എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Sunday, March 25, 2012

എന്‍റെ ഓര്‍മ്മകളിലേക്ക്ഓര്‍മ്മകളില്‍ ഒരു നോമ്പ് കാലം

 നോമ്പ് തുടങ്ങുന്നതിനു മുന്പ് തന്നെ വീടും പരിസരങ്ങളും വൃത്തി ആക്കി വെക്കും
ഇരിക്കുന്ന പലക മുതല്‍ അടിച്ചൂറ്റി ചിരവ വരെ പാറമരത്തിന്റെ ഇല കൊണ്ട് തേച്ചു വെളുപ്പിക്കും. .ഞാനും വീട് ജോലിക്കാരുടെ കൂടി എന്ന്  കാണിക്കാന്‍ വേണ്ടി എന്റെ കുപ്പയാവുമെല്ലാം നന്ച്ചിട്ടു നടക്കും...വീട്ടില്‍ രണ്ടു പേര്‍ ജോലിക്കുണ്ടെങ്കിലും അത്താഴം വെയ്ക്കുവാന്‍ വേറെ ഒരാളെ നിര്‍ത്തും അതെല്ലാം ബറാത്തിന്‍റെ മുന്പ് (അതായത്‌ ശഅബാന്‍ പതിനഞ്ചിനു മുന്പേ എല്ലാം റെഡിയായിട്ടുണ്ടാവും. 
നോമ്പ്‌ എടുത്താല്‍ ഉപ്പ ഞങള്‍ കുട്ടികള്‍ക്കയീ  സബര്‍ ജെല്ലി എന്ന ഫ്രുട്സ് കൊണ്ട് തരുമായിരുന്നു  അതു  കയ്യില്‍ പിടച്ചു ബാങ്ക്  കൊടുക്കുന്നതും നോക്കി ചെവി കൂര്‍പ്പിച്ചിരിക്കും അന്ന്അകെ രണ്ടു പള്ളിയാണ് അടുക്കത്തുള്ളത് നല്ല വണ്ണം ശ്രധിച്ച്ചാലെ അവിടെ നിന്നും ബാങ്ക്  കേള്‍ക്കാം പറ്റൂ അന്ന് കിട്ടുന്ന ഉന്നകായ കോഴിഅട തരിപോള പഴംപൊരി കുഞ്ഞി പത്തില്‍ അണ്ടി കീരന്‍ ഇറച്ചി പത്തില്‍ കോഴി പിടി .എനികിഷ്ടം മുതാഴ്ത്തിനു ഉണ്ടാക്കുന്ന ശര്‍ക്കരയും തേങ്ങയും ഇട്ടിടുള്ള അട .ഈപ്പോഴും എന്‍റെ വായില്‍ അതിന്‍റെ രുചി വരും. അത് ഇതെല്ലം എലാ ദിവസവും ഉണ്ടാവില്ലങ്കിലും എല്ലാ വെള്ളി ആഴ്ചയിലും ഇതെല്ലം ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു.
എന്‍റെ ചെറുപ്പത്തിലുള്ള  റമദാനില്‍ എനിക്ക് ഇഷ്ടമുണ്ടായിരുന്നത് ഉമ്മന്ന്‍റെ  വീടായ ചീകോന്നുമ്മല്‍ താമസിക്കാനായിരുന്നു. അവിടെ പോയാല്‍ രണ്ടു ദിവസം താമസിചിട്ടെ വരും  ..ഉമ്മാന്‍റെ അനുജത്തിയുടെ വീട്ടിലും പോകും അവിടെ എന്റെ പ്രായത്തിലുള്ള മകളുണ്ട് അവരുടെ കൂടെ കളിക്കാം തിരിച്ചു വരുമ്പോള്‍ കണ്ണന്‍കണ്ടിയിലെ മൂത്തുമ്മയും പല്ലേരികണ്ടിയിലെ മൂത്തുമ്മയും അമ്മായിമാരും  ഡ്രസ് എടുക്കാന്‍ വേണ്ടി പണം തരും ഉമ്മാന്റെ വീട്ടില്‍ പോയാല്‍ ഡ്രസ്സ്‌ എടുക്കാന്‍ കിട്ടുന്ന പണം ഉമ്മ വാങ്ങിക്കും അത് ഉപ്പനോട് വന്നു  പറയും ഞാനും ഉപ്പയും ഒറ്റ കേട്ടാണ് അന്ന് ആ പണം വലുതായിരുന്നു 50 രൂപ.
അവിടെ അത്തായത്തിനു ഉണരാന്‍ വേണ്ടി ഒരു ചെണ്ട കൊട്ടുണ്ട് (അത്തായം മുട്ട്‌) അതു വരുന്നത് നാദാപുരത്തു നിന്നാണ് അതു അവസാനിക്കുനത് കൈവേലിയിലും .അപ്പോഴേക്കും സുബഹ് ബാങ്ക് വിളിച്ചിടുണ്ടാകും..
ചെറുപ്പത്തില്‍ മുഴുവനും നോമ്പ് പിടിക്കില്ലായിരുന്ന വെള്ളിയാഴ്ച്ചയും നോമ്പ് ഇരുപത്തേഴും മാത്രം.  എട്ടു വയസ്സു കയിഞ്ഞതിനു ശേഷമാണ് നോമ്പ് പിടിച്ചു  തുടങ്ങിയത് അതില്‍ത്തന്നെ അതികവും കള്ള നോമ്പുകളായിരിക്കും ള്ഹര്‍ നമസ്കാരത്തിനു വുദു ഒരു നാലു വട്ടം എടുക്കും അസര്‍ നമസ്കാര കാരണം മുഖം കഴുകുമ്പോള്‍ ആരും കാണാതെ വെളളം കുടിച്ചു കൊണ്ടുള്ള നോമ്പ്. വീടിന്‍റെ അടുത്തുള്ള സൂപ്പി മാഷ്‌ ചോദിക്കും നിനക്ക് നോമ്പ്‌ഉണ്ടോ എന്ന് ഉണ്ടെന്ന മറുപടി പോരാ മാഷക്ക് അടെവിടാ ഉള്ളതും അറിയണം .ഞാനുത്തരം പറയും എന്‍റെ വയറ്റിലാ നോമ്പുള്ളത്‌ ..  
ഉപ്പാക്ക് ആസ്തമ രോഗം ഉളളത് കൊണ്ട് റമദാനില്‍ ഇടക്ക് ഉപ്പ നോമ്പ് ഒഴിവാക്കും അപ്പോള്‍ എന്‍റെ പോന്നു ഉപ്പാക്ക് വേണ്ടി ഞാന്‍ നോമ്പ് എടുക്കും ഇത് പിന്നീട് ഉപ്പനോട് പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു എന്നെ തമാശയാക്കി. ഖുര്‍ആന്‍ ഒതുമ്പോള്‍  രണ്ടു പേജുകള്‍  ഒരുമിച്ചു  മറിച്ച്ചിടും ഒരു കത്തം തീര്‍ത്താല്‍ ഉമ്മാന്‍റെയും ഉപ്പാന്‍റെയും വക സമ്മാനം ഉണ്ടാകും അതെല്ലാം അടിച്ചു മാറ്റാന്‍ വേണ്ടിയുള്ള കള്ളം .അന്ന് വീട്ടില്‍ ഉള്ള നോമ്പ് എടുക്കാന്‍ പറ്റാത്ത സ്ത്രീകള്‍നോമ്പ് കാലത്തു  ആരും കാണാതെ ഭക്ഷണം കയിക്കുമ്പോള്‍ അവരുടെ പേര്‍ പറഞ്ഞു നോബില്ല എന്ന് കൂകി വിളിക്കുമ്പോള്‍ ഉപ്പ കേള്‍ക്കുന്നതിനു ഉമ്മ വന്നു എന്‍റെ വായ പൊത്തിപ്പിടിക്കും അതെല്ലാം ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ സങ്കടം തോന്നുന്നു.
ഒരു റമദാനില്‍ എന്‍റെ മൂത്താച്ചി (അതായത്‌ മുറ്റം അടിക്കുന്ന ചിരുതാമ്മ) കുപ്പയമിടാറില്ല ഒരു തോര്‍ത്ത്‌ മുണ്ട് തോളില്‍ ഉണ്ടാകും മുറ്റം അടിക്കുമ്പോള്‍ മാറ് ആടി കളിക്കുന്നു ണ്ടാവും  ഉമ്മയും മറ്റുളളവരും വീട്ടില്‍ ഉറക്കത്തില്‍ അപ്പോള്‍ ഞാന്‍ മൂത്താച്ചിയുടെ പിന്നിലൂടെ പോയി പശു കുട്ടി പാല്‍ കുടികുന്നത് പോലെ മുല കുടിക്കാന്‍ നോക്കി  അന്നാണ് ആകെ മൂത്തച്ചിയുടെ ശകാരം കിട്ടിയത്‌ അങ്ങിനെ കുട്ടിക്കാലത്തെ ഒരു പാട് വികൃതിയുടെ റമദാനും പെരുന്നാളും ഓര്‍മ്മകളിലൂടെ കടന്നു പോകുംബോഴും ഈ പരിശുദ്ധ ദിനങ്ങളില്‍ വൃത ശുദ്ധിയോടെ നോമ്പ് എടുത്തു തൌബക്ക് വേണ്ടി തേടുന്നു.

