എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Thursday, September 27, 2012വാല്‍ കണ്ണ് 
ഓടികൊണ്ടിരിക്കുന്ന വണ്ടിയില്‍ നിന്നും കൊച്ചു മോള്‍ ഇടക്ക് തന്‍റെ കയ്യിലെ ട്ടാബില്‍ നിന്നും കണ്ണെടുത്തു പുറത്തു നോക്കി   ചോദിച്ചു കൊണ്ടിരുന്നു  "വാട്ടീസ് ദിസ്‌ "ഗ്രാന്മാ " വാട്ടീസ് ദാറ്റ്‌ " പ്രകൃതി സുന്ദരമായ ഈ മലകളും അരുവികളുമെല്ലാം ആ കൊച്ചു മനസ്സില്‍ കൌതുകമുണര്‍ത്തി .എത്തിയോ ?എന്ന് മോള്‍ അവളുടെ ഭര്‍ത്താവിനോട് ചോദിച്ചു .ഇല്ല ഇനിയും രണ്ടു കിലോമീറ്റര്‍ കൂടി ദൂരം ഉണ്ട് വല്ലപ്പോഴും കിട്ടുന്ന അവധിദിനത്തിലാണ് ഈ മനോഹരമായ ഗ്രാമഭംഗി ആസ്സ്വധിക്കാന്‍ കയിഴുക .നീണ്ട മുപ്പതു വര്‍ഷത്തെ സൈകത ഭൂമിയിലെ ജീവിതത്തിനിടക്ക് രണ്ടു തലമുറകള്‍ കാണാനുള്ള ഭാഗ്യം .എങ്കിലും എന്‍റെ മനസ്സെപോഴും തുള്ളിചാടുന്ന ഈ അരുവിയും അത് എത്തിചേരുന്ന പുഴയും ,വീണമീട്ടുന്ന  ഈ മുളങ്കാടുകളും ചില ചില്‍ ചിലക്കുന്ന കുരുവിയും ,അടുത്തെവിടെയോ മുക്രയിടുന്ന പശു കിടാവും ,അതിന്‍റെ പിന്നാലെ ഓടുന്ന മണികുട്ടനും എല്ലാം,ഒരു ടി.വി .സ്ക്രീനില്‍ എന്നപോലെ മിന്നിമറയും .ഞങ്ങളുടെ കുറെകാലങ്ങളായുള്ളസ്വപ്നം മായിരുന്നു"  'ഹൈറേഞ്ചില്‍ ഒരുകൃഷി" സ്ഥലം വാങ്ങികുക എന്നത് അതിപ്പോള്‍ സഫലമായീ..
കൊച്ചുമോള്‍ തന്‍റെ മടിയില്‍നിന്നും ചാടി ഇറങ്ങിയപ്പോഴാണ് മനസ്സിലാകുന്നത് വണ്ടി ഗെയിറ്റ് കടന്നു മുറ്റത്തെത്തി ."ഹായ്" പഴമയുടെ കലവിരുതോടെ ഉള്ള ഒരു പുത്തന്‍ ബംഗ്ലാവ് ".അതിനോടുചേര്‍ന്ന് നിണ്ടു കിടക്കുന്ന റബ്ബര്‍ തോട്ടം ഇടയില്‍ വാഴയും ഇഞ്ചിയും കൃഷി ചെയ്തിട്ടുണ്ട്‌ .വണ്ടിയുടെ ശബ്ദം കേട്ടത്‌ കൊണ്ടാവണം  പ്രായം ചെന്ന സ്ത്രീവാതില്‍ തുറന്ന്‌ പുറത്തേക്ക് വന്നു ഞങ്ങളെ മനസ്സിലായത് കൊണ്ടാവാം.തന്‍റെ തോളത്തുള്ള തോര്‍ത്ത്‌ കൊണ്ടു പോടിയിലെങ്കിലും, കസേരകള്‍ ഒന്നും കൂടി തുടച്ചു തൃപ്തി വരുത്തി.ഇരിക്കാന്‍പറഞ്ഞു. 

മകന്‍ഇപ്പോള്‍വരുംഅവനിപോഴെറങ്ങയതേഉള്ളുമുതലാളിയുടെകൂടെഅതികംതാമസിയാതെ അഞ്ചു ഗ്ലാസ്‌  ഇളനീര്‍ വെള്ളവുമായി വന്നു .ഇളനീരില്‍ യാത്രാ ക്ഷീണം മാറി അവരുടെ നിര്‍ബന്ധത്തില്‍ ഓരോ ഗ്ലാസ്‌ കൂടി കുടിച്ചു അപ്പോഴേക്കും അവരുടെ മകന്‍ ദൂരെ നിന്നുംവരുന്നത് കണ്ടു .

അടുത്തെത്തി ഞങ്ങളെ കണ്ടപ്പോള്‍ അത്ഭുതത്തോടെ ചോദിച്ചു "ഇതാരാ  ആലീസ്‌ ആയിരുന്നോ "? ഈ ബംഗ്ലാവ്  വാങ്ങിച്ച ദുബായിക്കാര്‍ .മുതലാളി പറഞ്ഞത് ഏതോ ഒരു ദുബായിപാര്‍ട്ടി വാങ്ങിച്ചു എന്ന് മാത്രം .ഇപ്പോള്‍ ഞങ്ങള്‍ സംസരിചിട്ടെ ഉള്ളു അവര്‍ വന്നാല്‍ ഞാനും അമ്മയും എവിടെ പോകും എന്ന് ."ഛെ ഛെ " ഞാന്‍  ഇതു വരെ മണികുട്ടനെ പറ്റി ഓര്‍ത്തില്ല ".ഓര്‍ത്തില്ല എന്നതല്ല ഓര്‍ക്കാന്‍ സമയം കിട്ടിയില്ല .

