എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Thursday, January 5, 2017

എന്‍റെ യാത്രകള്‍  ഒന്നാം ഭാഗം ...തണുത്ത രാത്രി യുടെ ഓര്‍മ്മകള്‍ യാ  തുടരുന്നു .......1986 ഡിസംബർ 6 നു വൈകിട്ട് ബോബെയിൽ നിന്നും എയർഇന്ത്യാ വിമാനത്തിൽ കുനിങ്ങാട് സ്വദേശി കേളോത്ത് അബ്ദുറഹ്മാൻക്ക യുടെ കൂടെ പ്ലയിൻ യാത്ര പരിചയമില്ലാത്ത ഞാനും ,രയരോത്ത് സൂറച്ചയും ഖത്തറിലേക്ക് യാത്ര തിരിച്ചു .. ആ നാലു മണിക്കൂർ യാത്രയിൽ ആദ്യമായി വീട്ടുകാരെ വിട്ടുനിൽക്കുന്നതിന്റെ സങ്കടം മനസ്സിൽ തിരതല്ലുന്നുണ്ടെങ്കിലും ,ഗൾഫ് എന്താണ് എന്ന് നേരിൽ കാണാൻ പോകുകയാണ് .ഭർത്താവിന്റെ ഉമ്മ വിസിറ്റിംവന്നു തിരിച്ചു വന്നപ്പോൾ കക്കൂസിൽ പോയാൽ അവിടെ കൈ കഴുകി തുടക്കാൻ വെള്ളകട്ടി കുറഞ്ഞ പേപ്പർ (ട്ടിഷ്യൂ ) പാർട്ടിയുണ്ടാകുമ്പോൾ ഭക്ഷണം കഴിച്ചാൽ പ്ലൈറ്റ് ഗ്ലാസ്സ് പ്ലാസ്റ്റിക്ക് കവറിലാക്കി കളയുന്നതിനെ പറ്റിയും എല്ലാം പറഞ്ഞു തന്നിരുന്നു അതെല്ലാം ഞാനും കാണാൻ പോകുന്നു എന്ന സന്തോഷങ്ങൾ വേറെ . രണ്ടര വർഷത്തിൽ രണ്ട് പ്രാവിശ്യമായി നിന്ന മൂന്ന് മാസം മാത്രം പരിചയമുള്ള പ്രിയതമനെ നേരിട്ട് കാണാൻ പോകുകയാണ് .ഓർക്കുമ്പോൾ നാണംകൊണ്ട് കവിൾ തുടുക്കുന്നത് ഫ്ലൈറ്റിലെ മറ്റാരും കാണാതിരിക്കാൻ എയർ ഇന്ത്യയുടെ ഷാൾ കൊണ്ട് തലയടക്കം മൂടി പുതച്ചു , കണ്ണിലെ പ്രണയ രാഗം ആരും കട്ടെടുക്കരുത് എന്ന വാശി പോലെ വിമാനത്തിന്റെ വിൻഡോയിലൂടെ പുറത്തേക്ക് തന്നെ നോക്കിയിരുന്നു. .. ഖത്തറിലെത്താനായപ്പോൾ സീറ്റ് ബെൽറ്റ് ഇടാനുള്ള മുന്നറിയിപ്പ് തന്നു ,ഹൃദയം പൂരപറമ്പിലെ താളമേളങ്ങൾ പോലെ കൊട്ടാൻ തുടങ്ങി ,എന്തായിരിക്കും എന്നോട് ചോദിക്കുക ,ഞാനെന്താ പറയുക ? കണ്ടാൽ ഫസ്റ്റ് സെലാം ചെല്ലുമ്പോൾ കൈ പിടിക്കുമോ ? അമ്മായിയും കരീംക്കയും പക്രൻ ഇക്കയും ഉള്ളപ്പോഴെങ്ങാനും എയർപോർട്ടിൽ വച്ചെന്നെ കയ്യിൻ പിടിക്കുമോ ?ശ്ശോ നാണം കൊണ്ട് ശരീരം വിറക്കാൻ തുടങ്ങി ," ഏത് ബാഗായിരുന്നു എന്ന അബ്ദുറഹ്മാൻക്കാന്റെ ചോദ്യമെന്നെ ഫ്ലൈറ്റ് ലാൻഡ് ചെയ്തു എന്ന് ഓർമ്മപെടുത്തി .ഹാൻഡ്ബേഗ് എടുത്ത് അവരുടെ കൂടെ ഇറങ്ങി കോണി പടികളിൽ നിന്നും ബസ് കയറുമ്പോൾ ഞങ്ങൾക്ക് കുട പിടിച്ചു തരുന്നുണ്ടായിരുന്നു അത്രക്ക് കോരിച്ചൊരിയുന്ന മഴ .ഒരു പക്ഷേ മഴയെ പ്രണയിക്കുന്ന എനിക്ക് ഈ പുതിയ നാട്ടിലേക്ക് സ്വീകരിച്ചിരുത്താൻ പ്രകൃതിക്ക് പോലും സന്തോഷ കണ്ണീരു പോലെ മഴ പെയ്തു കൊണ്ടിരുന്നു. ഞാനവരുടെ കൂടെ എമിഗ്രഷനും കടന്നു കറങ്ങി വരുന്ന ബെൽറ്റിൽ നിന്നും എന്റെ പേർ എഴുതിയ ലഗേജ് തിരയുകയാണ് ."റബ്ബേ അതിൽ എന്റെ ഉമ്മ പുതിയാപ്ലക്ക് കൊടുത്തയച്ച കോഴിയട ,മസ്കത്ത് ഹലുവ ,ചുക്കപ്പം ,കശൂറ പ്പം ,പശുവിൻ നെയ്യ് ,തേൻ ,കൂടെ കുറെ ഹലുവ.