ശുഭം ..

 പറഞ്ഞാല്‍ തീരാത്ത എന്‍റെ പെരുനാള്‍ ഓര്‍മ്മയും റമദാനിലെ വികൃതികള്‍ മായീ ഞാന്‍ വീണ്ടും വരാം..

സൈകത ഭൂമഴ 

പ്രണയിനിയുടെ കണ്ണീരുപോലെ
മിഴി നിറഞ്ഞു തുളുമ്പാതെ നിന്നു
ഇമയോന്നനങ്ങിയാല്‍ വീഴും നീര്‍ക്കണം
ഇനിയോതുങ്ങുമോ ഈ മിഴിക്കുമ്പിളില്‍
കൂരാപ്പിന്‍ തണല്‍ നീ വിതാനിച്ചു
നിന്‍വരവിനായ് ഞാന്‍ ‌കാതോര്‍ത്തിരുന്നു 
ആരും കാണാതെന്‍ മേനി തഴുകി തലോടാന്‍ 
ആദൃ ചുംബനമെന്‍ നെറുകയില്‍ വേള്‍ക്കാന്‍
നീ എന്നില്‍ പതിഞ്ഞപ്പോള്‍
എന്‍ മനം കുളിരണിഞ്ഞു*
നൂലിഴയായ് പൊട്ടിച്ചിരിയായ് താളം ചവിട്ടി
നീ വന്നല്ലോ എന്നെ കോരിത്തരിപ്പിക്കാന്‍ 
നിന്‍സ്പര്‍ശന ലഹരിയില്‍ 
ഞാനെന്‍ കണവനെ പുണര്‍ന്നതും
അത് കണ്ട നീ ഭദ്രകാളിയായി മാറിയതും 

നിന്‍ കോപത്തില്‍ ജീവന്‍ അപഹരിച്ചതും..
എന്നിട്ടും നിന്നെ ഞാന്‍ സ്നേഹിക്കുന്നു
ഒരു തുള്ളിയില്‍ നീ സ്വന്തനമായ് 
നിന്‍ നനവില്‍ എന്‍ വേദന മറക്കും
നിന്‍ കുസൃതി കണ്ടുണരാന്‍ ഞാന്‍ കൊതിപൂ
നിന്‍ ഗന്ധമുണരും കാറ്റേറ്റ് കിടക്കാന്‍
കാറ്റേന്തിവരും ഓര്‍മ്മകള്‍ പുല്‍കാന്‍
നീവരുമ്പോഴും വിട ചൊല്ലുമ്പോഴും 
മൗനരാഗമയെന്‍ മനം നീറി
നീര്‍ മിഴിയോടെ നിന്നെയും കാത്ത്
വീണ്ടും നിന്‍ വരവിനായ്‌ 
അന്നുമിന്നും ഞാന്‍ കാതോര്‍ത്തിരുന്നു.. വാല്‍ കണ്ണ് 