'ആലീസ്‌ തന്‍റെ കണ്ണട എടുത്തു കണ്‍തടം മെല്ലെ തടവി ആ പാട് ഇപ്പോഴുംമുണ്ടോ'? ആ പാട് കാണുബോഴെങ്കിലും ഞാന്‍ ഓര്‍ക്കണമായിരുന്നു "ശേ"ഞാന്‍ എന്നെ പറ്റി തന്നെ ലജ്ജ തോന്നുന്നു .അപ്പച്ചന് മാറി വരുന്ന ജോലിയില്‍ പല മുഖങ്ങളും കണ്ടു മുട്ടിയിട്ടുണ്ടെങ്കിലും മണികുട്ടനെയും നാണിചേച്ചിയെയും ഓര്‍ക്കണമായിരുന്നു .'സ്കൂള്‍ പഠിക്കുന്ന കാലത്ത് ഞാനും അവനും അവന്‍റെ അനുജത്തിയും  ഒരുമിച്ചുപോകുന്നതും വരുന്നതുമെല്ലാം .വൈകിട്ട് കളിയും പിണക്കവും  ഓര്‍ക്കുമ്പോള്‍ തന്നെ കുളിര്‍ പെയ്യുന്ന കളങ്കമില്ലാത്ത സ്നേഹത്തിന്‍റെ കുട്ടി കാലം .


മഴകാലമായാല്‍ നീണ്ട കമ്പിപാലം കടക്കാന്‍ മണികുട്ടന്‍ ആയിരുന്നു സഹായം .ഒരു ദിവസം വൈകിട്ട് കളിയില്‍ ചെങ്കല്ലു പൊടിച്ചു മേക്കപ്പിട്ടും, കരിക്കിന്‍ കാമ്പ് ചവച്ചു ചുണ്ട് സുവപ്പിച്ചും കണ്ണെഴുതാന്‍ പപ്പയുടെ കറുത്ത മഷിഎടുക്കും.അലെങ്കില്‍ ചട്ടിയുടെ കരിഉപയോഗിക്കും .ഒരു ദിവസം ഈ രണ്ടു കാര്യങ്ങളും സാതിച്ചില്ല  പിന്നീട് എന്ത് ചെയ്യും അപ്പോഴതാ മണികുട്ടന്‍റെ കുഞ്ഞു തലയില്‍ ഒരു വലിയ ലഡു പൊട്ടിയത് .അടുത്ത് പൊട്ടി വീണ ചെരിന്‍ മരത്തിന്‍റെ കറ എടുക്കാം .അതെടുത്ത് എന്‍റെ കണ്ണില്‍മുകളില്‍ പുരട്ടി എന്നിട്ട് അവന്‍ പറഞ്ഞു  എന്‍റെ ഉണ്ട കണ്ണിക്ക് ഈ വാല്‍ കണ്ണും കൂടി ആയപ്പോള്‍ " നല്ല ഭംഗിയുണ്ട് കഥ പറയുന്ന കണ്ണുകള്‍ക്ക്‌ ".എന്‍റെ കണ്‍തടങ്ങള്‍ ചീര്‍ത്ത്  കളി കയിഴുബെഴെക്കും ആകെ നീറിതടിച്ചു വന്നു നീറ്റല്‍ കാരണം ഞാന്‍ശബ്ദത്തില്‍ കരഞ്ഞു "മണികുട്ടന്‍ സാരമില്ല "എന്ന് പറഞ്ഞു എന്‍റെ കയ്യില്‍ പിടിച്ചു  ഞാന്‍ കഴുകി തരാംമെന്നു പറഞ്ഞു "വേണ്ട "എന്നും പറഞ്ഞുഞാന്‍ കൈതട്ടിമാറ്റിയപ്പോള്‍ എന്‍റെ കയ്യിലെ മഞ്ഞ കുപ്പിവളകള്‍ പൊട്ടി താഴെ വീണു.അവന്‍റെ അച്ഛന്‍ ചട്ടി കച്ചോടം ചെയ്യാന്‍ നാടുകള്‍ ചുറ്റി വരുമ്പോള്‍ എനിക്കും മിന്നുവിന്നും വേണ്ടി കുപ്പിവളകള്‍ കൊണ്ട് തരും ആ കുപ്പി വള.എന്നാലും പൊട്ടിയ വളകള്‍കണ്ടപ്പോള്‍ ചീര്‍ത്ത കണ്ണില്‍ നിന്നും കണ്ണീര്‍ മഴ ഒഴുകി.

"മമ്മീ നമുക്ക് തോട്ടം മുഴുവനും കാണാം മക്കള്‍ പോയി വയോ?"പ്രവാസിയുടെ സമ്പത്തായ പ്രഷറും ,കൂടെ കുടുംബ സ്വത്തായ ശ്വാസം മുട്ടലും, എല്ലാം എനിക്ക് ദാനമായി കിട്ടിയത് കൊണ്ട് അതികം മുകളിലോട്ട് കയറാനും പറ്റില്ല ".അവര്‍ പോകുന്നത് നോക്കി നിന്നു.


"മണികുട്ടന്‍ ഒന്ന് തടിവച്ചുവോ? ഹേയ് ഇല്ല " എനിക്ക് തോന്നിയതാവം , തലയിലെ കറുത്ത കരിവണ്ടിന്‍കൂട്ടത്തില്‍ മുല്ലമൊട്ടുകള്‍ വിതറിയോ? നെറ്റിതടം നല്ല വീതി വച്ചു ആ കറുത്തമുഖത്തിന്‌ ചേരുന്ന കട്ടിമീശയും വന്നു.മീശയ്ക്കു താഴെയുള്ള റ്റ്യൂബ്ലൈറ്റിനു  വിടവ് വന്നുവോ? .ആലീസ്‌ തന്‍റെ ഹെന്ന യില്‍ വെള്ളി നിരകള്‍ മറച്ച ചെമ്പിച്ച  മുടിയില്‍ മെല്ലെ തലോടി .തന്‍റെ സ്വര്‍ണ്ണത്തില്‍ കെട്ടിയ പല്ലുകള്‍ക്ക് ഇളക്കം തട്ടിയോ?എന്ന് ഉറപ്പു വരുത്തി .മണികുട്ടന്‍ അതികം വൈകാതെ തന്നെ തിരിച്ചു വന്നു .അലീസപ്പോള്‍ വീടിന്‍റെ ഉള്‍ഭാഗങ്ങള്‍ ചുറ്റി കാണുകയായിരുന്നു .മണികുട്ടനെ കണ്ടപ്പോള്‍ ." മണികുട്ടാ നിങ്ങള്‍ എപ്പോഴാണ്  ഇവിടെ വന്നത്"? .'ഒരു പതിനഞ്ചു വര്‍ഷം മുന്‍പ് വരെ അവിടെ തന്നെ ആയിരുന്നു '.ഞങ്ങള്‍ വീടിന്‍റെ അടുത്തായി  ബീവറേജ് വന്നു അപ്പോള്‍ അവിടെ നിന്നും തള്ളുന്ന കുപ്പികള്‍ കൊണ്ട് ഞങ്ങളുടെ തോടികള്‍ നിറഞ്ഞു,  അച്ഛനും മിന്നുവും മരിച്ചപ്പോള്‍ എല്ലാം വിറ്റ് ഇവിടെ അടുത്തായി ഒരു ഇരുപതു സെന്റ്‌ ഭൂമിയും കൊച്ചു കൂരയും വാങ്ങി .