ചിപ്സും വേറെയും ,കൂവ്വ പൊടി അടിയിൽ വെച്ച് പൊടിയരി മേലെ വെച്ച് കെട്ടിയ ഒരു പൊതി വേറെ തന്നെയുണ്ട് ആ ബേഗിന്റ അടിയിൽ ,തുറമാങ്ങയും അച്ചാറുകളും വേറെ തന്നെ മാറ്റി വച്ചത് അതെല്ലാം ഈ മഴയത്ത് നനഞ്ഞു കാണുമോ ? എല്ലാ ബേഗുകളും എടുത്ത് ഇടുമ്പോൾ എന്റെ ലെഗേജ് എടുക്കാൻ അവരോട് മറന്ന് കാണുമോ ? " ഷാഹിദാ നിന്റെ ലഗേജല്ലേ അത് എന്ന് സൂറച്ച ചോദിച്ചപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.എല്ലാ സാദനങ്ങളും ഒരു ട്രോളിയിൽ കെട്ടി നിറച്ച് പോർട്ടർ പുറത്തേക്ക് നീങ്ങി ,തണുത്ത മഴ പെയ്യുന്നത് കൊണ്ടാണോ എന്നറിയില്ല കാലുകൾക്ക് വിറയൽ ,ഒന്നിനും രണ്ടിനും പോകണമെന്ന ശങ്ക! എല്ലാവരുടെയും പിന്നിൽ ഒളിഞ്ഞ് നടത്തം ,അപ്പോഴേക്കും പുറത്ത് എത്തി എല്ലാവരും പുറത്ത് കാത്തിരിക്കുന്നു. കരീംക്ക ,അമ്മായി, മജീദ്ക്ക.നൂർ, പക്രൽ ഇക്ക ,T .k അബ്ദുള്ളക്ക , അബ്ദുള്ളക്ക ഇല്ലാട്ടുമ്മൽ ,സഫിയത്ത, അങ്ങിനെ കുറെ പേരുണ്ട് ,പക്ഷേ കടുവാ കണ്ണുകളാൽ ഞാൻ ഒപ്പിയെടുക്കാൻ ചെയ്യുന്ന മുഖവും കണ്ണുകളും അവിടെ ഇല്ലാ .. അമ്മായിടെ കയ്യിൽ നിന്നും സമീമോളെ വാങ്ങി കളിപ്പിക്കുന്ന സൂത്രത്തിൽ നാലുഭാഗത്തും നോക്കി കണ്ടില്ല എന്ത് പറ്റീ എന്ന് ആരോടും ചോദിക്കാനും പറ്റില്ല നാണകേടല്ലേ ?എന്റെ കണ്ണിലെ ആതി കണ്ടിട്ടാണോ അറിയില്ല സുലൈഖ അമ്മായി പറഞ്ഞു ,ജെലീൽ ക്കാക്ക് വരാൻ പറ്റില്ലത്ര കടയിൽ ഭയങ്കര തിരക്കാണ് .. ഇപ്പോൾ ജാബർ സൂക്ക് മുഴുവനും വെള്ള കയറാനും തുടങ്ങി എന്നാണ് പറഞ്ഞത് .നമ്മൾ വീട്ടിലെത്തുമ്പോഴേക്കും വീട്ടീലോട്ട് വരാം എന്നാണ് പറഞ്ഞത് ,ഞങ്ങൾ വണ്ടിയിൽ എയർപോർട്ടിൽ നിന്നും ഷാരാ കഹ്റബയിലെ അൽ ഫക്കീർ ഷോപ്പിന്റെ മുകളിലെ പ്ലാറ്റിലേക്ക് കോരിച്ചൊരിയുന്ന മഴയത്ത് വഴിയോരക്കാഴ്ചകൾ മഴതുള്ളികൾ കൊണ്ട് കാറിന്റെ ഗ്ലാസുകൾ മറച്ചിരിക്കുന്നു. സോഫിറ്റൽ ഹോട്ടലിന്റെ അരികിലായി വണ്ടി പാർക്ക് ചെയ്തപ്പോൾ ആകാശസമുച്ചയത്തിലേക്ക് വളർന്നു പോകുന്ന സോഫിറ്റൽ ഹോട്ടൽ കണ്ട് ആശ്ചര്യം തോന്നി .ഇത്രയും വലിയ ബിൽഡിം ആദ്യമായിട്ട് കാണുകയാണ്.കൂടുതൽ സമയം അവിടെ നിൽക്കാൻ പറ്റിയില്ല എല്ലാവരുടെയും കൂടെ അൽ ഫക്കീർ സ്റ്റോറിന്റെ മുകളിലെ മൂന്നാമത്തെ നിലയിലേക്ക് കോണി പട്ടികൾ കയറുമ്പോഴും ഇടം കണ്ണാലേ ചുറ്റും പരതുന്നുണ്ടായിരുന്നു. വീടിന്റെ ഡോർ തുറന്ന് വച്ചത് അലിക്കയാണോ? KK ഇബ്രായിക്കയാണോ എന്നറി'യlല്ല ,കുന്നുമ്മൽ ജെമീലത്ത അടുത്ത ഡോറിന്റെ അടുത്ത് നിന്നും നോക്കുന്നത് കണ്ടിട്ട് ഞാൻ വിജാരിച്ചു വല്ല ഈജിപ്തൻ സ്ത്രീയും കുഞ്ഞുമായിരിക്കും .