എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Saturday, December 22, 2012
ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ  

ഞാന്‍ പേര് കേട്ടപ്പോള്‍  വിചാരിച്ചത്‌ എന്താണ്  അപ്പോഴല്ലേ എന്‍റെ  ഈ മണ്ടന്‍  തലയില്‍ വെളിവുണ്ടാകുന്നത് അവിടെ എത്തിയപ്പോള്‍  കേള്‍ക്കുന്നത് നല്ല ഈണത്തില്‍ കുട്ടികളും അവരുടെ കൂടെ തന്നെ ഇരിക്കുന്ന മാതാപിതാക്കളും കൂടി ചൊല്ലുന്നു 

നാരങ്ങ പ്പാല്... 
ചൂട്ടക്ക് രണ്ട്..
ഇലകള്‍ പച്ച... 
പൂക്കള്‍ മഞ്ഞ.. 
ഓടി വരുന്ന... 
ചാടി വരുന്ന
കൂട്ടത്തില്‍ കള്ളനെ.. പിടിച്ചേപിന്നീട് ആദിയും അന്തവുമില്ലാത്ത,ഇരുളും വെളിച്ചവുമില്ലാത്ത അര്‍ഥങ്ങള്‍ മനസ്സിലാക്കി ഐഡിയല്‍ സ്കൂളിലെ  സുദര്‍ശനന്‍  മാസ്റ്റര്‍ നാടന്‍ പാട്ടുകള്‍ നല്ല താളത്തോടെ ചൊല്ലിയപ്പോള്‍ കുഞ്ഞു പൂമ്പാറ്റകളേക്കാളും ആസ്വദിച്ചത് അവിടെ കൂടി ഇരുന്ന മാതാപിതാക്കളാണ് തെയ്യരയ്യം... തെയ്യരയ്യം.... എന്ന് ഏറ്റുചൊല്ലുമ്പോള്‍ അവരുടെ മുഖങ്ങളില്ലെല്ലാം കുട്ടിത്തം കളിയാടി .പിന്നീടങ്ങോട്ട് നാടന്‍ പാട്ടിന്‍റെ ഒരു ആവേശത്തിമിര്‍പ്പായിരുന്നു,ആ താളത്തില്‍ നിന്ന് ആവേശം പൂണ്ട പൂമ്പാറ്റകള്‍ ഉയരങ്ങളിലേക്ക് പറക്കാന്‍ തുടങ്ങി. അവരുടെ ഭാവനകള്‍ക്ക് ചിറകു മുളച്ചു.
ഉന്നതങ്ങളിലെത്തിയ ഭാവനകള്‍ കൊച്ചു കൊച്ചു കവിതകളായി പെയ്തിറങ്ങിയത് ഞങ്ങള്‍ കൌതുകത്തോടെ നോക്കി നിന്നു.വാല്‍മീകത്തിന്‍റെ  തോട് പൊട്ടിച്ച ഇതിഹാസിക പുരാണങ്ങളിലൂടെ സഞ്ചരിച്ച് യാത്ര പ്രകൃതി രമണീയമായ കൊച്ചു കേരളത്തില്‍ വന്നെത്തി.കൊച്ചു കുഞ്ഞിന്‍റെ  നിഷ്കളങ്കതയും പൂമ്പാറ്റയുടെ മനോഹാരിതയും ആശയ സൌകുമാരികവും കൊണ്ട് അനശ്വരമാക്കപെട്ടമഹാകവി കുഞ്ഞുണ്ണി മാഷിന്‍റെ കുട്ടികവിതകളിലെ വലിയ ആശയങ്ങള്‍ "വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചു വളര്‍ന്നവന്‍ വിളയും വായിക്കാതെ വളര്‍ന്നവന്‍ വളയും" കുഞ്ഞു മനസ്സിലേക്ക് എറിഞ്ഞു കൊടുത്തും സാകൂതം തുടരുന്ന യാത്ര.....


കാട്ടിലെ മഴയുടെ താളം നമ്മുടെ മനസ്സിലും പെഴ്തു കൊണ്ടിരിക്കുമ്പോള്‍  മരുഭൂമിയിലെ പ്രതീക്ഷയെ പറ്റി ഒരു പൂമ്പാറ്റ മൂളി പറഞ്ഞപ്പോള്‍  മരണമെന്ന സത്യത്തെ കുറിച്ചുള്ള ഓര്‍മപെടുത്തലായി മറ്റൊരു കുഞ്ഞു ശലഭം ഞങ്ങള്‍ക്ക് മുന്നില്‍ പാറി നടന്നു അക്ഷരമാലയുടെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞു തന്ന ഗുരുനാഥന്‍റെ  ഓര്‍മകളായി പിറന്ന കവിതയ്ക്ക് ആങ്കലേയഭാക്ഷയുടെ അകമ്പടിയുണ്ടെങ്കിലും അതിലും നിറഞ്ഞു നിന്നത് സ്നേഹമെന്ന വികാരമായിരുന്നു"മഴയെ തേടി ഞാന്‍ പോയതല്ല മഴ എന്നെ തേടി വന്നതാ എന്നാലും മഴയത്ത് കളിക്കാനിനിക്കിഷ്ട്ടമാ" എന്ന നിഷ്കളങ്കതയുമായി ഒരു ഒന്നാം ക്ലാസുകാരന്‍ അതിനിടയിലും ചങ്ങമ്പുഴ കവിതകള്‍  പോലെ ഉള്ള കവിത എഴുതിയ സദസിന്‍റെ ശ്രദ്ധ പിടിച്ചു പറ്റി പലപ്പോഴും അറിയാതെ ചിന്തിച്ചു പോയി ഈ കുഞ്ഞു മനസ്സുകളില്‍ ഇത്രയും ഭാവനകള്‍ വിരിയാന്‍ മാത്രം അനുഭവം ഉണ്ടോ? സലാം മാഷും ഇസ്മായില്‍ മേലടിയും മാധവി കുട്ടിയും പറഞ്ഞത്‌ പോലെ ഈ കുഞ്ഞു കവികള്‍ക്ക് വലിയ ഒരു ലോകമുണ്ട് അവര്‍ക്ക് മുന്നില്‍ വലിയൊരു സാഹിത്യ ലോകത്തിന്‍റെ ജാലകം തുറന്നു കിടക്കുന്നുണ്ട്  അവരുടെ മനസിലും അത് വളര്‍ന്നു നാളെയുടെ വാക്താനമായി ലോകമറിയപെടുന്ന എഴുത്തുകാരനും എഴുത്തുകാരിയുമായി തീരണമെന്ന പ്രാര്‍ത്ഥനയോടെ  ഞാന്‍ അവരുടെ ഭാവനകള്‍ക്കും സൃഷ്ട്ടികള്‍ക്കും മുന്നില്‍ ശിരസു നമിക്കുന്നു 
അവിടെ നാസര്‍ മാസ്റ്റര്‍ പറഞ്ഞത്‌ പോലെ കുട്ടികളെ നാട്ടില്‍ പോകുമ്പോള്‍ കുറെ യാത്രകള്‍ കൊണ്ട് പോവുക, മഴയിലും ചെളിയിലും കളിക്കാന്‍ അനുവദിക്കുക  അവരുടെ മനസ്സിലെ ഭാവനകള്‍ കൂടുതല്‍ വിടരട്ടെ ,ഈ പ്രോഗ്രാമിന്‍റെ  സംഘാടകര്‍ക്ക് എന്‍റെ  മനം തുറന്നുള്ള അഭിന്ദങ്ങള്‍ അറിയിക്കട്ടെ .അവസാനം വീണ്ടും സുനിലിന്‍റെ ഇലകള്‍ പച്ച എന്ന പാട്ടു പാടി പിരിയുമ്പോള്‍  ഈ ഒരു വൈകുന്നേരത്തിനു സമയം തീരെ ഇല്ലാതിരുന്നത് പോലെ അവിടം വിട്ടു പോകാന്‍ മനസ്സ് അനുവതിക്കാതെ  ഒരു വലിയ മഴക്കാര്  മനസ്സില്‍ തങ്ങി നിന്ന് കൊണ്ട് ഓര്‍മ്മയുടെ മഴ തുള്ളി കിലുക്കം  മനസ്സില്‍ ബാക്കി വെച്ച് കൊണ്ട് ഒരു മടക്കം മനമില്ലാ മനസ്സോടെ....


Friday, November 9, 2012

പുലര്‍കാല നക്ഷത്രം


പുലര്‍കാല നക്ഷത്രം 

മിനി കഥ 


ചിണുങ്ങി ചിണുങ്ങി മഴ പെയ്യുന്നുണ്ട് യാത്രക്കാര്‍ അടുത്ത വണ്ടി പ്രതീക്ഷിചിരിപ്പാണ്. ഇഴഞ്ഞു വന്നു നിന്ന വണ്ടിക്കകത്ത് തന്‍റെ ഇരിപ്പിടമന്വേഷിക്കുന്ന കണ്ണുകള്‍ തലച്ചുമടേന്തി മറയുന്ന കൂലിത്തോഴിലാളികള്‍. നനവുപടര്‍ന്ന തറയില്‍  സുന്ദരനായ ഒരു യുവാവ് ഇരിക്കുന്നു .കറുത്ത കണ്ണട ധരിച്ച  യുവാവിനെ ജനാലക്കപ്പുറത്ത് നിന്നും ഒരു പാടു കണ്ണുകള്‍ എത്തി നോക്കുന്നുണ്ട്.

എനിക്ക് പോകേണ്ട വണ്ടി ഇനിയും അര മണിക്കൂര്‍ കഴിഞ്ഞേ എത്തുമെന്ന  കിളിമൊഴി എന്‍റെ കാതുകളെ തഴുകി.വായിക്കാന്‍ വല്ല പുസ്തകവും വാങ്ങിയാലോ എന്നു  ചിന്തിച്ചപ്പോഴാണ്  ആ യുവാവിന്‍റെ കാല്‍ പാതി മുറി ഞ്ഞതാണ് എന്ന സത്യംഎന്‍റെ ശ്രദ്ധയില്‍  പെട്ടത് .

റിസര്‍വ്‌ ചെയ്ത സീറ്റിലിരിക്കവെ അഭിമുഖമായി ഒരു ചേച്ചിയാണന്നറിഞ്ഞപ്പോള്‍   സന്തോഷമായി .കര്‍ക്കിടകത്തിലെ വെയില്‍ പോലെയുള്ള അവരുടെ ചിരി അവരുടെ മനസ്സില്‍ വലിയ ഒരു തീ എരിയുന്നുണ്ട് എന്നു മനസ്സിലാക്കാന്‍ ഏറെ പ്രയാസപെടേണ്ടിവന്നില്ല. ആ മുഖത്ത് നിന്നും വായിച്ചെടുത്തത് പോലെ ഞാന്‍ ചോദിച്ചു "ചേച്ചി ഹോസ്പിറ്റലില്‍ പോകുകയാണോ" ? "അതേ".എന്ന മറുപടി എനിക്ക് സം തൃപ്തി  വരുന്നതായിരുന്നില്ല .

അവര്‍ വീണ്ടും ചിന്തയിലേക്ക് വീണു .കുഞ്ഞുമോളെ അപ്പിയിടിക്കാന്‍ വേണ്ടി ട്ടോയിലറ്റിന്‍റെ അടുത്തെത്തിയപ്പോഴാണ് നേരത്തെ കണ്ട യുവാവ്‌  അവിടെ ഇരിക്കുന്നത് കണ്ടത്‌. ഞാന്‍ ഒരു ചിരി സമ്മാനിച്ചെങ്കിലും വെറുതെ ആയിരുന്നു "ഇയാള്‍ക്ക് ഒന്ന് ചിരിച്ചാലെന്താണെന്ന് ആലോചിച്ചു" "അയ്യോ ഒരു കുഞ്ഞു ഇവിടെഉണ്ടേ"  "സൂക്ഷിക്കുക" എന്ന് കൈകള്‍ ചലിപ്പിച്ചു കൊണ്ട് അയാള്‍ പറഞ്ഞു .ആപ്പോഴാണ് ആ കറുത്ത കണ്ണട ഭംഗിക്കല്ല എന്ന് മനസ്സിലായത്‌ .

ഏറെകാത്തിരുന്നു വന്ന ഉറക്കില്‍നിന്നും ഞെട്ടിയെഴുനേറ്റത്  എങ്ങിനെയാണെന്നോര്‍മ്മയില്ല എന്നാല്‍ അപ്പോള്‍ കണ്ടകാഴ്ച വിശ്വസിക്കാനായില്ല  മുന്നിലിരിക്കുന്ന ചേച്ചിയുടെ കവിളിലൂടെ  രക്തം ഒലിച്ചിറങ്ങുന്ന .കൈകള്‍ യാന്ദ്രികമായി  മകളെ തിരയുബോളും  മനസ്സില്‍ തീയായിരുന്നു അടുത്തുള്ളവരുടെ  ഉറക്ക് നഷ്ടപെടുത്തിയാണെങ്കിലും  കാര്യങ്ങള്‍ പറഞ്ഞു പോലീസെത്തി  പരിശോധിച്ചപ്പോള്‍  അവരുടെ കയ്യിലുള്ള പ്ലാസ്റ്റിക്‌ കവര്‍ വെളിപെടുത്തി .എപ്പോഴും മരണം കാത്തുകിടക്കുന്ന ഒരുശരീരംമായിരുന്നു ചെച്ചിയുടെ ത് എന്ന് .