"എന്ത് മിന്നുമരിചെന്നോ?"

അവള്‍ മരിച്ചതല്ല അവന്‍ അവളെ കൊന്നതാ അവളുടെ കെട്ടിയോന്‍.  അവിടെ നിന്നും കുടിക്കുന്ന ലഹരിയില്‍ വന്നു അവളുടെ മകളെ ഒരു ദിവസം പീച്ചി ചീന്തി അതിനു അവള്‍  അവളുടെയും മകളുടെയും ജീവന്‍ പകരം കൊടുത്തു ."നമ്മുടെ മിന്നു കുട്ടിയെ കൊന്ന   അവനെ നീ ഒന്നും ചെയ്തില്ലേ " അവനെ നമ്മള്‍ ചെയ്യുനതിനു മുന്‍പ് തന്നെ നിയമം കയ്യിലെടുത്തിരുന്നു .

മണികുട്ടന്‍റെ ഭാര്യയും മക്കളും " ഇല്ല "കല്ല്യാണംകയിച്ചില്ല " അതും പറഞ്ഞു മണികുട്ടന്‍ അകത്തെവിടെയോ പോയി .ഒരു ചെറിയ പൊതിയുമായി വന്നു ആലീസിന് കൊടുത്തു .അല്ല അമ്മയ്ക്ക് എന്നെ മനസ്സിലായോ?അയ്യോ "അത് മറന്നു പോയി നമ്മുടെ സംസാരത്തിന്‍റെ ഇടയില്‍ .' അമ്മേ ..അമ്മേ ' എന്നു വിളിച്ചു അടുക്കള ഭാഗത്തേക്ക് പോയി .

ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുന്ന തിരക്കിനിടയില്‍ " അയ്യോ എന്‍റെ ആലീസ്‌ മോളായിരുന്നോ?അമ്മ അവളുടെ ഇരു കവിളിലും നെറ്റിയിലും ഉപ്പ് കലര്‍ന്ന ഉമ്മകള്‍ കൊണ്ട് മൂടി .നിങ്ങളെ കുറിച്ച് നിന്‍റെ വള പോട്ടിനെ കുറിച്ച്  പറയാത്ത ദിവസങ്ങള്‍ എനിക്കും മകനും ഉണ്ടായിട്ടില്ല വിറക്കുന്ന കൈകള്‍ തന്‍റെ ശരീരത്തില്‍  തഴുകി അവര്‍ പറഞ്ഞു .ഇടക്ക്  വളപൊട്ടിന്‍റെ പൊതി അയിച്ചു നോക്കി മണി പറയും അമ്മേ ആലീസ്‌ ഇപ്പോഴും കുപ്പിവളകള്‍ ഇടാറുണ്ടാകുമോ .കണ്ണിന്നു ചുറ്റുമുല്ല ആ കറുത്ത പാടുകള്‍ അവിടെ കാണുമോ? "മോളെ " പിന്നീട്  ഒരു  കാര്യം നിങ്ങള്‍ അറിയാത്ത ഒരു വസ്തു നിങ്ങളുടെ പേരില്‍ ഉണ്ട് ഞങ്ങളുടെ മരണ ശേഷം നിന്‍റെയും ജോണികുട്ടിയുംമാണ് അതിന്‍റെ അവകാശികള്‍   ഇരുപത് സെന്റ്‌ ഭൂമിയും കൊച്ചു വീടും .

"ദൈവമേ " അവര്‍ മരണ ശേഷം അവരുടെ ഉള്ള സ്വത്തില്‍ എന്നെയും ചേര്‍ത്തിരിക്കുന്നു ഞാന്‍  ഒന്ന് ഓര്‍ക്കുക പോലും ചെയ്യാതെ ഓര്‍ത്തില്ല എന്ന് മാത്രമല്ല  എന്നെങ്കിലും വന്നാല്‍ ഒരു മിട്ടായി വാങ്ങിച്ചു അവരെ അനേഷിച്ചു കൊടുക്കാന്‍ പോലുംതയാറായില്ലമനസ്സ് പറഞ്ഞതുംമില്ല തിരക്കിനിടയില്‍  മനസ്സും രുഭൂമി പോലെ  ആയി പോയതാവാം  ...

മോള്‍ വേഗം ഇവിടെ താമസിക്കാനായി വരണം കേട്ടോ?നാണിഅമ്മ പറഞ്ഞു 

എനിക്ക് ഇഷ്ടംമുള്ള മാങ്ങാ ചമ്മന്തി ഊണ്‍ കയിക്കുമ്പോള്‍ ഉണ്ടാക്കാന്‍ മറന്നില്ല. മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ മുബുള്ള എന്‍റെ ഇഷ്ടം പോലെ മറക്കാതെ.  മൈയിലുകള്‍ താണ്ടി ടൌണില്‍ എത്തിയപ്പോള്‍ മോള്‍ ചോദിച്ചു അമ്മേ നമ്മള്‍ എന്നാണു അവിടെ താമസം തുടങ്ങുന്നത്  എന്‍റെ മാനസം അവിടെ തന്നെ കൂട് കെട്ടി താമസിക്കുകയാണ് എന്ന് പറയാം കൊതി തോനി....


****************************************************


വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തര്‍ കോറസ്സിന്‍റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹമായ..കഥ


ഇതു ഈ വഴി മുന്‍പ്‌ വന്നവര്‍ വായിചിരിക്കാം കുറച്ചു പോസ്റ്റുകള്‍ കാണുന്നില്ല അത് കൊണ്ട് വീണ്ടും ഇട്ടതാണ് എഴുതിയത് 2000-ല്‍

Friday, September 21, 2012

കുന്നിന്‍ ചെരുവിലെ നക്ഷത്രങ്ങള്‍കുന്നിന്‍ ചെരുവിലെ നക്ഷത്രങ്ങള്‍ 


ട്ടാക്സി യില്‍     പോകാമായിരുന്നു ,പക്ഷെ ആള്‍കാര്‍ തികയണമെങ്കില്‍  അര മണിക്കൂര്‍വരെ ഇനിയും കാത്തിരിക്കണം .അതിനു വയ്യ  ആ സമയം കൊണ്ടു വീട്ടിലെത്താം ഉഷ വീട്ടിലേക്കു നടക്കാന്‍ തീരുമാനിച്ചു .


