എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Saturday, October 17, 2015







ഒറ്റ കിളിയുടെ രോദനം 



കൂടണയുമ്പോള്‍ കൂട്ടിനിണകിളി കൂടെ വേണം 
കൊക്കുരുമ്മി ചിറകിട്ടടിക്കാന്‍ .
കുഞ്ഞു കിളി കൂട് നിറയെ വേണം .

കൂട്ടിനടിയില്‍ കളകളം പാടുമരുവി വേണം 
അരുവിക്കരയിലായ് ചാഞ്ഞിരിക്കും 
മുളങ്കാട് തന്നെ വേണം  ,ആ മുളങ്കാടിനിടയില്‍
 ആ ബാറില്‍ നിന്നെടുത്ത കുപ്പി ഒളിപിച്ച്വയ് ക്കുന്ന 
ആ പിഞ്ചു ബാലന്മാരെ  കയ്യോടെപിടി കൂടണം  .

അവരുടെ തലയില്‍ തലോടി  പറയണം പാടില്ല,
നിങ്ങള്‍ വളരില്ല നശിക്കുമീ  ലഹരി സത്തിനാല്‍
മക്കളെ നീറ്റുന്ന പ്രശ്നമെല്ലാം ചൊല്ലുക എന്നോട് പോന്നു മക്കളല്ലേ 
ചൊല്ലിടൂ പെഴ്തിടൂ കെട്ടി നില്‍ക്കും ഭാരമെല്ലാം 
ഞാനീ മുളങ്കാട് പോല്‍  പാടിടട്ടെ. 
എന്നിലെ സ്നേഹം ഈ പാലരുവി പോല്‍ 
നിങ്ങള്‍ക്കായ്‌ ഒഴുകിടട്ടെ .
നന്മയുടെ കൈകള്‍നിങ്ങള്‍ക്കു വേണ്ടി ഞാന്‍ നീട്ടിടട്ടെ  . ..


NB:നാട്ടില്‍ തനിച്ചു പോയപ്പോള്‍ തോനിയ രണ്ടു വരികള്‍ ഇവിടെ കൊറിയിട്ടതാ ..

Monday, August 31, 2015






ഹൃദയ രാഗം 



ആഴികല്‍ക്കപ്പുറമൊളിചിരിക്കും 
നിന്‍ നിഴലുകള്‍ കള്‍ക്ക് വേണ്ടി 
തുടിച്ചുയരും ഹൃദയവുമായ്‌ 
ഇന്നുഞാനിരിപ്പൂ ഏകയായ് ..

നിന്‍ നിശ്വാസ മുയരും കാറ്റ് പോലും 
എനിക് വിലക്കാണന്നറിയാം ,
അരുതെന്ന് ആരുചൊല്ലിയാലും 
കഴിയില്ല എനിക്കാ മൊഴിയോന്നു കേള്‍ക്കാതെ .


 
അര്‍ഹാതയില്ലാത്തത് മാത്രമല്ലോ 
സ്വന്തമാക്കാന്‍ മര്ത്യനു പ്രിയം
ദുരവന്ന യെന്‍ മനസ്സും ശരീരവും 
സ്വാര്‍ത്ഥമോഹത്താല്‍ ദാഹിപ്പൂ തിളച്ചഗ്നി.

ഹൃദയത്തിനുള്ളില്‍ 
അന്നൊളിച്ചു വച്ചോരാ 
പ്രണയ രാഗം ഒരായിരം 
രാവുണര്‍ന്നാലും  തീരുമോ ആത്മ ദാഹം

തല തല്ലി കരയുവാന്‍ തീരം തേടി ഞാനലയാറില്ലഓളങ്ങളായി ഞാനോഴുകാറില്ലതളംകെട്ടിനില്‍ക്കുമാ പൊയ്കപോല്‍ തടകെട്ടി നില്‍ക്കട്ടെ യെന്മിഴിനീര്‍കണങ്ങള്‍ 



ഫോട്ടോ ഗൂഗിള്‍ അമ്മാവന്‍ ..