കാരണം വെളുത്ത് തുടുത്ത് കവിളും വജ്ര കണ്ണുകളുമായിരുന്നു ഇത്താക് ,ഇത്താന്റെ മകൻ നസീഫ് മാഷാ അള്ളാ നീല കണ്ണുള്ള ഫലസ്തീൻ കുട്ടികളെ ഓർമ്മിക്കുന്നത് പോലെ ,നമ്മൾ ചിത്രങ്ങളിൽ കാണുന്നത് പോലെ ഒരു കുഞ്ഞ് ,ഞാനൊന്ന് ചിരിച്ചപ്പോൾ ഭയം കൊണ്ടോ പരിചയമില്ലാത്തത് കൊണ്ടോ അവരുടെ വീടിന്റെ വാതിൽ തുറന് അകത്തേക് ഓടി ,അവരുടെ കൈയിൽ ഒരു ഏഴ് മാസം പ്രായമുള്ള ഇൻസാഫ് മോൻ ഇരുണ്ട കളറാണെങ്കിലും നല്ല ഭംഗിയുള്ള കുടുകുടാ ചിരിക്കുന്ന പൊന്നുമോൻ .അകത്തേക്ക് കയറുമ്പോൾ പൂക്കാക്ക ഉണ്ടാക്കിയ ചിക്കൻ കറി എന്റെ വിശപ്പിനെ ഉണർത്തുണ്ടെങ്കിലും ,ക്ഷമ പാലിച്ചല്ലേ പറ്റൂ ,റൂമിൽ നാട്ടുകാരും കുടുംബകാരുമായി ഒരു പാട് പേരുണ്ട്...നല്ല ഓറഞ്ച് നിറമുള്ള മധുരമാർന്ന തണുത്ത വെള്ളം രണ്ട് ഗ്ലാസ് കുടിച്ചപ്പോൾ എന്റെ എല്ലാ ക്ഷീണവും മകന്നു. അമ്മായി ഞങ്ങൾക്കായുള്ള മുറികാട്ടി തന്നു ,ഇടക്കിടക്ക് കോളിം ബെല്ലടിക്കുന്നുണ്ട് .അന്നൊക്കെ നാട്ടിൽ നിന്നും ഒരാൾ വരുന്നുണ്ടെങ്കിൽ അവരുടെ ലഗേജിൽ അഞ്ചാറ് കിലോ പലരുടെയും മണിയറ രഹസ്യങ്ങളും, പരാതികളും പരുവട്ടങ്ങളും നെടുവീർപ്പുകളും ,ഒരുപാട് കണ്ണീർ ചുംബനങ്ങളും നിറഞ്ഞ വലിയ കത്തുകൾ ഉണ്ടാകും .അവർക്കുണ്ടോ എന്ന് അന്വേഷിക്കാൻ വരുന്നവരാണ് അവരെല്ലാം ,നാട്ടിൽ നിന്ന് വന്നാലും പോകുമ്പോഴും നമ്മുടെ പെട്ടി പൊളിക്കുമ്പോൾ ചുറ്റും ഒരു പാട് പേർ ഉണ്ടാവും ..അവർക്കായ് പ്രിയപെട്ടവർ വല്ലതും കൊടുത്തു വിട്ടോ എന്നറിയാൻ വേണ്ടി. നല്ല മരം കോച്ചുന്ന തണുപ്പ് അമ്മായി കുളിച്ച് ഡ്രസ്സ് മാറാൻ പറയുന്നുണ്ട്. പക്ഷെ എനിക്ക് ഈ ഡ്രസ്സ് മാറാൻ മടി കാരണം പ്രിയതമന് ഏറ്റവും ഇഷ്ടപെട്ട ചാരനിറത്തിലെ കമ്പ്യൂട്ടർ സിൽക്ക് സാരി സൂറച്ചാന്റെ സഹായത്താൽ ഭംഗിയിൽ ഉടുത്തിട്ടുണ്ട് അതൊന്നു കാണിക്കാതെ എങ്ങിനെയാണ് ,സമീമോളെ കളിപ്പിച്ചും പൂക്കാക്കയുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തു കുറച്ച് സമയം കളഞ്ഞു , വീണ്ടും അമ്മായി മോളെ വാങ്ങി ബാത്ത് റൂം കാട്ടി തന്നു ഫ്രഷ് ആകാൻ പറഞ്ഞു .അതികമാരെയും വെറുപ്പിക്കുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് കുളിക്കാൻ കയറി വാതിലടച്ചു ഇളം ചൂടുവെള്ളം തലയിലൂടെ ഒലിച്ചിറങ്ങുമ്പോൾ കൂടെ ചൂടുള്ള കണ്ണീരും കഴുകിക്കളഞ്ഞു .അത് സന്തോഷങ്ങൾ കൊണ്ടായിരുന്നോ സങ്കടം കൊണ്ടായിരുന്നോ എന്ന് ഇപ്പഴും അറിയില്ല. അപ്പോഴേക്കും ആരെക്കെയോ വരുന്ന ശബ്ദങ്ങൾ കേൾക്കുന്നുണ്ട് .. മെറൂൺ പാവാടയും ബ്ലൗസും ഇട്ടു പുറത്തിറങ്ങി റൂമിലെത്തിയപ്പോൾ ,ഈ തണുത്ത് വിറക്കുന്ന രാവിലും ചുട്ടുപൊള്ളുന്ന നിശ്വാസങ്ങൾ എന്റെ കവിളിൽ പതിഞ്ഞു... എന്റെ ജീവിതം അദ്ദേഹത്തിന്റെ തിരക്കുള്ള ജീവിതത്തിനിടയിലെല്ലാം സ്വന്തനം നൽകിയും കുറുമ്പ് കാട്ടിയും അദ്ദേഹമെന്റെ പൊട്ടത്തരങ്ങൾ എറ്റെടുത്തു കൊണ്ടു മുന്നോട്ടുള്ള യാത്ര തുടർന്നു. തണുത്തു വിറച്ച രാവുകളിൽ രണ്ടുപേരും വിയർപ്പിൽ മുങ്ങിയ ആരാമവല്ലരിയിൽ മൂന്ന് കുസുമങ്ങൾ വിടർന്നു. .. ( യാത്ര തുടരും)