അരണ്ട വെളിച്ചത്തില്‍  ഒരു പുസ്തകം വായിക്കാന്‍ ശ്രമിച്ചെങ്കിലും വരികള്‍ തെളിയുന്നുണ്ടായിരുന്നില്ല .അടുത്ത സീറ്റിലുള്ളവരെല്ലാം പെട്ടെന്നുതന്നെ നിദ്രയിലേക്ക് വഴുതി വീണു .ഒരു തേങ്ങല്‍ ഉറങ്ങാനുള്ള  ശ്രമത്തെ തടഞ്ഞുകൊണ്ട്  കാതില്‍ മുഴങ്ങികൊണ്ടിരുന്നു,കൂര്‍ക്കം  വലി പശ്ചാത്തലമോരുക്കുന്നുണ്ടായിരുന്നു.ഉറങ്ങികിടന്നകുട്ടിയില്‍നിന്നായിരുന്നു കരച്ചില്‍ .ഈ വണ്ടി എത്ര ദൂരം പിന്നിട്ടിട്ടുണ്ടാകുമെന്ന്  ആരാണ് ചിന്തിച്ചിട്ടുണ്ടാവുക ഓരോരുത്തരും എത്തേണ്ട ദൂരത്തെ പറ്റിയാണ്‌ വ്യാകുലപ്പെടുന്നത് പുലര്‍കാലത്തെ സ്വര്‍ണ്ണകിരണങ്ങള്‍ മുഖത്ത് അടിച്ചപ്പോഴാണ്  തനിക്ക് ഇറങ്ങാനുള്ള സ്റ്റേഷന്‍ അടുക്കാറായി എന്നറിഞ്ഞത് .

കുളിര്‍ കാറ്റിലും ചറ പറാ പെയ്യുന്ന മഴയിലും ആകാശത്തും  ഉദിച്ചുയരുന്ന സൂര്യരശ്മികള്‍കിടയിലും തള്ളി മറയുന്ന വഴിഓരത്തും ഞാന്‍ എന്നെ തിരയുകയാണ് കാണാന്‍ പറ്റിയില്ല എന്നെ തേടിയുള്ള യാത്ര തുടരുകയാണ് വീണ്ടും വീണ്ടും ഇപ്പോഴും..പ്രവാസി വാര്‍ത്ത‍മാനത്തില്‍ 2006  ഒക്ടോബര്‍  പ്രസിദ്ധീകരിച്ചത് ...

Wednesday, October 24, 2012


എല്ലാവര്‍ക്കും  എന്‍റെയും കുടുംബത്തിന്‍റെയും ബലിപെരുന്നാള്‍ ആശംസകള്‍ . ത്യഗത്തിന്‍റെയും വിശുന്ധിയുടെയും ഓര്‍മ്മ  പുതുക്കി വീണ്ടും ഒരു ബലിപെരുന്നാല്‍ കടന്നു വന്നു ലോകനാഥനു സ്തുതി ഈ വര്‍ഷവും ഭൂമിയില്‍ ജീവിക്കാന്‍  അവസരം കിട്ടിയതില്‍ അല്‍ഹംദുലില്ലാഹ്..   എല്ലാവര്‍ക്കും എന്‍റെ പെരുന്നാള്‍ ആശംസകള്‍ നേരുന്നു.നാലായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌  ഇറാക്കില്‍ ജീവിച്ച  പ്രവാചകന്‍  ഇബ്രാഹിം  നബി(സ)യുടെ  സ്മരണകള്‍ ഉണര്‍ത്തി കൊണ്ടാണ് ഓരോ ബലി പെരുന്നാളും  കടന്നു പോകുന്നത് .ജീവിതത്തിന്‍റെ  കടുത്ത പരീക്ഷണങ്ങളില്‍  ഭര്‍ത്താവിനു തണലായി നിന്നു. മരുഭൂമിയില്‍ തനിച്ചാക്കി പോകുമ്പോള്‍  ദൈവ കല്പന അനുസരിച്ചാണോ നിങ്ങള്‍ യത്ര പോകുന്നതെങ്കില്‍ അ ള്ളാഹു വിന്‍റെ കല്പന അനുസരിക്കുക  തീര്‍ച്ചയായും അല്ലാഹുവിന്‍റെ തണല്‍ ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഉണ്ടാകും  എന്നും പറഞ്ഞു  കൊണ്ട് യത്ര അയച്ച ഹാജറ ബിബിയെയും  നമുക്ക് ഇവിടെ വിസ്മരിക്കാതിരിക്കാനും  പറ്റില്ല  .
പരിശുന്ധ ഹജ്ജ്‌ പൂര്‍ണ്ണമാകണമെങ്കില്‍ ഏഴ് പ്രവിശ്യത്തെ  സഹിയ്യിന്‍റെ നടത്തം പൂര്‍ത്തീകരിക്കണ്ണം .അത് തന്നെ  ഹജ്ജിനായി എത്തുന്ന ഏതൊരു  ജനതയും ചെയ്യണം  രാജാവ് എന്നോ കറുത്തവര്‍ എന്നോ വെളുത്തവര്‍ എന്നോ ഒരു വകതിരിവും ഇല്ല .ലോക മുസ്ലിം ജനത പിന്തുടരുന്നത്  കറുത്ത വര്‍ഗ്ഗക്കാരിയായിരുന്ന ഹാജറ ബീബിയെ ,നമുക്ക്‌ ഇവിടെ കണാന്‍ കയിയുക  സ്ത്രീക്ക് ഇസ്ലാമില്‍ ഉള്ള സ്ഥാനം എത്രത്തോളം ഉണ്ടെന്നുള്ളത് ഇബ്രാഹിം നബി (സ) ബഹുദൈവ വ്ശ്വസിയായ സ്വന്തം പിതാവില്‍ നിന്നും പ്രബോതനം തുടങ്ങിയത്‌  കല്ലെറിയുംമെന്നു ഭീഷണി പെടുത്തി  സ്വന്തം വീടു വിട്ടു പോയി.ലാ ഇലാഹ ഇല്ലള്ളാ  എന്നകലിമത്തു  തൌഹീദ്മായി  മുന്നോട്ട് പോയപ്പോള്‍ കിരാതനമായ നമ്രൂത് രാജാവ്‌ ഇബ്രാഹിം (സ)തീയിലിട്ടു കത്തിച്ചു കളയാനായിരുന്നു എന്നിട്ടും നബി പതറിയില്ല .അള്ളാഹു തീയിനോടു കല്‍പ്പിച്ചു  തീയേ  നീ  ഇബ്രാഹിംമിനു  തണുപ്പു നല്‍കുക  തീ ആളി കത്തുമ്പോളും തീയില്‍ നിന്നും ചിരിച്ചു കൊണ്ട് എഴുനേറ്റു വന്നു  നില്‍കുന്ന ഇബ്രാഹിം(സ) .  പ്രായം മായപ്പോള്‍  കിട്ടിയ  ഏക മകന്‍ ഇസ്മായില്‍ (അ)അറുക്കുവാന്‍ ദൈവ കല്പന വന്നു  എന്നിട്ടും പതറാതെ  മകനെ അറുവാന്‍  തയ്യാറെടുത്തു മകനോട് ഈ കല്‍പ്പന പറഞ്ഞപ്പോള്‍  അല്ലാഹുവിന്‍റെ  ആഞ്ജ അനുസരിക്കുക  ശാന്തനും ക്ഷമാശീലനും മായ മകന്‍ ബാപ്പയോട് പറഞ്ഞു ഇബ്രാഹിം നബി(അ) മകനെ അറുക്കാന്‍ വേണ്ടി മലമുകളിലേക്ക് പോകുമ്പോള്‍  പിശാചു വന്നു .മകനെ അറുക്കാന്‍  തയ്യാറെടുക്കതിരിക്കാന്‍ വഴി തെറ്റിക്കാന്‍  പല പ്രലോഭനങ്ങളും ചയ്തു നോക്കി ഒരു മകനായ ഇസ്മായിലിനെ  അരുക്കുനത് തടയാന്‍ (ഇബ്രാഹിം നബിയുടെ ചാഞ്ചല മല്ലാത്ത മനസ്സ് പിശാചിന് വഴിപെട്ടില്ല )  ഉടനെ ഒരു അശിരീരിആയി  കല്‍പ്പന വന്നു  ഇസ്മയിലിനു പകരം ഒരു ആടിനെ അരുതാല്‍ മതി എന്ന്  .ആ സ്മരണആയിട്ടാണ്  മുഹമ്മദ്‌ നബി (സ) ഒരു മൃഗത്തെ ഉളിയത്ത് അറുക്കാന്‍  പറഞ്ഞത്‌ .  അള്ളാഹുവില്‍ അചഞ്ച്ലമായി വിശ്വസിച്ച ഒരു മാതൃകാ കുടുംബം  ഇബ്രാഹിം നബി (സ)യുടേത്‌ ത്യഗം സഹിക്കാന്‍ തയ്യാറായ സഹധര്‍മ്മിണിയും  മകനും.ഇബ്രാഹിംനബി  (അ)  ജീവിതത്തിലെ എതൊരു  ഘട്ടത്തിലും  പരീഷണത്തിന്‍റെ അഗ്ന്നി പര്‍വതം താണ്ടാന്‍ തയ്യാറായത് കൊണ്ടാണ്  ലോക ജനതക്ക് മാതൃകാ നേതാവ്‌ ആയത് .ആ ഒരു സ്മരണക്ക് മുന്നില്‍ നമ്മുക്കും  ആ മഹാന്‍റെ പാത പിന്തുടരുവാന്‍ ആകെട്ടെ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി  ഹൈ ക്ക്യതിന്‍റെയും സമാദാനത്തിന്‍റെയും  എന്‍റെ ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നു ....

Saturday, October 20, 2012സൈകത  ഭൂമഴ

പ്രണയിനിയുടെ കണ്ണിരുപോലെ
മിഴി നിറഞ്ഞു തുളുമ്പാതെ നിന്നു
ഇമയോന്നനങ്ങിയാല്‍ വിഴും നീര്‍ക്കണം
ഇനിയോതുങ്ങുമോ ഈ മിഴികൂമ്പിളില്‍

കൂരാപ്പിന്‍ തണല്‍ നീ വിതാനിച്ചു
നിന്‍വരവിനായ്‌ ഞാന്‍ കാതോര്‍ത്തിരുന്നു
ആരും കാണാതെന്‍ മേനി തഴുകി തലോടാന്‍
ആദ്യച്ചുംബനമെന്‍ നെറുകയില്‍ വേള്‍ക്കാന്‍
നീ എന്നില്‍ പതിഞ്ഞപ്പോള്‍
എന്‍ മനം കുളിരണിഞ്ഞു
നൂലിഴയായ്‌ പോട്ടിചിരിയായ്‌ താളം ചവിട്ടി
നീ വന്നല്ലോ എന്നെ കോരിത്തരിപ്പിക്കാന്‍

നിന്‍സ്പര്‍ശന ലഹരിയില്‍
ഞാനെന്‍ കണവനെ പുണര്‍ന്നതും
അതുകണ്ട നീ ഭദ്രകാളിയായി മാറിയതും
നിന്‍ കോപത്തില്‍ ജീവന്‍ അപഹരിച്ചും
എന്നിട്ടും നിന്നെ ഞാന്‍ സ്നേഹിക്കുന്നു
ഒരു തുള്ളിയില്‍ നീ സ്വന്തനമേകാന്‍ 
നിന്‍ നനവില്‍ എന്‍ വേദനകള്‍ മറക്കും
നിന്‍ കുസൃതി കണ്ടുണരാന്‍ ഞാന്‍ കൊതിപ്പൂ
നിന്‍ ഗന്ധമുണരും കാറ്റേറ്റ്‌ കിടക്കാന്‍
കാറ്റേന്തി വരും  ഓര്‍മ്മകള്‍ പുല്‍കാന്‍
നീ വരുംബോഴും വിട ചോല്ലുബോഴും
മൌനരാഗമായെന്‍ മനം നീറി .
നീര്‍ മിഴിയോടെ നിന്നെയും കാത്ത്
വീണ്ടും നിന്‍ വരവിനായ്‌
അന്നുമ്മിന്നും ഞാന്‍ കാതോര്‍ത്തിരുന്നു ...
കുറച്ചു മുന്‍പ്‌ ഇവിടെ ഈ കവിത ഇട്ടിരുന്നു ഇപ്പോള്‍ അതിവിടെ കാണാത്തത് കൊണ്ട് വീണ്ടും പോസ്റ്റ്‌ ചെയ്തത്...

ഒരു മിനികഥ


വേര്‍പാട്‌ 


അവന്‍ അന്നും അവളുടെ വരവിനായി കാത്തിരുന്നു പക്ഷെ അവള്‍ വന്നില്ല സ്കൂളിന്‍റെ  വാര്‍ഷിക ദിനത്തിലാണ്‌ അവളെ അടുത്ത് നിന്നും കണ്ടത്‌ അതിനു മുമ്പ് ചില ദിവസങ്ങളില്‍ സ്കൂളില്‍ വന്ന്‍ പോകാറുണ്ട് രണ്ട്‌ മൂന്ന് പ്രാവിശ്യമയി  ഞാന്‍ അവരെ  തന്നെ ശ്രദ്ധിച്ചിരുന്നു അതൊന്നും അവര്‍ അറിഞ്ഞില്ല ..