വീട്ടില്‍ എത്തിയിട്ട്  ഒരു നൂറുകൂട്ടം ജോലികള്‍  ചെയ്തുതീര്‍ക്കാനുണ്ട് .കുറെ അകലെ നിന്നും വെള്ളം കൊണ്ടു വന്നു വേണം എല്ലാ കാര്യങ്ങളും ചെയ്യാന്‍ സമയം അഞ്ചു മണി കയിഞ്ഞു ,ഓണത്തിന്‍റെ തികയാത്തത് കൊണ്ട് കുറെ അധി കം സാദനങ്ങള്‍ തയ്ച്ചുകൊടുക്കാനുണ്ടായിരുന്നു .അതാണ് ഇത്രയും വൈകിയത്  സാധാരണ നാലു മണി കയിഞ്ഞ ഉടനെ വീട്ടിലേക്കു മടങ്ങാറാന്ണ്ആറു മണിയാകുംമ്പോഴേക്കും   വീട്ടു ജോലികള്‍  ഏതാണ്ട് കഴിയുന്നതാണ്.

രഘുവേട്ടന്‍ വരുംബെഴേക്കും അത്താഴം  വരെ റെഡിയായിരിക്കും .സന്ധ്യ കയിഞ്ഞാല്‍ അടുകളയില്‍ കയറരുത് എന്ന് രേഘുവേട്ടന്‍ പറയും  ഇത്ര ഉള്ളില്‍ ഓടി പോന്നു കുടിലു കെട്ടിയത്‌ ആരുടെയും ശ ല്ല്യ ഉണ്ടാവരുത് എന്ന്  വിചാരിച്ചിട്ട്  ചേട്ടന്‍ ഇടകിടക്ക് ഓര്‍മ്മപെടുത്തും .ഇരു വീട്ടുകാര്‍ക്കും ഇഷ്ടമില്ലെങ്കിലും ചേട്ടന്‍റെ സ്നേഹം എന്നും നില നിര്‍ത്തണമേ എന്ന പ്രാര്‍ത്ഥനയാണ് .രഘുവേട്ടനെ വെറുത്ത കുറെ കാലങ്ങള്‍ ഉണ്ടായിരുന്നു, വീട്ടിന്‍റെ മുന്നിലൂടെ പോകുംബോലുള്ള  നോട്ടവും .പിന്നീട് എപോഴാണ് ഞങ്ങള്‍ അടുത്തത്‌ .

അന്ന് ഒരു മഴയുള്ള ദിവസമായിരുന്നു വൈകുന്നേരം തിരക്ക്  പിടിച്ചാണ്‌ കടയില്‍ നിന്നും ഇറങ്ങിയത്‌ .വണ്ടി ഒന്നും വരുന്നില്ല . കാറ്റും മഴയും ശക്തിയായി  വരുന്നുണ്ട്‌ .പേടിച്ച് റോഡരികിലൂടെ വീട്ടിലേക്കു വലിച്ചു നടന്നു. വല്ല വണ്ടിയും വരുന്നുണ്ടോ? ഇടക്ക് തിരിഞ്ഞു നോക്കും ഇല്ല കുറച്ചു നടന്നപ്പോള്‍ ഒരു ലോറി പെട്ടന്ന് അടുത്ത് വന്ന് നിര്‍ത്തി ''.ഇതെന്താ  ഉഷേ മഴ കൊണ്ട് അസുഖം പിടിപ്പിക്കുക്യാണോ? ' തല ഉയര്‍ത്തി നോക്കി ,രഘുവാണ് എവിടെയോ ലോഡ് ഇറക്കിയുള്ള  വരവാണ് ,. " ഉഷ പോരുന്നോ? " ഞാന്‍ വീട്ടിലേക്കാണ് " രഘു വിളിച്ചു .അപ്പോള്‍ ഒന്നും മറുപടി  പറയാന്‍ കയിയാതെ ഒരു നിമിഷം നിന്നു.പെട്ടന്നായിരുന്നു ശക്തമായ മിന്നും ഇടിയും  പേടിച്ച് ഞെട്ടി .മനസ്സിലും ഇടിമുഴക്കമായിരുന്നു .ഒന്നുമ്മറിയാതെ  പകച്ചു നില്‍ക്കുമ്പോള്‍ രഘു വാതില്‍ തുറന്നു കൈ നീട്ടി പറഞ്ഞു ,""കയറിക്കോ"" കാലെത്തുകയില്ല രഘുവിന്‍റെ കയ്യില്‍ പിടിച്ചു കയറി ഇരുന്നു ..ശക്തമായ മഴയില്‍  റോഡ്‌ കാണുന്നില്ല വണ്ടി  മെല്ലെ മുന്നോട്ടു നീങ്ങി ,രണ്ടു പേരും ഒന്നും ഉരിയാടാതെ .വീടിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി രഘു പറഞ്ഞു "സൂക്ഷിച്ചു ഇറങ്ങിക്കോ ".ഒരു ചെരുപുഞ്ചിരിയില്‍  എല്ലാ നന്ദിയും ഒളിപ്പിച്ചു വീട്ടിലേക്കു ഓടി.. പിന്നീടുള്ള ദിവസങ്ങള്‍ കടക്കു മുന്നില്ലൂടെ ലോറി കടന്നുപോകുമ്പോള്‍  അറിയാതെ നോക്കും അത് പിന്നീട് വളര്‍ന്നു ഒരു ദിവസം വണ്ടി കണ്ടില്ലങ്കില്‍ ഉറക്കം വരാത്ത പരുവത്തിലായി .പുഞ്ചിരിയും കുശലന്യാഷണം പയ്യെ പയ്യെ  വളര്‍ന്നു .ഒടുവില്‍  വിവാഹം  ഇരുകുടുംബങ്ങളും എതിരായിരുന്നു .