Saturday, October 17, 2015ഒറ്റ കിളിയുടെ രോദനം കൂടണയുമ്പോള്‍ കൂട്ടിനിണകിളി കൂടെ വേണം 
കൊക്കുരുമ്മി ചിറകിട്ടടിക്കാന്‍ .
കുഞ്ഞു കിളി കൂട് നിറയെ വേണം .

കൂട്ടിനടിയില്‍ കളകളം പാടുമരുവി വേണം 
അരുവിക്കരയിലായ് ചാഞ്ഞിരിക്കും 
മുളങ്കാട് തന്നെ വേണം  ,ആ മുളങ്കാടിനിടയില്‍
 ആ ബാറില്‍ നിന്നെടുത്ത കുപ്പി ഒളിപിച്ച്വയ് ക്കുന്ന 
ആ പിഞ്ചു ബാലന്മാരെ  കയ്യോടെപിടി കൂടണം  .

അവരുടെ തലയില്‍ തലോടി  പറയണം പാടില്ല,
നിങ്ങള്‍ വളരില്ല നശിക്കുമീ  ലഹരി സത്തിനാല്‍
മക്കളെ നീറ്റുന്ന പ്രശ്നമെല്ലാം ചൊല്ലുക എന്നോട് പോന്നു മക്കളല്ലേ 
ചൊല്ലിടൂ പെഴ്തിടൂ കെട്ടി നില്‍ക്കും ഭാരമെല്ലാം 
ഞാനീ മുളങ്കാട് പോല്‍  പാടിടട്ടെ. 
എന്നിലെ സ്നേഹം ഈ പാലരുവി പോല്‍ 
നിങ്ങള്‍ക്കായ്‌ ഒഴുകിടട്ടെ .
നന്മയുടെ കൈകള്‍നിങ്ങള്‍ക്കു വേണ്ടി ഞാന്‍ നീട്ടിടട്ടെ  . ..


NB:നാട്ടില്‍ തനിച്ചു പോയപ്പോള്‍ തോനിയ രണ്ടു വരികള്‍ ഇവിടെ കൊറിയിട്ടതാ ..

Monday, August 31, 2015


ഹൃദയ രാഗം ആഴികല്‍ക്കപ്പുറമൊളിചിരിക്കും 
നിന്‍ നിഴലുകള്‍ കള്‍ക്ക് വേണ്ടി 
തുടിച്ചുയരും ഹൃദയവുമായ്‌ 
ഇന്നുഞാനിരിപ്പൂ ഏകയായ് ..

നിന്‍ നിശ്വാസ മുയരും കാറ്റ് പോലും 
എനിക് വിലക്കാണന്നറിയാം ,
അരുതെന്ന് ആരുചൊല്ലിയാലും 
കഴിയില്ല എനിക്കാ മൊഴിയോന്നു കേള്‍ക്കാതെ .


 
അര്‍ഹാതയില്ലാത്തത് മാത്രമല്ലോ 
സ്വന്തമാക്കാന്‍ മര്ത്യനു പ്രിയം
ദുരവന്ന യെന്‍ മനസ്സും ശരീരവും 
സ്വാര്‍ത്ഥമോഹത്താല്‍ ദാഹിപ്പൂ തിളച്ചഗ്നി.

ഹൃദയത്തിനുള്ളില്‍ 
അന്നൊളിച്ചു വച്ചോരാ 
പ്രണയ രാഗം ഒരായിരം 
രാവുണര്‍ന്നാലും  തീരുമോ ആത്മ ദാഹം

തല തല്ലി കരയുവാന്‍ തീരം തേടി ഞാനലയാറില്ലഓളങ്ങളായി ഞാനോഴുകാറില്ലതളംകെട്ടിനില്‍ക്കുമാ പൊയ്കപോല്‍ തടകെട്ടി നില്‍ക്കട്ടെ യെന്മിഴിനീര്‍കണങ്ങള്‍ ഫോട്ടോ ഗൂഗിള്‍ അമ്മാവന്‍ ..

Sunday, July 26, 2015
മുഖ പുസ്തകത്തിലെ ദിനങ്ങള്‍ 

നിന്നിലെ ഇളം തലോടലായി വരുമീ 
ഇളം തെന്നലിന്നന്യമായി .
സിമന്‍റ്സൗദങ്ങളില്‍ തട്ടിവരും 
പൊടികാറ്റു പോലുമെനികിഷ്ടമായി .

കണ്ണില്‍ മായുന്നു നിന്‍ കാഴ്ചകളും 
ദൂരെനീണ്ടുകിടക്കുമാ പ്ച്ചപാടങ്ങള്‍ .
അരുവിക്കരികിലായി മറഞ്ഞു നില്‍കുമാ 
ഇലഞ്ഞി മരങ്ങളും ആലിന്‍ ചുവടുമെനിക്കന്യമായ്‌  .

ഉണ്ണിയോട് ഉരുവിടാന്‍ ഇന്ന് തോടില്ല ,
കാടില്ല മേടുമേ ഇല്ലതില്ല .
എനിക്ക് ഉരുവിടാന്‍  ഉണ്ണിയുമീ വഴി വരാറില്ല .
സ്നേഹം പറയുവാന്‍ ഇപ്പോളവന്‍റെ കയ്യിലൊരു  പുസ്തകമുണ്ടത്രേ .
അതിലൂടെ അവന്‍ നൂറായിരം  കാടും മേടും 
നെല്‍കതിരും കാണുന്നു പണിയുന്നു ,

കൊയ്യുന്നു ,എല്ലാവരാലും അഭിന്ദനങ്ങള്‍ വാങ്ങുന്നു .