പക്ഷെ ഇപ്പോള്‍ അവളില്‍   എന്തോ ഒരു പന്തികേട് തോന്നുന്നു .ആ ചിരിയിലും നടപ്പിലുമെല്ലാം ഒരു ദുഃഖത്തിന്‍റെ നിഴല്‍  പിന്തുടരുമ്പോലെ ,ഞാന്‍ താമസിക്കുന്നതിന്‍റെ തൊട്ടടുത്തല്ലേ സ്കൂള്‍ കെട്ടിടം എന്‍റെ എല്ലാ ജോലികളും  ആ സ്കൂളിന്‍റെ  എവിടെ നിന്നാലും കാണാം.ഒരു ദിവസം  ഏതോ ആവശ്യത്തിനു വേണ്ടി ഓഫീസില്‍ നിന്നും റൂമില്‍ വന്നപ്പോഴാണ് ഏതോ ടിച്ചറുമായി അവള്‍  സംസാരിച്ചിരിക്കുന്നത് കണ്ടത്‌ .പിന്നീട് ഞാന്‍ ഭക്ഷണം  വോകഴിക്കാന്‍ അടുത്ത ഹോട്ടലില്‍ ചെന്നപ്പോള്‍ അവിടെ വച്ചു വീണ്ടും കണ്ടു 
മൂന്ന് നാല് ദിവസം തുടര്‍ച്ചയായി കണ്ടപ്പോള്‍ എനിക്ക് തോന്നിയത്‌  അവിടെ വന്ന പുതിയ ടീച്ചറാണ്.എങ്കിലും ആ ചിരിയുടെ പ്രത്യേകതയില്‍ ഒന്ന് ഒളിഞ്ഞു നോക്കാതിരിക്കാന്‍ പറ്റിയില്ല ,വശ്യസുന്ദരമായ ആ ചിരി  ആരിലും ആകര്‍ഷിക്കും  അവരുടെ സൌന്ദര്യത്തിന്‍റെ രഹസ്യം അതു തന്നെ ..

സ്കൂള്‍  വാര്‍ഷിക ദിനം ഹോട്ടലില്‍ അഭിമുഖമായി  ഭക്ഷണം കഴിക്കുമ്പോള്‍ കണ്ണുകള്‍ ഇടഞ്ഞു ..നിശബ്ദമായി മനസ്സുകള്‍ പങ്കുവെക്കുകയായിരുന്നു എന്നേക്കാള്‍ അഞ്ചു വയസ്സ് കൂടുമെങ്കിലും അവരോട്‌ ഒരു മമത തോന്നിയോ?..
ദിനങ്ങള്‍ വര്‍ഷങ്ങള്‍ പോലെ  കടന്നു പോയി മനസ്സിലെവിടെയോ ഒരു നോവ് അഡ്രെസ്സ് അറിയാമെങ്കില്‍  പോയി നോക്കാമായിരുന്നു  വല്ല അസുഖവും  പിടിപെട്ടോ? അങ്ങിനെ ആകരുതേയെന്നു പ്രാര്‍ത്ഥിച്ചു ..എന്തോ അവര്‍ മനസ്സിനെ അത്ര മാത്രം കീഴ്പെടുത്തിയത് പോലെ..

മനസ്സിന്‍റെ അസ്വസ്ഥത കാരണം ലീവെടുത്തു ,റൂമിലിരുന്ന് "എന്തേ സുഖമില്ലേ "കൂട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി ഒന്നും പറഞ്ഞില്ല ,പുറത്തെ മതിലില്‍ കുറെ സമയം ചാരി നിന്ന് സ്കൂളിലേക്ക് നോക്കും അവര്‍ വരുന്നുണ്ടോ?..ഒടുവില്‍ നിരാശ മാത്രം ...

വൈകുന്നേരം കൂട്ടുകാരുമായി ടൗണില്‍നിന്ന്‌  പോയി തിരിച്ചു വരുംബോള്‍ വാങ്ങിയ പഴങ്ങള്‍  പൊതിഞ്ഞ  കടലാസുതുണ്ടില്‍ വെറുതെ കണ്ണുകളോടിച്ചു ചരമകോളത്തിന്‍റെ  ഭാഗത്ത് നിന്നും തന്നെ നോക്കി ചിരിക്കുന്ന ചിത്രത്തിലേക്ക്  തുറിച്ചുനോക്കി  കണ്ണുകള്‍ക്ക്  വിശ്വാസം വരുത്താന്‍  ഏറെ പ്രയാസപെട്ടു ..

കുറെസമയം തളര്‍ന്നിരുന്നു വീണ്ടും ആ നിശ്ചല   ചിത്രത്തില്‍ നോക്കി ഉറപ്പ്‌വരുത്തി "അതെ",അവര്‍ തന്നെ ആ പുഞ്ചിരിയും ,കണ്ണുകളിലെ തിളക്കവും ,ചിരിച്ചുകൊണ്ടുള്ള സുന്ദരമായ മുഖം എന്നോട് എന്തൊക്കൊയോ പറയുന്നുണ്ട് ,അവര്‍ക്ക്‌ ചിരിക്കാനല്ലേ  അറിയൂ..പക്ഷെ മറ്റൊരാള്‍ ആ മുഖത്ത് നോക്കി കണ്ണീര്‍ പോയിക്കുന്നത്  അവര്‍ അറിയുന്നുണ്ടോ?..".ദൈവമേ എന്തിനു  വെറുതെ നിരാശയുടെ വേര്‍പാടിലേക്ക്‌  എന്നെ വലിച്ചെറിഞ്ഞു" ...
NB: ദുബായില്‍ നിന്നും സാഗരം ബുക്സ്‌  ഇറക്കിയ മിനികഥ സമാഹാരത്തില്‍ നിന്നും   'മരുഭൂമിയിലെ  പാരിതോഷികം ' എന്ന ബുക്കില്‍   വന്നത്

Thursday, September 27, 2012വാല്‍ കണ്ണ് 
ഓടികൊണ്ടിരിക്കുന്ന വണ്ടിയില്‍ നിന്നും കൊച്ചു മോള്‍ ഇടക്ക് തന്‍റെ കയ്യിലെ ട്ടാബില്‍ നിന്നും കണ്ണെടുത്തു പുറത്തു നോക്കി   ചോദിച്ചു കൊണ്ടിരുന്നു  "വാട്ടീസ് ദിസ്‌ "ഗ്രാന്മാ " വാട്ടീസ് ദാറ്റ്‌ " പ്രകൃതി സുന്ദരമായ ഈ മലകളും അരുവികളുമെല്ലാം ആ കൊച്ചു മനസ്സില്‍ കൌതുകമുണര്‍ത്തി .എത്തിയോ ?എന്ന് മോള്‍ അവളുടെ ഭര്‍ത്താവിനോട് ചോദിച്ചു .ഇല്ല ഇനിയും രണ്ടു കിലോമീറ്റര്‍ കൂടി ദൂരം ഉണ്ട് വല്ലപ്പോഴും കിട്ടുന്ന അവധിദിനത്തിലാണ് ഈ മനോഹരമായ ഗ്രാമഭംഗി ആസ്സ്വധിക്കാന്‍ കയിഴുക .നീണ്ട മുപ്പതു വര്‍ഷത്തെ സൈകത ഭൂമിയിലെ ജീവിതത്തിനിടക്ക് രണ്ടു തലമുറകള്‍ കാണാനുള്ള ഭാഗ്യം .എങ്കിലും എന്‍റെ മനസ്സെപോഴും തുള്ളിചാടുന്ന ഈ അരുവിയും അത് എത്തിചേരുന്ന പുഴയും ,വീണമീട്ടുന്ന  ഈ മുളങ്കാടുകളും ചില ചില്‍ ചിലക്കുന്ന കുരുവിയും ,അടുത്തെവിടെയോ മുക്രയിടുന്ന പശു കിടാവും ,അതിന്‍റെ പിന്നാലെ ഓടുന്ന മണികുട്ടനും എല്ലാം,ഒരു ടി.വി .സ്ക്രീനില്‍ എന്നപോലെ മിന്നിമറയും .ഞങ്ങളുടെ കുറെകാലങ്ങളായുള്ളസ്വപ്നം മായിരുന്നു"  'ഹൈറേഞ്ചില്‍ ഒരുകൃഷി" സ്ഥലം വാങ്ങികുക എന്നത് അതിപ്പോള്‍ സഫലമായീ..
കൊച്ചുമോള്‍ തന്‍റെ മടിയില്‍നിന്നും ചാടി ഇറങ്ങിയപ്പോഴാണ് മനസ്സിലാകുന്നത് വണ്ടി ഗെയിറ്റ് കടന്നു മുറ്റത്തെത്തി ."ഹായ്" പഴമയുടെ കലവിരുതോടെ ഉള്ള ഒരു പുത്തന്‍ ബംഗ്ലാവ് ".അതിനോടുചേര്‍ന്ന് നിണ്ടു കിടക്കുന്ന റബ്ബര്‍ തോട്ടം ഇടയില്‍ വാഴയും ഇഞ്ചിയും കൃഷി ചെയ്തിട്ടുണ്ട്‌ .വണ്ടിയുടെ ശബ്ദം കേട്ടത്‌ കൊണ്ടാവണം  പ്രായം ചെന്ന സ്ത്രീവാതില്‍ തുറന്ന്‌ പുറത്തേക്ക് വന്നു ഞങ്ങളെ മനസ്സിലായത് കൊണ്ടാവാം.തന്‍റെ തോളത്തുള്ള തോര്‍ത്ത്‌ കൊണ്ടു പോടിയിലെങ്കിലും, കസേരകള്‍ ഒന്നും കൂടി തുടച്ചു തൃപ്തി വരുത്തി.ഇരിക്കാന്‍പറഞ്ഞു. 

മകന്‍ഇപ്പോള്‍വരുംഅവനിപോഴെറങ്ങയതേഉള്ളുമുതലാളിയുടെകൂടെഅതികംതാമസിയാതെ അഞ്ചു ഗ്ലാസ്‌  ഇളനീര്‍ വെള്ളവുമായി വന്നു .ഇളനീരില്‍ യാത്രാ ക്ഷീണം മാറി അവരുടെ നിര്‍ബന്ധത്തില്‍ ഓരോ ഗ്ലാസ്‌ കൂടി കുടിച്ചു അപ്പോഴേക്കും അവരുടെ മകന്‍ ദൂരെ നിന്നുംവരുന്നത് കണ്ടു .

അടുത്തെത്തി ഞങ്ങളെ കണ്ടപ്പോള്‍ അത്ഭുതത്തോടെ ചോദിച്ചു "ഇതാരാ  ആലീസ്‌ ആയിരുന്നോ "? ഈ ബംഗ്ലാവ്  വാങ്ങിച്ച ദുബായിക്കാര്‍ .മുതലാളി പറഞ്ഞത് ഏതോ ഒരു ദുബായിപാര്‍ട്ടി വാങ്ങിച്ചു എന്ന് മാത്രം .ഇപ്പോള്‍ ഞങ്ങള്‍ സംസരിചിട്ടെ ഉള്ളു അവര്‍ വന്നാല്‍ ഞാനും അമ്മയും എവിടെ പോകും എന്ന് ."ഛെ ഛെ " ഞാന്‍  ഇതു വരെ മണികുട്ടനെ പറ്റി ഓര്‍ത്തില്ല ".ഓര്‍ത്തില്ല എന്നതല്ല ഓര്‍ക്കാന്‍ സമയം കിട്ടിയില്ല .

'ആലീസ്‌ തന്‍റെ കണ്ണട എടുത്തു കണ്‍തടം മെല്ലെ തടവി ആ പാട് ഇപ്പോഴുംമുണ്ടോ'? ആ പാട് കാണുബോഴെങ്കിലും ഞാന്‍ ഓര്‍ക്കണമായിരുന്നു "ശേ"ഞാന്‍ എന്നെ പറ്റി തന്നെ ലജ്ജ തോന്നുന്നു .അപ്പച്ചന് മാറി വരുന്ന ജോലിയില്‍ പല മുഖങ്ങളും കണ്ടു മുട്ടിയിട്ടുണ്ടെങ്കിലും മണികുട്ടനെയും നാണിചേച്ചിയെയും ഓര്‍ക്കണമായിരുന്നു .'സ്കൂള്‍ പഠിക്കുന്ന കാലത്ത് ഞാനും അവനും അവന്‍റെ അനുജത്തിയും  ഒരുമിച്ചുപോകുന്നതും വരുന്നതുമെല്ലാം .വൈകിട്ട് കളിയും പിണക്കവും  ഓര്‍ക്കുമ്പോള്‍ തന്നെ കുളിര്‍ പെയ്യുന്ന കളങ്കമില്ലാത്ത സ്നേഹത്തിന്‍റെ കുട്ടി കാലം .