ഓടി കൊണ്ടിരിക്കുന്ന കാറില്‍ നിന്നും കൊച്ചു മോള്‍ താടിക് പിടിച്
ചോദിച്ചു കൊണ്ടേ ഇരുന്നു " വാട്ടീസ് ദിസ്‌  ഗ്രാന്മ "വാട്ടിസ്‌
ദാറ്റ്‌"പ്രകൃതി   സുന്ദരമായ ഈ മലകളും അരുവിയും എല്ലാം  കൌതു കമുണ ര്‍ത്തി ആ കൊച്ചു മന്നസ്സില്‍ .
"എ ത്താ റായോ?" എന്ന് മകള്‍ അവളുടെ ഭര്‍ത്താവിനോട്  ചോദിച്ചു"  ഇല്ല ഇനിയും ഒരു രണ്ടു കിലോമീറ്റര്‍   കൂടി ദൂരം ഉണ്ട് വല്ലപോഴും കിട്ടുന്ന അവധി ദിനത്തിലാണ് ഈ മനോഹരമായ ഗ്രാമ ബംഗി ആസ്സ്വദിക്കാന്‍ കഴിയുന്നത്  .  നീണ്ട സൈകത ഭൂമിയിലെ ജീവിതത്തിനിടക്ക് രണ്ടു തലമുറകള്‍ കാണാനുള്ള ഭാഗൃം.
എങ്കിലും എന്‍റെ മനസ്സെപോഴും തുള്ളിച്ചാടുന്ന ഈ പുഴയും വീണ മീട്ടുന്ന  ഈ മുളങ്കാടുകളൂം ചില ചില ചില്യ്കുന്ന കുരുവിയും .അടുത്തെവിടയോ മുക്രഇടുന്ന പശു കിടാവും.അതിന്‍റെ പിന്നാലെ  ഓടുന്ന മണികുട്ടനും  എല്ലാം.
.ഞങ്ങളുടെ "കുറെകാലങ്ങളായുള്ള സ്വപ്നം മായിരുന്നു"  'ഹൈറേഞ്ചില്‍ ഒരുകൃഷി" സ്ഥലം വാങ്ങികുക എന്നത് അതിപ്പോള്‍ സഫലമായീ..

കൊച്ചു മോള്‍ തന്‍റെ മടിയില്‍ നിന്നും ചാടി ഇറങ്ങിയപോഴാണ്‌ മനസ്സിലായത് ,വണ്ടിഗേറ്റ് കടന്നു മുറ്റത്തെത്തി ."ഹായ് പഴമയുടെ കലവിരുതോടെ ഉള്ള ഒരു പുതിയ ബംഗ്ലാവ് "അതിനോട് ചേര്‍ന്ന് നീണ്ടു കിടക്കുന്ന റബര്‍തോട്ടം വാഴതോട്ടവും.
വണ്ടിയുടെ ശബ്ദം കേട്ടത്‌ കൊണ്ടാവണം  പ്രായം ചെന്ന സ്ത്രീ
വാതില്‍ തുറന്ന്‌ പുറത്തേക്ക് വന്നു ഞങ്ങളെ മനസ്സിലായത്‌  കൊണ്ടാവാം..തന്‍റെ തോളത്തുള്ള തോര്‍ത്ത്‌ മുണ്ട് കൊണ്ടു പോടിയിലെങ്കിലും, കസേരകള്‍ ഒന്നും കൂടി തുടച്ചു തൃപ്തി വരുത്തി.ഇരിക്കാന്‍ പറഞ്ഞു. മകന്‍ ഇപ്പോള്‍
വരും അവനിപോഴെറങ്ങിയതെ ഉള്ളു മുതലാളിയുടെ കൂടെ.
അതികം താമസിയാതെ തന്നെ അഞ്ചു  ഗ്ലാസ് ഇളനീര്‍ വെള്ളവുമായീ വന്നു, ഇളനീരില്‍ യാത്രാ ശീണ്ണംമെല്ലാം മാറി.അവരുടെ നിര്‍ബന്ധത്തില്‍ ഒരോ ഗ്ലാസ്സ് കൂടി കുടിച്ചു അപോഴേക്കും അവരുടെ മകന്‍ ദൂരെ നിന്നുംവരുന്നത്കണ്ടു.അടുത്തെത്തി ഞങ്ങളെ കണ്ടപ്പോള്‍ അത്ഭുതത്തോടെ ചോദിച്ചു"ഇതാരാ"ആലീസോ"?
ഈ ബാംഗ്ലാവ് വാങ്ങിയത് നിങ്ങളായിരുന്നോ?എന്നെ ഓര്‍മ്മയുണ്ടോ മുതലാളി
പറഞ്ഞു ഏതോ ഒരു ദുബായ്‌ കാര്‍ വാങ്ങി അന്ന് മാത്രമേ തോമസ്‌ മുതലാളി പറഞ്ഞത് ,,അവര്‍ വന്നാല്‍ ഞാനും അമ്മയും എവിടെ പോകുമെന്ന് ഇപ്പോള്‍
ചോദിച്ചതെ ഉള്ളൂ .എന്തെ ഞാനിതുവരെ  മണികുട്ടനെയും  അമ്മയെയും പറ്റി
ഓര്‍ത്തില്ല അതിനു സമയം കിട്ടിയില്ല എന്നതാണ് സത്യം മണികുട്ടന്‍ അമ്മേ..എന്നു വിളിച്ചു അകത്തേക്ക്പോയി .

