉമ്മയോ കാണിക്കാറുമില്ല . നാട്ടില്‍ എത്തുമ്പോള്‍ ഒരു കെട്ടിപിടുത്തം ഉമ്മ കൊടുക്കല്‍ . തിരിച്ചു പോരുമ്പോള്‍ ഉമ്മ കൊടുക്കാറില്ല കെട്ടി പിടിക്കില്ല . ഉമ്മാ എന്നാല്‍ ഞാന്‍ പോട്ടെ എന്ന ഒരു യാത്ര പറച്ചില്‍ മാത്രം . കെട്ടിപിടിച്ചാല്‍ ഉള്ളില്‍ കെട്ടി വെച്ചു മുന്നില്‍ ചിരിച്ചു പറഞ്ഞ സെലാം കണീരില്‍ ഒലിച്ചു പോയാലോ എന്ന് കരുതി തന്നെ. ചിരിച്ചു കൊണ്ട് എല്ലാവരോടും യാത്രപറയണം അതിനാ . അല്ല നമ്മള്‍ എന്തായിരുന്നു പറഞ്ഞു തുടങ്ങിയത് അമ്മമാരുടെ ദിനം അതങ്ങിനെ കഴിഞ്ഞു ഈ വര്ഷം ആ ദിനത്തില്‍ ഞാന്‍ എന്‍റെ ഉമ്മയോടെപ്പം തന്നെ വീട്ടില്‍ തന്നെയുണ്ടായിരുന്നു , അടുത്ത ദിവസം ഞാന്‍ എന്‍റെ സഹോദരന്‍റെ ഭാര്യ കുറച്ചു ദിവസമായി തൈറോയിട് കുറഞ്ഞുമെലിഞ്ഞ അവള്‍ എന്നെ പോലെ തടി വെച്ചുവീട്ടില്‍ തന്നെ ഒന്നവിടെ വരെ പോകാന്‍ പറ്റിയില്ല .ശരീരം മുഴുവനും വേദന എന്നും പറയുന്നു, അത് കൊണ്ട് തന്നെ ഞങ്ങളുടെ വൈകിട്ടത്തെ ഒത്തു ചേരല്‍ കുറവായിരുന്നു .അന്ന് ഞാനും ഉമ്മയും കൂടി മൂന്ന് വീടിനപ്പുറത്തുള്ള അവിടെ പോയി ഞങ്ങള്‍ കുറെ സംസാരിച്ചു സംസാരത്തിന്‍റെ ഇടയില്‍ സെമിമോള്‍ ഒരു മഗ്ഗ് മുഴുവനും ചായയും പലഹാരവും തന്നു . എനിക്ക് പലഹാരതിനെക്കാളും ഇഷ്ടം ചായ തന്നെയാ അതാ അത്രയും തന്നത് . അതും കുടിച്ചു കൊണ്ട് തന്നെ ഞങ്ങള്‍ സംസാരം തുടര്‍ന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ മഴയുടെ വരവ് അറിയിച്ചു കൊണ്ട് ആകാശം ഇരുണ്ട് തുടങ്ങിയപ്പോള്‍ ഉമ്മ പറഞ്ഞു നമുക്ക് പോകാം വീട്ടില്‍ ജോലിക്കാരി മാത്രമേ ഉള്ളു. നമ്മള്‍ കുടയുമെടുത്തില്ല അത് കേട്ട് ഞാനും പോകാന്‍ ഇറങ്ങി ഉമ്മ നടന്നകന്നു .ഞാനും അവളും ഒരേക്ലാസ്സില്‍ മൂന്ന് വര്‍ഷം പഠിച്ചത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു . ഞങ്ങള്‍ക്ക് കിട്ടാത്ത ഉപ്പു മാവ് പാവപ്പെട്ട കുട്ടികളില്‍ നിന്നും ആരും കാണാതെ ഇരന്നു വാങ്ങി തിന്നതിന്‍റെ രുചിയെ പറ്റിയും ഇടക്ക് പാറക്കല്‍ കല്ല്യണിയമ്മയെ സോപ്പടിച്ചും മൈദകിട്ടും ( അന്ന് കുറച്ചു പണക്കാര്‍ക്ക് മുകളില്‍ ഉള്ള കുട്ടികള്‍ക്ക്സ്കൂള്‍ മൈതവിതരണമില്ലായിരുന്നു) മലയാളം ടീച്ചറായ രത്നമ്മ ടീച്ചര്‍ ഗര്‍ഭമായാല്‍ എന്നും ബെഡ് റസ്റ്റ് ആയത് കൊണ്ട് മലയാളം ഡിവിഷനിലെ കുട്ടികള്‍ കളിക്കുന്നത് കണ്ടു അറബിക് മാഷായ അഹമ്മദമാഷ് ഒറ്റ ദിവസവും ലീവ് എടുക്കാത്തത് കൊണ്ട് ഞങ്ങള്‍ ഈ മാഷിനെന്താ ഗര്‍ഭമാകാത്തത് എന്ന് പറഞ്ഞു കളിയാക്കിയതിനെ കുറിച്ചും . അതുപോലെയുള്ള കള്ള കുട്ടിത്തരങ്ങളും പറഞ്ഞു . അപ്പോഴേക്കും നല്ല ഇടിയും മഴയും തുടങ്ങിയിരുന്നു . ഒന്ന് മഴ തോര്‍ന്നിട്ട് പോകാം എന്ന് കരുതി വീണ്ടും ഞാന്‍ ഉമ്മ പോയത് പോലും മറന്നു അവിടെ ഇരുന്നു . അര മണിക്കൂര്‍ കഴിഞ്ഞിട്ടും മഴയുടെ ശക്തി കുറഞ്ഞില്ല. ഞാന്‍ തിരിച്ചു ചെന്നില്ല സമയം മഗരിബ് ബാങ്ക് കൊടുക്കാനും ആയിരിക്കുന്നു .ആ കോരിച്ചൊരിയുന്ന മഴയത്തു അതാ വരുന്നു എന്നെയും അനിയന്‍റെ ഭാര്യയെയും അത്ഭുതപെടുത്തി കൊണ്ട് വന്നിരിക്കുന്നു (കാരണം ഉമ്മന്റെ മുട്ടിനു ചിരട്ട മാറ്റി വെക്കണം എന്ന് പറഞ്ഞിരുന്നു ആ വയ്യാത്ത കാലും വച്ചു കൊണ്ട്) എന്‍റെ ഉമ്മ എനിക്ക് കുടയുമെടുത്തു ഉമ്മ പറയുകയാണ് "എനിക്ക് ഉറപ്പാ നീ ഇടിയും മിന്നലും പേടിച്ചു മഴയത്ത് വരില്ല "എന്ന് അതാ ഞാന്‍ കൂട്ടാന്‍ വന്നത് ( ഉമ്മാക്കറിയാം ഞാന്‍ മിന്നെറിയാന്‍ തുടങ്ങിയാല്‍ കണ്ണുകള്‍ അടച്ചു ചെവിപോത്തിപിടിക്കും )എന്ന് . ആ അറുപത്തിയെട്ട് വയസ്സായ ഉമ്മ ഈ നാല്പത്തിമൂന്ന് വയസ്സായാ കുഞ്ഞിനെ തേടിവന്ന ആ മാതാവിനെ ഞാന്‍ ഒരു ദിവസം മാത്രമാണോ ഓര്‍ക്കേണ്ടത് ?. ഞാന്‍ വീണ്ടും ഉമമാന്റെ മുന്നില്‍ ഒന്നും കൂടി ചെറുതായത് പോലെ സ്നേഹം കൊണ്ടും കരുതല്‍ കൊണ്ടും ദാനധര്‍മ്മങ്ങള്‍ കൊണ്ടും എല്ലാം എനിക്ക് ഉമ്മാനെ പോലെ ആകാന്‍ പറ്റുന്നില്ലല്ലോ . പക്ഷെ ഞാനിപ്പോള്‍ വല്ലാതെ സന്തോഷത്തിലാണ് ആരും എന്നെ നോക്കാനില്ലെങ്കിലും എന്‍റെ പൊന്നുമ്മ എന്‍റെ കൈപിടിച്ചുയര്‍ത്തും എന്ന ആ ഉറപ്പ് മതി ..ഉമ്മയോളം വരില്ല ഒന്നും ആരും കൂടെയുണ്ടെങ്കിലും ഉമ്മയുടെ ചെറിയ സ്വാന്തനമായ ഒരു സ്പര്‍ശം മതി നമുക്ക് ഏതു യുദ്ധവും കീഴടക്കാന്‍ .നാഥാ നീ എന്‍റെ മാതാവിന് ദീര്‍ഗ്ഗായുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിക്കേണമേ ...ഉമ്മാന്‍റെ മകളായി തന്നെ എന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കേണമേ നാഥാ ...