മഴകാലമായാല്‍ നീണ്ട കമ്പിപാലം കടക്കാന്‍ മണികുട്ടന്‍ ആയിരുന്നു സഹായം .ഒരു ദിവസം വൈകിട്ട് കളിയില്‍ ചെങ്കല്ലു പൊടിച്ചു മേക്കപ്പിട്ടും, കരിക്കിന്‍ കാമ്പ് ചവച്ചു ചുണ്ട് സുവപ്പിച്ചും കണ്ണെഴുതാന്‍ പപ്പയുടെ കറുത്ത മഷിഎടുക്കും.അലെങ്കില്‍ ചട്ടിയുടെ കരിഉപയോഗിക്കും .ഒരു ദിവസം ഈ രണ്ടു കാര്യങ്ങളും സാതിച്ചില്ല  പിന്നീട് എന്ത് ചെയ്യും അപ്പോഴതാ മണികുട്ടന്‍റെ കുഞ്ഞു തലയില്‍ ഒരു വലിയ ലഡു പൊട്ടിയത് .അടുത്ത് പൊട്ടി വീണ ചെരിന്‍ മരത്തിന്‍റെ കറ എടുക്കാം .അതെടുത്ത് എന്‍റെ കണ്ണില്‍മുകളില്‍ പുരട്ടി എന്നിട്ട് അവന്‍ പറഞ്ഞു  എന്‍റെ ഉണ്ട കണ്ണിക്ക് ഈ വാല്‍ കണ്ണും കൂടി ആയപ്പോള്‍ " നല്ല ഭംഗിയുണ്ട് കഥ പറയുന്ന കണ്ണുകള്‍ക്ക്‌ ".എന്‍റെ കണ്‍തടങ്ങള്‍ ചീര്‍ത്ത്  കളി കയിഴുബെഴെക്കും ആകെ നീറിതടിച്ചു വന്നു നീറ്റല്‍ കാരണം ഞാന്‍ശബ്ദത്തില്‍ കരഞ്ഞു "മണികുട്ടന്‍ സാരമില്ല "എന്ന് പറഞ്ഞു എന്‍റെ കയ്യില്‍ പിടിച്ചു  ഞാന്‍ കഴുകി തരാംമെന്നു പറഞ്ഞു "വേണ്ട "എന്നും പറഞ്ഞുഞാന്‍ കൈതട്ടിമാറ്റിയപ്പോള്‍ എന്‍റെ കയ്യിലെ മഞ്ഞ കുപ്പിവളകള്‍ പൊട്ടി താഴെ വീണു.അവന്‍റെ അച്ഛന്‍ ചട്ടി കച്ചോടം ചെയ്യാന്‍ നാടുകള്‍ ചുറ്റി വരുമ്പോള്‍ എനിക്കും മിന്നുവിന്നും വേണ്ടി കുപ്പിവളകള്‍ കൊണ്ട് തരും ആ കുപ്പി വള.എന്നാലും പൊട്ടിയ വളകള്‍കണ്ടപ്പോള്‍ ചീര്‍ത്ത കണ്ണില്‍ നിന്നും കണ്ണീര്‍ മഴ ഒഴുകി.

"മമ്മീ നമുക്ക് തോട്ടം മുഴുവനും കാണാം മക്കള്‍ പോയി വയോ?"പ്രവാസിയുടെ സമ്പത്തായ പ്രഷറും ,കൂടെ കുടുംബ സ്വത്തായ ശ്വാസം മുട്ടലും, എല്ലാം എനിക്ക് ദാനമായി കിട്ടിയത് കൊണ്ട് അതികം മുകളിലോട്ട് കയറാനും പറ്റില്ല ".അവര്‍ പോകുന്നത് നോക്കി നിന്നു.


"മണികുട്ടന്‍ ഒന്ന് തടിവച്ചുവോ? ഹേയ് ഇല്ല " എനിക്ക് തോന്നിയതാവം , തലയിലെ കറുത്ത കരിവണ്ടിന്‍കൂട്ടത്തില്‍ മുല്ലമൊട്ടുകള്‍ വിതറിയോ? നെറ്റിതടം നല്ല വീതി വച്ചു ആ കറുത്തമുഖത്തിന്‌ ചേരുന്ന കട്ടിമീശയും വന്നു.മീശയ്ക്കു താഴെയുള്ള റ്റ്യൂബ്ലൈറ്റിനു  വിടവ് വന്നുവോ? .ആലീസ്‌ തന്‍റെ ഹെന്ന യില്‍ വെള്ളി നിരകള്‍ മറച്ച ചെമ്പിച്ച  മുടിയില്‍ മെല്ലെ തലോടി .തന്‍റെ സ്വര്‍ണ്ണത്തില്‍ കെട്ടിയ പല്ലുകള്‍ക്ക് ഇളക്കം തട്ടിയോ?എന്ന് ഉറപ്പു വരുത്തി .മണികുട്ടന്‍ അതികം വൈകാതെ തന്നെ തിരിച്ചു വന്നു .അലീസപ്പോള്‍ വീടിന്‍റെ ഉള്‍ഭാഗങ്ങള്‍ ചുറ്റി കാണുകയായിരുന്നു .മണികുട്ടനെ കണ്ടപ്പോള്‍ ." മണികുട്ടാ നിങ്ങള്‍ എപ്പോഴാണ്  ഇവിടെ വന്നത്"? .'ഒരു പതിനഞ്ചു വര്‍ഷം മുന്‍പ് വരെ അവിടെ തന്നെ ആയിരുന്നു '.ഞങ്ങള്‍ വീടിന്‍റെ അടുത്തായി  ബീവറേജ് വന്നു അപ്പോള്‍ അവിടെ നിന്നും തള്ളുന്ന കുപ്പികള്‍ കൊണ്ട് ഞങ്ങളുടെ തോടികള്‍ നിറഞ്ഞു,  അച്ഛനും മിന്നുവും മരിച്ചപ്പോള്‍ എല്ലാം വിറ്റ് ഇവിടെ അടുത്തായി ഒരു ഇരുപതു സെന്റ്‌ ഭൂമിയും കൊച്ചു കൂരയും വാങ്ങി .

"എന്ത് മിന്നുമരിചെന്നോ?"

അവള്‍ മരിച്ചതല്ല അവന്‍ അവളെ കൊന്നതാ അവളുടെ കെട്ടിയോന്‍.  അവിടെ നിന്നും കുടിക്കുന്ന ലഹരിയില്‍ വന്നു അവളുടെ മകളെ ഒരു ദിവസം പീച്ചി ചീന്തി അതിനു അവള്‍  അവളുടെയും മകളുടെയും ജീവന്‍ പകരം കൊടുത്തു ."നമ്മുടെ മിന്നു കുട്ടിയെ കൊന്ന   അവനെ നീ ഒന്നും ചെയ്തില്ലേ " അവനെ നമ്മള്‍ ചെയ്യുനതിനു മുന്‍പ് തന്നെ നിയമം കയ്യിലെടുത്തിരുന്നു .

മണികുട്ടന്‍റെ ഭാര്യയും മക്കളും " ഇല്ല "കല്ല്യാണംകയിച്ചില്ല " അതും പറഞ്ഞു മണികുട്ടന്‍ അകത്തെവിടെയോ പോയി .ഒരു ചെറിയ പൊതിയുമായി വന്നു ആലീസിന് കൊടുത്തു .അല്ല അമ്മയ്ക്ക് എന്നെ മനസ്സിലായോ?അയ്യോ "അത് മറന്നു പോയി നമ്മുടെ സംസാരത്തിന്‍റെ ഇടയില്‍ .' അമ്മേ ..അമ്മേ ' എന്നു വിളിച്ചു അടുക്കള ഭാഗത്തേക്ക് പോയി .

ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുന്ന തിരക്കിനിടയില്‍ " അയ്യോ എന്‍റെ ആലീസ്‌ മോളായിരുന്നോ?അമ്മ അവളുടെ ഇരു കവിളിലും നെറ്റിയിലും ഉപ്പ് കലര്‍ന്ന ഉമ്മകള്‍ കൊണ്ട് മൂടി .നിങ്ങളെ കുറിച്ച് നിന്‍റെ വള പോട്ടിനെ കുറിച്ച്  പറയാത്ത ദിവസങ്ങള്‍ എനിക്കും മകനും ഉണ്ടായിട്ടില്ല വിറക്കുന്ന കൈകള്‍ തന്‍റെ ശരീരത്തില്‍  തഴുകി അവര്‍ പറഞ്ഞു .ഇടക്ക്  വളപൊട്ടിന്‍റെ പൊതി അയിച്ചു നോക്കി മണി പറയും അമ്മേ ആലീസ്‌ ഇപ്പോഴും കുപ്പിവളകള്‍ ഇടാറുണ്ടാകുമോ .കണ്ണിന്നു ചുറ്റുമുല്ല ആ കറുത്ത പാടുകള്‍ അവിടെ കാണുമോ? "മോളെ " പിന്നീട്  ഒരു  കാര്യം നിങ്ങള്‍ അറിയാത്ത ഒരു വസ്തു നിങ്ങളുടെ പേരില്‍ ഉണ്ട് ഞങ്ങളുടെ മരണ ശേഷം നിന്‍റെയും ജോണികുട്ടിയുംമാണ് അതിന്‍റെ അവകാശികള്‍   ഇരുപത് സെന്റ്‌ ഭൂമിയും കൊച്ചു വീടും .

"ദൈവമേ " അവര്‍ മരണ ശേഷം അവരുടെ ഉള്ള സ്വത്തില്‍ എന്നെയും ചേര്‍ത്തിരിക്കുന്നു ഞാന്‍  ഒന്ന് ഓര്‍ക്കുക പോലും ചെയ്യാതെ ഓര്‍ത്തില്ല എന്ന് മാത്രമല്ല  എന്നെങ്കിലും വന്നാല്‍ ഒരു മിട്ടായി വാങ്ങിച്ചു അവരെ അനേഷിച്ചു കൊടുക്കാന്‍ പോലുംതയാറായില്ലമനസ്സ് പറഞ്ഞതുംമില്ല തിരക്കിനിടയില്‍  മനസ്സും രുഭൂമി പോലെ  ആയി പോയതാവാം  ...

മോള്‍ വേഗം ഇവിടെ താമസിക്കാനായി വരണം കേട്ടോ?നാണിഅമ്മ പറഞ്ഞു 

എനിക്ക് ഇഷ്ടംമുള്ള മാങ്ങാ ചമ്മന്തി ഊണ്‍ കയിക്കുമ്പോള്‍ ഉണ്ടാക്കാന്‍ മറന്നില്ല. മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ മുബുള്ള എന്‍റെ ഇഷ്ടം പോലെ മറക്കാതെ.  മൈയിലുകള്‍ താണ്ടി ടൌണില്‍ എത്തിയപ്പോള്‍ മോള്‍ ചോദിച്ചു അമ്മേ നമ്മള്‍ എന്നാണു അവിടെ താമസം തുടങ്ങുന്നത്  എന്‍റെ മാനസം അവിടെ തന്നെ കൂട് കെട്ടി താമസിക്കുകയാണ് എന്ന് പറയാം കൊതി തോനി....


****************************************************


വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തര്‍ കോറസ്സിന്‍റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹമായ..കഥ


ഇതു ഈ വഴി മുന്‍പ്‌ വന്നവര്‍ വായിചിരിക്കാം കുറച്ചു പോസ്റ്റുകള്‍ കാണുന്നില്ല അത് കൊണ്ട് വീണ്ടും ഇട്ടതാണ് എഴുതിയത് 2000-ല്‍

Friday, September 21, 2012

കുന്നിന്‍ ചെരുവിലെ നക്ഷത്രങ്ങള്‍കുന്നിന്‍ ചെരുവിലെ നക്ഷത്രങ്ങള്‍ 


ട്ടാക്സി യില്‍     പോകാമായിരുന്നു ,പക്ഷെ ആള്‍കാര്‍ തികയണമെങ്കില്‍  അര മണിക്കൂര്‍വരെ ഇനിയും കാത്തിരിക്കണം .അതിനു വയ്യ  ആ സമയം കൊണ്ടു വീട്ടിലെത്താം ഉഷ വീട്ടിലേക്കു നടക്കാന്‍ തീരുമാനിച്ചു .


വീട്ടില്‍ എത്തിയിട്ട്  ഒരു നൂറുകൂട്ടം ജോലികള്‍  ചെയ്തുതീര്‍ക്കാനുണ്ട് .കുറെ അകലെ നിന്നും വെള്ളം കൊണ്ടു വന്നു വേണം എല്ലാ കാര്യങ്ങളും ചെയ്യാന്‍ സമയം അഞ്ചു മണി കയിഞ്ഞു ,ഓണത്തിന്‍റെ തികയാത്തത് കൊണ്ട് കുറെ അധി കം സാദനങ്ങള്‍ തയ്ച്ചുകൊടുക്കാനുണ്ടായിരുന്നു .അതാണ് ഇത്രയും വൈകിയത്  സാധാരണ നാലു മണി കയിഞ്ഞ ഉടനെ വീട്ടിലേക്കു മടങ്ങാറാന്ണ്ആറു മണിയാകുംമ്പോഴേക്കും   വീട്ടു ജോലികള്‍  ഏതാണ്ട് കഴിയുന്നതാണ്.

രഘുവേട്ടന്‍ വരുംബെഴേക്കും അത്താഴം  വരെ റെഡിയായിരിക്കും .സന്ധ്യ കയിഞ്ഞാല്‍ അടുകളയില്‍ കയറരുത് എന്ന് രേഘുവേട്ടന്‍ പറയും  ഇത്ര ഉള്ളില്‍ ഓടി പോന്നു കുടിലു കെട്ടിയത്‌ ആരുടെയും ശ ല്ല്യ ഉണ്ടാവരുത് എന്ന്  വിചാരിച്ചിട്ട്  ചേട്ടന്‍ ഇടകിടക്ക് ഓര്‍മ്മപെടുത്തും .ഇരു വീട്ടുകാര്‍ക്കും ഇഷ്ടമില്ലെങ്കിലും ചേട്ടന്‍റെ സ്നേഹം എന്നും നില നിര്‍ത്തണമേ എന്ന പ്രാര്‍ത്ഥനയാണ് .രഘുവേട്ടനെ വെറുത്ത കുറെ കാലങ്ങള്‍ ഉണ്ടായിരുന്നു, വീട്ടിന്‍റെ മുന്നിലൂടെ പോകുംബോലുള്ള  നോട്ടവും .പിന്നീട് എപോഴാണ് ഞങ്ങള്‍ അടുത്തത്‌ .