അതിലവന് അമ്മയെ സ്നേഹിക്കാനും,
അച്ഛനെ സ്നേഹിക്കാനും , 
പ്രണയിനിയെ സ്നേഹിക്കാനും .
പ്രകൃതിയെ  സ്നേഹിക്കാനു മായി
ഓരോ പേജുകള്‍  മാറിവരുന്ന, ആ 

ദിനങ്ങളില്‍ അവരെയെല്ലാം സ്നേഹിക്കാനും
എല്ലാവരാലും പുകഴ്ത്താനുമായി സമയമുണ്ടത്രേ  .
എന്നിലരികിലിരിക്കാന്നി വിടെ  സമയം .
നാമെന്ന വാചകം മാറി ഞാനെന്ന വാക്കായി തീര്‍ന്നു 
അതിലെവിടെയാണാവ  ലോകത്തെയും ലോക ജനതയെയും 
സ്നേഹിക്കാനും പരിരക്ഷിക്കാനുമായി ഒരിടവും ദിനവും ...ഷാഹിദാ ജലീല്‍ .ദോഹ 

ചിത്രം കടപ്പാട്  ഗൂഗിള്‍ അമ്മാവന്‍ ....ഈ കവിത പ്രവാസി ശബ്ദത്തില്‍ റമദാന് മുന്‍പ് പ്രസ്സിധീകരിച്ചത് ...

എച്ച് .ട്ടീ .സീ....എവിടെ തിരഞ്ഞിട്ടും  നിന്‍റെ മുഖമുള്ള 
ഒന്നിനെ സ്വന്തമാക്കാന്‍ പറ്റുന്നില്ലല്ലോ
നിന്നെ എന്‍റെ നെഞ്ചിന്‍കൂട്ടില്‍ അത്രമേല്‍ 
പ്രദഷ്ടിച്ചു  എന്ന് ഇന്ന് ഞാനറിഞ്ഞു .

നീ ഒപ്പിയെടുത്ത ചിത്രങ്ങള്‍ എനിക്ക് 
ഇനിയോരിക്കലും തിരിച്ചു കിട്ടില്ലലോ .
എന്ന ഓര്മ്മകളെന്നെ നിരാശയാക്കി
നിന്‍റെ മുഖവും നിന്‍റെ ഒരമമ  ശക്തിയുമുള്ള
ഒന്നിനെ സ്വന്തമാക്കിയാലും ..
എന്‍റെ എച്ച് .ട്ടീ.സീ..നിനക്ക് പകര്മാകില്ലല്ലോ ?

Monday, May 25, 2015


ഞാനൊരു ചിത്രം വരക്കട്ടെ 


ഞാനെരു  വെള്ള കടലാസ് 
നീയെന്ന കറുത്ത മഷി,
ചാലിച്ച  സ്നേഹ ലിപികളില്ലാതെ 
നാമെന്ന പ്രണയ പുഷ്പം വരക്കാനാകില്ല .

ഞാനും നീയുമെന്ന പ്രണയവര്‍ണ്ണവും  
ചുറ്റുമുള്ള വര്‍ണ്ണ കടലാസും ചേര്‍ന്നാലേ 
അതില്‍ നിറമാര്‍ന്ന ചിത്രം വരക്കാനാകൂ .

എത്ര അകലെ നിന്നാലും 
നമ്മുടെ ഹൃദയംതുടിക്കുന്നത് 
ഒരേ ചിത്രങ്ങള്‍ വരക്കാനാണ് .

ഞാനും നീയുമൊത്തുചേരാതെ  
വരച്ച ചിത്രങ്ങള്‍  ചേര്‍ന്ന കടലാസു തുണ്ടുകള്‍
 വര്‍ണ്ണങ്ങള്‍ വീഴാത്ത കടലാസ്‌ കഷ്ണം മാത്രം .

Tuesday, May 19, 2015

ഉമ്മാനെ അറിയാന്‍ ..