Sunday, July 26, 2015




മുഖ പുസ്തകത്തിലെ ദിനങ്ങള്‍ 

നിന്നിലെ ഇളം തലോടലായി വരുമീ 
ഇളം തെന്നലിന്നന്യമായി .
സിമന്‍റ്സൗദങ്ങളില്‍ തട്ടിവരും 
പൊടികാറ്റു പോലുമെനികിഷ്ടമായി .

കണ്ണില്‍ മായുന്നു നിന്‍ കാഴ്ചകളും 
ദൂരെനീണ്ടുകിടക്കുമാ പ്ച്ചപാടങ്ങള്‍ .
അരുവിക്കരികിലായി മറഞ്ഞു നില്‍കുമാ 
ഇലഞ്ഞി മരങ്ങളും ആലിന്‍ ചുവടുമെനിക്കന്യമായ്‌  .

ഉണ്ണിയോട് ഉരുവിടാന്‍ ഇന്ന് തോടില്ല ,
കാടില്ല മേടുമേ ഇല്ലതില്ല .
എനിക്ക് ഉരുവിടാന്‍  ഉണ്ണിയുമീ വഴി വരാറില്ല .
സ്നേഹം പറയുവാന്‍ ഇപ്പോളവന്‍റെ കയ്യിലൊരു  പുസ്തകമുണ്ടത്രേ .
അതിലൂടെ അവന്‍ നൂറായിരം  കാടും മേടും 
നെല്‍കതിരും കാണുന്നു പണിയുന്നു ,

കൊയ്യുന്നു ,എല്ലാവരാലും അഭിന്ദനങ്ങള്‍ വാങ്ങുന്നു .

അതിലവന് അമ്മയെ സ്നേഹിക്കാനും,
അച്ഛനെ സ്നേഹിക്കാനും , 
പ്രണയിനിയെ സ്നേഹിക്കാനും .
പ്രകൃതിയെ  സ്നേഹിക്കാനു മായി
ഓരോ പേജുകള്‍  മാറിവരുന്ന, ആ 

ദിനങ്ങളില്‍ അവരെയെല്ലാം സ്നേഹിക്കാനും
എല്ലാവരാലും പുകഴ്ത്താനുമായി സമയമുണ്ടത്രേ  .
എന്നിലരികിലിരിക്കാന്നി വിടെ  സമയം .
നാമെന്ന വാചകം മാറി ഞാനെന്ന വാക്കായി തീര്‍ന്നു 
അതിലെവിടെയാണാവ  ലോകത്തെയും ലോക ജനതയെയും 
സ്നേഹിക്കാനും പരിരക്ഷിക്കാനുമായി ഒരിടവും ദിനവും ...



ഷാഹിദാ ജലീല്‍ .ദോഹ 





ചിത്രം കടപ്പാട്  ഗൂഗിള്‍ അമ്മാവന്‍ ....ഈ കവിത പ്രവാസി ശബ്ദത്തില്‍ റമദാന് മുന്‍പ് പ്രസ്സിധീകരിച്ചത് ...





എച്ച് .ട്ടീ .സീ....







എവിടെ തിരഞ്ഞിട്ടും  നിന്‍റെ മുഖമുള്ള 
ഒന്നിനെ സ്വന്തമാക്കാന്‍ പറ്റുന്നില്ലല്ലോ
നിന്നെ എന്‍റെ നെഞ്ചിന്‍കൂട്ടില്‍ അത്രമേല്‍ 
പ്രദഷ്ടിച്ചു  എന്ന് ഇന്ന് ഞാനറിഞ്ഞു .

നീ ഒപ്പിയെടുത്ത ചിത്രങ്ങള്‍ എനിക്ക് 
ഇനിയോരിക്കലും തിരിച്ചു കിട്ടില്ലലോ .
എന്ന ഓര്മ്മകളെന്നെ നിരാശയാക്കി
നിന്‍റെ മുഖവും നിന്‍റെ ഒരമമ  ശക്തിയുമുള്ള
ഒന്നിനെ സ്വന്തമാക്കിയാലും ..
എന്‍റെ എച്ച് .ട്ടീ.സീ..നിനക്ക് പകര്മാകില്ലല്ലോ ?