അന്ന് ഒരു മഴയുള്ള ദിവസമായിരുന്നു വൈകുന്നേരം തിരക്ക്  പിടിച്ചാണ്‌ കടയില്‍ നിന്നും ഇറങ്ങിയത്‌ .വണ്ടി ഒന്നും വരുന്നില്ല . കാറ്റും മഴയും ശക്തിയായി  വരുന്നുണ്ട്‌ .പേടിച്ച് റോഡരികിലൂടെ വീട്ടിലേക്കു വലിച്ചു നടന്നു. വല്ല വണ്ടിയും വരുന്നുണ്ടോ? ഇടക്ക് തിരിഞ്ഞു നോക്കും ഇല്ല കുറച്ചു നടന്നപ്പോള്‍ ഒരു ലോറി പെട്ടന്ന് അടുത്ത് വന്ന് നിര്‍ത്തി ''.ഇതെന്താ  ഉഷേ മഴ കൊണ്ട് അസുഖം പിടിപ്പിക്കുക്യാണോ? ' തല ഉയര്‍ത്തി നോക്കി ,രഘുവാണ് എവിടെയോ ലോഡ് ഇറക്കിയുള്ള  വരവാണ് ,. " ഉഷ പോരുന്നോ? " ഞാന്‍ വീട്ടിലേക്കാണ് " രഘു വിളിച്ചു .അപ്പോള്‍ ഒന്നും മറുപടി  പറയാന്‍ കയിയാതെ ഒരു നിമിഷം നിന്നു.പെട്ടന്നായിരുന്നു ശക്തമായ മിന്നും ഇടിയും  പേടിച്ച് ഞെട്ടി .മനസ്സിലും ഇടിമുഴക്കമായിരുന്നു .ഒന്നുമ്മറിയാതെ  പകച്ചു നില്‍ക്കുമ്പോള്‍ രഘു വാതില്‍ തുറന്നു കൈ നീട്ടി പറഞ്ഞു ,""കയറിക്കോ"" കാലെത്തുകയില്ല രഘുവിന്‍റെ കയ്യില്‍ പിടിച്ചു കയറി ഇരുന്നു ..ശക്തമായ മഴയില്‍  റോഡ്‌ കാണുന്നില്ല വണ്ടി  മെല്ലെ മുന്നോട്ടു നീങ്ങി ,രണ്ടു പേരും ഒന്നും ഉരിയാടാതെ .വീടിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി രഘു പറഞ്ഞു "സൂക്ഷിച്ചു ഇറങ്ങിക്കോ ".ഒരു ചെരുപുഞ്ചിരിയില്‍  എല്ലാ നന്ദിയും ഒളിപ്പിച്ചു വീട്ടിലേക്കു ഓടി.. പിന്നീടുള്ള ദിവസങ്ങള്‍ കടക്കു മുന്നില്ലൂടെ ലോറി കടന്നുപോകുമ്പോള്‍  അറിയാതെ നോക്കും അത് പിന്നീട് വളര്‍ന്നു ഒരു ദിവസം വണ്ടി കണ്ടില്ലങ്കില്‍ ഉറക്കം വരാത്ത പരുവത്തിലായി .പുഞ്ചിരിയും കുശലന്യാഷണം പയ്യെ പയ്യെ  വളര്‍ന്നു .ഒടുവില്‍  വിവാഹം  ഇരുകുടുംബങ്ങളും എതിരായിരുന്നു .

റബ്ബര്‍ തോട്ടങ്ങളുടെ ഇടവഴിയിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോള്‍ ആതിയംമൊക്കെ ഭയങ്കര പേടി ആയിരുന്നു ഇപ്പോള്‍ അത് ശീലമായി .വീടിന്‍റെ അടുത്തൊന്നും മറ്റ് താമസക്കാര്‍ ഇല്ല തെക്ക് വശം മുഴുവനും വലിയ കാടാണ് .മറ്റു ഭാഗങ്ങള്‍ തളിര്‍ത്തു വരുന്ന കുറ്റികാടുകളും ഉണ്ട് .ഇതെല്ലാം  ഗെവെര്‍മെന്റ്റ്  വക പുറം പോക്ക് സ്ഥലങ്ങളാണ് രഘുവേട്ടന്‍ പറഞ്ഞു തന്നത് ഓര്‍ത്തു .ആ പുറം പോക്ക് ഭൂമിയിലാണ് അവരുടെ കുടില്‍ .കിടക്കാന്‍ ഒരു പായയും കുറച്ചു പാത്രങ്ങളുംമാണ് വീട്ടു ഉപകരണങ്ങള്‍...കൂടെ ജോലി എടുക്കുന്നവര്‍ വീട്ടില്‍ വരട്ടെയെന്നു ചോദികുമ്പോള്‍ അടുത്ത ആഴ്ചയെന്നു  പറഞ്ഞു ഒഴിഞ്ഞുമാറും ഇരിക്കാന്‍ കൂടി സ്തലമില്ലാത്ത ഇവിടെ ആരും വരരുതേയെനന്നാണ് പ്രാര്‍ത്ഥന .

സ്വന്തം ചേച്ചിയെ പോലെ ഉള്ള  മേരി ചേച്ചി  പോലും  വിവാഹം  കയിഞ്ഞതും വീടു മാറിയതും  അറിയിച്ചിട്ടില്ല. അടുത്ത ഞായറാഴ്ച്ച ര്ഘുവേട്ടനെയും  കൂട്ടി അവിടെ  വരെ പോകണം ,അവര്‍ക്ക് അത്ഭുതമാകേട്ടെ  സന്തോഷവും ആകും  വീടു  പറഞ്ഞു കൊടുത്താല്‍  പോലും ഈ കുന്നിന്‍ മുകളില്‍  എത്തിപെടാന്‍ മേരിച്ചേച്ചി യുടെ  ആരോഗ്യം അനുവദിക്കില്ല  എനിക്ക് തന്നെ ഈ കുന്ന്‍ കയറി കാല്‍ കഴ്ക്കുന്നു" ഈശ്വരാ" .ഇനിയും എത്ര കയറനുണ്ട് ഒന്ന് വീട്ടിലെത്താന്‍ ,ഒരു പത്തു മിനിട്ടെങ്കിലും ഇനിയും കയറണം  ഉഷ ചിന്തയില്‍  നിന്നുണര്‍ന്നു നടത്തത്തിന് ആക്കം കൂട്ടി..

കുടിലിന്‍റെ മുന്നിലെത്തി ചാരിവെച്ച ഓലവാതില്‍ നീക്കാനാരംബിച്ചപ്പോള്‍ ഒരു കടലാസ്‌ തുണ്ട് ,ദൈവമേ  ആരാണ് വന്നത് .രഘുവേട്ടന്‍  വരാന്‍ സമയം ആയില്ലല്ലോ ..?മറ്റാര്‍ക്കും ഇവിടെ അറിയില്ലല്ലോ ..എങ്കിലും അതെടുത്ത്‌ പെട്ടെന്ന്  തുറന്നു  മങ്ങിയ വെളിച്ചത്തില്‍  വായിച്ചു .." അനുജത്തി ഉഷക്ക് "മേരിചേച്ചി .നീ ഈ ലോകത്തിന്‍റെ  ഏതുകോണില്‍ പോയി ഒളിച്ചു താമസിച്ചാലും ഞാനവിടെ എത്തും .നിന്‍റെ വിവരങ്ങളറിഞ്ഞിട്ട് രണ്ടു മാസമായി .അതാണ്‌ നിന്നെതേടിയിറങ്ങിയത്.നിന്നെപറ്റി എല്ലാമറിഞ്ഞപ്പോള്‍ ഇവിടെ വന്ന് കാണാമെന്ന്  കരുതി നീ എന്നില്‍ നിന്നും ഒളിക്കാനാണോ ഈ കാട്ടുപന്നികളുടെ ഇടയില്‍ കുടിലുകെട്ടിയത്‌ .

"നിന്‍റെ കൊട്ടാരം എനിക്ക് ഇഷ്ട്ടപെട്ടു,ഒറ്റ വാതിലായത് കൊണ്ട്  അധികം ചുറ്റി കാണേണ്ടിവന്നില്ല .ഈ കൊട്ടാരം വിട്ടുപോകാന്‍ എനിക്ക് . എന്തിനാ പെണ്ണേ നീ ജോലി തേടി  നഗരത്തിലേക്ക് പോകുന്നത് ? ഈ മലമുകളിലെ നിന്‍റെ കൊട്ടാരമുറ്റത്ത്‌നിന്ന്കൊണ്ട് ആകാശത്തിലെ സ്വര്‍ഗ്ഗവാതില്‍  തുറക്കാന്‍ അത്ര  പ്രയാസമൊന്നുമില്ലല്ലോ .ഞാന്‍ നടന്ന് തളര്‍ന്നില്ലെങ്കില്‍  ഒരു നൂല്‍കൊണ്ട്  ഗോവണികെട്ടി സ്വര്‍ഗ്ഗത്തിലെ  രത്നങ്ങളും,മുത്തുകളും വാരികൊണ്ടു വരുമായിരുന്നു.ഞാന്‍ വേഗം പോകട്ടെ.ഞാന്‍ വന്നതിന്‍റെ അടയാളമായി എന്‍റെ തോല്‍ചെരുപ്പിന്‍റെ അടയാളും ചാണകം മെഴുകിയ തറയില്‍ ഇതാ അടയാളപെടുത്തുന്നു.

ഇതു കണ്ടിട്ടും നിനക്ക് വിശ്വാസം വരുന്നില്ലെങ്കില്‍ ഈ എഴുത്തിന്‍റെ മറുപുറം ഞാന്‍ കാണാത്ത നിന്‍റെ ഭര്‍ത്താവിന്‍റെ  ചിത്രം വരച്ചിടുന്നു .താടിനീട്ടി  നിരയൊത്ത മുല്ലമൊട്ടുകള്‍  കാട്ടി ചിരിക്കുന്ന ,മൂക്കിന്‍ തുമ്പത്ത് കറുത്ത ഒരു മറുകും  പോരെ ? ഈ എഴുത്ത് വായിച്ച് നശിപ്പിക്കുക ".ഇച്ചായന്‍ അവധിക്ക്‌ വരുമ്പോള്‍ ഒരാഴ്ചത്തെ താമസത്തിനായി  ഈ കൊട്ടാരവും ഉള്‍പെടുത്തും",ആപ്പോഴേക്കും നിന്‍റെ കൊട്ടാരം ഒന്നുകൂടി  നീട്ടി കെട്ടുക "അല്ലെങ്കില്‍ വേണ്ട ''ഞങ്ങള്‍ക്ക് മുറ്റത്ത്‌ ഒരു പായ വിരിച്ചാല്‍ മതി .മുകളില്‍ വെട്ടി തിളങ്ങുന്ന താരങ്ങളെ നോക്കിക്കിടക്കാമല്ലോ "ഹായ്" നല്ല രസമായിരിക്കും ,കേട്ടോ ?.

പക്ഷെ എന്‍റെ ശരീരം ഇനി ഇവിടെ വരാന്‍ സമ്മതിക്കില്ലെന്ന് തോന്നുന്നു അത് കൊണ്ട് നല്ല കറുത്തവാവുള്ള രാത്രി നീയും ഭര്‍ത്താവും കൂടി പുറത്തെ കോലായില്‍ കിടന്ന്‌ ആകാശത്ത്‌ നോക്കുക.അപ്പോള്‍ കിഴക്കെകുന്നിന്‍ ചെരുവില്‍ ഒരു നക്ഷത്രം തെളിയും .അത് ഞാനായിരിക്കും .ഞാനൊന്നു കണ്ണു ചിമ്മി കാണിക്കും അപ്പോള്‍ നിന്‍റെ ഭര്‍ത്താവിനോട് പറയണം അതാ എന്‍റെ മേരിചേച്ചിയെന്നു.

ഞാന്‍ നിന്നെ കാത്തിരിക്കുനില്ല ഇപ്പോള്‍ത്തന്നെ ഈ കുന്നു കയറിയ ക്ഷീണവും ശ്വാസതടസ്സവും അനുഭവപെട്ടു തുടങ്ങി  തിരിച്ചു ഈ കുന്നു ഇറങ്ങിയെത്താന്‍ സാധിക്കുമോ? ഒരു പക്ഷേ ഇനിയൊരിക്കലും വരാന്‍ കയിഞ്ഞില്ലെങ്കിലോ?..ഞാന്‍ ഭയപെടുന്നു .നീ എത്തിയാല്‍ നിന്‍റെ ചേട്ടനോട്  വഴിയില്‍ ശ്രന്ധിക്കാന്‍ പറയണം ."..ഉഷ എഴുത്ത് വായിച്ചു നെടുവീര്‍പ്പിട്ടു  എന്‍റെ ചേച്ചിക്ക് ഒന്നും സംഭവിക്കില്ല എന്ന പ്രാര്‍ത്ഥനയോടെ ..തോളില്‍ സ്പര്‍ശനമേറ്റപ്പോഴാണ് പരിസര ബോധമുണ്ടായത് .പെട്ടന്ന് തിരിഞ്ഞു നോക്കി ,ചിരിച്ചു കൊണ്ട് നില്‍ക്കുന്നു രഘുവേട്ടന്‍ "നീ എന്താ വേഷം പോലും മാറാതെ  നില്‍ക്കുനത് ".എഴുത്ത് രഘുവിന് കൊടുത്ത് അകത്തു പോയി വിളക്ക് കത്തിച്ചു കൊണ്ട് വന്നു ."ചേട്ടാ ഇതെങ്ങിനെ മേരിചേച്ചി ഇവിടം കണ്ടു പിടിച്ചു .അത്ഭുതം തന്നെ ", എന്‍റെ ചേച്ചി പോയത് ഏതുവഴി ആയിരിക്കും ..ദൈവമേ " അവര്‍ സുരഷിതയായി വീട്ടിലെത്തണമേ ,വെറുതെ ഒരു ഉള്‍ഭയം ..ഇല്ല ഒന്നും സംഭവിക്കില്ല സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു

കാലത്ത്‌ താഴ്വരത്തു തൊഴിലാളികളുടെ ശബ്ദം കേട്ട് ഓടി ചെന്ന് .ഒന്നും വിശ്വസിക്കാന്‍ ആവാതെ തരിച്ചു നിന്നു .തല ചുറ്റുന്നുണ്ടായിരുന്നു  രഘുവേട്ടന്‍ താങ്ങിപിടിച്ചു  വീട്ടിലെത്തിച്ചു .കാല്‍തെറ്റിവീണപ്പോള്‍ തല പാറക്കല്ലില്‍ അടിച്ചതാണ്‌ എന്ന് ആരോ പറയുന്നത് കേട്ടു .ഇതിനു വേണ്ടി ആയിരുന്നോ എന്‍റെ ചേച്ചി തപ്പിപ്പിടിച്ചു ഞങ്ങളെ തേടി വന്നത് .?...