റബ്ബര്‍ തോട്ടങ്ങളുടെ ഇടവഴിയിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോള്‍ ആതിയംമൊക്കെ ഭയങ്കര പേടി ആയിരുന്നു ഇപ്പോള്‍ അത് ശീലമായി .വീടിന്‍റെ അടുത്തൊന്നും മറ്റ് താമസക്കാര്‍ ഇല്ല തെക്ക് വശം മുഴുവനും വലിയ കാടാണ് .മറ്റു ഭാഗങ്ങള്‍ തളിര്‍ത്തു വരുന്ന കുറ്റികാടുകളും ഉണ്ട് .ഇതെല്ലാം  ഗെവെര്‍മെന്റ്റ്  വക പുറം പോക്ക് സ്ഥലങ്ങളാണ് രഘുവേട്ടന്‍ പറഞ്ഞു തന്നത് ഓര്‍ത്തു .ആ പുറം പോക്ക് ഭൂമിയിലാണ് അവരുടെ കുടില്‍ .കിടക്കാന്‍ ഒരു പായയും കുറച്ചു പാത്രങ്ങളുംമാണ് വീട്ടു ഉപകരണങ്ങള്‍...കൂടെ ജോലി എടുക്കുന്നവര്‍ വീട്ടില്‍ വരട്ടെയെന്നു ചോദികുമ്പോള്‍ അടുത്ത ആഴ്ചയെന്നു  പറഞ്ഞു ഒഴിഞ്ഞുമാറും ഇരിക്കാന്‍ കൂടി സ്തലമില്ലാത്ത ഇവിടെ ആരും വരരുതേയെനന്നാണ് പ്രാര്‍ത്ഥന .

സ്വന്തം ചേച്ചിയെ പോലെ ഉള്ള  മേരി ചേച്ചി  പോലും  വിവാഹം  കയിഞ്ഞതും വീടു മാറിയതും  അറിയിച്ചിട്ടില്ല. അടുത്ത ഞായറാഴ്ച്ച ര്ഘുവേട്ടനെയും  കൂട്ടി അവിടെ  വരെ പോകണം ,അവര്‍ക്ക് അത്ഭുതമാകേട്ടെ  സന്തോഷവും ആകും  വീടു  പറഞ്ഞു കൊടുത്താല്‍  പോലും ഈ കുന്നിന്‍ മുകളില്‍  എത്തിപെടാന്‍ മേരിച്ചേച്ചി യുടെ  ആരോഗ്യം അനുവദിക്കില്ല  എനിക്ക് തന്നെ ഈ കുന്ന്‍ കയറി കാല്‍ കഴ്ക്കുന്നു" ഈശ്വരാ" .ഇനിയും എത്ര കയറനുണ്ട് ഒന്ന് വീട്ടിലെത്താന്‍ ,ഒരു പത്തു മിനിട്ടെങ്കിലും ഇനിയും കയറണം  ഉഷ ചിന്തയില്‍  നിന്നുണര്‍ന്നു നടത്തത്തിന് ആക്കം കൂട്ടി..

കുടിലിന്‍റെ മുന്നിലെത്തി ചാരിവെച്ച ഓലവാതില്‍ നീക്കാനാരംബിച്ചപ്പോള്‍ ഒരു കടലാസ്‌ തുണ്ട് ,ദൈവമേ  ആരാണ് വന്നത് .രഘുവേട്ടന്‍  വരാന്‍ സമയം ആയില്ലല്ലോ ..?മറ്റാര്‍ക്കും ഇവിടെ അറിയില്ലല്ലോ ..എങ്കിലും അതെടുത്ത്‌ പെട്ടെന്ന്  തുറന്നു  മങ്ങിയ വെളിച്ചത്തില്‍  വായിച്ചു .." അനുജത്തി ഉഷക്ക് "മേരിചേച്ചി .നീ ഈ ലോകത്തിന്‍റെ  ഏതുകോണില്‍ പോയി ഒളിച്ചു താമസിച്ചാലും ഞാനവിടെ എത്തും .നിന്‍റെ വിവരങ്ങളറിഞ്ഞിട്ട് രണ്ടു മാസമായി .അതാണ്‌ നിന്നെതേടിയിറങ്ങിയത്.നിന്നെപറ്റി എല്ലാമറിഞ്ഞപ്പോള്‍ ഇവിടെ വന്ന് കാണാമെന്ന്  കരുതി നീ എന്നില്‍ നിന്നും ഒളിക്കാനാണോ ഈ കാട്ടുപന്നികളുടെ ഇടയില്‍ കുടിലുകെട്ടിയത്‌ .

"നിന്‍റെ കൊട്ടാരം എനിക്ക് ഇഷ്ട്ടപെട്ടു,ഒറ്റ വാതിലായത് കൊണ്ട്  അധികം ചുറ്റി കാണേണ്ടിവന്നില്ല .ഈ കൊട്ടാരം വിട്ടുപോകാന്‍ എനിക്ക് . എന്തിനാ പെണ്ണേ നീ ജോലി തേടി  നഗരത്തിലേക്ക് പോകുന്നത് ? ഈ മലമുകളിലെ നിന്‍റെ കൊട്ടാരമുറ്റത്ത്‌നിന്ന്കൊണ്ട് ആകാശത്തിലെ സ്വര്‍ഗ്ഗവാതില്‍  തുറക്കാന്‍ അത്ര  പ്രയാസമൊന്നുമില്ലല്ലോ .ഞാന്‍ നടന്ന് തളര്‍ന്നില്ലെങ്കില്‍  ഒരു നൂല്‍കൊണ്ട്  ഗോവണികെട്ടി സ്വര്‍ഗ്ഗത്തിലെ  രത്നങ്ങളും,മുത്തുകളും വാരികൊണ്ടു വരുമായിരുന്നു.ഞാന്‍ വേഗം പോകട്ടെ.ഞാന്‍ വന്നതിന്‍റെ അടയാളമായി എന്‍റെ തോല്‍ചെരുപ്പിന്‍റെ അടയാളും ചാണകം മെഴുകിയ തറയില്‍ ഇതാ അടയാളപെടുത്തുന്നു.