Monday, May 25, 2015


ഞാനൊരു ചിത്രം വരക്കട്ടെ 


ഞാനെരു  വെള്ള കടലാസ് 
നീയെന്ന കറുത്ത മഷി,
ചാലിച്ച  സ്നേഹ ലിപികളില്ലാതെ 
നാമെന്ന പ്രണയ പുഷ്പം വരക്കാനാകില്ല .

ഞാനും നീയുമെന്ന പ്രണയവര്‍ണ്ണവും  
ചുറ്റുമുള്ള വര്‍ണ്ണ കടലാസും ചേര്‍ന്നാലേ 
അതില്‍ നിറമാര്‍ന്ന ചിത്രം വരക്കാനാകൂ .

എത്ര അകലെ നിന്നാലും 
നമ്മുടെ ഹൃദയംതുടിക്കുന്നത് 
ഒരേ ചിത്രങ്ങള്‍ വരക്കാനാണ് .

ഞാനും നീയുമൊത്തുചേരാതെ  
വരച്ച ചിത്രങ്ങള്‍  ചേര്‍ന്ന കടലാസു തുണ്ടുകള്‍
 വര്‍ണ്ണങ്ങള്‍ വീഴാത്ത കടലാസ്‌ കഷ്ണം മാത്രം .

Tuesday, May 19, 2015

ഉമ്മാനെ അറിയാന്‍ ..