കഴിഞ്ഞ മാര്‍ച്ച് പത്തിന് എല്ലാ മാതാക്കള്‍ക്കുമായി ഒരു ദിനം. അന്ന് ഞാന്‍ എന്‍റെ ഉമ്മയെ പറ്റി ഒരു വാക്കും എന്‍റെ എഫ്ബിയിലോ ബ്ലോഗിലോ വാട്ട്സ്അപ്പ് ഗ്രൂപ്പിലോ ഇട്ടില്ല. അങ്ങിനെ ഒരു ദിവസം മാത്രമായി ഞാന്‍ എന്‍റെ ഉമ്മയെ സ്നേഹിക്കുന്നില്ല ,എനിക്ക് ശ്വാസം നില്‍ക്കുന്നത് വരെ ഉമ്മാനെ സ്നേഹിച്ചു കൊണ്ടിരിക്കും . കൂടുതല്‍ സ്നേഹ പ്രകടനം ഞാനോ എന്‍റെ ഉമ്മയോ കാണിക്കാറുമില്ല . നാട്ടില്‍ എത്തുമ്പോള്‍ ഒരു കെട്ടിപിടുത്തം ഉമ്മ കൊടുക്കല്‍ . തിരിച്ചു പോരുമ്പോള്‍ ഉമ്മ കൊടുക്കാറില്ല കെട്ടി പിടിക്കില്ല . ഉമ്മാ എന്നാല്‍ ഞാന്‍ പോട്ടെ എന്ന ഒരു യാത്ര പറച്ചില്‍ മാത്രം . കെട്ടിപിടിച്ചാല്‍ ഉള്ളില്‍ കെട്ടി വെച്ചു മുന്നില്‍ ചിരിച്ചു പറഞ്ഞ സെലാം കണീരില്‍ ഒലിച്ചു പോയാലോ എന്ന് കരുതി തന്നെ. ചിരിച്ചു കൊണ്ട് എല്ലാവരോടും യാത്രപറയണം അതിനാ . അല്ല നമ്മള്‍ എന്തായിരുന്നു പറഞ്ഞു തുടങ്ങിയത് അമ്മമാരുടെ ദിനം അതങ്ങിനെ കഴിഞ്ഞു ഈ വര്ഷം ആ ദിനത്തില്‍ ഞാന്‍ എന്‍റെ ഉമ്മയോടെപ്പം തന്നെ വീട്ടില്‍ തന്നെയുണ്ടായിരുന്നു , അടുത്ത ദിവസം ഞാന്‍ എന്‍റെ സഹോദരന്‍റെ ഭാര്യ കുറച്ചു ദിവസമായി തൈറോയിട് കുറഞ്ഞുമെലിഞ്ഞ അവള്‍ എന്നെ പോലെ തടി വെച്ചുവീട്ടില്‍ തന്നെ ഒന്നവിടെ വരെ പോകാന്‍ പറ്റിയില്ല .ശരീരം മുഴുവനും വേദന എന്നും പറയുന്നു, അത് കൊണ്ട് തന്നെ ഞങ്ങളുടെ വൈകിട്ടത്തെ ഒത്തു ചേരല്‍ കുറവായിരുന്നു .അന്ന് ഞാനും ഉമ്മയും കൂടി മൂന്ന് വീടിനപ്പുറത്തുള്ള അവിടെ പോയി ഞങ്ങള്‍ കുറെ സംസാരിച്ചു സംസാരത്തിന്‍റെ ഇടയില്‍ സെമിമോള്‍ ഒരു മഗ്ഗ് മുഴുവനും ചായയും പലഹാരവും തന്നു . എനിക്ക് പലഹാരതിനെക്കാളും ഇഷ്ടം ചായ തന്നെയാ അതാ അത്രയും തന്നത് . അതും കുടിച്ചു കൊണ്ട് തന്നെ ഞങ്ങള്‍ സംസാരം തുടര്‍ന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ മഴയുടെ വരവ് അറിയിച്ചു കൊണ്ട് ആകാശം ഇരുണ്ട് തുടങ്ങിയപ്പോള്‍ ഉമ്മ പറഞ്ഞു നമുക്ക് പോകാം വീട്ടില്‍ ജോലിക്കാരി മാത്രമേ ഉള്ളു. നമ്മള്‍ കുടയുമെടുത്തില്ല അത് കേട്ട് ഞാനും പോകാന്‍ ഇറങ്ങി ഉമ്മ നടന്നകന്നു .ഞാനും അവളും ഒരേക്ലാസ്സില്‍ മൂന്ന് വര്‍ഷം പഠിച്ചത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു . ഞങ്ങള്‍ക്ക് കിട്ടാത്ത ഉപ്പു മാവ് പാവപ്പെട്ട കുട്ടികളില്‍ നിന്നും ആരും കാണാതെ ഇരന്നു വാങ്ങി തിന്നതിന്‍റെ രുചിയെ പറ്റിയും ഇടക്ക് പാറക്കല്‍ കല്ല്യണിയമ്മയെ സോപ്പടിച്ചും മൈദകിട്ടും ( അന്ന് കുറച്ചു പണക്കാര്‍ക്ക് മുകളില്‍ ഉള്ള കുട്ടികള്‍ക്ക്സ്കൂള്‍ മൈതവിതരണമില്ലായിരുന്നു) മലയാളം ടീച്ചറായ രത്നമ്മ ടീച്ചര്‍ ഗര്‍ഭമായാല്‍ എന്നും ബെഡ് റസ്റ്റ് ആയത് കൊണ്ട് മലയാളം ഡിവിഷനിലെ കുട്ടികള്‍ കളിക്കുന്നത് കണ്ടു അറബിക് മാഷായ അഹമ്മദമാഷ് ഒറ്റ ദിവസവും ലീവ് എടുക്കാത്തത് കൊണ്ട് ഞങ്ങള്‍ ഈ മാഷിനെന്താ ഗര്‍ഭമാകാത്തത് എന്ന് പറഞ്ഞു കളിയാക്കിയതിനെ കുറിച്ചും . അതുപോലെയുള്ള കള്ള കുട്ടിത്തരങ്ങളും പറഞ്ഞു . അപ്പോഴേക്കും നല്ല ഇടിയും മഴയും തുടങ്ങിയിരുന്നു . ഒന്ന് മഴ തോര്‍ന്നിട്ട് പോകാം എന്ന് കരുതി വീണ്ടും ഞാന്‍ ഉമ്മ പോയത് പോലും മറന്നു അവിടെ ഇരുന്നു . അര മണിക്കൂര്‍ കഴിഞ്ഞിട്ടും മഴയുടെ ശക്തി കുറഞ്ഞില്ല. ഞാന്‍ തിരിച്ചു ചെന്നില്ല സമയം മഗരിബ് ബാങ്ക് കൊടുക്കാനും ആയിരിക്കുന്നു .ആ കോരിച്ചൊരിയുന്ന മഴയത്തു അതാ വരുന്നു എന്നെയും അനിയന്‍റെ ഭാര്യയെയും അത്ഭുതപെടുത്തി കൊണ്ട് വന്നിരിക്കുന്നു (കാരണം ഉമ്മന്റെ മുട്ടിനു ചിരട്ട മാറ്റി വെക്കണം എന്ന് പറഞ്ഞിരുന്നു ആ വയ്യാത്ത കാലും വച്ചു കൊണ്ട്) എന്‍റെ ഉമ്മ എനിക്ക് കുടയുമെടുത്തു ഉമ്മ പറയുകയാണ് "എനിക്ക് ഉറപ്പാ നീ ഇടിയും മിന്നലും പേടിച്ചു മഴയത്ത് വരില്ല "എന്ന് അതാ ഞാന്‍ കൂട്ടാന്‍ വന്നത് ( ഉമ്മാക്കറിയാം ഞാന്‍ മിന്നെറിയാന്‍ തുടങ്ങിയാല്‍ കണ്ണുകള്‍ അടച്ചു ചെവിപോത്തിപിടിക്കും )എന്ന് . ആ അറുപത്തിയെട്ട് വയസ്സായ ഉമ്മ ഈ നാല്പത്തിമൂന്ന് വയസ്സായാ കുഞ്ഞിനെ തേടിവന്ന ആ മാതാവിനെ ഞാന്‍ ഒരു ദിവസം മാത്രമാണോ ഓര്‍ക്കേണ്ടത് ?. ഞാന്‍ വീണ്ടും ഉമമാന്റെ മുന്നില്‍ ഒന്നും കൂടി ചെറുതായത് പോലെ സ്നേഹം കൊണ്ടും കരുതല്‍ കൊണ്ടും ദാനധര്‍മ്മങ്ങള്‍ കൊണ്ടും എല്ലാം എനിക്ക് ഉമ്മാനെ പോലെ ആകാന്‍ പറ്റുന്നില്ലല്ലോ . പക്ഷെ ഞാനിപ്പോള്‍ വല്ലാതെ സന്തോഷത്തിലാണ് ആരും എന്നെ നോക്കാനില്ലെങ്കിലും എന്‍റെ പൊന്നുമ്മ എന്‍റെ കൈപിടിച്ചുയര്‍ത്തും എന്ന ആ ഉറപ്പ് മതി ..ഉമ്മയോളം വരില്ല ഒന്നും ആരും കൂടെയുണ്ടെങ്കിലും ഉമ്മയുടെ ചെറിയ സ്വാന്തനമായ ഒരു സ്പര്‍ശം മതി നമുക്ക് ഏതു യുദ്ധവും കീഴടക്കാന്‍ .നാഥാ നീ എന്‍റെ മാതാവിന് ദീര്‍ഗ്ഗായുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിക്കേണമേ ...ഉമ്മാന്‍റെ മകളായി തന്നെ എന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കേണമേ നാഥാ ...
Wednesday, December 31, 2014
ഡിസംബര്‍ വിട പറയുമ്പോള്‍
നിനക്ക് ഒരു വയസ്സ് കൂടി വര്‍ദ്ധിച്ചു. കാല്‍ നൂറ്റാണ്ട് മുമ്പ് അന്നൊരു ഒരു ഡിസംബര്‍ മാസത്തിലായിരുന്നല്ലോ നിന്നെ ഞാന്‍ ആദ്യമായി കണ്ടു മുട്ടിയത് നിന്നെ പുണരാന്‍ വേണ്ടി വന്ന എന്നെയും വഹിച്ചു ഏയര്‍ഇന്ത്യ ആകാശത്ത് വട്ടമിട്ടു പറക്കുമ്പോള്‍ നിന്റെ സൌന്ദര്യം ഞാന്‍ മനസ്സില്‍ ആസ്വദിക്കുകയായിരുന്നു.
അന്നെനിക്ക് നിന്നെ ഒത്തിരി ഇഷ്ടമായിരുനു നീ എന്നെ സ്വീകരിച്ചത് സന്തോഷത്തിന്റെ കണ്ണീര്‍ കൊണ്ടായിരുന്നല്ലോ നിന്‍റെ നെഞ്ചിലേക്ക് ഞാന്‍ ചായുമ്പോള്‍ മഞ്ഞുകട്ടകള്‍ കൊണ്ടെന്നെ കോരിത്തരിപ്പിച്ചു പച്ച പുതപ്പിച്ചു മൂടിയ ശാലീനസൌന്ദര്യമായിരുന്നു നിനക്ക് നിന്‍റെ പെട്ടന്നുള്ള മാറ്റങ്ങള്‍ എന്നെ അത്ഭുതപെടുത്തി അത്ര പെട്ടന്നാണല്ലോ നിന്‍റെ മാറ്റങ്ങള്‍ .