അടുത്ത ദിവസം കുടിലിന്‍റെ വരാന്തയില്‍ പായ വിരിച്ചു കിടക്കുമ്പോള്‍ രഘു മുകളിലേക്ക് കൈ ചൂണ്ടി ചോദിച്ചു "ആ കാണുന്ന നക്ഷത്രത്തെ പറ്റിയാണോ നിന്‍റെ മേരി ചേച്ചി  പറഞ്ഞത്‌ "ഉഷ കണ്ണെടുക്കാതെ ഏറെ നേരം നോക്കി നിന്നു നക്ഷത്രങ്ങളില്‍ വലുത്‌ മിന്നി കളിക്കുന്നത്  അവള്‍ ശ്രദ്ദിച്ചു. "അതേ ചേട്ടാ അത് തന്നെയാണ് എന്‍റെ മേരി ചേച്ചി ",അവരുടെ കത്ത് മാറോടു ചേര്‍ത്ത് കുന്നിന്‍ചെരുവിലെ  നക്ഷത്രത്തെ നോക്കി ഇമവെട്ടാതെ നോക്കി അവള്‍ നെടുവീര്‍പ്പിട്ടു ...


ഇതു എഴുതിയത്‌ 1993ല്‍(- ((- മാസ് ഖത്തര്‍ ഇറക്കിയ 2009 ലെ   സോവനീര്‍ പ്രസിന്ധീ കരിച്ചുത്


Wednesday, September 12, 2012

ഫാത്തിമ ട്ടീച്ചര്‍

ഫാത്തിമ ട്ടീച്ചര്‍


 കുഞ്ഞുങ്ങളെ  സ്നേഹിക്കാന്‍ മാത്രം പഠിച്ച  ഫാത്തിമ കുട്ടി  ഇടക്ക്  വരുന്ന തലവേദനയില്‍ കറുത്ത ഫ്രൈമുള്ള കണ്ണടയും ധരിച്ച് നടക്കുമ്പോള്‍ തികച്ചും ഒരു ട്ടീച്ചരെ പോലെ തോന്നും. അത് കൊണ്ടാവാം പലരും അവരെ ഫാത്തിമ ട്ടീച്ചര്‍ എന്ന് വിളിക്കുനത് .പഠിക്കുന്ന കാലത്ത് നന്നായി പഠിച്ചു ഒരു ട്ടീച്ചര്‍ ആവണ്ണം എന്ന മോഹം മന്സില്ലുള്ളത് കൊണ്ടാവാം ട്ടീച്ചരെന്നു മറ്റുള്ളവര്‍ വിളികുമ്പോള്‍ അവരില്‍ വെറപ്പുണ്ടാക്കാത്തത് ,അമ്മായി എന്ന വിളിയാണ് എനിക്ക് കൂടതല്‍ ഇഷ്ടം എന്ന് പറഞ്ഞതായി ഓര്‍ക്കുന്നു ...
പ്രായ ഭേദമന്യേ   ഇക്കയുടെ സഹോദരി സഹോദരന്മാരും  അവരെ ബഹുമാനത്തോടെ അമ്മായി എന്ന് വിളിച്ചു .
അധ്യാപക ജോലി ഇഷ്ട്ടപെട്ട ഇക്കാക് ജിവിത ചിലവും  ചികിത്സയുമായി സാമ്പത്തികമായി ഒന്നും മിച്ചം വെക്കാന്‍ കയിഞ്ഞില്ല .നിത്യ ജിവിതത്തില്‍  ഇക്കയുടെ സ്നേഹ വാക്കുകള്‍ സന്തോഷ ദിനങ്ങളായി മാറ്റുകയായിരുന്നു .

പതിവുപോലെ ഫാത്തിമ കുട്ടി അന്നും വീട്ടുപഠിക്കല്‍ ഇക്കയെ കാത്തിരുന്നു .നേരം സന്ധ്യആയിട്ടും കാണാതയപ്പോള്‍ മനസ്സില്‍  വെപ്രാളങ്ങളുടെ  വേലിയേറ്റംഎന്ത് ജോലിയുണ്ടെങ്കിലും മുന്‍ കൂട്ടി പറയുകയോ അതല്ലെങ്കില്‍ അടുത്ത വീട്ടിലെ നെസിമിനോട് പറഞ്ഞയക്കുകയോ പതിവാണ്. പലതും ആലോചിച്ചു നേരം പോയതറിഞ്ഞില്ല. മങ്ങിയ വെളിച്ചത്തില്‍ തൊടിയിലൂടെ ആരോ വീട്ടിലേക്ക്‌  ഓടി വരുന്ന  ശബ്ദം. അവര്‍ പെട്ടെന്ന് വീട്ടിനകതേക്ക് കയറി നിന്നു.
ഇവിടെ ആരുമില്ലേ. അയാള്‍ കിതച്ചു കൊണ്ട് ചോദിച്ചു അവര്‍  തലപുറത്തേക്കിട്ട് കാര്യം  തിരക്കി .നമ്മുടെ മാഷ്‌ തല ചുറ്റി വീണു. ഒറ്റ വീര്‍പ്പില്‍ അയാള്‍ കാര്യം പറഞ്ഞു. ഫാത്തിമ കുട്ടിക്ക്‌ തലകറങ്ങുന്നത് പോലെ തോന്നി വാതിലില്‍ തല അമര്‍ത്തി കരഞ്ഞു ..
നിങ്ങള്‍ വരുന്നില്ലേ  ആസ്‌പത്രിയിലേക്ക്അയാളുടെ ചോദ്യം കേട്ട് തല ഉയര്‍ത്തി. തിരക്കിട്ട് ഫ്ലാസ്ക്കും ഗ്ലാസും  ഒരു സഞ്ചിയിലെടുത്തിട്ടു അവള്‍ അടുത്ത വീട്ടിലേക്കു ഓടി .ആറാം ക്ലാസ്സിലെ  പാഠം ഉറക്കെ വായിക്കുന്ന നസീമിനെയും കൂട്ടി ഓടി .
വേഗം നടക്കൂ വണ്ടി റോഡില്‍ കാത്തു നില്‍ക്കുന്നുണ്ട് അയാള്‍ പറഞ്ഞു .അവര്‍ രണ്ടു പേരും അയാളുടെ പിന്നാലെ മങ്ങിയ വെളിച്ചത്തില്‍ നീട്ടി വലിച്ചു നടന്നു .
ഹോസ്പിറ്റലിലെ കൊണിപടികള്‍ കയറിയപ്പോള്‍ ഫാത്തിമ കുട്ടിയുടെ ഹൃദയമിടിപ്പ്‌  വര്‍ദ്ധിച്ചു .മുറികുള്ളിലും പുറത്തും ധാരാളം ആളുകള്‍ തിങ്ങി നില്‍ക്കുന്നു .ഒരു നിമിഷം അറച്ചു നിന്നു 'എടോ മാറി നില്‍ക്ക് '..."അവരങ്ങോട്ട് കയറി ഒരു നോക്ക് കണ്ടോട്ടെ". ഇടയില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു.
വെളുത്ത തുണി  മുഖത്ത് നിന്ന് നീക്കി ഒരാള്‍ പറഞ്ഞു പത്തു മിനിട്ടെ ആയിട്ടുള്ള് ഫാത്തിമയെ പറ്റി അവസാനം വരെ ചോദിച്ചിരുന്നു. ഫാത്തിമ കുട്ടിയുടെ ഹൃദയം പൊട്ടുന്നത്‌ പോലെ തോന്നി  അവര്‍ കട്ടിലില്‍ അമര്‍ത്തി പിടിച്ചു കൈയിലുണ്ടായിരുന്ന സഞ്ചി താഴെ വീണു അതിലുണ്ടായിരുന്ന ഫ്ലാസ്ക് പൊട്ടി കൂടി നിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു ....

ആരോ ചുമലില്‍ പിടിച്ചപ്പോള്‍ തിരിഞ്ഞു നോക്കി ഇക്കയുടെ ഇളയ സഹോദരിയാണ് കെട്ടിപിടിച്ചു ഒന്ന് പോട്ടികരയാന്‍ തോന്നി പക്ഷെ ചുറ്റിലും ആളുകള്‍ .നിങ്ങള്‍ വീട്ടിലേക്ക്‌  പോയ്കൊളിന്‍ കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു .
സാധാരണ  ചായ കുടിക്കാന്‍ വീട്ടിലെത്താറാണ പതിവ്‌ .കൂടെയുള്ള അധ്യാപകന്‍ നിര്‍ബന്ധത്തില്‍ കടയിലേക്കു കയറിയതാണ്. ഇറങ്ങുമ്പോള്‍ ഹോട്ടലിന്‍റെ മുന്നില്‍ തലചുറ്റി വീണു.  ബ്രെയിന്‍  ട്യുമറായിരുന്നുവെന്ന്ഡോക്ടര്‍മാര്‍ കണ്ടെത്തുമ്പോഴേക്കും ജീവന്‍  പോയിരുന്നത്രെ .നസീമിന്‍റെ  ഉമ്മ മറ്റു സ്ത്രീകളോട് പറയുന്നത് കേട്ടു  എന്താ ഫാത്തിമ കുട്ടി ഇങ്ങനെ കിടന്നു മരിക്കാനാ നിന്‍റെ ഉദ്ദേശം  എണീക്ക്  മോള് പോയി  കയ്യും മുഖവും കഴുകി  വല്ലതും കയിക്ക് 'ഉമ്മയാണ് വിളിക്കുന്നത് .രാത്രി മുഴുവനും  കരഞ്ഞു കിടന്നു എപോഴാണ് മയങ്ങി പോയത് എന്ന് പോലും അറിയില്ല.
ദിവസങ്ങള്‍ കയിഴുന്തോറും ബന്ധുക്കളും കുടുംബക്കാരും പോയി തുടങ്ങി ,ഉമ്മ സ്വന്തം വീട്ടിലേക്ക്‌ ചെല്ലാന്‍ കുറെ നിര്‍ബന്ധിച്ചു എല്ലാവരോടും  അവര്‍ ഒന്ന് തന്നെ പറഞ്ഞു .ഞാന്‍ വരുന്നില്ല പിന്നെ നീ എങ്ങിനെ ഒറ്റക്ക്  ഇവിടെ എത്ര കാലം താമസിക്കും  മോളെ. അവര്‍ക്ക് മറുപടി ഒന്നും പറയാന്‍ പറ്റിയില്ല .
"തന്‍റെ പ്രാണന്‍റെ ആത്മാവ് നിറഞ്ഞു നില്‍ക്കുന്ന ഈ വീട് വിട്ട് ഞാന്‍ എവ്ടെയും വരുന്നില്ല". മനസ്സില്‍ പറഞ്ഞു  ഫാത്തിമ കുട്ടി എന്ന ഇക്കയുടെ നീട്ടി വിളി കേള്‍ക്കുന്നുണ്ടോഉമ്മറത്തേക്ക് ഓടി ചൊല്ലുമ്പോള്‍ നിരാശയോടെ മടങ്ങി വന്നു അല്‍പം തളര്‍ന്നിരിക്കും.
കുറെ നല്ല ഓര്‍മ്മകള്‍ മാത്രം നല്‍കി എന്തിനു തനിച്ചാക്കി .എന്ന് പലപ്പോഴും അവര്‍ സ്വയം ചോദിക്കും .കുടുംബക്കാരുടെ സന്ദര്‍ശനം കുറഞ്ഞു തുടങ്ങി .അവര്‍ക്കെല്ലാം വേണ്ടത്‌ ജീവിച്ചിരിന്ന ഇക്കയുടെ പണവും സഹായവുമായിരുന്നു .ഒരു കണക്കില്‍ അവരുടെ സന്ദര്‍ശനം ഇല്ലാത്തതാണ് നല്ലത്.പറ്റ് കടയില്‍ കണക്ക് വര്‍ധിച്ചുവരുന്നത് അറിഞ്ഞില്ല നാലു മാസം കയിയുന്നതിനു മുന്‍പ് തന്നെ മറ്റൊരു ഭര്‍ത്താവിനെ കണ്ടെത്താന്‍ ഉമ്മയുടെയും കാരണവരുടെയും ചര്‍ച്ച തുടങ്ങി .പക്ഷെ  ഫാത്തിമ കുട്ടിയുടെ മനസ്സ് കണ്ടെത്താന്‍ ആര്‍ക്കും കയിഞ്ഞില്ല .അവര്‍ക്ക് മറ്റൊരു ജീവിതത്തെ പറ്റി ചിന്തിക്കാന്‍  പോലുമുള്ള ശക്തിയില്ലായിരുന്നു.സന്ധ്യ മയങ്ങുബോള്‍ അടുത്ത വീട്ടിലെ നസീമും  കൊച്ചു പെങ്ങളും  പുസ്തക സഞ്ചിയുമായി അമ്മയീ ..എന്ന് നിട്ടി വിളിക്കും അവര്‍ക്ക് പാഠങ്ങള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ മനസ്സിലെ ഭാരങ്ങള്‍ക്ക് അല്‍പ്പം ശാന്തി ലഭിക്കും .ഫാത്തിമ കുട്ടി ഓന്‍റെ  പണി നിനക്ക് കിട്ടോന്ന് നോക്കി കൂടേ നസീമിന്‍റെ ഉമ്മാമ കാലത്ത്‌ വന്നു ചോദിച്ചു 