എന്‍ പോന്നുമ്മാ 

കഴിഞ്ഞ  മാര്‍ച്ച്‌ പത്തിന്  എല്ലാ മാതാക്കള്‍ക്കുമായി ഒരു ദിനം. അന്ന് ഞാന്‍ എന്‍റെ ഉമ്മയെ പറ്റി ഒരു വാക്കും  എന്‍റെ എഫ്ബിയിലോ  ബ്ലോഗിലോ വാട്ട്സ്അപ്പ്‌   ഗ്രൂപ്പിലോ ഇട്ടില്ല. അങ്ങിനെ ഒരു ദിവസം മാത്രമായി ഞാന്‍ എന്‍റെ ഉമ്മയെ സ്നേഹിക്കുന്നില്ല ,എനിക്ക് ശ്വാസം നില്‍ക്കുന്നത് വരെ ഉമ്മാനെ  സ്നേഹിച്ചു കൊണ്ടിരിക്കും . കൂടുതല്‍ സ്നേഹ പ്രകടനം ഞാനോ എന്‍റെ ഉമ്മയോ കാണിക്കാറുമില്ല . നാട്ടില്‍ എത്തുമ്പോള്‍ ഒരു കെട്ടിപിടുത്തം ഉമ്മ കൊടുക്കല്‍  . തിരിച്ചു പോരുമ്പോള്‍  ഉമ്മ കൊടുക്കാറില്ല കെട്ടി പിടിക്കില്ല . ഉമ്മാ എന്നാല്‍ ഞാന്‍ പോട്ടെ എന്ന ഒരു യാത്ര പറച്ചില്‍ മാത്രം . കെട്ടിപിടിച്ചാല്‍ ഉള്ളില്‍ കെട്ടി വെച്ചു  മുന്നില്‍ ചിരിച്ചു പറഞ്ഞ സെലാം  കണീരില്‍ ഒലിച്ചു പോയാലോ എന്ന് കരുതി തന്നെ. ചിരിച്ചു കൊണ്ട് എല്ലാവരോടും യാത്രപറയണം അതിനാ . അല്ല നമ്മള്‍ എന്തായിരുന്നു  പറഞ്ഞു തുടങ്ങിയത്   അമ്മമാരുടെ ദിനം  അതങ്ങിനെ കഴിഞ്ഞു ഈ വര്ഷം ആ ദിനത്തില്‍ ഞാന്‍ എന്‍റെ ഉമ്മയോടെപ്പം തന്നെ വീട്ടില്‍ തന്നെയുണ്ടായിരുന്നു   , അടുത്ത ദിവസം ഞാന്‍ എന്‍റെ സഹോദരന്‍റെ ഭാര്യ കുറച്ചു ദിവസമായി തൈറോയിട് കുറഞ്ഞുമെലിഞ്ഞ അവള്‍  എന്നെ പോലെ തടി വെച്ചുവീട്ടില്‍ തന്നെ ഒന്നവിടെ വരെ പോകാന്‍ പറ്റിയില്ല  .ശരീരം മുഴുവനും വേദന എന്നും പറയുന്നു,  അത് കൊണ്ട് തന്നെ ഞങ്ങളുടെ വൈകിട്ടത്തെ  ഒത്തു ചേരല്‍ കുറവായിരുന്നു .അന്ന് ഞാനും ഉമ്മയും കൂടി മൂന്ന് വീടിനപ്പുറത്തുള്ള അവിടെ പോയി  ഞങ്ങള്‍ കുറെ സംസാരിച്ചു  സംസാരത്തിന്‍റെ ഇടയില്‍ സെമിമോള്‍ ഒരു മഗ്ഗ് മുഴുവനും ചായയും  പലഹാരവും തന്നു . എനിക്ക് പലഹാരതിനെക്കാളും ഇഷ്ടം ചായ തന്നെയാ അതാ അത്രയും തന്നത് . അതും കുടിച്ചു കൊണ്ട് തന്നെ ഞങ്ങള്‍  സംസാരം തുടര്‍ന്ന്  കുറച്ചു കഴിഞ്ഞപ്പോള്‍ മഴയുടെ  വരവ് അറിയിച്ചു കൊണ്ട് ആകാശം ഇരുണ്ട് തുടങ്ങിയപ്പോള്‍ ഉമ്മ പറഞ്ഞു നമുക്ക് പോകാം വീട്ടില്‍  ജോലിക്കാരി മാത്രമേ ഉള്ളു. നമ്മള്‍ കുടയുമെടുത്തില്ല  അത് കേട്ട് ഞാനും പോകാന്‍  ഇറങ്ങി  ഉമ്മ നടന്നകന്നു .ഞാനും അവളും ഒരേക്ലാസ്സില്‍ മൂന്ന് വര്‍ഷം പഠിച്ചത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു . ഞങ്ങള്‍ക്ക് കിട്ടാത്ത ഉപ്പു മാവ് പാവപ്പെട്ട  കുട്ടികളില്‍ നിന്നും ആരും കാണാതെ  ഇരന്നു വാങ്ങി തിന്നതിന്‍റെ രുചിയെ പറ്റിയും ഇടക്ക് പാറക്കല്‍ കല്ല്യണിയമ്മയെ സോപ്പടിച്ചും മൈദകിട്ടും ( അന്ന് കുറച്ചു പണക്കാര്‍ക്ക് മുകളില്‍  ഉള്ള കുട്ടികള്‍ക്ക്സ്കൂള്‍ മൈതവിതരണമില്ലായിരുന്നു)  മലയാളം ടീച്ചറായ രത്നമ്മ ടീച്ചര്‍ ഗര്‍ഭമായാല്‍ എന്നും ബെഡ് റസ്റ്റ്‌ ആയത് കൊണ്ട് മലയാളം ഡിവിഷനിലെ കുട്ടികള്‍ കളിക്കുന്നത് കണ്ടു   അറബിക് മാഷായ അഹമ്മദമാഷ്‌ ഒറ്റ ദിവസവും ലീവ് എടുക്കാത്തത് കൊണ്ട് ഞങ്ങള്‍ ഈ മാഷിനെന്താ  ഗര്‍ഭമാകാത്തത് എന്ന് പറഞ്ഞു കളിയാക്കിയതിനെ കുറിച്ചും  . അതുപോലെയുള്ള കള്ള കുട്ടിത്തരങ്ങളും   പറഞ്ഞു . അപ്പോഴേക്കും നല്ല ഇടിയും  മഴയും തുടങ്ങിയിരുന്നു . ഒന്ന് മഴ തോര്‍ന്നിട്ട് പോകാം എന്ന് കരുതി വീണ്ടും ഞാന്‍ ഉമ്മ പോയത് പോലും മറന്നു അവിടെ ഇരുന്നു . അര മണിക്കൂര്‍ കഴിഞ്ഞിട്ടും  മഴയുടെ ശക്തി കുറഞ്ഞില്ല.  ഞാന്‍ തിരിച്ചു ചെന്നില്ല സമയം മഗരിബ് ബാങ്ക് കൊടുക്കാനും ആയിരിക്കുന്നു .ആ കോരിച്ചൊരിയുന്ന മഴയത്തു അതാ വരുന്നു എന്നെയും അനിയന്‍റെ ഭാര്യയെയും അത്ഭുതപെടുത്തി കൊണ്ട്  വന്നിരിക്കുന്നു (കാരണം ഉമ്മന്റെ മുട്ടിനു ചിരട്ട മാറ്റി വെക്കണം എന്ന് പറഞ്ഞിരുന്നു ആ വയ്യാത്ത കാലും വച്ചു കൊണ്ട്) എന്‍റെ ഉമ്മ എനിക്ക് കുടയുമെടുത്തു  ഉമ്മ പറയുകയാണ് "എനിക്ക് ഉറപ്പാ നീ ഇടിയും മിന്നലും പേടിച്ചു  മഴയത്ത് വരില്ല "എന്ന് അതാ ഞാന്‍ കൂട്ടാന്‍ വന്നത് ( ഉമ്മാക്കറിയാം ഞാന്‍  മിന്നെറിയാന്‍ തുടങ്ങിയാല്‍ കണ്ണുകള്‍ അടച്ചു ചെവിപോത്തിപിടിക്കും )എന്ന് . ആ അറുപത്തിയെട്ട് വയസ്സായ ഉമ്മ ഈ നാല്പത്തിമൂന്ന് വയസ്സായാ കുഞ്ഞിനെ തേടിവന്ന  ആ മാതാവിനെ ഞാന്‍ ഒരു ദിവസം മാത്രമാണോ  ഓര്‍ക്കേണ്ടത്  ?. ഞാന്‍ വീണ്ടും ഉമമാന്റെ മുന്നില്‍ ഒന്നും കൂടി ചെറുതായത് പോലെ സ്നേഹം കൊണ്ടും കരുതല്‍ കൊണ്ടും   ദാനധര്‍മ്മങ്ങള്‍ കൊണ്ടും എല്ലാം എനിക്ക് ഉമ്മാനെ പോലെ ആകാന്‍ പറ്റുന്നില്ലല്ലോ . പക്ഷെ ഞാനിപ്പോള്‍  വല്ലാതെ സന്തോഷത്തിലാണ്  ആരും എന്നെ നോക്കാനില്ലെങ്കിലും എന്‍റെ പൊന്നുമ്മ എന്‍റെ കൈപിടിച്ചുയര്‍ത്തും എന്ന ആ ഉറപ്പ്‌ മതി ..ഉമ്മയോളം വരില്ല ഒന്നും ആരും കൂടെയുണ്ടെങ്കിലും ഉമ്മയുടെ ചെറിയ  സ്വാന്തനമായ ഒരു സ്പര്‍ശം മതി നമുക്ക്‌  ഏതു  യുദ്ധവും കീഴടക്കാന്‍ .നാഥാ നീ എന്‍റെ മാതാവിന് ദീര്‍ഗ്ഗായുസ്സും  ആരോഗ്യവും നല്‍കി അനുഗ്രഹിക്കേണമേ   ...ഉമ്മാന്‍റെ മകളായി തന്നെ എന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കേണമേ നാഥാ ...