നിന്‍റെ വര്‍ണ്ണശബളമായ ശോഭയില്‍ മുങ്ങി എന്‍റെ കണ്ണുകള്‍ മഞ്ഞളിച്ചതു കൊണ്ടാണോ നിന്‍റെ സൌന്ദര്യമൊന്നും എന്നെ ഇപ്പോള്‍ മത്തു പിടിപ്പിക്കുന്നില്ല. നിന്‍റെ പേളിനാല്‍ തീര്‍ത്ത അരഞ്ഞാണം ആകാശ നീലിമയില്‍ നിന്ന് കാണാന്‍ എന്ത് ഭംഗിയാണ്. ഇടക്ക് നീ നിന്‍റെ മുഖം മിന്നി തിളങ്ങാന്‍ വേണ്ടി ബ്യൂട്ടിപാര്‍ലറില്‍ പോയത് കൊണ്ടാണ് നിന്‍റെ മുഖം വികൃതമായതുപോലെ. നീളവും വളവും ചെരിവുകളും കാണുന്നു. പലപ്പോഴും എപ്പിലപ്സി വന്ന രോഗിയെ പോലെ വളഞ്ഞിരിക്കുന്ന കെട്ടിടങ്ങള്‍ എന്നാലും എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്.
നീണ്ട ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ ഒരുമിച്ചു സ്നേഹിച്ചു പോയിട്ടും തമ്മില്‍ പിണങ്ങിയിട്ടില്ല നിന്നെ പിരിയാന്‍ തോന്നിയില്ല. നിന്‍റെ മാറിടത്തില്‍ ചാഞ്ഞു കിടക്കുമ്പോള്‍ ഉണ്ടാകുന്ന സമാധാനം നിനക്കെത്ര പറഞ്ഞാലും മനസ്സിലാകില്ല. ഒരു മതാവിന്‍റെ മടിയിലെ താരാട് പോലെ ഒരു കുഞ്ഞു പിറന്നു വീണ ഉടനെ തലോടലേറ്റു കിടക്കുന്നത് പോലെയാണ്. നിന്നിലെ നന്മകളാണ് എന്നെ ജീവിതം എന്താണെന്ന് പഠിപ്പിച്ചത്. ചിലയിടങ്ങളില്‍ ഞാന്‍ തട്ടി വീണിട്ടും അധികം അപകടപ്പെടുത്താതെ എന്നെ കൂടുതല്‍ കരുത്തോടെ പിടിച്ചു എഴുന്നെല്പിച്ചു .
നിന്നില്‍ അലിഞ്ഞു തീരാന്‍ വേണ്ടിയാണു ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് നിന്‍റെ നെഞ്ചില്‍ ഇരുമ്പ്ദ ദ്ണ്ടുകളാല്‍ ഗര്‍ത്തങ്ങള്‍ ഉണ്ടാക്കി. എന്നിട്ടും ഒരു തുള്ളി കണ്ണീര്‍ നീ വീഴ്ത്തിയില്ല. ഒരു കളിയുടെ പേരില്‍ നിന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലോകം ഏറെ ശ്രമിച്ചിട്ടും മാലോകര്‍ക്ക് മുന്നില്‍ നീ തല ഉഴര്‍ത്തി നിന്നത് കണ്ടപ്പോള്‍ സന്തോഷംകൊണ്ട് ബാഷ്പകണങ്ങള്‍ എന്‍റെ ഇരുകവിളിലും ഒഴുകുന്നുണ്ടായിരുന്നു.
അന്നൊക്കെ നിന്റെ മാറില്‍ വര്‍ണ്ണ ബള്‍ബുകള്‍ ചാര്‍ത്തിയത് സെപ്റ്റംബരിലായിയിരുന്നു. പിന്നീട് നിന്റെ വര്‍ണ്ണ സൌന്ദര്യം ഈ തണുത്ത ഡിസംബറിലായി. എനിക്ക് ഒത്തിരി ഇഷ്ടമായി ഡിസംബര്‍ മാസത്തില്‍ നിന്നെ ഹാരമിട്ടു കാണുന്നത് കാരണം. നമ്മള്‍ ആദ്യമായി കണ്ടു മുട്ടിയത് 1986 ഡിസംബര്‍ ആറാം തീയതിയായിരുന്നല്ലോ. നിനക്കൊര്‍മ്മയുണ്ടോ അന്ന് നിന്നെ കണ്ടു മുട്ടിയ നാളുകള്‍.
എന്‍റെ ശരീരവും ചുണ്ടുകളും വിറക്കുന്നുണ്ടായിരുന്നു .നിന്നെ കണ്ട സന്തോഷത്തിന്‍റെ നിമിഷം അതുകൊണ്ടായിരിക്കാം രണ്ടാഴ്ച പ്രകൃതി നിന്നെ തനുപ്പിച്ച്തു മഴയെ പ്രണയിക്കുന്ന എന്നെ നിന്നിലേക്ക് അടുക്കാന്‍ വേണ്ടി തോരാതെ പെഴ്തിറങ്ങിയത്.
ഒറ്റയ്ക്ക് നിന്നിരുന്ന ഷെറോട്ടനു അഭിമുഖമായി നിന്ന് കൊണ്ട് അന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നു അതിനെക്കാള്‍ വലിയ അംബരച്ചുംബികള്‍ അതിനു ചുറ്റും നിനക്ക് സ്വന്തമായികാണാന്‍. ഇന്നത് യാഥാര്‍ഥ്യമായി. ഒരു പാടുകഥകള്‍ നമുക്ക് പറയാനില്ലേ നിനക്ക് എന്നെ പറ്റിയും എനിക്ക് നിന്നെ പറ്റിയും പറഞ്ഞാല്‍ തീരാത്ത കഥകള്‍. നീ എനിക്ക് തന്ന ഒരു പാട് അനുഗ്രഹത്തിന്‍റെ കഥകള്‍ നമുക്ക് വീണ്ടും കാണാം ഇപ്പോള്‍ ഞാനും വിട പറയട്ടെ. .
വീണ്ടും ഞാന്‍ എന്‍റെ വികൃതി തരങ്ങളുമായി വരാം ..ഈ വര്‍ഷത്തെ അവസാന പോസ്റ്റ് ..
തുടരും ..
Tuesday, September 30, 2014
മകനെ നിനക്കായ്
നിനക്കാതെ വന്നെന്നില്‍ വളര്‍ന്നു മുത്തായ്
എനിക്കായ് തീര്‍ത്തല്ലോ സ്നേഹ തീര്‍ത്ഥം
കാര്‍മുകില്‍ വര്‍ണ്ണ ചാരുതയാല്‍
എനിക്കായ് തന്നു ഒരായിരം വര്‍ണങ്ങള്‍
ഉദരത്തില്‍ കിടന്നു നീ തൊഴിച്ച നേരം
ശാസ്ത്രങ്ങള്‍ ചൊല്ലീ നീ സുന്ദരിയെന്ന്
സുന്ദരി കുറുമ്പിയെ കിനാവ് കണ്ടു
വര്‍ണ്ണയുടുപ്പു ഞാന്‍ നിനക്കാ യ് തുന്നി
കുഞ്ഞിളം കൈകാല്‍ മൊഞ്ചു നോക്കി
മൊഴിയും സോദരി ഐസ്സ്മിഠായിയെന്ന്
സുന്ദരിയാം നിന്‍ ചേച്ചിയെ കാണ്‍കെ
കുഞ്ഞിളം മോണക്കാട്ടി നീ ചിരിക്കും
അരികിലായ് നില്‍ക്കും സോദരന്‍
കുഞ്ഞിളം കവിളില്‍ തലോടിടുന്നു
ചേട്ടനെ കാണ്‍കെ വിജയിയെ പോല്‍
കൈകാലുയര്‍ത്തി നീ തിമിര്‍ത്തിടുന്നു .
സ്നേഹ മുത്തം നല്‍കി നിന്‍ കവിളില്‍
രാരീരം പാടിയുറക്കിടും ഞാന്‍
താരാട്ട് പാടാനായവര്‍ മത്സരിക്കെ
താളം പിടിച്ചു നീ കണ്‍ തുറക്കും.
താളം പിടിച്ചു നീ കണ്‍ തുറക്കും.
അന്നൊരു ഒക്ടോബര്‍ ഒന്നിന്‍ രാവില്‍
നിന്മുഖം കാണ്‍കെ പേറ്റുനോവകന്നു .
ഇന്നു നീ ഉച്ചവെയില്‍ ഉദിച്ചപോല്‍
യുവത്വമായ് സന്തോഷ പ്രസരിപ്പാല്‍ .
അന്ന് നിന്‍ കുസൃതികള്‍ ഒര്ത്തിടുമ്പോള്‍
അറിയാതെ കണ്ണുനീര്‍ പൊഴിഞ്ഞിടുന്നു.
കോണിപ്പടിയില്‍ നിന്നും താഴെ വീഴ്കെ
മാതാപിതാ മനസ്സില്‍ തീക്കനല്‍ തീര്‍ത്തു .
ഐസിയുവിന്‍ മുന്നില്‍ ഇരുദിനങ്ങള്‍
വേദഗ്രന്ധത്തിന്‍ കീര്‍ത്തനത്താല്‍ .
നാഥന്‍റെ നാമങ്ങള്‍ ചൊല്ലി തീര്‍ത്തു
നാഥന്‍റെ നാമങ്ങള്‍ ചൊല്ലി തീര്‍ത്തു
നിന്‍ സുഖ ക്ഷേമ പ്രാപ്തിക്കായ് .
മകനെ നീയറിയുക സ്വര്‍ഗ്ഗ ലോകം
നമുക്കായ് തീര്ത്തൊരു പുണ്യ ലോകം.
അതിനായ് ജയിക്ക നീ പാരിലെന്നും
നാഥനെ ഓര്‍ത്തും നന്മകള്‍ ചെയ്തും...
ഇന്നു എന്‍റെ ഷബീര്‍ മോന്‍റെ ഇരുപത്തിഒന്നാം ജെന്മദിനം അവനു വേണ്ടി ഇതു സമര്‍പ്പിക്കുന്നു ...
Saturday, June 7, 2014
മൌനമായി
അറിയുന്നുവോ നീയെന്‍ പ്രണയ മധുരം
അറിയുന്നുവോ മൃദുലഹൃദയ നൊമ്പരം
അറിയാതെ മൂടിവച്ചകതാരില്‍ ഞാന്‍
അറിയാതെ പ്രണയപാളി തുറക്കുന്നുവോ നീ ?