ഇതു കണ്ടിട്ടും നിനക്ക് വിശ്വാസം വരുന്നില്ലെങ്കില്‍ ഈ എഴുത്തിന്‍റെ മറുപുറം ഞാന്‍ കാണാത്ത നിന്‍റെ ഭര്‍ത്താവിന്‍റെ  ചിത്രം വരച്ചിടുന്നു .താടിനീട്ടി  നിരയൊത്ത മുല്ലമൊട്ടുകള്‍  കാട്ടി ചിരിക്കുന്ന ,മൂക്കിന്‍ തുമ്പത്ത് കറുത്ത ഒരു മറുകും  പോരെ ? ഈ എഴുത്ത് വായിച്ച് നശിപ്പിക്കുക ".ഇച്ചായന്‍ അവധിക്ക്‌ വരുമ്പോള്‍ ഒരാഴ്ചത്തെ താമസത്തിനായി  ഈ കൊട്ടാരവും ഉള്‍പെടുത്തും",ആപ്പോഴേക്കും നിന്‍റെ കൊട്ടാരം ഒന്നുകൂടി  നീട്ടി കെട്ടുക "അല്ലെങ്കില്‍ വേണ്ട ''ഞങ്ങള്‍ക്ക് മുറ്റത്ത്‌ ഒരു പായ വിരിച്ചാല്‍ മതി .മുകളില്‍ വെട്ടി തിളങ്ങുന്ന താരങ്ങളെ നോക്കിക്കിടക്കാമല്ലോ "ഹായ്" നല്ല രസമായിരിക്കും ,കേട്ടോ ?.

പക്ഷെ എന്‍റെ ശരീരം ഇനി ഇവിടെ വരാന്‍ സമ്മതിക്കില്ലെന്ന് തോന്നുന്നു അത് കൊണ്ട് നല്ല കറുത്തവാവുള്ള രാത്രി നീയും ഭര്‍ത്താവും കൂടി പുറത്തെ കോലായില്‍ കിടന്ന്‌ ആകാശത്ത്‌ നോക്കുക.അപ്പോള്‍ കിഴക്കെകുന്നിന്‍ ചെരുവില്‍ ഒരു നക്ഷത്രം തെളിയും .അത് ഞാനായിരിക്കും .ഞാനൊന്നു കണ്ണു ചിമ്മി കാണിക്കും അപ്പോള്‍ നിന്‍റെ ഭര്‍ത്താവിനോട് പറയണം അതാ എന്‍റെ മേരിചേച്ചിയെന്നു.

ഞാന്‍ നിന്നെ കാത്തിരിക്കുനില്ല ഇപ്പോള്‍ത്തന്നെ ഈ കുന്നു കയറിയ ക്ഷീണവും ശ്വാസതടസ്സവും അനുഭവപെട്ടു തുടങ്ങി  തിരിച്ചു ഈ കുന്നു ഇറങ്ങിയെത്താന്‍ സാധിക്കുമോ? ഒരു പക്ഷേ ഇനിയൊരിക്കലും വരാന്‍ കയിഞ്ഞില്ലെങ്കിലോ?..ഞാന്‍ ഭയപെടുന്നു .നീ എത്തിയാല്‍ നിന്‍റെ ചേട്ടനോട്  വഴിയില്‍ ശ്രന്ധിക്കാന്‍ പറയണം ."..ഉഷ എഴുത്ത് വായിച്ചു നെടുവീര്‍പ്പിട്ടു  എന്‍റെ ചേച്ചിക്ക് ഒന്നും സംഭവിക്കില്ല എന്ന പ്രാര്‍ത്ഥനയോടെ ..തോളില്‍ സ്പര്‍ശനമേറ്റപ്പോഴാണ് പരിസര ബോധമുണ്ടായത് .പെട്ടന്ന് തിരിഞ്ഞു നോക്കി ,ചിരിച്ചു കൊണ്ട് നില്‍ക്കുന്നു രഘുവേട്ടന്‍ "നീ എന്താ വേഷം പോലും മാറാതെ  നില്‍ക്കുനത് ".എഴുത്ത് രഘുവിന് കൊടുത്ത് അകത്തു പോയി വിളക്ക് കത്തിച്ചു കൊണ്ട് വന്നു ."ചേട്ടാ ഇതെങ്ങിനെ മേരിചേച്ചി ഇവിടം കണ്ടു പിടിച്ചു .അത്ഭുതം തന്നെ ", എന്‍റെ ചേച്ചി പോയത് ഏതുവഴി ആയിരിക്കും ..ദൈവമേ " അവര്‍ സുരഷിതയായി വീട്ടിലെത്തണമേ ,വെറുതെ ഒരു ഉള്‍ഭയം ..ഇല്ല ഒന്നും സംഭവിക്കില്ല സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു

കാലത്ത്‌ താഴ്വരത്തു തൊഴിലാളികളുടെ ശബ്ദം കേട്ട് ഓടി ചെന്ന് .ഒന്നും വിശ്വസിക്കാന്‍ ആവാതെ തരിച്ചു നിന്നു .തല ചുറ്റുന്നുണ്ടായിരുന്നു  രഘുവേട്ടന്‍ താങ്ങിപിടിച്ചു  വീട്ടിലെത്തിച്ചു .കാല്‍തെറ്റിവീണപ്പോള്‍ തല പാറക്കല്ലില്‍ അടിച്ചതാണ്‌ എന്ന് ആരോ പറയുന്നത് കേട്ടു .ഇതിനു വേണ്ടി ആയിരുന്നോ എന്‍റെ ചേച്ചി തപ്പിപ്പിടിച്ചു ഞങ്ങളെ തേടി വന്നത് .?...

അടുത്ത ദിവസം കുടിലിന്‍റെ വരാന്തയില്‍ പായ വിരിച്ചു കിടക്കുമ്പോള്‍ രഘു മുകളിലേക്ക് കൈ ചൂണ്ടി ചോദിച്ചു "ആ കാണുന്ന നക്ഷത്രത്തെ പറ്റിയാണോ നിന്‍റെ മേരി ചേച്ചി  പറഞ്ഞത്‌ "ഉഷ കണ്ണെടുക്കാതെ ഏറെ നേരം നോക്കി നിന്നു നക്ഷത്രങ്ങളില്‍ വലുത്‌ മിന്നി കളിക്കുന്നത്  അവള്‍ ശ്രദ്ദിച്ചു. "അതേ ചേട്ടാ അത് തന്നെയാണ് എന്‍റെ മേരി ചേച്ചി ",അവരുടെ കത്ത് മാറോടു ചേര്‍ത്ത് കുന്നിന്‍ചെരുവിലെ  നക്ഷത്രത്തെ നോക്കി ഇമവെട്ടാതെ നോക്കി അവള്‍ നെടുവീര്‍പ്പിട്ടു ...