Wednesday, December 31, 2014
ഡിസംബര്‍ വിട പറയുമ്പോള്‍

നിനക്ക് ഒരു വയസ്സ് കൂടി വര്‍ദ്ധിച്ചു. കാല്‍ നൂറ്റാണ്ട് മുമ്പ് അന്നൊരു ഒരു ഡിസംബര്‍ മാസത്തിലായിരുന്നല്ലോ നിന്നെ ഞാന്‍ ആദ്യമായി കണ്ടു മുട്ടിയത്‌ നിന്നെ പുണരാന്‍ വേണ്ടി വന്ന എന്നെയും വഹിച്ചു ഏയര്‍ഇന്ത്യ ആകാശത്ത് വട്ടമിട്ടു പറക്കുമ്പോള്‍ നിന്റെ സൌന്ദര്യം ഞാന്‍ മനസ്സില്‍ ആസ്വദിക്കുകയായിരുന്നു.

അന്നെനിക്ക് നിന്നെ ഒത്തിരി ഇഷ്ടമായിരുനു നീ എന്നെ സ്വീകരിച്ചത് സന്തോഷത്തിന്റെ കണ്ണീര്‍ കൊണ്ടായിരുന്നല്ലോ നിന്‍റെ നെഞ്ചിലേക്ക് ഞാന്‍ ചായുമ്പോള്‍ മഞ്ഞുകട്ടകള്‍ കൊണ്ടെന്നെ കോരിത്തരിപ്പിച്ചു പച്ച പുതപ്പിച്ചു മൂടിയ ശാലീനസൌന്ദര്യമായിരുന്നു നിനക്ക് നിന്‍റെ പെട്ടന്നുള്ള മാറ്റങ്ങള്‍ എന്നെ അത്ഭുതപെടുത്തി അത്ര പെട്ടന്നാണല്ലോ നിന്‍റെ മാറ്റങ്ങള്‍ .