ഗൂഡമായിഒളിപ്പിച്ചു പുസ്തക താളില്‍
അഴ്കൊള്ളും പ്രേമഗാന മെഴുതിയന്തിനു നീ
ആലോല മോഴുകിയ പ്രേമരാഗജ്വലങ്ങല്‍
ആസുരത്തിരകളായി ഉള്ളുലയ്ക്കുന്നു നീ\
അലയില്ലാകടല്‍ പോലെ മൌനമത്രേ നിന്‍ മുഖം
അകക്കാമ്പിലുയരുന്ന അനുരാഗതുകില്‍മേളം
അനല്‍പമാം കൌതുകത്താലെ നില്‍പ്പു നിശബ്ദമായ് ഞാന്‍
അരുവിയിലലസാം ഒഴുകും നൌകപോല്‍ യെന്‍മാനസം
**********************************
Sunday, November 3, 2013
പരലോകത്ത് നിന്നും ഒരു കത്ത്
എന്‍റെ കണ്ണിന്‍റെ കണ്ണായ കരളിന്‍റെ കരളായ മകളെ ഈ എഴുത്ത് കിട്ടുമ്പോള്‍ നീ കരുതും എന്താ ഇതു പരലോകത്ത് നിന്നും ഒരു എഴുത്തോ? അങ്ങിനെ എഴുതേണ്ടി വന്നു ക്കത്തുകള്‍ പരസ്പരം എഴുതാത്ത ഈ കാലത്തും എനിക്ക് അങ്ങിനെ ചെയ്യേണ്ടി വന്നു നിന്‍റെ ഇക്കാക്ക എന്‍റെ മൂത്ത മകന്‍ അവന്‍റെ കാലിനു വല്ലതും പറ്റിയോ? എന്‍റെ മയ്യിത്ത് കട്ടില്‍ ചുമന്നു വരുമ്പോള്‍ ഒരു കല്ലില്‍ തട്ടി അവന്‍ അള്ളോ എന്ന് പറയുന്നത് കേട്ടായിരുന്നു .അപ്പോള്‍ ഈ ഉമ്മാന്‍റെ നെഞ്ച് വേദനിച്ചു എനിക്ക് ഉറക്കെ അവനെ ആശ്വസിക്കാന്‍ പറ്റില്ലലോ ?എന്‍റെ ശബ്ദം പുറത്തു വരില്ല എന്നറിയാം ,എന്നാലും എന്‍റെ മനസ്സ് വല്ലാതെ കൊതിച്ചു അവനോട് എന്ത് പറ്റി എന്നോകെ ഒന്ന് ചോദിച്ചു ആശവസിപ്പിക്കാന്‍ .മോളെ മോള്‍ക്കായി ഞാന്‍ മാറ്റി വച്ച കുറച്ചു സ്വര്‍ണ്ണ നാണയം അവിടെ എന്‍റെ മണ്ണിന്‍റെ തൂത്തി (പണം എട്ടു വെക്കുന്ന ഒരു പത്രം)അതില്‍ ഉണ്ട് അതില്‍ പകുതി നിനക്കും പകുതി ഇക്കാക്കും കൊടുക്കേണം .അതില്‍ കുറച്ചു ഒറ്റ രൂപയും ഉണ്ട് കാരണം ആര്‍ക്കും അതില്‍ സ്വര്‍ണ നാണയം ഉള്ളത് അറിയാതിരിക്കാന്‍ ഉമ്മചെയ്ത പണിയാണ് .ഉമ്മാക് വയ്യാണ്ടയാല്‍ എന്‍റെ മക്കള്‍ പ്രയാസ മാകരുത് എന്ന് കരുതി സ്വരൂപിച്ചു വച്ചതാ .മക്കള്‍ വലുതായപ്പോള്‍ പിന്നെ നിങ്ങള്‍ രണ്ടു പേരും വിദേശത്ത് പോയപ്പോള്‍ എന്നെ വൃദ്ധ സദനത്തില്‍ ആകിയപ്പോലും ഞാന്‍ ആ പാത്രം ഉടയാതെ സുക്ഷിച്ചു വച്ച് .നിങ്ങള്‍ അവധി ദിനങ്ങളില്‍ വരുമ്പോള്‍ എന്നെ കൂട്ടി കൊണ്ട് പോകുമ്പോള്‍ നിങ്ങളോട് പറയാം എന്ന് വിചാരിച്ചു പക്ഷെ നിങ്ങള്ക്ക് രണ്ടു പേര്‍ക്കും സമയം കുറവ് കാരണം എന്നെ അവിടെ ഒന്ന് വന്നു കാണാന്‍ പോലും കയിഞ്ഞില്ല ...നിന്‍റെ മക്കള്‍ വലുതായി എന്ന് കരുതുന്നു അവര്‍ക്ക് പറഞ്ഞു കൊടുക്കരുത് വലിയുമ്മയെ വൃദ്ധസദനത്തിലാക്കി എന്ന് കാരണം അവര്‍ നിങ്ങളെ പ്രായംമായാല്‍ അവിടെ ആക്കിയാല്‍ ഉമ്മചിക്ക് സഹിക്കില്ല മക്കളെ ആരും നോക്കാനില്ലാതെ മോനോടും പറയണം ഉമ്മച്ചി ഇതു പറഞ്ഞു എന്ന് കേട്ടോ? മുന്കര്‍ നകീര്‍ മലാഖ മാര്‍ വരുന്നു എന്‍റെ പരീഷണ പുസ്തകം നോക്കാന്‍ ഞാന്‍ അവരുടെ ചോദ്യങ്ങള ക്കുള്ള ഉത്തരം നല്‍കേട്ടെ .എന്നാല്‍ മോള്‍ക് പ്രിയ പെട്ടതല്ലെങ്കിലും എന്‍റെ പ്രിയ പെട്ട മോള്‍ക് ഒരായിരം ഉമ്മകള്‍ നല്‍കി നിര്‍ത്തുന്നു..
എന്ന് സ്നേഹത്തോടെ ഉമ്മച്ചി ..
നിനക്ക് വേണ്ടി
തേങ്ങുന്നു ഞാന്‍ ഇന്നു
തേടുന്നു ഞാനെന്നും
തീര്‍ക്കേണം നീയെന്‍ സഖിക്കായ്
സ്വര്‍ഗ്ഗത്തില്‍ ഒരു ഗേഹം
എനികായി ഒരുക്കിയ തോട്ടങ്ങള്‍
അവള്‍ക്കായി നല്‍കിയാലും
ഞാനെത്തും നേരംമവള്‍
ചിരിയാലെ സ്വീകരിച്ചിടും
സ്വര്‍ഗ്ഗതോപ്പിന്‍ അരുവി നീകാണുമ്പോള്‍
ഓര്‍ത്തിടുമോ കൂട്ടുകാരിയെന്നെ
നമ്മളാ പാറകളില്‍ കളിക്കും നേരം
സ്വര്‍ഗ്ഗതിന്നരുവി ഇതിലും ഭംഗിയുണ്ടെന്നു
ചൊല്ലി ഞാന്‍ പിണങ്ങിയത്
നീ യെന്നമ്മയായി താരാട്ടു
പാടി ഉറക്കിയ വള്ളികള്‍
ഞാനിന്നും ആ ഓര്‍മ്മകളില്‍
നക്ഷത്രങ്ങളെ നോക്കി ചൊല്ലുന്നു
നീ കാണുന്നുണ്ടോ?
പൂര്‍ണ്ണ ചന്ദ്രനെപോല്‍
മുഖംമുള്ളയെന്‍ കൂട്ടുകാരിയെ
നാഥാ ഞാന്‍ വീണ്ടുംമിതാ കൈകള്‍
ഉയര്‍ത്തുന്നു സ്വര്‍ഗ്ഗ ആരാമത്തില്‍
ഞങ്ങള്‍ക്ക് കളിക്കാനായി ഒരു
പൂത്തോട്ടം പണിയാന്‍
ഞങ്ങളവിടെ കളികൂട്ടുകാരിയായി വായാന്‍
റസൂലിന്‍ ലിന്‍ കൈകളില്‍ നിന്നും
ഹൌദുല്‍ കസറിലെ തുള്ളി നീരുകള്‍ കുടിക്കാന്‍ ...
Saturday, September 14, 2013
ഒരു കഷ്ണം ഓണം കൊണ്ട് വന്നതാ
എല്ലാവര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു ...
ഒരു കഷ്ണം ഓണം കൊണ്ട് വന്നതാ ...
ഐശര്യത്തിന്‍റെയും സമ്പല്‍ സമൃതിയുടെയും സാഹോദര്യത്തിന്‍റെയും പ്രതീകമായ ഓണം ആഘോഷിക്കുകയാണ് നമുക്ക് മനുഷ്യര്‍ ഏല്ലാം ഒരു പോലെയുള്ളതാണെന് മാവേലി രാജാവ് ഭരിച്ച മലയാള നാട് വാമനന്‍ വന്നു മൂന്നടി മണ്ണ് ചോദിച്ചപ്പോള്‍ അത് കൊടുക്കാന്‍ ഭൂമിയും ആകാശവും മതിയാകാതെ തന്‍റെ തല കാണിച്ചു തല ചവിട്ടി പാതാളത്തില്‍ താഴ്ത്തി . അതിനു മുന്‍പ് മാവേലി രാജാവ് വാമനനോട് അനുവാദം വാങ്ങി വര്‍ഷത്തില്‍ ഒരു തവണ തന്‍റെ പ്രജകളെ കാണാന്‍ വേണ്ടി കേരളത്തlല്‍ വന്നു പോകാന്‍ ..ആ ഒരു ദിവസമാണ് നമ്മള്‍ ഓണം ആഘോഷിക്കുനത് നമുക്ക് എവിടെ കാണാന്‍ പറ്റും സഹോദര്യ തമ്മില്‍ കൊല ചെയ്തും കൊലക്ക് കൊടുത്തും ജീവിക്കുന്ന നാടായി മാറിയിരിക്കുകയല്ലേ .