ഇതു എഴുതിയത്‌ 1993ല്‍(- ((- മാസ് ഖത്തര്‍ ഇറക്കിയ 2009 ലെ   സോവനീര്‍ പ്രസിന്ധീ കരിച്ചുത്


Wednesday, September 12, 2012

ഫാത്തിമ ട്ടീച്ചര്‍

ഫാത്തിമ ട്ടീച്ചര്‍


 കുഞ്ഞുങ്ങളെ  സ്നേഹിക്കാന്‍ മാത്രം പഠിച്ച  ഫാത്തിമ കുട്ടി  ഇടക്ക്  വരുന്ന തലവേദനയില്‍ കറുത്ത ഫ്രൈമുള്ള കണ്ണടയും ധരിച്ച് നടക്കുമ്പോള്‍ തികച്ചും ഒരു ട്ടീച്ചരെ പോലെ തോന്നും. അത് കൊണ്ടാവാം പലരും അവരെ ഫാത്തിമ ട്ടീച്ചര്‍ എന്ന് വിളിക്കുനത് .പഠിക്കുന്ന കാലത്ത് നന്നായി പഠിച്ചു ഒരു ട്ടീച്ചര്‍ ആവണ്ണം എന്ന മോഹം മന്സില്ലുള്ളത് കൊണ്ടാവാം ട്ടീച്ചരെന്നു മറ്റുള്ളവര്‍ വിളികുമ്പോള്‍ അവരില്‍ വെറപ്പുണ്ടാക്കാത്തത് ,അമ്മായി എന്ന വിളിയാണ് എനിക്ക് കൂടതല്‍ ഇഷ്ടം എന്ന് പറഞ്ഞതായി ഓര്‍ക്കുന്നു ...
പ്രായ ഭേദമന്യേ   ഇക്കയുടെ സഹോദരി സഹോദരന്മാരും  അവരെ ബഹുമാനത്തോടെ അമ്മായി എന്ന് വിളിച്ചു .
അധ്യാപക ജോലി ഇഷ്ട്ടപെട്ട ഇക്കാക് ജിവിത ചിലവും  ചികിത്സയുമായി സാമ്പത്തികമായി ഒന്നും മിച്ചം വെക്കാന്‍ കയിഞ്ഞില്ല .നിത്യ ജിവിതത്തില്‍  ഇക്കയുടെ സ്നേഹ വാക്കുകള്‍ സന്തോഷ ദിനങ്ങളായി മാറ്റുകയായിരുന്നു .

പതിവുപോലെ ഫാത്തിമ കുട്ടി അന്നും വീട്ടുപഠിക്കല്‍ ഇക്കയെ കാത്തിരുന്നു .നേരം സന്ധ്യആയിട്ടും കാണാതയപ്പോള്‍ മനസ്സില്‍  വെപ്രാളങ്ങളുടെ  വേലിയേറ്റംഎന്ത് ജോലിയുണ്ടെങ്കിലും മുന്‍ കൂട്ടി പറയുകയോ അതല്ലെങ്കില്‍ അടുത്ത വീട്ടിലെ നെസിമിനോട് പറഞ്ഞയക്കുകയോ പതിവാണ്. പലതും ആലോചിച്ചു നേരം പോയതറിഞ്ഞില്ല. മങ്ങിയ വെളിച്ചത്തില്‍ തൊടിയിലൂടെ ആരോ വീട്ടിലേക്ക്‌  ഓടി വരുന്ന  ശബ്ദം. അവര്‍ പെട്ടെന്ന് വീട്ടിനകതേക്ക് കയറി നിന്നു.
ഇവിടെ ആരുമില്ലേ. അയാള്‍ കിതച്ചു കൊണ്ട് ചോദിച്ചു അവര്‍  തലപുറത്തേക്കിട്ട് കാര്യം  തിരക്കി .നമ്മുടെ മാഷ്‌ തല ചുറ്റി വീണു. ഒറ്റ വീര്‍പ്പില്‍ അയാള്‍ കാര്യം പറഞ്ഞു. ഫാത്തിമ കുട്ടിക്ക്‌ തലകറങ്ങുന്നത് പോലെ തോന്നി വാതിലില്‍ തല അമര്‍ത്തി കരഞ്ഞു ..
നിങ്ങള്‍ വരുന്നില്ലേ  ആസ്‌പത്രിയിലേക്ക്അയാളുടെ ചോദ്യം കേട്ട് തല ഉയര്‍ത്തി. തിരക്കിട്ട് ഫ്ലാസ്ക്കും ഗ്ലാസും  ഒരു സഞ്ചിയിലെടുത്തിട്ടു അവള്‍ അടുത്ത വീട്ടിലേക്കു ഓടി .ആറാം ക്ലാസ്സിലെ  പാഠം ഉറക്കെ വായിക്കുന്ന നസീമിനെയും കൂട്ടി ഓടി .
വേഗം നടക്കൂ വണ്ടി റോഡില്‍ കാത്തു നില്‍ക്കുന്നുണ്ട് അയാള്‍ പറഞ്ഞു .അവര്‍ രണ്ടു പേരും അയാളുടെ പിന്നാലെ മങ്ങിയ വെളിച്ചത്തില്‍ നീട്ടി വലിച്ചു നടന്നു .
ഹോസ്പിറ്റലിലെ കൊണിപടികള്‍ കയറിയപ്പോള്‍ ഫാത്തിമ കുട്ടിയുടെ ഹൃദയമിടിപ്പ്‌  വര്‍ദ്ധിച്ചു .മുറികുള്ളിലും പുറത്തും ധാരാളം ആളുകള്‍ തിങ്ങി നില്‍ക്കുന്നു .ഒരു നിമിഷം അറച്ചു നിന്നു 'എടോ മാറി നില്‍ക്ക് '..."അവരങ്ങോട്ട് കയറി ഒരു നോക്ക് കണ്ടോട്ടെ". ഇടയില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു.
വെളുത്ത തുണി  മുഖത്ത് നിന്ന് നീക്കി ഒരാള്‍ പറഞ്ഞു പത്തു മിനിട്ടെ ആയിട്ടുള്ള് ഫാത്തിമയെ പറ്റി അവസാനം വരെ ചോദിച്ചിരുന്നു. ഫാത്തിമ കുട്ടിയുടെ ഹൃദയം പൊട്ടുന്നത്‌ പോലെ തോന്നി  അവര്‍ കട്ടിലില്‍ അമര്‍ത്തി പിടിച്ചു കൈയിലുണ്ടായിരുന്ന സഞ്ചി താഴെ വീണു അതിലുണ്ടായിരുന്ന ഫ്ലാസ്ക് പൊട്ടി കൂടി നിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു ....