.എനിക്ക് അതിനുള്ള  പഠിപ്പില്ല  .ഉമ്മാമ...എങ്കില്‍ പിന്നെ നിനക്ക് ഇവിടെ തന്നെ ചെറിയ കുട്ടികളുടെ  ഒരു നഴ്സറി തുടങ്ങി കൂടെ മോളെ ..ഉമ്മാമയുടെ  വാക്കുകള്‍ ഫാത്തിമയുടെ മനസ്സില്‍ പുതിയ വിത്തുകള്‍ പാകി ..പിറ്റെ ദിവസം  മുതല്‍ അവര്‍ അടുത്ത  വീടുകള്‍  കയറിയിറങ്ങി  എല്ലാവരോടും  വിവരം പറഞ്ഞു എല്ലാവര്‍ക്കും വളരെ സന്തോഷമായി .
സ്കൂളില്‍ പോയി തുടങ്ങാത്ത കുട്ടികളെയും കൂട്ടി ഉമ്മമാര്‍  കാലത്തും വൈയികിട്ടും  ഫാത്തിമ കുട്ടിയുടെ വീട്ടിലെത്തി സാരിയുടുത്ത്‌  കണ്ണടയും ധരിച്ച് കുട്ടികള്‍ക്കിടയിലിരിക്കുന്ന ഫാത്തിമ  കുട്ടിയെ നോക്കി അവര്‍ യാത്ര പറഞ്ഞു .ഫാത്തിമ ടീച്ചറെ ഞങ്ങള്‍ വരട്ടെ ...


NB: 1988 -ല്‍ എഴുതി 2010-ല്‍ കുറ്റ്യാടി മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി ഖത്തര്‍ സില്‍വര്‍ ജൂബിലി സോവനീറില്‍ പ്രസിദ്ധീകരിച്ചത്. 

Tuesday, September 4, 2012

കവിത

സത്യമോ മിഥ്യയോ

നീയൊരു സത്യമോ മിഥ്യയോ 
അറിയില്ലെനിക്കിന്നുമാ സത്യം  
നിത്യവും തെളിയുന്നു മായുന്നു
നിറയുന്നെന് ദിനമലരികള്‍ ‍

ഇന്നലെ ചുറ്റുമിരുട്ടായിരുന്നു
നെഞ്ചില്‍ നെരിപ്പോട് കത്തുമ്പോഴും
ഏകാന്തതയുടെ നോവിലോ ഞാന്‍
മൗന വാത്മീകത്തിലായിരുന്നു

ഇന്നോ നീയെന്‍റെ ഉള്‍പ്പുളകം
പേരിടാനാവാത്ത നവ്യഭാവം
ആഴികള്‍ക്കപ്പുറം   സൂര്യോദയം  
അംബരത്തേരിലെ ചന്ദ്രബിംബം

മനസ്സിലൊരു മഞ്ഞണിക്കാലമായി
മറയത്തിരുന്നു പൊലിക്കയോ  നീ  
ഒരു വേള വന്നൊന്നു തഴുകുമോ നീ
പനിനീരു പോലൊന്നു വിടരട്ടെ ഞാന്‍

കാതോരമന്നു ഞാന്‍ ചൊല്ലിയേനെ
കമനീയ കവിതകള്‍ കാമനകള്‍
കിളിവാതില്‍ മെല്ലെ തുറന്നു വെച്ചൂ
c

Tuesday, August 28, 2012

എല്ലാ വര്‍ക്കും എന്‍റെ ഓണാശംസകള്‍ ..


പൂവേ പോലി ....


ഐശര്യത്തിന്‍റെയും സമ്പല്‍ സമൃതി  യുടെയും   സഹോദരിയതിന്‍റെയും  പ്രതീകമായ ഓണം ആഘോഷിക്കുകയാണ്  നമുക്ക് മനുഷ്യര്‍ ഏല്ലാം ഒരു പോലെയുള്ളതാണെന്  പറഞ്ഞു തന്ന മാവേലി രാജാവ്‌ ഭരിച്ച മലയാള നാട് വാമന്‍ വന്നു മൂന്നടി മണ്ണ് ചോദിച്ചപ്പോള്‍  അത് കൊടുക്കാന്‍ ഭൂമിയും ആകാശവും മതി ആകാതെ തന്‍റെ തല കാണിച്ചു തല ചവിട്ടി പാതാളത്തില്‍ താഴ്ത്തി . അതിനു മുന്‍പ് മാവേലി രാജാവ്‌ വാമനോട്  അനുവാതം വാങ്ങി വര്‍ഷത്തില്‍ ഒരു തവണ തന്‍റെ പ്രജകളെ കാണാന്‍ വേണ്ടി  കേരളത്തlല്‍ വന്നു പോകാന്‍ ..ആ ഒരു ദിവസമാണ്  നമ്മള്‍ ഓണം ആഘോഷിക്കുനത് നമുക്ക് എവിടെ കാണാന്‍ പറ്റും സഹോദര്യ തമ്മില്‍ കൊല ചെയ്തും കൊലക്ക് കൊടുത്തും ജീവിക്കുന്ന നാടായി മാറിയിരിക്കുകയല്ലേ .


എന്‍റെ ചെറുപ്പത്തില്‍ പൂ പറിക്കാനും അത് കൂട്ടുകാരിയെ എല്‍പിക്കാനും  എന്തൊരു ഉത്സഹ മായിരുന്നു   ..വീട്ടിലും പാടത്തും ഉള്ള പൂവുകള്‍  ഇരുത്ത് വൈയ്കിട്ടു  ഒരു ഇലയില്‍ വയ്ക്കും  രാവിലെ സ്കൂളില്‍ പോകുമ്പോള്‍ കൂടുകാരി ജയ്സ്രിക്ക് കൊണ്ട് കൊടുക്കാന്‍.. ഞങളടെ നാട്ടില്‍ അന്ന് മുസ്ലിം വീടുകളില്‍ പൂകളം ഇടാറില്ല ..അത് കൊണ്ട് തന്നെ എനിക്ക് പൂകളം ഇടാന്‍ പറ്റാറില്ല .എന്നാലും കളിക്കുമ്പോള്‍ വീടിന്‍റെ പിന്‍ വശത്തുള്ള  മുറ്റത്ത്  ഞങള്‍ പൂവിടും  അന്ന് എനിക്ക് പൂ തികയാതെ വന്നു അപ്പോളതാ നല്ല ഉണ്ട മുളകിന്‍റെ പൂക്കള്‍ ഭംഗിയില്‍ വിടര്‍ന്നു നില്‍ക്കുന്നു ..മുഴുവനും പറിച്ചു തുംബപൂവിനും കാക്ക പൂവിന്‍റെയും  ചെട്ടി പൂവിന്‍റെയും  ഇടയില്‍ സ്ഥാനം പിടിച്ചപ്പോള്‍ എന്തൊരു ഭംഗി .നടുവില്‍ കൃഷ്ണമുടി പൂവും വച്ചപ്പോള്‍  പൂക്കളത്തിനു ഒന്നും കൂടി ഭംഗി ആ യീ ..ഞാനും അനുജത്തിയും കൂടുകരികളും മണ്ണിന്‍ ചിരട്ടയില്‍  കറിയും ചോറും വയ്ക്കുകയാണ്  അപ്പോള്‍ ആ വഴി വീട്ടിലെ ജോലികാരി ഉമ്മാന്‍റെ  വിശ്വസ്തയായ നഫീസത്ത വന്നു  ആ ന്യൂസ്‌ ഉമ്മന്‍റെ ചെവി  യില്‍ എത്താന്‍ സമയം വേണ്ടല്ലോ ..പോലീസ് മുറയില്‍ ചോദ്വിയവുമായി അതാ ഉമ്മ ..ആരുടെ പണിയാ ഈ പൂകളം ഇട്ടത്  ആരും ഒന്നും മിണ്ടിയില്ല  ഞാന്‍ പറഞ്ഞു ഞാന്‍ ഉപ്പനോട് ചോദിച്ചിട്ടുണ്ട് പൂകളം ഇട്ടോട്ടെ എന്ന് ..അപ്പോള്‍ ഉമ്മന്‍റെ   കയ്യില്‍ നിന്നും അടിയുടെ പോടീ പൂരം കണ്ണില്‍ പച്ചമുളക് പ്രയോഘവും ..പൂവിട്ടദിനല്ല ഉമ്മാ ന്‍റെ മുളക് പൂകള്‍ പരിച്ചതിനു  ഞാന്‍ എന്നെക്കാളും  വലിയ വായില്‍ കരഞ്ഞു .. ഉപ്പ വന്നപ്പോള്‍ ഉമ്മാനെ  ചീത്ത  പറയിക്കാന്‍ വേണ്ടി കുറെ അധികം കരഞ്ഞു  ...ഉപ്പ കാര്യം അറിഞ്ഞപ്പോള്‍  പറഞ്ഞു നമുക്ക് ഒരു ദിവസം  നഫീസാന്‍റെ കണ്ണിലും മുളക്‌ എഴുതണം ..ഉമ്മ മുളക്‌ തേച്ചത് അല്ല സംങ്കടംമായത് നഫീസ പറഞ്ഞു കൊടുത്തത് ..പിനീട് ഇതുവരെ ഞാന്‍  പൂകളം വീട്ടില്‍ ഇട്ടില്ല പൂക്കള്‍ ഇരുത്ത്  കൂട്ടുകാരികള്‍ക്ക് കൊടുക്കും ഇപ്പോള്‍ പൂവിരുക്കാന്‍ വയലോരവും കൈവരി തോടും, ഇല്ല കൃഷ്ണമുടി കാടുകളും ഇല്ല .

ഓണത്തിന് വീട്ടില്‍ ജോലി ചെയ്യുന്ന  അമുസ്ലിം ങ്ങള്‍ക്ക്  ഉടുക്കുന്ന തുണിയും തോളില്‍ ഇടുന്ന തോര്‍ത്ത്‌ മുണ്ടും വാങ്ങി വച്ചിടുണ്ടാകും  ...തേങ്ങാ ഇടുന്ന കണരേട്ടനും തൊടിയില്‍ കൊത്തുന്ന ആള്‍ക്കാര്‍ക്കും വേണ്ടി അവര്‍ ഓണത്തിന് തലേ ദിവസം വരും വരുമ്പോള്‍ കയ്യില്‍ അരിയും  തേങ്ങായും  ശര്‍ക്കരയും ചേര്‍ത്തുള്ള  വായ ഇലയില്‍ പൊതിഞ്ഞ  ഉണ്ട" വോ" എന്ത് രുചി ആയിരുന്നു അതിനു ...
പിന്നെ മൂത്താച്ചി യുടെ വീട്ടില്‍ ഓണ സദ്യയും സദ്യിയ കയിക്കാന്‍ ഞങള്‍ കുട്ടികളായ ഞാനും അനുജത്തിയും ഇഖ്‌ബാല്‍ക്കയും പോകും ..പോയാല്‍ അവിടെ ചാണകവും കരിയും ചേര്‍ത്ത മെഴുകിയ തറയില്‍ ഇരുന്ന് ഭക്ഷണം കായിച്ചു കയിഴുംബോഴ്ക്കും  വെളുത്ത തുടുത്ത തുടകളില്‍ കറുത്ത ചിത്രങ്ങള്‍ വര്ച്ചിടുണ്ടാകും അതുകണ്ട നാരാണി ഏടത്തി കഴുകി തരും  അവരുണ്ടാക്കുന്ന ആ സാമ്പാറും ഇഞ്ചി പുളിയും ഓലനും അവിയലും പച്ചടിയും പിന്നെ ചെറു പയര്‍ പായസം  വോ അത് ഇപ്പോഴും  നാക്കില്‍  വെള്ളമൂരാന്‍  അത് ഓര്‍ത്താല്‍ മതി  അത്രയ്ക്ക് കൈ  പുണ്ണിയം  ഉണ്ട് ആ കയികള്‍ക്ക് ...
വൈകിട്ട്‌ ഓണോഘോഷംയാത്ര  കാണാന്‍ വേണ്ടി ഞങള്‍ വീടിന്‍റെ പിന്നിലെ പാറ മുകളില്‍ കയറി നില്‍ക്കും  കാരണം അതിലെ റോഡിലൂടെ ഘോഷ യാത്ര പോകുക പൂ തളികകള്‍  എന്തിയ എന്‍റെ കൂട്ടുകാരികളും അവരുടെ കൂടെ പൂത്താലം മെടുത്തു കൊതിഉണ്ടെകിലും ഞാന്‍ കുറച്ചു അകലെ നിന്നും കാണുളൂ കാരണം അതില്‍ (ഓണ പൊട്ടന്‍ )വേഷം കെട്ടിയ ആളെ പേടിയാണ് എന്‍റെ കൂടെ പഠിക്കുന്ന രാജന്‍ ആണ് ആ കുഞ്ഞു ഓണ പൊട്ടന്‍ വേഷം കെട്ടിയ ആള്‍ എന്നറിയാം എന്നാലും എനിക്ക്  പേടിയ . . മണിയും കുലുക്കി ഓല കുടയും ചൂടി  വരുന്ന   അയാള്‍ വീട്ടില്‍ ഉപ്പാന്‍റെ  കയ്യില്‍ നിന്നും പണം വാങ്ങിക്കും ആ മണി അടി കേള്‍ക്കുംബോ ഴെക്കും ഞാന്‍ ഓടി ഒളിക്കും ..ആ ഘോഷ യാത്ര അവാസനിക്കുനത് കുറ്റിയാടി പുഴയോരത്താ ണ് ...പൂവേ പോലി ഈണത്തില്‍ പാടി അവരെല്ലാംപൂ  പുഴയില്‍ ഒഴുക്കും ...ഇന്നു  പൂ ഒഴുകാനുള്ള പുഴയോ തുംമ്പ പൂവോ കാക്ക പൂവോ പൂച്ച വാലോ ജെമന്തി  പൂവോ ചേറ്റിയോ കാണാന്‍ ഇല്ല ...പിന്നെവിടെ  പൂ വിളികള്‍ ..പൂ വേ പോലി പൂ വേ പോലി എന്ന ആര്‍പ്പ് വിളികള്‍ .. .