എന്‍റെ ചെറുപ്പത്തില്‍ പൂ പറിക്കാനും അത് കൂട്ടുകാരിയെ എല്‍പിക്കാനും എന്തൊരു ഉത്സാഹമായിരുന്നു ..വീട്ടിലും പാടത്തും ഉള്ളപൂവുകള്‍ ഇറുത്ത് വൈയ്കിട്ടു ഒരു ഇലയില്‍ വയ്ക്കും രാവിലെ സ്കൂളില്‍ പോകുമ്പോള്‍ കൂടുകാരി ജയ്സ്രിക്ക് കൊണ്ട് കൊടുക്കാന്‍.. ഞങളടെ നാട്ടില്‍ അന്ന് മുസ്ലിം വീടുകളില്‍ പൂകളം ഇടാറില്ല ..അത് കൊണ്ട് തന്നെ എനിക്ക് പൂകളം തീര്‍ക്കാന്‍ പറ്റാറില്ല .എന്നാലും കളിക്കുമ്പോള്‍ വീടിന്‍റെ പിന്‍ വശത്തുള്ള മുറ്റത്ത് ഞങ്ങള്‍ പൂവിടും അന്ന് എനിക്ക് പൂ തികയാതെ വന്നു അപ്പോളതാ നല്ല ഉണ്ട മുളകിന്‍റെ പൂക്കള്‍ ഭംഗിയില്‍ വിടര്‍ന്നു നില്‍ക്കുന്നു ..മുഴുവനും പറിച്ചു തുംബപൂവിനും കാക്ക പൂവിന്‍റെയും ചെട്ടി പൂവിന്‍റെയും ഇടയില്‍ സ്ഥാനം പിടിച്ചപ്പോള്‍ എന്തൊരു ഭംഗി .നടുവില്‍ കൃഷ്ണമുടി പൂവും വച്ചപ്പോള്‍ പൂക്കളത്തിനു ഒന്നും കൂടി ഭംഗി ആയീ ..ഞാനും അനുജത്തിയും കൂട്ടുകാരികളും മണ്ണിന്‍ ചിരട്ടയില്‍ കറിയും ചോറും വയ്ക്കുകയാണ് അപ്പോള്‍ ആ വഴി വീട്ടിലെ ജോലികാരി ഉമ്മാന്‍റെ വിശ്വസ്തയായ നഫീസത്ത വന്നു ആ ന്യൂസ് ഉമ്മാന്‍റെ ചെവിയില്‍ എത്താന്‍ സമയം വേണ്ടല്ലോ ..പോലീസ് മുറയില്‍ ചോദ്യിയവുമായി അതാ ഉമ്മ ആരുടെ പണിയാ ഈ പൂക്കളം ഇട്ടത് ആരും ഒന്നും മിണ്ടിയില്ല ഞാന്‍ പറഞ്ഞു ഞാന്‍ ഉപ്പനോട് ചോദിച്ചിട്ടുണ്ട് പൂക്കളം ഇട്ടോട്ടെ എന്ന് ..അപ്പോള്‍ ഉമ്മന്‍റെ കയ്യില്‍ നിന്നും അടിയുടെ പോടീ പൂരം കണ്ണില്‍ പച്ചമുളക് പ്രയോഘവും പൂവിട്ടതിനല്ല ഉമ്മാന്‍റെ മുളക് പൂകള്‍ പറിച്ചതിനു ഞാന്‍ എന്നെക്കാളും വലിയ വായില്‍ കരഞ്ഞു .. ഉപ്പ വന്നപ്പോള്‍ ഉമ്മാനെ ചീത്ത പറയിക്കാന്‍ വേണ്ടി കുറെ അധികം കരഞ്ഞു ...ഉപ്പ കാര്യം അറിഞ്ഞപ്പോള്‍ പറഞ്ഞു നമുക്ക് ഒരു ദിവസം നഫീസാന്‍റെ കണ്ണിലും മുളക് എഴുതണം ..ഉമ്മ മുളക് തേച്ചത് അല്ല സംങ്കടംമായത് നഫീസ പറഞ്ഞു കൊടുത്തത് പിന്നീട്ഇതുവരെ ഞാന്‍ പൂകളം വീട്ടില്‍ ഇട്ടില്ല പൂക്കള്‍ ഇരുത്ത് കൂട്ടുകാരികള്‍ക്ക് കൊടുക്കും ഇപ്പോള്‍ പൂവിരുക്കാന്‍ വയലോരവും കൈവരി തോടും, ഇല്ല കൃഷ്ണമുടി കാടുകളും ഇല്ല വീടുകളില്‍ പോന്തോട്ടങ്ങള്‍ തീര്‍ക്കാന്‍ സ്ഥലങ്ങളും ഇല്ലപിന്നെവിടുനു പറിക്കും പൂക്കള്‍ ...
ഓണത്തിന് വീട്ടില്‍ ജോലി ചെയ്യുന്ന അമുസ്ലിം ങ്ങള്‍ക്ക് ഉടുക്കുന്ന തുണിയും തോളില്‍ ഇടുന്ന തോര്‍ത്ത് മുണ്ടും വാങ്ങി വച്ചിടുണ്ടാകും ...തേങ്ങാ ഇടുന്ന കണരേട്ടനും തൊടിയില്‍ കൊത്തുന്ന ആള്‍ക്കാര്‍ക്കും വേണ്ടി അവര്‍ ഓണത്തിന് തലേ ദിവസം വരും വരുമ്പോള്‍ കയ്യില്‍ അരിയും തേങ്ങായും ശര്‍ക്കരയും ചേര്‍ത്തുള്ള വായ ഇലയില്‍ പൊതിഞ്ഞ ഉണ്ട" വോ" എന്ത് രുചി ആയിരുന്നു അതിനു ...അത്എല്ലാ വീട്ടിലും കിട്ടുകയില്ല അപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ നാലോ അഞ്ചു കിട്ടിയിടുണ്ടകും അതില്‍ ഒരെണ്ണം മാത്രം മാറ്റി വച്ചു ബാക്കിയുള്ളത് നാല് കഷണങ്ങള്‍ ആകി അടുത്ത വീട്ടില്‍ എത്തിക്കും .അതെല്ലാം അടുത്ത വീടുകളില്‍ എത്തിക്കാന്‍ എനിക്ക് നല്ല മിടുക്കാണ് കാരണം അവിടെ കുറച്ചു സമയം ചിലവഴിക്കാന്‍ കിട്ടുന്ന സമയം മാഷുടെ മുന്നിലിരുപ്പ് കുറയും അത് തന്നെ കാര്യം .അങ്ങിനെ ഒരു ദിവസം ഞാന്‍ ഉണ്ടയുടെ കഷ്ണം കൊണ്ട് അടുത്ത വീട്ടില്‍ എത്തി അവിടെ അവരുടെ മകളുടെ ഭര്‍ത്താവ് ഉണ്ടായിരുന്നു അവര്‍ എന്നെ കാണുമ്പോള്‍ കളിയാക്കുന്ന നിന്‍റെ സുന്നത് ചെയ്യണമോ എന്ന് ചോദിക്കക പതിവാ ,അതിന്‍റെ പിന്നില്‍ വേറെ ഒരു കഥയുണ്ട് അത് ഞാന്‍ പിന്നെ പറയാം .അവര്‍ എന്നോട് ചോദിച്ചു എന്താ നീ ഈ സമയത്ത് ഇവിടെ ഉടനെ ഞാന്‍ ഉത്തരം കൊടുത്ത് "ഞാന്‍ ഒരു കഷ്ണംഓണം കൊണ്ട് വന്നതാ " വീട്ടിലെ മറ്റുളളവര്‍ എല്ലാം അത് കേട്ടു ചിരിച്ചപ്പോളും സൂപ്പി മാഷ് എന്നെ വിളിച്ചു ചോ ദിച്ചു എവിടെ ഞാന്‍ നോക്കെട്ടെ എവിടെ ഓണം എന്ന് ഞാന്‍ എന്‍റെ കയ്യില്‍ ഉള്ള പൊതി സൂപ്പിമാഷുടെ കയ്യില്‍ കൊടുത്തു അപ്പോള്‍ കാവിലെ സൂപി മാഷ് പറഞ്ഞു ഇതു ഓണമല്ല ഓണത്തിന്‍റെ ഒരു സന്തോഷത്തിനു വേണ്ടി നമുക്ക് അവര്‍ കൊണ്ട് വന്നു തരുന്ന പലഹാരംമാണ് എന്ന് ..മോള്‍ ഇനിആരോടുംഇതു പോലെ പറയരുത് കേട്ടോ എന്ന് പറഞ്ഞു ..വീട്ടില്‍ എത്തിയിട്ടും ഉപ്പനോട് ചോദിച്ചു ഉപ്പാ എന്താണ് ഈ ഓണം അതെങ്ങിനെ ആണ് ഉപ്പ പറഞ്ഞു തന്നു അതിന്‍റെ കഥ ഓണാഘോഷയാത്രയില്‍ കാണുന്ന ആ മഹാബലിയുടെ രൂപത്തെ പറ്റിയും അതിന്‍റെ
പിന്നിലെഹൈതിഹ്യത്തെ പറ്റിയും ഒക്കെ അത് വരെ എനിക്ക് ഈ മതുര പലഹാരവും ഈ ഉണ്ടയും പൂകളവും തിരുവാതിര
ചിലപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ ഓണത്തിന് പ്രോഗ്രാം ഉണ്ടാകും ഒരു പ്രാവിശ്യിത്തെ തിരുവാതിര കളിയില്‍ ഞാനും പങ്കെടുത്തിരുന്നു .അന്ന് ഒരു പക്ഷെ തിരുവാതിര കളിച്ചിട്ടു മദ്രസ്സയില്‍ നിന്നും പുറത്താക്കാതെ നിന്ന ഏക പെണ്‍കുട്ടി ഞാനായിരിക്കാം അന്ന് ഒരു പക്ഷേ ഉപ്പാന്‍റെ തറവാട്ടിലെ മദ്രസ്സ ആയത് കൊണ്ടായിരിക്കാം ഉസ്താതന്‍ മാര്‍ക്ക് ശബളം കിട്ടേണ്ടേ ...