ആലിസ്" തന്‍റെകണ്ണട എടുത്ത് കണ്‍തടം മെല്ലെ തടവി ആ പാട് ഇപ്പോഴുംമുണ്ടോ" ആ പാടു കാണുംബോഴ്ങ്കിലും ഞാന്‍ ഓര്‍ക്കണമായിരുന്നു"ശേ"ഞാന്‍ ഓര്‍ത്തില്ല .
അപ്പച്ചന് മാറി വരുന്ന ജോലിയില്‍ പല മുഖങ്ങളും കണ്ടുമുട്ടിയിടുണ്ടെങ്കിലും
മണികുട്ടനെയും കുടുംബത്തെയും ഓര്‍ക്കുകയെങ്കിലും ചെയ്യണ്ണമായിരുന്നു" സ്കൂള്‍ പഠിക്കുന്ന കാലത്ത്‌ ഞാനും അവനും അവന്‍റെ അനുജത്തിയും ഒരുമിച്ച്
പോകുന്നതും വരുന്നതും മെല്ലാം വൈകിട്ട് കളിയും നല്ല
രസമായിരുന്നു..മഴകാലത്ത് നീണ്ട കമ്പിപാലം കടക്കാന്‍ മണികുട്ടന്‍ ഒരത്താണി ആയിരുന്നു.ഒരു ദിവസം  വൈകിട്ടു കളിയില്‍ മണികുട്ടനായിരുന്നു ഞങ്ങളുടെ എല്ലാം മേക്കപ്പ് മാന്‍ ചെങ്കല്ലു പൊടിച്ചു റോസ് പൌഡര്‍ ഇട്ടു, കരിക്കിന്‍ കാബ് ചവച്ചു ചുണ്ട്‌ ചുവപ്പിച്ചും കണ്ണെഴുതാന്‍ പപ്പയുടെ കറുത്ത മഷിആയിരുന്നു ഉപയോഗിച്ചത്,  അലെങ്കില്‍ ചട്ടിയിലെ കരിയോ?എടുക്കും .ഈ രണ്ടു കാരിയങ്ങള്‍
സാതിച്ചില്ല പിനീട്  എനന്തു  ചെയ്യും അപോഴാണ് മണികുട്ടന്‍ അവന്‍റെ കുഞ്ഞു തലയില്‍ ഒരു ആശയം മുളചത്..നമുക്ക് ചേരിന്‍റെ കറ എടുക്കാം അവന്‍ അതെടുത്ത്‌ എന്‍റെ കണ്ണിന്‍ മുകളില്‍ പുരട്ടി എന്നിട്ട് അവന്‍ പറഞു എന്‍റെ ഉണ്ട കണ്ണിക് ഈ വാല്‍ കണ്ണും കൂടി ആയപ്പോള്‍ നല്ല ഭംഗി യുണ്ട് കഥ പറയുന്ന കണ്ണായി ,എന്‍റെ കണ്‍തടങ്ങള്‍  ചീര്‍ത്തു , കളി കഴിയുംബേഴേക്കും ആകെ നീറി തടിച്ചു വന്നു നിറ്റല്‍ കാരണം ഞാന്‍ശബ്ദത്തില്‍ കരഞ്ഞു "മണികുട്ടന്‍ "സാരമില്ല എന്നു പറഞു എന്‍റെ കയ്യില്‍ പിടിച്ചു"ഞാന്‍ കഴുകി തരാമെന്നു പറഞ്ഞു "വേണ്ട"എന്നും പറഞു ഞാന്‍ കൈ തട്ടിമാറ്റിയാപ്പോള്‍എന്‍റെ  കയ്യിലെ കുപ്പിവളകള്‍ പൊട്ടി താഴെ വീണു ...

അവന്‍റെഅച്ഛന്‍ ചട്ടി കച്ചവടത്തിന്  പല സ്ഥലംങ്ങളില്‍ പോയിവരുമ്പോള്‍ എനിക്കുംമിന്നുവിനും കൊണ്ടു തരുനതാണ് കുപ്പി വളകള്‍ .
" മമ്മീ "നമുക്ക് തോട്ടം മുഴുവനും കാണാം മക്കള്‍ പോയീ വായോ    പ്രവാസികളുടെ സമ്പത്തായ പ്രഷറും ഷുഗറും ഇടക്കിടെ വന്നു പോകുന്ന നെഞ്ഞ് വേദനയും മെല്ലാം "ആലിസേ" നീ വരുന്നില്ലേ " മണികുട്ടന്‍ വീണ്ടും വിളിച്ചു "ഇല്ല" നിങ്ങള്‍ പോയീ വായോ ?


മണികുട്ടന്‍" ഒന്നു തടി വച്ചുവോ? ഇല്ല "എനിക്ക് തോനിയതാവാം, തലയിലെ കരിവണ്ടിന്‍ കൂട്ടത്തില്‍ മുല്ല മൊട്ടുകള്‍ വിതരിയോ?


നെറ്റിതടം  ഒന്നു വീതിയും വച്ചു ആ കറുത്ത മുഖത്തിനു ചേരുന്ന കട്ടിമീശയും,വന്നു.മീശക്ക് താഴെ ഉള്ള ട്യൂബ് ലൈറ്റിനു വിടവു വന്നുവോ? ഹേയ് ഇല്ല"എന്‍റെ സംശയമാകം" ആലിസ് തന്‍റെ ടൈ ചെയ്ത മുടിയില്‍ മെല്ലെ തലോടി. തന്‍റെ സ്വര്‍ണ്ണത്തില്‍ കെട്ടിയ പല്ലുകള്‍ക്ക് ഇളക്കം തട്ടിയോ?എന്ന് ഉറപ്പു