Sunday, August 19, 2012


ഓര്‍മ്മ യിലൊരു  പെരുന്നാള്‍ ബാല്യം

റമദാനില്‍ കിട്ടിയ തുണ്ടു നാണയങ്ങള്‍ ചേര്‍ത്തുവെച്ച്, പെരുന്നാളിന് അണിയാന്‍ വളയും മാലയും റിബണും മുടിപ്പിന്നും വാങ്ങിക്കും. പെരുന്നാളിന്റെ തലേ ദിവസം മാസപ്പിറവി   കാണാന്‍ അയലത്തെ പെരുംപാറ  പുറത്തു കയറി നില്ക്കുന്നവരുടെ കൂടത്തില്‍ ഞങ്ങളുമുണ്ടാകും. ഓരോ കുഞ്ഞു നക്ഷത്രങ്ങളെയും ചൂണ്ടി, ഇതാണോ പെരുന്നാള്‍ എന്നു കൗതുകം കൂറി അവരെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. അപ്പോള്‍ അടുക്കളയില്‍ ഉമ്മയും സഹായികളും കൂടി പെരുന്നാള്‍പ്പായസത്തിനു  വേണ്ട കടല തൊലി കളയുകയാവും. എങ്ങാനും അന്നു തന്നെ മാസപ്പിറവി കണ്ടാലോ!  പായസത്തിലിടാന്‍  നല്ല നേന്ത്രപ്പഴം കിട്ടിയില്ലെന്ന്, സാധനങ്ങള്‍ക്കായി അങ്ങാടിയില്‍ പോകുന്ന മൊയ്തുക്ക ഉമ്മയോട് പറയും.  നീ സൂക്ഷിച്ചു നോക്കി വാങ്ങിക്കാത്തതല്ലേ എന്നു ഉമ്മയുടെ തിരിച്ചുള്ള ശകാരം.  ഇതിനിടയില്‍ പായസപ്പിടി ഉരുട്ടിയുണ്ടാക്കുവാന്‍ ഞങ്ങള്‍ കുട്ടികളും ഒപ്പം കൂടും. ആ പായസത്തിന്റെ പങ്ക് അയല്‍ വീടുകളിലൊക്കെ ഞങ്ങളാണ് എത്തിക്കുക. വേലികളില്ലാത്ത അന്നത്തെ അയല്‍പക്കങ്ങളില്‍ പായസമധുരം സ്നേഹപ്പാലാഴി തീര്‍ക്കുന്നത് ഞങ്ങള്‍ അനുഭവിച്ചവരാണ്.

മയിലാഞ്ചിയിലകള്‍ അലക്കുകല്ലില്‍ വെച്ചരച്ചു, കൈവെള്ളയില്‍ പുളിയിലപ്പുറത്തു തേച്ചുപിടിപ്പിക്കും. നഖങ്ങളില്‍ മയിലാഞ്ചിയിടും. മയിലാഞ്ചിച്ചോപ്പ് കാണാനുള്ള തിടുക്കം കൊണ്ട്, സമയമെത്തും മുമ്പേ തന്നെ കഴുകും, നിരാശപ്പെടും. പുത്തനുടുപ്പ്‌ ഇട്ടും അഴിച്ചും പിന്നെയുമിട്ടും ഭംഗി നോക്കും. അതിന്‍റെ മണം പിടിക്കും. രണ്ട് പെരുന്നാളുകള്‍ക്കും പിന്നെ സ്കൂള്‍ പൂട്ടിത്തുറക്കുമ്പോഴുമാണ് അക്കാലം പുത്തനുടുപ്പുകള്‍ കിട്ടുക. ഇപ്പോഴത്തെ ഭാഗ്യശാലികളായ  കുട്ടികള്‍ക്ക് ആ അര്‍ത്ഥത്തില്‍  ഇന്നിപ്പോള്‍ എന്നും പെരുന്നാളാണ്. ഞങ്ങള്‍ക്കന്നു ഉപ്പ നാദാപുരത്ത് നിന്ന്  'ഫോറിന്‍ കുപ്പായ'വും പാവാടയും റമദാന്‍ തുടങ്ങുന്നതിനു മുന്പേ വാങ്ങിച്ചു തുന്നിക്കാന്‍ കൊടുക്കും. ഗള്‍ഫ്‌ തുണിത്തരങ്ങള്‍ കിട്ടുന്നത് നാദാപുരത്തായിരുന്നു അന്നൊക്കെ. പെരുന്നാള്‍ ഒത്തു കൂടലിന്‍റെ ദിനമായിരുന്നു. അടുത്ത കുടുംബവീടുകളിലും അയല്‍പക്കങ്ങളിലും സ്നേഹസന്ദര്‍ശനം.. പരസ്പരം സന്തോഷം പങ്കിടല്‍.. അവിടുത്തെ കുട്ടികളോട് സ്വന്തം തട്ടത്തിന്റെയും ഉടുപ്പിന്റെയും മേനി പറച്ചില്‍  ഉമ്മമാരുടെ വിഷയം.

പെരുന്നാളിന് മാത്രമുണ്ടാക്കുന്ന തേങ്ങാച്ചോറിന്റെ   സ്വാദ് ഇന്നും നാവിലുണ്ട്. വെന്ത പച്ചത്തേങ്ങയുടെ വേറിട്ട മണം പൊലിപ്പിക്കുന്ന നെയ്ച്ചോറും തേങ്ങാച്ചോറും  ഇപ്പോഴും കൊതിപ്പിക്കുന്നു. വീട്ടില്‍ തന്നെയുണ്ടാക്കുന്ന പശുവിന്‍ നെയ്യാണ് നെയ്ചോറിനു ഉപയോഗിക്കുക. തേങ്ങാ വെന്തു കിട്ടുന്ന 'കക്കന്‍' എന്ന ആ ഊറല്‍ തിന്നാന്‍ ഞങ്ങള്‍ മത്സരിക്കും.

വിശേഷിച്ചും നാട്ടിലെ ഈ മഴക്കാലത്തെ പെരുന്നാള്‍ എന്‍റെ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നത് നനുത്ത, കുസൃതിയാര്‍ന്ന കുറെ അനുഭവങ്ങളാണ്. വഴുക്കലുള്ള പാറയിലെ അള്ളിക്കയറ്റം.. പൊത്തോന്നുള്ള വീഴ്ച.. വയല്‍ വരമ്പിലൂടെ എളാപ്പയുടെ വീടെത്താനുള്ള ഓട്ടം.. വീണും കൂടെയുള്ളവരെ വീഴ്ത്തിയും വെള്ളം തെറിപ്പിച്ചുള്ള പാച്ചില്‍.. പാവം കൂട്ടുകാരി റംലയെ എത്രവട്ടം ഞാന്‍ തള്ളിയിട്ടിരിക്കുന്നു! ഉപ്പയുടെ പെങ്ങളുടെ വീട്ടിലേക്കുള്ള കൊച്ചു കമ്പിപ്പാലത്തില്‍   ഞാന്‍ പേടിച്ചു പേടിച്ചു പതിയെ കയറുമ്പോള്‍ മറ്റേ അറ്റത്തു നിന്ന് ഇക്ക പാലം കുലുക്കുന്നത്.. ഓരോ ചുവടും സൂക്ഷിച്ചു ഒരുവിധം മറുകര പറ്റുന്നത്.. എരുമച്ചാണകം  ചവിട്ടാതിരിക്കാന്‍ ആഞ്ഞു ചാടിയപ്പോള്‍ അതില്‍ തന്നെ ഉരുണ്ടു വീണത്‌.. ചെറുതോണിയിലെ യാത്രക്കിടയില്‍ ചെറിയ ഇക്ക വെള്ളം തെറിപ്പിക്കാന്‍ നോക്കും. അന്ന് എന്നെക്കാളും വികൃതിയായിരുന്ന അവന്‍ ഇപ്പോള്‍ പഞ്ചപാവം! വൈയികിട്ടു ഇക്കമാരുടെ സൈക്കിള്‍ ചവിട്ടാന്‍ ഞാനും കൂടും. പഞ്ഞി മിട്ടായി വാങ്ങി പാവാട കീശയിലിട്ടു അതലിഞ്ഞില്ലാതെ ആയി പോയതും.. അങ്ങിനെ ഒരു പാട് സന്തോഷത്തിനും ആഹ്ലാദത്തിനും വഴിയൊരുക്കിയ പെരുന്നാളുകള്‍! ഇങ്ങിനി വരാത്തവണ്ണം അകന്നു പോയ നല്ല നാളുകള്‍.. ആ ഓര്‍മ്മകള്‍ക്ക് പായസ മധുരം..!Wednesday, August 15, 2012
ഓര്‍മ്മ പിച്ച വച്ചു നടന്നല്ലോ നമ്മളാ
പച്ച വിതാനിച്ച വയലോരങ്ങളില്‍
പച്ച ഈര്‍ക്കിലിനാല്‍ കുത്തിനോവിക്കും
നീ തവള കൂട്ടങ്ങളെ

കള പറിച്ചിടും മുതുക്കിച്ചീരുവിന്‍
തലക്കുട തട്ടിത്തെറിപ്പിച്ചോടിയും
തളിര്‍ത്തുമ്പപ്പൂവിറുത്തു മുത്തിയും
തുടിപ്പൂ ഞാന്‍ മെല്ലെ തുടുക്കുമോര്‍മ്മയില്‍

കൊട്ടടക്ക പേറും മാകൂല്‍  കണ്ണനേ *
വേര്‍പെടുത്താന്‍ ശ്രമിക്കും ഉണ്ണിയെ
വള്ളി നിക്കറില്‍ വിരല്‍ കുരുക്കിയാ
വഴുവഴുപ്പാറമേല്‍ വീഴ്ത്തി സാരസം

ആരെടാ" യെന്നോരുഗ്ര ഗര്‍ജ്ജനം
അച്ഛനില്‍ നിന്നുമുയര്‍ന്നു കേള്‍ക്കവേ
അറിയാത്തെറ്റിന്റെ ഭരമെന്നിലായ്
അതിവേഗം നീ മറഞ്ഞതോര്ക്കുന്നോ

സമുദ്രസീമകള്‍ ചുവന്നുമിരുട്ടിയും പിന്നെ
മറഞ്ഞു പോകയായ്‌ കുരുന്നു കാലങ്ങള്‍
ശങ്കരന്‍ മാഷുടെ ക്ലാസ്സില്‍നിന്നെന്റെ കൂട്ടുകാരിയെ
ശങ്കകൂടാതെ കൂട്ടിയോടി നീ പോയ്‌ മറഞ്ഞല്ലോ

തുളുംബി നില്‍ക്കും നീല മിഴിയാലെന്നെ നൊക്കി
കള്ളചിരിയാലേന്നെ മ്മമത് എന്നെ തോണ്ടി
നിന്‍റെ വെള്ള പാവാടയിലെ കുങ്കുമ വര്‍ണ്ണങ്ങള്‍ എന്നെ കാണിച്ചു
വീണ്ടും ഞങള്‍  കസേര*  ബിന്ദുക്കളെ പറ്റി പഠിച്ച

നിന്‍റെ പുസ്തക കെട്ടിന്‍ 
എന്നിലെ ഭാരങ്ങള്‍ കുറഞ്ഞു
പിന്നിലായ്‌ പിന്നിയ മുഡി ഇഴകള്‍
മുന്നിലായ്  വിരിച്ചിട്ടതും ഞാനറിഞ്ഞില്ല

നിന്‍ മുഖം ഓര്‍ക്കുമ്പോള്‍
എന്നിലെ പടു  പ്രായം
വന്നത് അറിയാതെ ഞാന്‍
ലജ്ജ്ല്യില്‍  മുഖം താഴ്ത്തുന്നു.


*********************************************************

NB.
* മാകൂല്‍ ക്കണ്ണന്‍-    -(* (ഒരു ചെറിയ ചുവന്ന ജീവി 
* കസേര ബിന്ദു - സയന്‍സ് ക്ലാസ്സിലെ ഒരു പാഠം