പിന്നെ മൂത്താച്ചി യുടെ വീട്ടില്‍ ഓണ സദ്യയും സദ്യിയ കയിക്കാന്‍ ഞങള്‍ കുട്ടികളായ ഞാനും അനുജത്തിയും ഇഖ്‌ബാല്‍ക്കയും പോകും ..പോയാല്‍ അവിടെ ചാണകവും കരിയും ചേര്‍ത്ത മെഴുകിയ തറയില്‍ ഇരുന്ന് ഭക്ഷണം കായിച്ചു കയിഴുംബോഴ്ക്കും വെളുത്ത തുടുത്ത തുടകളില്‍ കറുത്ത ചിത്രങ്ങള്‍ വര്ച്ചിടുണ്ടാകും അതുകണ്ട നാരാണി ഏടത്തി കഴുകി തരും അവരുണ്ടാക്കുന്ന ആ സാമ്പാറും ഇഞ്ചി പുളിയും ഓലനും അവിയലും പച്ചടിയും പിന്നെ ചെറു പയര്‍ പായസം വോ അത് ഇപ്പോഴും നാക്കില്‍ വെള്ളമൂറും അത് ഓര്‍ത്താല്‍ മതി അത്രയ്ക്ക് കൈ പുണ്ണിയം ഉണ്ട് ആ കൈയികള്‍ക്ക് എന്ന് വേണം പറയാന്‍ ....
അത് പോലെ പിന്നീട് ഓണ സദ്യ രുചിയോടെ കയിച്ചതു ശോഭചേച്ചിയുടെ വീട്ടില്‍ നിന്നും കൊല്ലം രാജേഷിന്‍റെ രൂമ്മില്‍ നിന്നും .കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങളുടെ കലാസാഹിത്യ കൂട്ടാഴ്മആയ ഐ .സി.ആര്‍സി .ആട്സ് വിംഗ് നടത്തി പോന്ന ഓണഘോഷങ്ങളും ഒരിക്കലും മറക്കാന്‍ പറ്റാത്ത ഓര്‍മ്മയാണ് അത് ഓര്‍മ്മ മാത്രമല്ല ഒരു ഓണം പോലെ സന്തോഷം നിറഞ്ഞതായിരുന്നു .അവിടെ എനിക്ക് ചേച്ചി മാര്‍ ഉണ്ടായിരുന്നു ചേട്ടന്‍ മാരും അനുജന്‍ മാരും അനുജത്തികളും ഉണ്ടായിരുന്നു .മനസ്സ് തുറന്നു സംസാരിക്കാന്‍ സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വെക്കാന്‍ ഒരു കുടുംബത്തിലെ പോലെ ആള്‍കാര്‍ഉണ്ടായിരുന്നു .ഇന്നിപ്പോള്‍ അവരില്‍ പലരും നാട്ടിലേക്ക് പോയി ഉളളവര്‍ക്ക് സമയ കുറവുകളും .എന്നാലും എത്ര സമയ കുറവ്‌ഉണ്ടെകിലും എല്ലാവരെയും വിളിച്ചു ആശംസകള്‍ നേരും..ഇന്നു കാണുന്ന കൂട്ടാഴ്മകളില്‍ കാണുന്നത് വെറും പേര്‍ എടുത്ത് പറയാന്‍ വേണ്ടി കാണിക്കുന്ന ആഘോഷവും കൂടുകൂടലും സ്നേഹം കാണാന്‍ ഇല്ല വെറും സ്വാര്‍ത്ഥതമാത്രമേ കാണാന്‍ പറ്റുള്ളൂ ഇന്നെവിടെ സോദരെ മനസ്സ് തെളിഞ്ഞ ഓണം ..
വൈകിട്ട് ഓണോഘോഷംയാത്ര കാണാന്‍ വേണ്ടി ഞങള്‍ വീടിന്‍റെ പിന്നിലെ പാറ മുകളില്‍ കയറി നില്‍ക്കും കാരണം അതിലെ റോഡിലൂടെ ഘോഷ യാത്ര പോകുക പൂ തളികകള്‍ എന്തിയ എന്‍റെ കൂട്ടുകാരികളും അവരുടെ കൂടെ പൂത്താലം മെടുത്തു കൊതിഉണ്ടെകിലും ഞാന്‍ കുറച്ചു അകലെ നിന്നും കാണുളൂ കാരണം അതില്‍ (ഓണ പൊട്ടന്‍ വേഷം കെട്ടിയ ആളെ പേടിയാണ് )എന്‍റെ കൂടെ പഠിക്കുന്ന രാജന്‍ ആണ് ആ കുഞ്ഞു ഓണ പൊട്ടന്‍ വേഷം കെട്ടിയ ആള്‍ എന്നറിയാം എന്നാലും എനിക്ക് പേടിയ . . മണിയും കുലുക്കി ഓല കുടയും ചൂടി വരുന്ന അയാള്‍ വീട്ടില്‍ ഉപ്പാന്‍റെ കയ്യില്‍ നിന്നും പണം വാങ്ങിക്കും ആ മണി അടി കേള്‍ക്കുംബോ ഴെക്കും ഞാന്‍ ഓടി ഒളിക്കും ..ആ ഘോഷ യാത്ര അവാസനിക്കുനത് കുറ്റിയാടി പുഴയോരത്താ ണ് ...പൂവേ പോലി ഈണത്തില്‍ പാടി അവരെല്ലാംപൂ പുഴയില്‍ ഒഴുക്കും ...ഇന്നു പൂ ഒഴുകാനുള്ള പുഴയോ തുംമ്പ പൂവോ കാക്ക പൂവോ പൂച്ച വാലോ ജെമന്തി പൂവോ ചേറ്റിയോ കാണാന്‍ ഇല്ല. പൂഒഴുക്കുന്ന പുഴയില്‍ ഇറങ്ങണമെങ്കില്‍ ബീവരെജിന്‍റെ ക്യു കടന്നു വേണം അത്രയ്ക്ക് പുരോഗതിയാണ് അല്ല അതോഗതിയാണ് ഇപ്പോള്‍ നമ്മുടെ നാടുകളില്‍ കാണാന്‍ പറ്റുക...പിന്നെവിടെ പൂ വിളികള്‍ ..പൂ വേ പോലി പൂ വേ പോലി എന്ന ആര്‍പ്പ് വിളികളെവിടെ.. . ടി.വിയില്‍ കാണുന്ന ഓണോഷ പൂവിളി കളിലൂടെ നമ്മള്‍ സന്തോഷം കാണുന്നു എല്ലാ വര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു .....
Thursday, April 18, 2013
ആ കറുത്ത പക്ഷി പാടിയത് എന്തായിരുന്നു ...
ആ കറുത്ത പക്ഷി പാടിയത് എന്തായിരുന്നു ..
ലചെരുവിലൂടെ ലജ്ജാവതിയായ കന്യകയെ പോലെ ഒളിച്ചോഴുകുന്ന അവള്‍ കുറ്റ്യാടി എത്തുമ്പോഴേക്കും നാണത്തിന്‍റെ മൂടുപടംമാറ്റി മുഖം വെളിയില്‍ കാട്ടി പുഞ്ചിരിതൂകി തീരവാസികള്‍ക്കുളിര്‍നീരേകി ഇരുപഞ്ചായത്തിന്‍റ നടുവിലൂടെ ഓളങ്ങളാകുന്ന ചിലങ്കമുഴക്കി തൂക്ക്പ്പാലത്തെ രോമാഞ്ചമണിയിച്ചു കൊണ്ട് അതിശ്രീഘ്രം ഒഴുകി നീങ്ങുന്നു .
ആകാശത്തിന്‍റെ നീലിമ തെങ്ങിന്‍ തോപ്പിന്‍റെ ഹരിത വര്‍ണ്ണംത്തിനു മാറ്റു കൂട്ടുന്നു , ആകാശം മുട്ടെ മസ്തിഷക്ക മുയര്‍ത്തി നില്‍ക്കുന്ന റബ്ബര്‍ ത്തോട്ടങ്ങള്‍ വാനം ചുംബിച്ചു നിവൃതി നേടി നില്‍ക്കുന്ന കുണ്ട്തോട് മലകള്‍ . ഇടക്ക് പെരുമ്പാമ്പിനെ പോലെ വളഞ്ഞു നീണ്ടു നില്‍ക്കുന്ന പശുക്കടവ് കുറ്റ്യാടിറോഡ് .അകലെ ജാനകി കാടുകളിലെ വനാന്തരങ്ങളില്‍ പുഷ്പിച്ച വൃക്ഷലതാതികളെ തഴുകി വരുന്ന കിഴക്കന്‍ കാറ്റിന്‍റെ ഗന്ധമെന്‍റെ നാസ്വധ്വരങ്ങളില്‍ തറച്ചു കയറുന്നുണ്ട് .
സന്ധ്യ ഇരുളിന്‍റെ പുതപ്പിട്ടു കഴിഞ്ഞിരിക്കുന്നു കോതോട് മലകളില്‍ നിന്നും ചെറിയ കുളിരുമായി വന്ന തണുത്ത കാറ്റില്‍ പുഴയോരത്ത് തീര്‍ത്ത ആ കൊച്ചു മറയുടെ പനമ്പ് മറയില്‍ തട്ടിയുരസി കൊണ്ട് കടന്നു പോയി .കൂട് തെറ്റിയ ഒരു കാക്ക ശോകമൂഖമായി കരഞ്ഞു കൊണ്ട് എവിടേയോ മറഞ്ഞു പോയി മഴക്കാറുവന്നു മൂടിയ മേഘത്തിന്‍ വിടവിലൂടെ ചന്ദ്രന്‍ ഒളിഞ്ഞു നോക്കി ..