വരുത്തി'. മണികുട്ടന്‍ അതികം വൈകാതെ തന്നെ തിരിച്ചു വന്നു ആലീസ്‌ അപ്പോള്‍ വീടിന്‍റെ ഉല്ള്‍ള്‍ ബാഗങ്ങള്‍ ചുറ്റി കാണുകയ്യായിരുന്നു .മണികുട്ടാ നീ ങ്ങള്‍
എപോഴാണ് ഇവിടെ വനത് പതിനഞ്ചു വര്ഷം മുന്‍പ്‌ വരെ അവിടെ തന്നെ ആയിരുന്നു അച്ഛനും മിന്നും മരിച്ചപ്പോള്‍ എല്ലാം വിറ്റ് ഇവിടെക്ക് വന്നു കുറച്ചകലെ ഒരു ഇരുപത് സെന്റു ഭൂമി വാങ്ങി."മിന്നു മരിചെന്നോ"? അവള്‍ മരിച്ചതല്ല അവന്‍
കൊന്നതാ നമ്മുടെ മിന്നുനെ"
'മണികുട്ടന്ന്‍റെ ഭാര്യ" ഞാന്‍ കല്ലൃണം കയിച്ചില്ല .ഹേ! നീ ഇത് വരെ
കല്ലൃണം  കഴിച്ചില്ലേ "? മണികുട്ടന്‍ അകത്തെവിടെയോ പോയീ ഒരു ചെറിയ പൊതിയുമായി  വന്നു ആലിസിനു കൊടുത്തു.അമ്മയ്കറിയുമോഞാന്‍ ആരാണെന്നുള്ളത്
എന്നെ  മനസ്സിലായോ? മണികുട്ടന്‍ അയ്യോ?
ഞാന്‍ മറന്നു പോയീ അമ്മേ ..എന്ന് വിളിച്ചു കൊണ്ട് അകത്തേക്കു പോയീ അമ്മ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കി നിടയില്‍ വന്നു "അയ്യോ ആലിസ് മോളയിരുന്നോ? അമ്മ അവളുടെ ഇരു കവിളിലും നെറ്റിയിലും തുരുതുരാ ഉമ്മകള്‍ നല്‍കി .നിങ്ങളെ
കുറിച്ച് പറയാത്ത ദിവസങ്ങള്‍ ഇല്ല എപ്പോഴും നിന്‍റെ വളപൊട്ടിന്‍റെ കരൃം പറയും.എന്നും  പൊതി അഴിച്ചു നോക്കി പറയും 'അമ്മേ ഇപ്പോഴും ആലിസ് 'കുപ്പിവളകള്‍  ഇടാറു ണ്ടാകുമോ?
കണ്ണിനു ചുറ്റുമുള്ള ആ പാട് അവിടെ കാണുമോ?
മോളെ പിന്നീട്‌ ഒരു കാരൃം നിങ്ങള്‍ അറിയാത്ത ഒരു വസ്തു നിങ്ങളുടെ പേരിലുണ്ട് ഇരുപതു സെന്റ്‌ ഭൂമിയും കുഞ്ഞു വിടും, ഞങ്ങള്‍ മരിച്ചാല്‍ നീയും ജോണികുട്ടിയുമാണ് അതിന്‍റെ അവകാശികള്‍..ദൈവമേ ഞാന്‍ ഓര്‍ത്തില്ല
എന്ന് മാത്രമല്ല ഒരു സോപ്പിന്‍റെ പീസ് പോലും ഞാന്‍ അവര്‍ക് കൊടുക്കാനും കൂടി മനസ്സ്‌  പറഞ്ഞില്ല അവര്‍ അവരുടെ അവകാഷിയുടെ പേര് പോലും ഞങ്ങളെ
വച്ചിരുന്നു..ദൈവമേ.. " മൈലുകള്‍ താണ്ടി  മെയിന്‍ റോഡിലെത്തിയപ്പോള്‍ മോള്‍ചോദിച്ചു " മമ്മീ നമ്മള്‍" എപോഴാ അവിടെ താമസിക്കാന്‍ വരുന്നദ്. കുന്നിറങ്ങി കാതങ്ങളോളം താണ്ടി യെങ്കിലും എന്‍റെ മനസ്സിപ്പോഴും അവിടം
വിട്ടു വരാന്‍ സമ്മതികുന്നില്ല .എന്ന് പറയാന്‍ തോന്നി ..... 


****************************************************
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തര്‍ കോറസ്സിന്‍റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹമായ..കഥ

Saturday, March 24, 2012

പൂമരം നിന്നെയും കാത്ത് 

കുളികയിഞ്ഞു  ബാത്ത് റൂമില്‍ നിന്നും ഇറങ്ങിയപ്പോഴെക്കും  രാമു കാപ്പിയുമായി  വന്നു" സാര്‍ കാപ്പി", അത് വാങ്ങി ടീപ്പോയില്‍  വെച്ചു .ഓഫിസിലെ  തിരക്കില്‍ നിന്നും മോചനം കിട്ടിയത് അഞ്ചുമണിക്കാണ് .  ടി.വി.ഓണ്‍ ചെയ്തു സ്ക്രീനില്‍ തെളിഞ്ഞത് പാകിസ്ഥാനും,ഇന്ത്യയും തമ്മിലുള്ള മത്സരമാണ്‌.അത്‌  
 ശ്രദ്ധിച്ച്    അഞ്ചു മിനുട്ട് കയിഞ്ഞപ്പോള്‍  മഴ കാരണം കളി നാളത്തേക് മാറ്റി വെച്ചതായി  സ്ക്രീനില്‍ തെളിഞ്ഞു അടുത്ത സ്റ്റേഷനില്‍ എന്താണാവോ?..കണ്ടിരിക്കാന്‍ പറ്റാത്ത ഒരു സിനിമയാണ് ഇട്ടിരിക്കുന്നു. വീണ്ടും സ്റ്റേഷനുകള്‍ മാറ്റിയപ്പോള്‍ ഓണസ്പെഷല്‍  പരിപാടികളില്‍ കുട്ടികളുടെ വിവിധതരത്തിലുള്ള  കലാ പരിപാടികള്‍.   അപോഴാണ് ഓര്‍ത്തത്‌  ഇന്ന് നല്ലൊരു ദിവസമായിട്ട്  വീട്ടിലേക്ക്‌ ഒന്ന് വിളിക്കുക പോലും ചെയ്തില്ലല്ലോ ,അമ്മ കാത്തിരിക്കുനുണ്ടാവും ...

ഫോണിന്‍റെ അടുത്തേക്ക്‌ നിങ്ങി , നാട്ടിലേക്ക്‌ വിളിക്കാന്‍ പലതവണ ശ്രമിച്ചു .പക്ഷെ ലൈന്‍  കിട്ടാതെ നിരാശനായി സോഫയിലേക്ക് ചാരി കിടന്ന് ചിന്തകളുടെ ചെപ്പ്‌തുറന്നു ഹായ്‌ !ആ കുട്ടികാലം ഓര്‍ത്തപ്പോള്‍ വീണ്ടും  ഒരു കുട്ടിയായി ജനിക്കാന്‍ മനസ്സ്‌ കൊതിച്ചു  ഓണകാലത്ത് എല്ലാവരും കൂടി തറവാട്ടിലേക്ക്‌ പോകുമായിരുന്നു വിശാലമായ മുറ്റവും തുളസിത്തറയും ,ആമ്പല്‍കുളവും ,മെല്ലാം ഓര്‍ത്തപ്പോള്‍ ഒന്നു നീന്തികുളിക്കാനുള്ള മോഹം മനസ്സില്‍ നുഴഞ്ഞുകയറി .

