എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

കവിതകള്‍സൈകത ഭൂമഴ 

പ്രണയിനിയുടെ കണ്ണീരുപോലെ
മിഴി നിറഞ്ഞു തുളുമ്പാതെ നിന്നു
ഇമയോന്നനങ്ങിയാല്‍ വീഴും നീര്‍ക്കണം
ഇനിയോതുങ്ങുമോ ഈ മിഴിക്കുമ്പിളില്‍
കൂരാപ്പിന്‍ തണല്‍ നീ വിതാനിച്ചു
നിന്‍വരവിനായ് ഞാന്‍ ‌കാതോര്‍ത്തിരുന്നു 
ആരും കാണാതെന്‍ മേനി തഴുകി തലോടാന്‍ 
ആദൃ ചുംബനമെന്‍ നെറുകയില്‍ വേള്‍ക്കാന്‍
നീ എന്നില്‍ പതിഞ്ഞപ്പോള്‍
എന്‍ മനം കുളിരണിഞ്ഞു*
നൂലിഴയായ് പൊട്ടിച്ചിരിയായ് താളം ചവിട്ടി
നീ വന്നല്ലോ എന്നെ കോരിത്തരിപ്പിക്കാന്‍ 
നിന്‍സ്പര്‍ശന ലഹരിയില്‍ 
ഞാനെന്‍ കണവനെ പുണര്‍ന്നതും
അത് കണ്ട നീ ഭദ്രകാളിയായി മാറിയതും 

നിന്‍ കോപത്തില്‍ ജീവന്‍ അപഹരിച്ചതും..
എന്നിട്ടും നിന്നെ ഞാന്‍ സ്നേഹിക്കുന്നു
ഒരു തുള്ളിയില്‍ നീ സ്വന്തനമായ് 
നിന്‍ നനവില്‍ എന്‍ വേദന മറക്കും
നിന്‍ കുസൃതി കണ്ടുണരാന്‍ ഞാന്‍ കൊതിപൂ
നിന്‍ ഗന്ധമുണരും കാറ്റേറ്റ് കിടക്കാന്‍
കാറ്റേന്തിവരും ഓര്‍മ്മകള്‍ പുല്‍കാന്‍
നീവരുമ്പോഴും വിട ചൊല്ലുമ്പോഴും 
മൗനരാഗമയെന്‍ മനം നീറി
നീര്‍ മിഴിയോടെ നിന്നെയും കാത്ത്
വീണ്ടും നിന്‍ വരവിനായ്‌ 
അന്നുമിന്നും ഞാന്‍ കാതോര്‍ത്തിരുന്നു..6 comments:

 1. ചെറിയ കവിത പോലെ രണ്ടു വരി എഴുതിയതാണെ ,,തെറ്റുകള്‍ ഇവിടെ അറിയികുക്ക,,,എന്നാലല്ലേ എനിക്കും ഒരു നല്ല കവിത എഴുതാന്‍ പറ്റുള്ളൂ..

  ReplyDelete
  Replies
  1. നന്നായിരിക്കുന്നു. വിമര്‍ശിക്കാന്‍ ഞാന്‍ ആളല്ല.

   Delete
 2. കൊള്ളാം കെട്ടോ നന്നായിട്ടുണ്ട് ഈ ഭൂമഴയുടെ സ്നേഹസ്പര്‍ശം

  ReplyDelete
 3. ഒരു മഴനനഞ്ഞ പ്രതീതി ഈ വരികൾ വായിച്ചപ്പോൾ

  ReplyDelete
  Replies
  1. നന്ദി ഇവിടെ വന്നുവെന്ന റിഞ്ഞതിൽ

   Delete
 4. ഒരു മഴനനഞ്ഞ പ്രതീതി ഈ വരികൾ വായിച്ചപ്പോൾ

  ReplyDelete