ആ നിലാവിലും അവള്‍ ആഴങ്ങള്‍ തേടി മെല്ലെ ഒഴുകി കൊണ്ടിരുന്നു ഇങ്ങിനെയുള്ള രാത്രികളെ യായിരുന്നു എന്‍റെ ശാലു പ്രണയിച്ചിരുന്നത്.പൂര്‍ണ്ണ ചന്ദ്രന്‍റെ ശോഭയില്‍ വെട്ടി ത്തിളങ്ങുന്ന ഈ പഞ്ചാര മുത്തുകളിലിരുന്നു കിന്നാരങ്ങള്‍ പറയാന്‍ അവള്‍ കൊതിച്ചിരുന്നു .ഞാന്‍ ചിലപ്പോള്‍ പിണങ്ങിയതും ഈ ഓര്‍മ്മകളെ താലോലിച്ചു അവള്‍ സമയം കൊല്ലുംബോഴായിരുന്നു .എന്നെങ്കിലും ഈ ഓളങ്ങളുടെ താരാട്ടുകേട്ടുറങ്ങാന്‍ കഴിയുമോ നമുക്കാ തീരത്ത് ഒരു കൊച്ചു കൂര വച്ച് താമസിക്കണം എന്നുള്ള മോഹം അവളുടെ എന്നത്തെയും സ്വപ്നമായിരുന്നു .ഞാന്‍ അവളോട് പറയുക "ഞാന്‍ എന്‍റെ മരണം വരെ ഈ പെട്രോള്‍ ഗന്ധം വമിക്കുന്ന ഈ മരൂഭൂമി വിട്ടു എവിടേക്കും ഇല്ല "എന്‍റെ മരണം ഇവിടെ ആകണം എന്നാണ് എന്‍റെ ആഗ്രഹം എന്ന് അപ്പോഴും അവള്‍ എന്‍റെ വാ പൊത്തി പറയും " ദേ" 'മനുഷ്യാ എനിക്ക് നമ്മുടെ സുഗന്ധം പേറുന്ന കുളിര്‍കാറ്റകൊണ്ട് അങ്ങു സ്വര്‍ഗ്ഗത്തിലോട്ടു പോകണം 'ആ പച്ചപ്പില്‍ പൊതിഞ്ഞ എന്‍റെ തറവാട്ടിന്റെ തന്നെ ആ പള്ളിയില്‍ അന്തി യുറങ്ങണം . ആ വാക്കുകള്‍ ഒന്നും പാലിക്കാതെ ഒരു ദിവസം രാവിലെ ആരോടും ഒരു പരിഭവം പോലും പറയാതെ മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം എരിഞ്ഞടങ്ങിയത് എന്നെ തനിച്ചാക്കാന്‍ ആണോ ?എന്ന് എനിക്ക് തിരിച്ചറിഞ്ഞില്ല .അവളുടെ ഈ സ്വര്‍ണ്ണ അറികൊടെയുള്ള ഈ വരയന്‍ ഡയറി കകത്തുള്ള പേജുകള്‍ ഒന്നു ഞാന്‍ മറിച്ചു നോക്കിയിരുന്നെങ്കില്‍ ഇന്നും എന്‍റെ കൂടെ യുണ്ടാകുംയിരുനു .വര്‍ണ്ണ മേന്തെന്നു പറയുന്ന ആ ചോരയുടെ പാടുകള്‍ അവള്‍ എന്നില്‍ നിന്നും മറച്ചു പിടിച്ചിരുന്നു . എല്ലാവരുടെയും സ്വാന്തനങ്ങള്‍ കേള്‍ക്കാന്‍ മനസ്സു തുറക്കുമ്പോയും അവളില്‍ എരിയുന്ന ആ തീ ചൂട് കൂടെ കിടക്കുന്ന ഞാന്‍ പോലും അറിയാതെ പോയി .
അവളിഷ്ടപെട്ട രാകുയിലിന്‍റെ പാട്ടുകേള്‍ക്കാതെ മഴ കാലങ്ങളില്‍ ജനാലകള്‍ക്കരികെ വന്നു നിന്നു നില്‍ക്കാതെ , ചീവീടിന്‍റെ ശബ്ദം കേള്‍ക്കാതെ പേക്രോം പേക്രോം ശബ്ദങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ അവള്‍ സ്വന്തം ഇഷ്ടപ്രകാരം പോയത് എന്നെങ്കിലും അവള്‍ ഈ മണലില്‍ ഇരുന്ന് സൊറ പറയാന്നും പരിഭവത്തോടെ മുഖം തിരിഞ്ഞു ഇരിക്കാനും പിന്നിലൂടെ വന്നെന്‍റെ പിന്‍ കഴുത്തില്‍ അവളുടെ മിനുസ്സാമാര്‍ന്ന ചുണ്ടുകള്‍ ഉരസി എന്‍റെ പിണക്കം മാറ്റാനും ഇവിടെ വരുമായിരിക്കും .മനസ്സിന്‍റെ ഉള്ളില്‍ വെറുതെ ഒരു മോഹം ഒന്ന്സ എന്‍റെ അരികില്‍ വന്നിരുന്നെങ്കില്‍ . സത്യം എനിക്ക് അറിയാമെങ്കിലും .അവള്‍ ഈ മണലിരുന്നു എന്നോട് എന്‍റെ നീളമുള്ള മൂക്കിനെ പറ്റി ഇടക്ക് പറഞ്ഞത് ഓര്‍ത്തു ചിരി വരുന്നു ഈ മൂക്ക് മുറിച്ചു ഈ പുഴയ്ക്ക് പാലം ഇടാം .
ഇരുട്ടിന്‍റെ ആഴങ്ങളില്‍ എന്നെ തള്ളി വിടാതെ എത്തി നോക്കുന്ന നക്ഷത്രക്കൂട്ടങ്ങളിലെവിടോയോ അവള്‍ ഒളിഞ്ഞിരിപ്പുണ്ടോ? അടുത്ത അത്തിമരത്തില്‍ നിന്നും ഒരു പക്ഷി കാഞ്ഞിരമരത്തിലേക്ക് ചേക്കേറി .അതിന്‍റെ മുഖം എന്‍റെ ശാലുവിന്‍റെതല്ലേ ? എന്‍റെ ശാലുവിനെ സാമ്യത "ഹേ അല്ല " അവള്‍ ആ മണല്‍ കാട്ടില്‍ നിത്യനിന്ദ്രയില്‍ കിടക്കുന്നവള്‍ എങ്ങിനെ എത്തും ഇല്ല അവള്‍ അല്ല ".
വീട്ടില്‍ നിന്നും തന്നെ കാണാത്തത് കൊണ്ട് എന്‍റെ പേര്‍ ചൊല്ലി വിളികേട്ട് ഉത്തരം കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ .ആ പക്ഷി തന്‍റെ തലക്കു മുകളിലൂടെ വട്ടം കറങ്ങി പറന്നു പോയി "ആ കറുത്ത പക്ഷി പാടിയത് എന്തായിരിക്കും "അതിന്‍റെ ദീന രോദനത്തിന്‍റെ പൊരുള്‍ തേടികുറ്റിയാടി പുഴ അതിന്‍റെ താളലയത്തില്‍ വീണ്ടും മൂര്യാട് വരെ ഒഴുകി കൊണ്ടിരുന്നു ....
NB:19/08/2006 -ല്‍ ഒരു സ്ത്രീകളുടെ പ്രോഗ്രാമില്‍ സ്വന്തം നാടിനെ പറ്റിയുള്ള ഓര്‍മ്മകള്‍ എഴുതാന്‍ പറഞ്ഞപ്പോള്‍ എഴുതിയ ചെറു കുറിപ്പ് ...
Sunday, February 3, 2013
നൂല്‍ മഴ
നൂല്‍ മഴ
ഈ തണുത്ത വെളുപ്പാന്‍ കാലത്ത് വിയര്‍ക്കുന്നത് ഞാനറിഞ്ഞു "ആദ്യമായി തള്ളി പറഞ്ഞത് ആരായിരുന്നു " അന്തിവെയിലില്‍ അവനും ഇറങ്ങി നടന്നു "എനിക്ക് പരിഭവമില്ല" എനിക്കെന്നും തണലായ് അവന്‍ ഉണ്ടാകുമെന്നു കരുതിയ ഞാന്‍ വിഡ്ഢി. അവസാനമായി തന്‍റെ കൈയ്യിലെ ബംഗ്ലാവിന്‍റെ ആധാരവും ബാങ്ക്ബാലന്‍സും അവന്‍റെ അധീനതയിലാക്കി അവനിറങ്ങി .
നൂല്‍ മഴപെയ്യുന്ന ആ വെളുപ്പാന്‍ കണ്ടു മുട്ടിയ ശാരിക അവളായിരുന്നോ ആദ്യമായി തള്ളിപ്പറഞ്ഞത്. അവളെ കണ്ടുമുട്ടിയത് ഒരു ഇടവയില്‍ വെച്ചായിരുന്നു ചേമ്പില തലയില്‍ മറച്ചു തന്‍റെ പുസ്തകങ്ങള്‍ മാറോടടുക്കിപ്പിടിച്ചു വെള്ളി കൊലുസ്സിന്‍റെ ശബ്ദംകേള്‍പ്പിക്കാതെ നടന്നകന്നു പോകുന്ന പെണ്‍കുട്ടി .ഞാന്‍ അവളെ കണ്ടതും പിരിഞ്ഞതും സൂര്യന്‍ ഉദിച്ചുയരുന്നതിനു മുന്‍പാണ്.. .എന്തിനാണ് അവള്‍ പിരിഞ്ഞത് എന്നറിയില്ല ഒരു പക്ഷേ അവള്‍ എന്നെ സ്നേഹിച്ചിട്ടില്ല അല്ലങ്കില്‍ വെറും ഒരു ശീമതണ്ടായ എന്നെ പിഴുതെറിഞ്ഞ് പുളിമരം കണ്ടപ്പോള്‍ അവള്‍ മാറിപോയതില്‍ പരിഭവം തോന്നിയില്ല . പിന്നീടെപ്പൊഴോ പണക്കാരനായ ചേട്ടന്‍റെ കൂടെ
അമ്മയും ഇറങ്ങി പോയതും ഒരു കോരിച്ചൊരിയുന്ന മഴയത്താണ്.
പ്രകൃതിക്കു പോലും എന്‍റെ വേദന മനസ്സിലാകുമ്പോള്‍ എന്നെ ഞാന്‍ സ്നേഹിച്ചവര്‍ക്ക് മാത്രം തിരിച്ചറിയാതെ പോയി. പിന്നീട് വര്‍ഷങ്ങളായി സ്നേഹിച്ചവള്‍ തന്‍റെ സുഖം തേടി തന്‍റെ മകനെക്കാളും പ്രായം കുറഞ്ഞവന്‍റെ കൂടെ പോകുമ്പോള്‍ തുലാവര്‍ഷത്തിന്‍റെ പെരുമ്പറകൊട്ടുന്ന മഴയും ഇടിയും ഉണ്ടായിരുന്നു. മഴ നനയാതിരിക്കാന്‍ വേണ്ടി ഇറയത്തിരുന്ന കുട അവള്‍ക്ക് കൊടുത്തു. എന്‍റെ അസ്തമനം കാണാതെ അവളും അകന്നു പോയി .