വീടിന് പിറകു വശത്തെ ഉയര്‍ന്ന് നില്‍ക്കുന്ന പാറകൂട്ടങ്ങളും അതില്‍ നിന്നും ഒഴുകി വരുന്ന വെള്ളച്ചാട്ടവും നീണ്ടു കിടക്കുന്ന വയലിനെ മുറിച്ചു കടക്കുന്ന  ചെറിയ തോടും അത്‌ ചെന്ന് മുട്ടുന്ന പുഴയും,പുഴകരയിലെപൂമരവും .പുഴകരയില്‍ നിന്നാല്‍ അകലെ കാണുന്ന ഏഴ് മലകളുംഎല്ലാം കണ്ണിനു കുളിര്‍മ്മ ചൊരിയുന്ന മനോഹര ദ്രിശ്യങ്ങലാണ്...

ശ്രീ  കുട്ടിയെ കണ്ടതും ,പരിച്ചയപെട്ടതും തറവാട്ടില്‍ ഓണംകൂടാന്‍ പോയ ദിവസമായിരുന്നു.അന്ന്  തറവാട്ടില്‍ ചിറ്റമ്മയുടെ മക്കളായ രാഗിയും രശ്മിയും പൂകളമിടാന്‍  പൂ പറിക്കാന്‍ പോയി. വരാന്‍ താമസിച്ചപ്പോള്‍  മുത്തശ്ശിക്ക് വെപ്രമാളമായി . ഫ്ലാറ്റുകളില്‍ ജീവിച്ചു വളര്‍ന്ന കുട്ടികളല്ലേ .നാട് പരിജയമുണ്ടാവില്ല കൂടാതെ പ്രായം തികഞ്ഞവരും മോനെ നീ  ഒന്ന് പോയി നോക്കിട്ടു  വാ..മുത്തശ്ശിയുടെ കല്പന  അനുസരിക്കാതെ പറ്റില്ലല്ലോ ...

നിണ്ടു കിടക്കുന്ന വയല്‍ മുറിച്ചു കടന്ന് പുഴയോരത്ത്‌ എത്തിയപ്പോള്‍ അകലെ  മൂന്ന് കുട്ടികള്‍ പുഴകരയിലുള്ള പൂമരചോട്ടില്‍ മണലില്‍ ഇരുന്നു  കളിക്കുന്നു  രാഗി... എന്ന് നിട്ടി  വിളിച്ചു .അടുത്തെത്തിയപ്പോള്‍  സുകുവേട്ടാ യെന്നു വിളിച്ച് അവര്‍ ഓടി വന്ന് കെട്ടി പിടിച്ചു ..സുകുവേട്ടന്‍  എപ്പോള്‍ വന്നു ..വാ നമുക്കി മണലില്‍ ഇരുന്ന് കഥ പറയാം ..നിങ്ങളെ കാണാതെ മുത്തശ്ശി  അകെ പേടിച്ചിരിക്കുകയാണ്  നിങ്ങള്‍ പൂ പറിക്കാന്‍ വന്നിട്ട് ഇവിടെ ഇരുന്ന്  കളിക്കുകയ്ണോ? ...ഇതാ രാണ് നിങ്ങള്‍കൊരു  പുതിയ കൂട്ടുകാരി... ഇതെല്ലാം കേട്ട് മാറി നിന്ന കുട്ടിയെ ചൂണ്ടി ചോദിച്ചു . രാഗി പറഞ്ഞു ഇത് ശ്രീലത  പുഴയുടെ കരയിലുള്ള വീട് ചൂണ്ടി കാണിച്ചു അതാ അവളുടെ വീട് അവളുടെ അമ്മ ചെരുപത്തിലെ മരിച്ചുപോയീ അച്ഛന്‍  മുബയില്‍ ജോലിയാണ്.അവള്‍ കോണ്‍വെന്‍റല്‍ ഹോസ്റ്റലില്‍ താമസിച് പ്ലസ്‌ ടുവിന് പഠിക്കുന്ന.കോളേജ് അവതിയില്‍ നാട്ടില്‍ വരും.

പിന്നീട് സ്വയം പരിജയപെടുത്തി ഞാന്‍ സുകുണന്‍,ഡിഗ്രിയും പി .ജി.യും  കയിഞ്ഞു ഐ.എ.എസ്സ് സെലക്ഷന്‍ വേണ്ടി കാത്തിരിക്കുകയാണ്. എന്‍റെ വാക്കുകള്‍ കേട്ട് അവള്‍ എന്‍റെ മുഖതേക്ക് ഒളിഞ്ഞു നോകി ആ വിടര്‍ന്ന കണ്ണുകളില്‍ പ്രകാശിക്കുന്ന രണ്ട് കൃഷണമണികള്‍ ഞാന്‍ കണ്ടു .സനധൃ  വെയില്‍  തട്ടി അവളുടെ തുടുത്ത മുഖം പൂര്‍ണ്ണ ചന്ദ്രനെ പോലെ പ്രകാശിക്കുന്നതായി തോന്നി..

ഓണവധി  ദിനങ്ങളില്‍ ഏറെ സമയവും  ഞങ്ങള്‍ നാലു പേരും ആ പുഴക്കരയില്‍  സന്തോഷങ്ങള്‍ പങ്കിട്ടു . ശ്രീലത കോളേജില്‍ പാട്ടുകാരിയാണെന്ന്  രാഗി പറഞ്ഞപ്പോള്‍  അവള്‍ നിഷേധിച്ചു . ശ്രീകുട്ടി  പാടണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ നാണത്തോട് കൂടി  കോളെജിലെ സ്റ്റേജില്‍ പാടിയ "പൂന്തേനരുവി"...യെന്ന  ഗാനം  അവള്‍ ആലപിച്ചു....അത് കേട്ടാവണം  .കിളികള്‍  പാറി വന്നു ആ പൂമരകൊമ്പിലിരുന്നു ചിറകടിച്ചു. രാഗിയും,രശ്മിയും കൈ കൊട്ടി താളം പിടിച്ചു , ആ താളത്തിനോത്ത് നദിയിലെ കുഞ്ഞോളങ്ങള്‍ ഇലകികളിച്ചു..

