എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Tuesday, September 30, 2014










മകനെ നിനക്കായ്‌ 



നിനക്കാതെ വന്നെന്നില്‍ വളര്‍ന്നു മുത്തായ്‌
എനിക്കായ്‌ തീര്‍ത്തല്ലോ  സ്നേഹ തീര്‍ത്ഥം 
കാര്‍മുകില്‍  വര്‍ണ്ണ ചാരുതയാല്‍  
എനിക്കായ്‌ തന്നു ഒരായിരം വര്‍ണങ്ങള്‍ 

ഉദരത്തില്‍ കിടന്നു നീ തൊഴിച്ച നേരം 

ശാസ്ത്രങ്ങള്‍ ചൊല്ലീ നീ സുന്ദരിയെന്ന്  

സുന്ദരി കുറുമ്പിയെ കിനാവ്‌ കണ്ടു 
വര്‍ണ്ണയുടുപ്പു ഞാന്‍ നിനക്കായ് തുന്നി 


കുഞ്ഞിളം കൈകാല്‍ മൊഞ്ചു നോക്കി 

മൊഴിയും സോദരി ഐസ്സ്മിഠായിയെന്ന്
സുന്ദരിയാം നിന്‍ ചേച്ചിയെ കാണ്‍കെ   
കുഞ്ഞിളം മോണക്കാട്ടി നീ ചിരിക്കും


അരികിലായ്‌ നില്‍ക്കും സോദരന്‍  
കുഞ്ഞിളം കവിളില്‍ തലോടിടുന്നു

ചേട്ടനെ കാണ്‍കെ വിജയിയെ പോല്‍ 
കൈകാലുയര്‍ത്തി നീ തിമിര്‍ത്തിടുന്നു .  

സ്നേഹ മുത്തം നല്‍കി നിന്‍ കവിളില്‍   
രാരീരം പാടിയുറക്കിടും ഞാന്‍   
താരാട്ട് പാടാനായവര്‍ മത്സരിക്കെ
താളം പിടിച്ചു നീ കണ്‍ തുറക്കും.

അന്നൊരു ഒക്ടോബര്‍ ഒന്നിന്‍ രാവില്‍ 
നിന്മുഖം കാണ്‍കെ   പേറ്റുനോവകന്നു .
ഇന്നു നീ ഉച്ചവെയില്‍  ഉദിച്ചപോല്‍ 
യുവത്വമായ്‌ സന്തോഷ പ്രസരിപ്പാല്‍ .

അന്ന് നിന്‍ കുസൃതികള്‍  ഒര്ത്തിടുമ്പോള്‍ 
അറിയാതെ കണ്ണുനീര്‍ പൊഴിഞ്ഞിടുന്നു.
കോണിപ്പടിയില്‍ നിന്നും താഴെ വീഴ്കെ  
മാതാപിതാ മനസ്സില്‍ തീക്കനല്‍ തീര്‍ത്തു  .

ഐസിയുവിന്‍ മുന്നില്‍ ഇരുദിനങ്ങള്‍ 
വേദഗ്രന്ധത്തിന്‍ കീര്‍ത്തനത്താല്‍ .
നാഥന്‍റെ നാമങ്ങള്‍ ചൊല്ലി തീര്‍ത്തു


നിന്‍ സുഖ ക്ഷേമ  പ്രാപ്തിക്കായ്‌ .

മകനെ നീയറിയുക  സ്വര്‍ഗ്ഗ ലോകം
നമുക്കായ് തീര്ത്തൊരു പുണ്യ ലോകം.
അതിനായ് ജയിക്ക നീ പാരിലെന്നും
നാഥനെ ഓര്‍ത്തും നന്മകള്‍ ചെയ്തും... 

ഇന്നു എന്‍റെ ഷബീര്‍ മോന്‍റെ  ഇരുപത്തിഒന്നാം  ജെന്മദിനം  അവനു വേണ്ടി ഇതു സമര്‍പ്പിക്കുന്നു ...