നിന്‍റെ വര്‍ണ്ണശബളമായ ശോഭയില്‍ മുങ്ങി എന്‍റെ കണ്ണുകള്‍ മഞ്ഞളിച്ചതു കൊണ്ടാണോ നിന്‍റെ സൌന്ദര്യമൊന്നും എന്നെ ഇപ്പോള്‍ മത്തു പിടിപ്പിക്കുന്നില്ല. നിന്‍റെ പേളിനാല്‍ തീര്‍ത്ത അരഞ്ഞാണം ആകാശ നീലിമയില്‍ നിന്ന് കാണാന്‍ എന്ത് ഭംഗിയാണ്. ഇടക്ക് നീ നിന്‍റെ മുഖം മിന്നി തിളങ്ങാന്‍ വേണ്ടി ബ്യൂട്ടിപാര്‍ലറില്‍ പോയത് കൊണ്ടാണ് നിന്‍റെ മുഖം വികൃതമായതുപോലെ. നീളവും വളവും ചെരിവുകളും കാണുന്നു. പലപ്പോഴും എപ്പിലപ്സി വന്ന രോഗിയെ പോലെ വളഞ്ഞിരിക്കുന്ന കെട്ടിടങ്ങള്‍ എന്നാലും എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്.

നീണ്ട ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ ഒരുമിച്ചു സ്നേഹിച്ചു പോയിട്ടും തമ്മില്‍ പിണങ്ങിയിട്ടില്ല നിന്നെ പിരിയാന്‍ തോന്നിയില്ല. നിന്‍റെ മാറിടത്തില്‍ ചാഞ്ഞു കിടക്കുമ്പോള്‍ ഉണ്ടാകുന്ന സമാധാനം നിനക്കെത്ര പറഞ്ഞാലും മനസ്സിലാകില്ല. ഒരു മതാവിന്‍റെ മടിയിലെ താരാട് പോലെ ഒരു കുഞ്ഞു പിറന്നു വീണ ഉടനെ തലോടലേറ്റു കിടക്കുന്നത് പോലെയാണ്. നിന്നിലെ നന്മകളാണ് എന്നെ ജീവിതം എന്താണെന്ന് പഠിപ്പിച്ചത്. ചിലയിടങ്ങളില്‍ ഞാന്‍ തട്ടി വീണിട്ടും അധികം അപകടപ്പെടുത്താതെ എന്നെ കൂടുതല്‍ കരുത്തോടെ പിടിച്ചു എഴുന്നെല്പിച്ചു .

നിന്നില്‍ അലിഞ്ഞു തീരാന്‍ വേണ്ടിയാണു ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് നിന്‍റെ നെഞ്ചില്‍ ഇരുമ്പ്ദ ദ്ണ്ടുകളാല്‍ ഗര്‍ത്തങ്ങള്‍ ഉണ്ടാക്കി. എന്നിട്ടും ഒരു തുള്ളി കണ്ണീര്‍ നീ വീഴ്ത്തിയില്ല. ഒരു കളിയുടെ പേരില്‍ നിന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലോകം ഏറെ ശ്രമിച്ചിട്ടും മാലോകര്‍ക്ക് മുന്നില്‍ നീ തല ഉഴര്‍ത്തി നിന്നത് കണ്ടപ്പോള്‍ സന്തോഷംകൊണ്ട് ബാഷ്പകണങ്ങള്‍ എന്‍റെ ഇരുകവിളിലും ഒഴുകുന്നുണ്ടായിരുന്നു.

അന്നൊക്കെ നിന്റെ മാറില്‍ വര്‍ണ്ണ ബള്‍ബുകള്‍ ചാര്‍ത്തിയത് സെപ്റ്റംബരിലായിയിരുന്നു. പിന്നീട് നിന്റെ വര്‍ണ്ണ സൌന്ദര്യം ഈ തണുത്ത ഡിസംബറിലായി. എനിക്ക് ഒത്തിരി ഇഷ്ടമായി ഡിസംബര്‍ മാസത്തില്‍ നിന്നെ ഹാരമിട്ടു കാണുന്നത് കാരണം. നമ്മള്‍ ആദ്യമായി കണ്ടു മുട്ടിയത്‌ 1986 ഡിസംബര്‍ ആറാം തീയതിയായിരുന്നല്ലോ. നിനക്കൊര്‍മ്മയുണ്ടോ അന്ന് നിന്നെ കണ്ടു മുട്ടിയ നാളുകള്‍.

എന്‍റെ ശരീരവും ചുണ്ടുകളും വിറക്കുന്നുണ്ടായിരുന്നു .നിന്നെ കണ്ട സന്തോഷത്തിന്‍റെ നിമിഷം അതുകൊണ്ടായിരിക്കാം രണ്ടാഴ്ച പ്രകൃതി നിന്നെ തനുപ്പിച്ച്തു മഴയെ പ്രണയിക്കുന്ന എന്നെ നിന്നിലേക്ക് അടുക്കാന്‍ വേണ്ടി തോരാതെ പെഴ്തിറങ്ങിയത്.

ഒറ്റയ്ക്ക് നിന്നിരുന്ന ഷെറോട്ടനു അഭിമുഖമായി നിന്ന് കൊണ്ട് അന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നു അതിനെക്കാള്‍ വലിയ അംബരച്ചുംബികള്‍ അതിനു ചുറ്റും നിനക്ക് സ്വന്തമായികാണാന്‍. ഇന്നത് യാഥാര്‍ഥ്യമായി. ഒരു പാടുകഥകള്‍ നമുക്ക്‌ പറയാനില്ലേ നിനക്ക് എന്നെ പറ്റിയും എനിക്ക് നിന്നെ പറ്റിയും പറഞ്ഞാല്‍ തീരാത്ത കഥകള്‍. നീ എനിക്ക് തന്ന ഒരു പാട് അനുഗ്രഹത്തിന്‍റെ കഥകള്‍ നമുക്ക് വീണ്ടും കാണാം ഇപ്പോള്‍ ഞാനും വിട പറയട്ടെ. .


വീണ്ടും ഞാന്‍ എന്‍റെ വികൃതി തരങ്ങളുമായി വരാം ..ഈ വര്‍ഷത്തെ അവസാന പോസ്റ്റ്‌ ..

 തുടരും ..