എന്‍ പോന്നുമ്മാ 

കഴിഞ്ഞ  മാര്‍ച്ച്‌ പത്തിന്  എല്ലാ മാതാക്കള്‍ക്കുമായി ഒരു ദിനം. അന്ന് ഞാന്‍ എന്‍റെ ഉമ്മയെ പറ്റി ഒരു വാക്കും  എന്‍റെ എഫ്ബിയിലോ  ബ്ലോഗിലോ വാട്ട്സ്അപ്പ്‌   ഗ്രൂപ്പിലോ ഇട്ടില്ല. അങ്ങിനെ ഒരു ദിവസം മാത്രമായി ഞാന്‍ എന്‍റെ ഉമ്മയെ സ്നേഹിക്കുന്നില്ല ,എനിക്ക് ശ്വാസം നില്‍ക്കുന്നത് വരെ ഉമ്മാനെ  സ്നേഹിച്ചു കൊണ്ടിരിക്കും . കൂടുതല്‍ സ്നേഹ പ്രകടനം ഞാനോ എന്‍റെ ഉമ്മയോ കാണിക്കാറുമില്ല . നാട്ടില്‍ എത്തുമ്പോള്‍ ഒരു കെട്ടിപിടുത്തം ഉമ്മ കൊടുക്കല്‍  . തിരിച്ചു പോരുമ്പോള്‍  ഉമ്മ കൊടുക്കാറില്ല കെട്ടി പിടിക്കില്ല . ഉമ്മാ എന്നാല്‍ ഞാന്‍ പോട്ടെ എന്ന ഒരു യാത്ര പറച്ചില്‍ മാത്രം . കെട്ടിപിടിച്ചാല്‍ ഉള്ളില്‍ കെട്ടി വെച്ചു  മുന്നില്‍ ചിരിച്ചു പറഞ്ഞ സെലാം  കണീരില്‍ ഒലിച്ചു പോയാലോ എന്ന് കരുതി തന്നെ. ചിരിച്ചു കൊണ്ട് എല്ലാവരോടും യാത്രപറയണം അതിനാ . അല്ല നമ്മള്‍ എന്തായിരുന്നു  പറഞ്ഞു തുടങ്ങിയത്   അമ്മമാരുടെ ദിനം  അതങ്ങിനെ കഴിഞ്ഞു ഈ വര്ഷം ആ ദിനത്തില്‍ ഞാന്‍ എന്‍റെ ഉമ്മയോടെപ്പം തന്നെ വീട്ടില്‍ തന്നെയുണ്ടായിരുന്നു   , അടുത്ത ദിവസം ഞാന്‍ എന്‍റെ സഹോദരന്‍റെ ഭാര്യ കുറച്ചു ദിവസമായി തൈറോയിട് കുറഞ്ഞുമെലിഞ്ഞ അവള്‍  എന്നെ പോലെ തടി വെച്ചുവീട്ടില്‍ തന്നെ ഒന്നവിടെ വരെ പോകാന്‍ പറ്റിയില്ല  .ശരീരം മുഴുവനും വേദന എന്നും പറയുന്നു,  അത് കൊണ്ട് തന്നെ ഞങ്ങളുടെ വൈകിട്ടത്തെ  ഒത്തു ചേരല്‍ കുറവായിരുന്നു .അന്ന് ഞാനും ഉമ്മയും കൂടി മൂന്ന് വീടിനപ്പുറത്തുള്ള അവിടെ പോയി  ഞങ്ങള്‍ കുറെ സംസാരിച്ചു  സംസാരത്തിന്‍റെ ഇടയില്‍ സെമിമോള്‍ ഒരു മഗ്ഗ് മുഴുവനും ചായയും  പലഹാരവും തന്നു . എനിക്ക് പലഹാരതിനെക്കാളും ഇഷ്ടം ചായ തന്നെയാ അതാ അത്രയും തന്നത് . അതും കുടിച്ചു കൊണ്ട് തന്നെ ഞങ്ങള്‍  സംസാരം തുടര്‍ന്ന്  കുറച്ചു കഴിഞ്ഞപ്പോള്‍ മഴയുടെ  വരവ് അറിയിച്ചു കൊണ്ട് ആകാശം ഇരുണ്ട് തുടങ്ങിയപ്പോള്‍ ഉമ്മ പറഞ്ഞു നമുക്ക് പോകാം വീട്ടില്‍  ജോലിക്കാരി മാത്രമേ ഉള്ളു. നമ്മള്‍ കുടയുമെടുത്തില്ല  അത് കേട്ട് ഞാനും പോകാന്‍  ഇറങ്ങി  ഉമ്മ നടന്നകന്നു .