തന്‍റെ നെഞ്ചില്‍ കിടന്നു വളര്‍ന്ന മകള്‍ എന്നെങ്കിലും പിരിയുമെന്നറിയാമെങ്കിലും എല്ലാ പോരാഴ്മയും എന്‍റെ മേല്‍ പഴി ചാരി അവളും കടന്നു പോകുമ്പോള്‍ കര്‍ക്കിട വാവിന്‍റെ കുരാപ്പ് പന്തലിച്ചതിനാല്‍ തനിക്ക് കാഴ്ചകള്‍ മങ്ങിയിരുന്നു .
*(കുരാപ്പ് -കാര്‍മേഘം കെട്ടി നില്‍ക്കുന്ന ഇരുണ്ട അവസ്ഥ)
ഞാനും ഒരു ബ്ലോഗിണി ആയേ
ഞാനോന്നര വയസ്സത്തിയായത് ഞാനിപ്പോളാ ശ്രദ്ധിച്ചതു ഞാന്‍ ജന്മം കൊണ്ട ദിവസത്തിനു എന്തെല്ലാം പ്രത്യേകളായിരുന്നു . ഈ ബൂലോക ത്തേക്ക് വരാന്‍ എന്നെ നിര്‍ബന്ധിച്ചുകൊണ്ട് വന്നത് നമ്മുടെ എല്ലാവര്‍ക്കും നര്‍മ്മത്തില്‍ തണല്‍ വിതറുന്നവനായ കുറുംമ്പടിക്കാരന്‍ തന്നെ. വീണ്ടും ഒരു ബ്ലോഗ് മീറ്റ് ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു അല്ല അതിപ്പോഴല്ലേ കഴിഞ്ഞത് "അതാ ഇപ്പോള്‍ കാര്യമായത് ഒരു വര്‍ഷം കഴിഞ്ഞു നിങ്ങളെ ഞാന്‍ ഒരു ബ്ലോഗിണി ആക്കിയിട്ട്" . മര്യാദയോടെ ഫേസ്ബുക്കിലെ ഫാം വില്ലയില്‍ കൃഷിയും,കോഴിയുടെ മുട്ട വില്പന പശുവിന്‍ പാല്‍ കറന്നു കൊടുക്കല്‍ , മയില്‍ ആനകളും കുതിരകളും ലൈറ്റ് ഹൌസും വാങ്ങിച്ചു കൊണ്ടിരുന്ന എന്നെ വെറും ഒരു ഒരു മുള്ളന്‍ മാടിയിലേക്ക് ഒതുക്കി കണ്ണില്‍ കണ്ട എല്ലാ ബ്ലോഗിലും കയറി നിരയാന്‍ വിട്ടു. അന്ന് എന്‍റെ ജോലി കഴിഞ്ഞു യുണിഫോം മാറാതെ അവിടെ ഹാജറായപ്പോള്‍ കുറച്ചു കഴിഞ്ഞു എന്‍റെ ബ്ലോഗിന്‍റെ പേരുചേര്‍ത്ത് എന്നെ സ്റ്റേജിലേക്ക് വിളിച്ചപ്പോള്‍ ഒരു നഴ്സറി കുട്ടിയെ പോലെ കയറിയത് ഓര്‍ത്ത് ചിരി വരുന്നു. ഇപ്പോഴല്ലേ എന്‍റെ മുള്ളന്‍ മാടിയിലെ അഴുക്കും പൂപ്പലും കാണുന്നത് വെയില്‍ കൊണ്ട് നരബാധിച്ചു കിടക്കുന്നു. അവിടെ മുള്ളന്‍ മാടിയുടെ അടുത്തുള്ള കാഞ്ഞിര മരത്തില്‍ കുടിയിരിക്കുന്ന ഒറ്റ മുലച്ചിയെ പേടിച്ചു ഞങ്ങള്‍ മാറി നിന്നത് പോലെ (കുഞ്ഞു നാളില്‍ കേട്ട നാട്ടുകാരുടെ അന്തവിശ്വാസം) അക്ഷര പിശാചു പേടിച്ചു മാറി നിന്നു ചിരിക്കുന്നു ചിലര്‍ പേടിയോടെ നോക്കുന്നു. ആരും പേടിക്കാതെ പോന്നോളൂ ഞാന്‍ നിങ്ങളെ ഒന്നും ചെയ്യില്ല സുന്ദരിയായ പെണ്‍കുട്ടികള്‍ ഒറ്റക്കു വന്നാലെ ഞാന്‍ ശല്യം ചെയ്യുള്ളൂ എന്ന കെട്ടുകഥ പോലെ. നിങ്ങള്‍ തെറ്റ് ചൂണ്ടി കാണിക്കാതെ എല്ലാറ്റിനും നന്നായി എന്ന് പറയുമ്പോള്‍ മാത്രം ഈ ബ്ലോഗിണി അമ്മുമക്ക് ദേഷ്യം വരുള്ളൂ തെറ്റുകളും പോരാഴ്കയും കാണിച്ചാലല്ലേ നമുക്ക് തിരുത്താന്‍ പറ്റുള്ളൂ . വലിയ അക്ഷര പിശാചാണ് ഞാന്‍ എന്ന് ഈ അമ്മൂമക്കു അറിയാമെങ്കിലും കണ്ണട വച്ചിട്ടും മാറി മാറി നോക്കിയിട്ടും എല്ലാ മന്ത്രങ്ങള്‍ ചൊല്ലിയിട്ടും ആ പിശാചു എന്നെ വിട്ടു പോകുന്നില്ല . ഈ അമ്മുമയുടെ കഥ കേട്ടും പാട്ടും പാടി പൊട്ടിച്ചിരിച്ചും കൂടെ കൂടിയവരെ നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി. എന്നെ ബ്ലോഗിണി ആക്കിയ ഇസ്മായില്‍ കുറുമ്പടിക്ക് പ്രത്യേക നന്ദി. എനിക്ക് ഈ ബൂലോകത്ത്നിന്നും കുറെ അറിവുകള്‍ നേടാന്‍ കഴിഞ്ഞു ഒരു പാട് നല്ല കൂട്ടുകാരെ കിട്ടി. അതിനിടയില്‍ പുണ്ണ്യവാളന്‍റെ മരണം എന്നെ സങ്കടപ്പെടുത്തി
എന്‍റെ ഒന്നാം പിറന്നാളിനു ക്ഷണിക്കാന്‍ പറ്റിയില്ല അടുത്ത പിറന്നാളിനു നേരത്തെ വിളിക്കാം വരാന്‍ മറക്കരുതേ എന്നാല്‍ ഞാന്‍ പോട്ടെ അല്ല വരട്ടെ (മാള സ്റ്റയില്‍).. ))
Monday, January 28, 2013
സുനാമി
പോയ വര്‍ഷത്തിനാരംഭം
മിന്നിമറയുന്നു ചിന്തയില്‍
ദുഃഖത്തിന്‍ നെടുവീര്‍പ്പായ്
സുനാമി തന്‍ പ്രളയങ്ങള്‍...
പുതുവര്‍ഷമാഘോഷ ലഹരിയില്‍
എല്ലാം മറന്നു
മതിക്കുമ്പോള്‍....
ജാതിയും മതവും നോക്കാതെ
കുടിലു കൊട്ടാരവും മാലോകരും
ഘോരമാം തിരമാല പര്‍വ്വതങ്ങള്‍
അംബരചുംബിയാം ഗോപുരങ്ങള്‍
നിമിഷം കണക്കെ തകര്‍ത്തു
മേഞ്ഞു.
ഈ പുതുവര്‍ഷത്തിന്‍ അര്‍ദ്ധരാവും
മദ്യ ലഹരിയാല്‍ നൃത്തമാടി
സ്വബോധം നശിപ്പിച്ചു
മുഴുഭ്രാന്തരായ്
മറക്കുന്നു മാനുജന്‍
അനുഭവത്തെ...
ജാതി ചോദിച്ചു നടക്കുന്നു
എന്തിനു നീ
ജാതി എന്തു പഴിച്ചു മനുഷ്യ
ജാതിയില്‍ നിന്നല്ല ക്രൂരത
മനുഷ്യഹൃദയത്തില്‍നിന്നാണ്ണ്‍..
കാട്ടാള ഹൃദയത്തിനുടമയാം മനുഷ്യ നീ
റാകിപറന്നു പറന്നു
കൊത്തുന്നു
അഗ്നിയില്‍ വേവുന്നു
കത്തിക്കിരയാകുന്നു
ദിവസങ്ങള്‍ പിന്നിട്ട കുഞ്ഞിളം
പൂവിനെ വെളിയിലേക്ക് എടുത്തിട്ട്..
ഒരു കൊച്ചു പൈതലില്‍ ചിരി
നീ കാണുന്നുവോ
ആ കുഞ്ഞിളം ചിരിയിലലിയാത്ത
മനസ്സോ?
ആപുതു മുകുളത്തെ നീ എന്തിനു വെണ്ണിറാക്കി
കൂട്ടിയിട്ട ചാര
കൂമ്പാരത്തില്‍ നിന്നും
കിളി കൊഞ്ചല്‍ കേള്‍ക്കുന്നുവോ?
ആക്രാന്തം പൂണ്ടത് നീ എന്തിനു വേണ്ടി
ആക്രാന്തം പൂണ്ടത് നീ എന്തിനു വേണ്ടി
മനം ദാഹിച്ചത് ഏതു
രക്തത്തിനു വേണ്ടി
സ്വാര്‍ത്ത്വതാല്പര്യങ്ങള്‍ക്ക് വേണ്ടിയാണോ
നിന്‍റെ ജീവിതം തരിശു നിലംമാക്കിയത്?
നിന്റെ ജീവിതം തരിശു നിലംമാക്കിയത്?
***********************************************
NB: ഈ കവിത കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ നാടിനെ പിടിച്ചു കുലുക്കിയ ഭൂമികുലുക്കവും സുനാമിയും വേറെ ചില സംഭവങ്ങളും എന്‍റെ മനസ്സില്‍ കൊളുത്തിയ വേദനകള്‍ അന്ന് കൊറിയിട്ട വരികള്‍ എഴുതിയത് ഒരു പുതു വര്‍ഷ പുലരിയിലും ..
(ഫോട്ടോ കടപ്പാട് ഗൂഗിളിനോട് )
Subscribe to:
Posts (Atom)