അഭിനന്ദിച്ചപ്പോള്‍ അവള്‍ നാണം കൊണ്ട് തല താഴ്ത്തി.മനസ്സുകള്‍ പലതും പറയുന്നുണ്ടായിരുന്നു  പതുകെ ഇടകണ്ണാല്‍  എന്നെ നോക്കി ഏറെ നേരം കണ്ണുകളാല്‍ കഥ പറഞ്ഞു .രാഗിയും രശ്മിയും ഞങ്ങള്‍ക്ക് വേണ്ടി മാറിനിന്നത് പോലും അറിഞ്ഞില്ല...  അവധി ദിനങ്ങള്‍  തിരാതിരിക്കാന്‍ ആശിച്ചുപോയി.. അന്ന് വൈകുന്നേരം യാത്ര ചോദിക്കാന്‍ വീണ്ടും പുഴകരയില്‍ ഒത്തു കൂടി, നാളെ കോളേജ് തുറക്കും കാലത്ത്‌ പോകണം . ഇനി എന്നാണ് നാം കാണുക പരസ്പരം നെടുവീര്‍പ്പുകളുതിര്‍ത്തി. മണലില്‍ കൈ വിരലുകള്‍ കൊണ്ട് ഇംന്ഗ്ലീഷില്‍ എഴുദിയ അക്ഷരങ്ങള്‍ നോക്കി അവള്‍ പുഞ്ചിരിച്ചു.അവളുടെ വിരല്‍ തുബുകളും മണല്‍പരപ്പില്‍ സ്നേഹത്തിനെ അക്ഷരങ്ങള്‍ വരച്ചു.

ക്രിസ്തുമസ് അവധി  വേഗം വന്നണയാന്‍ വേണ്ടി ആഗ്രഹിച്ചു. അഡ്രസ്സുകള്‍ പരസ്പരം കൈമാറി നിറകണ്ണുകളോടെ ആ പുഴയോരത്തെ പൂമരം സാക്ഷിയാക്കി വിട പറഞ്ഞു.അവള്‍  വീടിന്‍റെ കോണിപ്പടികള്‍ കയറും വരെ കൈയുയര്‍ത്തി കാട്ടി. 

ഒരു ആഴ്ചക്ക് ശേഷം ശ്രീ കുട്ടിയുടെ ആദ്യത്തെ എഴുത്ത് കിട്ടി .മറുപടി എഴുതാന്‍ ഇരുന്ന് നേരം  പുലര്‍ന്നതരിഞ്ഞില്ല  .എന്താനെഴുതെണ്ടത്ന്നറിയാതെ പലതും ചുരുട്ടിക്കൂട്ടി താഴെ ഇട്ടു മേശകടിയില്‍ കടലാസ്സുകള്‍ കുന്നു കൂടി ഒടുവില്‍ ഒരു വരി മാത്രം ഒതുക്കി..ശ്രീ കുട്ടിയെ ഞാന്‍ സ്നേഹിക്കുന്നു..ജീവനേക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്നു..മറ്റൊന്നും എഴുതാന്‍ കയിഞ്ഞില്ല.
ഓരോ ആഴ്ചകളും അവളുടെ എഴുത്തുകള്‍ക്കായി കാത്തു നിന്ന്, അന്ന്  കിട്ടിയ എഴുത്ത് ദല്‍ഹിയില്‍ നിന്നായിരുന്നു.ഐ.എ.എസിന് സെലക്ഷന്‍ കിട്ടിയ  സന്തോഷവാര്‍ത്ത ശ്രീക്കുട്ടികെഴുതി മരുപടികായ്‌ കാത്തിരുന്നു..

   യാത്ര പോകുന്നടിനു മുന്‍ബു എനിക്ക് ഒരിക്കല്‍ കൂടി കാണണം.ഞാന്‍ കാത്തിരിക്കും സുകുവേട്ടന്‍ ഹോസ്റലില്‍ വന്നാല്‍ മതി .അറിയിച്ച സമയത്തിനു മുബു തന്നെ അവള്‍ ഗൈറ്റില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു ഹോസ്റ്റലിന്‍റെ കിഴക്കു വശമുള്ള കൂള്‍ബാറിലിരുന്ന് ജുസ്‌ കുടിക്കുമ്പോള്‍ അവളുടെ കണ്ണുകളില്‍ വെള്ളം നിറയുന്നത് ഞാന്‍ ശ്രന്ദിച്ചു."ഇതെന്താ കുട്ടി"സന്തോഷികയല്ലേ വേണ്ടത്‌ ഞാന്‍ ഇന്ത്യയില്‍ തന്നെ അല്ലേ പോകുന്നത്."സന്തോഷമില്ലഞ്ഞിട്ടല്ല "ദല്‍ഹി എന്ന് പറഞ്ഞാല്‍ വളരെ ദൂരത്തെല്ലേ" .ഇനി എന്നാണ് ഒന്ന് കാണുക "ഞാന്‍ ആര് മാസം കയിഞ്ഞാല്‍ വരും ". എന്നാല്‍ പിന്നെ ഞാനും അപോഴെ നാട്ടില്‍ പോകുള്ളൂ.സംഭാഷണം നിണ്ടു പോയതറിഞ്ഞില്ല.

   കൂള്‍ബാറില്‍നിന്നും ഇറങ്ങുന്നതിനു മുബു മൃദുവായ കൈവിരലുകളില്‍ ആദൃയമായി  സ്പര്‍ശിച്ചു . ഈ മോതിരം എന്‍റെ ഓര്‍മ്മക്കായ് എന്നുംഈ കൈവിരലിളിരികെട്ടെ..കൂള്‍ബാറിലെ മറ്റുള്ളവര്‍ കാണാതെ അവള്‍ അമര്‍ത്തി ചുംബിച്ചത് ഞാന്‍ ശ്രദധിച്ചു..റോഡ്‌ മുറിച്ചു കടന്നു ബസ്സില്‍ കയറുമ്പോള്‍ അവള്‍ ഗൈയിറ്റില്‍ നിന്നും കൈ വീശി കാണിക്കുന്നുണ്ടായിരുന്നു...