ഞാനും അവളും ഒരേക്ലാസ്സില്‍ മൂന്ന് വര്‍ഷം പഠിച്ചത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു . ഞങ്ങള്‍ക്ക് കിട്ടാത്ത ഉപ്പു മാവ് പാവപ്പെട്ട  കുട്ടികളില്‍ നിന്നും ആരും കാണാതെ  ഇരന്നു വാങ്ങി തിന്നതിന്‍റെ രുചിയെ പറ്റിയും ഇടക്ക് പാറക്കല്‍ കല്ല്യണിയമ്മയെ സോപ്പടിച്ചും മൈദകിട്ടും ( അന്ന് കുറച്ചു പണക്കാര്‍ക്ക് മുകളില്‍  ഉള്ള കുട്ടികള്‍ക്ക്സ്കൂള്‍ മൈതവിതരണമില്ലായിരുന്നു)  മലയാളം ടീച്ചറായ രത്നമ്മ ടീച്ചര്‍ ഗര്‍ഭമായാല്‍ എന്നും ബെഡ് റസ്റ്റ്‌ ആയത് കൊണ്ട് മലയാളം ഡിവിഷനിലെ കുട്ടികള്‍ കളിക്കുന്നത് കണ്ടു   അറബിക് മാഷായ അഹമ്മദമാഷ്‌ ഒറ്റ ദിവസവും ലീവ് എടുക്കാത്തത് കൊണ്ട് ഞങ്ങള്‍ ഈ മാഷിനെന്താ  ഗര്‍ഭമാകാത്തത് എന്ന് പറഞ്ഞു കളിയാക്കിയതിനെ കുറിച്ചും  . അതുപോലെയുള്ള കള്ള കുട്ടിത്തരങ്ങളും   പറഞ്ഞു . അപ്പോഴേക്കും നല്ല ഇടിയും  മഴയും തുടങ്ങിയിരുന്നു . ഒന്ന് മഴ തോര്‍ന്നിട്ട് പോകാം എന്ന് കരുതി വീണ്ടും ഞാന്‍ ഉമ്മ പോയത് പോലും മറന്നു അവിടെ ഇരുന്നു . അര മണിക്കൂര്‍ കഴിഞ്ഞിട്ടും  മഴയുടെ ശക്തി കുറഞ്ഞില്ല.  ഞാന്‍ തിരിച്ചു ചെന്നില്ല സമയം മഗരിബ് ബാങ്ക് കൊടുക്കാനും ആയിരിക്കുന്നു .ആ കോരിച്ചൊരിയുന്ന മഴയത്തു അതാ വരുന്നു എന്നെയും അനിയന്‍റെ ഭാര്യയെയും അത്ഭുതപെടുത്തി കൊണ്ട്  വന്നിരിക്കുന്നു (കാരണം ഉമ്മന്റെ മുട്ടിനു ചിരട്ട മാറ്റി വെക്കണം എന്ന് പറഞ്ഞിരുന്നു ആ വയ്യാത്ത കാലും വച്ചു കൊണ്ട്) എന്‍റെ ഉമ്മ എനിക്ക് കുടയുമെടുത്തു  ഉമ്മ പറയുകയാണ് "എനിക്ക് ഉറപ്പാ നീ ഇടിയും മിന്നലും പേടിച്ചു  മഴയത്ത് വരില്ല "എന്ന് അതാ ഞാന്‍ കൂട്ടാന്‍ വന്നത് ( ഉമ്മാക്കറിയാം ഞാന്‍  മിന്നെറിയാന്‍ തുടങ്ങിയാല്‍ കണ്ണുകള്‍ അടച്ചു ചെവിപോത്തിപിടിക്കും )എന്ന് . ആ അറുപത്തിയെട്ട് വയസ്സായ ഉമ്മ ഈ നാല്പത്തിമൂന്ന് വയസ്സായാ കുഞ്ഞിനെ തേടിവന്ന  ആ മാതാവിനെ ഞാന്‍ ഒരു ദിവസം മാത്രമാണോ  ഓര്‍ക്കേണ്ടത്  ?. ഞാന്‍ വീണ്ടും ഉമമാന്റെ മുന്നില്‍ ഒന്നും കൂടി ചെറുതായത് പോലെ സ്നേഹം കൊണ്ടും കരുതല്‍ കൊണ്ടും   ദാനധര്‍മ്മങ്ങള്‍ കൊണ്ടും എല്ലാം എനിക്ക് ഉമ്മാനെ പോലെ ആകാന്‍ പറ്റുന്നില്ലല്ലോ . പക്ഷെ ഞാനിപ്പോള്‍  വല്ലാതെ സന്തോഷത്തിലാണ്  ആരും എന്നെ നോക്കാനില്ലെങ്കിലും എന്‍റെ പൊന്നുമ്മ എന്‍റെ കൈപിടിച്ചുയര്‍ത്തും എന്ന ആ ഉറപ്പ്‌ മതി ..ഉമ്മയോളം വരില്ല ഒന്നും ആരും കൂടെയുണ്ടെങ്കിലും ഉമ്മയുടെ ചെറിയ  സ്വാന്തനമായ ഒരു സ്പര്‍ശം മതി നമുക്ക്‌  ഏതു  യുദ്ധവും കീഴടക്കാന്‍ .നാഥാ നീ എന്‍റെ മാതാവിന് ദീര്‍ഗ്ഗായുസ്സും  ആരോഗ്യവും നല്‍കി അനുഗ്രഹിക്കേണമേ   ...ഉമ്മാന്‍റെ മകളായി തന്നെ എന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കേണമേ നാഥാ ...