    ഡെല്‍ഹിയിലെ മരം കോച്ചുന്ന തണുപ്പില്‍ ശ്രീകുട്ടിയുടെ എഴുത്തുകള്‍ മനസ്സിന് ആശ്വസംപകരുമായിരുന്നു ആര് മാസങ്ങള്‍ ആറു വര്‍ഷങ്ങള്‍ പോലെ കടന്നു പോയി ഡിസംബറിലെ  അവധി  ദിനങ്ങള്‍ മുഴുവന്‍ ആ പുഴകരയിലെ പൂമര ചുവട്ടില്‍ കയിച്ചുകൂട്ടാന്‍ അവിടെയെത്താമെന്ന് ശ്രീ കുട്ടിക്ക്‌ അവാസാനമായീ എഴുതി.

     നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും വിരുന്നിനുള്ള തിരക്കയിരനു.എനിക്ക് മുത്തശ്ശിയുടെ  വീട്ടിലെത്താനുള്ളതിദടുക്കവും .വന്നിട്ട് ഒരു ദിവസം പോലും ഇവിടെനില്‍കാതെ മുത്തശ്ശിയുടെ വീട്ടില്‍ പോയി താമസികുന്നതെന്തിനാ..അമ്മയുടെ ചോദ്യതിനു മുന്നില്‍ ഉത്തരം പറയാനാവാതെ  വേഗം പുറപെട്ടു.
മുത്തശ്ശിക് ഡല്‍ഹിയെ പറ്റി നൂറു കൂട്ടം ചോദികാനുണ്ട.ജഞാന്‍ പുഴയില്‍ പോയി കുളിച്ച് വരാം മുത്തശ്ശി എന്നിട്ടു പറഞുതരാം നീണ്ട കഥകള്‍.

   പുഴകരയിലേക്ക്‌  നിട്ടി വലിച്ചു നടന്നു.ശ്രീകുട്ടി ആ പൂമരചോട്ടില്‍ കാത്തിരികുന്നുണ്ടാവും നേരം സധന്യയാവാറായി  ഇന്ന് നിലാവുള്ള രാത്രിയാണ് ഈ രാത്രിക്ക്‌ വേണ്ടിയാണ് സ്രീകുട്ടിയും കാത്തിരുന്നത് .

    പുഴകര ശൂനൃയമായിരുന്നു ,പക്ഷികള്‍ കൂടുതേടി പറക്കുന്ന ശബ്ദങ്ങള്‍ പൂമരചോട്ടിലെക്ക്  നിരാശയോടെ നടന്നു നിങ്ങി.അവള്‍കെന്തു പറ്റി...?കോളേജില്‍ വല്ല പരിപാടിയും ഉണ്ടോ?എന്തുണ്ടായാലും അവളെത്തൊതിരിക്കില്ല.പുഴകരയില്‍ ഇരുട്ട് പരക്കാന്‍ തുടങ്ങി ..

      എഴുനേറ്റ്‌ സാവകാശം ശ്രീ കുട്ടിയുടെ വീട്ലക്ഷൃമാക്കി നടന്നു.വീടിനു താഴത്ത് എത്തിയപ്പോള്‍ സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളി ഉയരുന്നതായി കേട്ടു.വീട്ടില്‍ ആള്‍കൂട്ടം ഇവിടെ ആര്‍ക്കോ എന്തെകിലും സംഭവിച്ചുണ്ട. അതാവാം അവള്‍ വരാതിരുന്നത്.

    വീടിന്‍റെ പിന്‍ഭാഗത്ത്  പോയി ഞാന്‍  എത്തിയ വിവരം അവളെ അറിയിചാലോ. വിട്ടില്‍ നിന്നും നിറകണ്ണുകളോടെ ഇറങ്ങി വരുന്ന ഒരു കുട്ടിയെ പതുകെ വിളിച്ചു ശ്രീലതയെ വിളിക്കാന്‍ പറഞ്ഞു .ആ കുട്ടി പോട്ടികരഞ്ഞു കൊണ്ട് വീണ്ടും വീട്ടിലെക് തിരിച്ചു  ഓടി.

       എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്കുമ്പോള്‍ ഒരാള്‍ വീട്ടിലേക്ക്‌ വിളിച്ചു .ഉമ്മറത്ത് കട്ടിലില്‍ വെളുത്ത തുണികൊണ്ട് മൂടിയ ഒരു മൃതതേഹം. ശ്രീകുട്ടിയുടെ പേരുകള്‍ എല്ലാവരും ഉച്ചരിക്കുന്നത് ശ്രദധിച്ചു. അടുത്ത്‌ നിന്ന ആളോട് വിവരം തിരക്കി .ഹോസ്റ്റലില്‍ നിന്നും  ഇറങ്ങി ബസ്സ്‌ വരുന്നത് കണ്ടു ബാഗുമായി റോഡ്‌മുറിച്ചു ഓടിയതാണത്രേ. എതിരെ വന്ന ലോറി തട്ടി പെട്ടെന്നായിരുന്നത്രേ മരണം.അയാളുടെ വാക്കുകള്‍ മുഴുവന്‍ കേള്‍ക്കാന്‍ കരുത്തില്ലാതെ ഇറങ്ങി നടന്നു നേരം പുലരും വരെ പൂമരചോട്ടില്‍ ഒരിക്കലും തിരിച്ചു വരാത്ത ശ്രീകുട്ടിയെ ക്കാത്ത് കിടന്നു.

"സാര്‍,കാപ്പി തണുത്തു" സാറ് ഉറക്കത്തിലായിരുന്നോ..?ഉറക്കത്തില്‍ ഒരു കുട്ടിയെ കുറെ പ്രവിശ്യാമായി .ആരാണ് സാര്‍ .. 
അത് എന്‍റെ മാത്രം ശ്രീ കുട്ട്യ രാമൂ.ആ പൂമരചോട്ടില്‍ അവളുടെ ആത്മാവ്‌ എന്നെയും കാത്തു നില്‍കുന്നുണ്ടാവും..ഓരോ അവധികളിലും ...


*******************************************************************************
(കാലിക്കറ്റ്‌ റേഡിയോ നിലയത്തില്‍ 1994 ല്‍ യുവഷബ്ദതില്‍ വന്നു  ,
പ്രവാസി ദൂതന്‍ ഖത്തര്‍ സ്പെഷല്‍ പബ്ലിഷ് ച്യ്ടത് ഫെബ്രുവരി 2004)