ആരോ ചുമലില്‍ പിടിച്ചപ്പോള്‍ തിരിഞ്ഞു നോക്കി ഇക്കയുടെ ഇളയ സഹോദരിയാണ് കെട്ടിപിടിച്ചു ഒന്ന് പോട്ടികരയാന്‍ തോന്നി പക്ഷെ ചുറ്റിലും ആളുകള്‍ .നിങ്ങള്‍ വീട്ടിലേക്ക്‌  പോയ്കൊളിന്‍ കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു .
സാധാരണ  ചായ കുടിക്കാന്‍ വീട്ടിലെത്താറാണ പതിവ്‌ .കൂടെയുള്ള അധ്യാപകന്‍ നിര്‍ബന്ധത്തില്‍ കടയിലേക്കു കയറിയതാണ്. ഇറങ്ങുമ്പോള്‍ ഹോട്ടലിന്‍റെ മുന്നില്‍ തലചുറ്റി വീണു.  ബ്രെയിന്‍  ട്യുമറായിരുന്നുവെന്ന്ഡോക്ടര്‍മാര്‍ കണ്ടെത്തുമ്പോഴേക്കും ജീവന്‍  പോയിരുന്നത്രെ .നസീമിന്‍റെ  ഉമ്മ മറ്റു സ്ത്രീകളോട് പറയുന്നത് കേട്ടു  എന്താ ഫാത്തിമ കുട്ടി ഇങ്ങനെ കിടന്നു മരിക്കാനാ നിന്‍റെ ഉദ്ദേശം  എണീക്ക്  മോള് പോയി  കയ്യും മുഖവും കഴുകി  വല്ലതും കയിക്ക് 'ഉമ്മയാണ് വിളിക്കുന്നത് .രാത്രി മുഴുവനും  കരഞ്ഞു കിടന്നു എപോഴാണ് മയങ്ങി പോയത് എന്ന് പോലും അറിയില്ല.
ദിവസങ്ങള്‍ കയിഴുന്തോറും ബന്ധുക്കളും കുടുംബക്കാരും പോയി തുടങ്ങി ,ഉമ്മ സ്വന്തം വീട്ടിലേക്ക്‌ ചെല്ലാന്‍ കുറെ നിര്‍ബന്ധിച്ചു എല്ലാവരോടും  അവര്‍ ഒന്ന് തന്നെ പറഞ്ഞു .ഞാന്‍ വരുന്നില്ല പിന്നെ നീ എങ്ങിനെ ഒറ്റക്ക്  ഇവിടെ എത്ര കാലം താമസിക്കും  മോളെ. അവര്‍ക്ക് മറുപടി ഒന്നും പറയാന്‍ പറ്റിയില്ല .
"തന്‍റെ പ്രാണന്‍റെ ആത്മാവ് നിറഞ്ഞു നില്‍ക്കുന്ന ഈ വീട് വിട്ട് ഞാന്‍ എവ്ടെയും വരുന്നില്ല". മനസ്സില്‍ പറഞ്ഞു  ഫാത്തിമ കുട്ടി എന്ന ഇക്കയുടെ നീട്ടി വിളി കേള്‍ക്കുന്നുണ്ടോഉമ്മറത്തേക്ക് ഓടി ചൊല്ലുമ്പോള്‍ നിരാശയോടെ മടങ്ങി വന്നു അല്‍പം തളര്‍ന്നിരിക്കും.
കുറെ നല്ല ഓര്‍മ്മകള്‍ മാത്രം നല്‍കി എന്തിനു തനിച്ചാക്കി .എന്ന് പലപ്പോഴും അവര്‍ സ്വയം ചോദിക്കും .കുടുംബക്കാരുടെ സന്ദര്‍ശനം കുറഞ്ഞു തുടങ്ങി .അവര്‍ക്കെല്ലാം വേണ്ടത്‌ ജീവിച്ചിരിന്ന ഇക്കയുടെ പണവും സഹായവുമായിരുന്നു .ഒരു കണക്കില്‍ അവരുടെ സന്ദര്‍ശനം ഇല്ലാത്തതാണ് നല്ലത്.പറ്റ് കടയില്‍ കണക്ക് വര്‍ധിച്ചുവരുന്നത് അറിഞ്ഞില്ല നാലു മാസം കയിയുന്നതിനു മുന്‍പ് തന്നെ മറ്റൊരു ഭര്‍ത്താവിനെ കണ്ടെത്താന്‍ ഉമ്മയുടെയും കാരണവരുടെയും ചര്‍ച്ച തുടങ്ങി .പക്ഷെ  ഫാത്തിമ കുട്ടിയുടെ മനസ്സ് കണ്ടെത്താന്‍ ആര്‍ക്കും കയിഞ്ഞില്ല .അവര്‍ക്ക് മറ്റൊരു ജീവിതത്തെ പറ്റി ചിന്തിക്കാന്‍  പോലുമുള്ള ശക്തിയില്ലായിരുന്നു.സന്ധ്യ മയങ്ങുബോള്‍ അടുത്ത വീട്ടിലെ നസീമും  കൊച്ചു പെങ്ങളും  പുസ്തക സഞ്ചിയുമായി അമ്മയീ ..എന്ന് നിട്ടി വിളിക്കും അവര്‍ക്ക് പാഠങ്ങള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ മനസ്സിലെ ഭാരങ്ങള്‍ക്ക് അല്‍പ്പം ശാന്തി ലഭിക്കും .ഫാത്തിമ കുട്ടി ഓന്‍റെ  പണി നിനക്ക് കിട്ടോന്ന് നോക്കി കൂടേ നസീമിന്‍റെ ഉമ്മാമ കാലത്ത്‌ വന്നു ചോദിച്ചു 

.എനിക്ക് അതിനുള്ള  പഠിപ്പില്ല  .ഉമ്മാമ...എങ്കില്‍ പിന്നെ നിനക്ക് ഇവിടെ തന്നെ ചെറിയ കുട്ടികളുടെ  ഒരു നഴ്സറി തുടങ്ങി കൂടെ മോളെ ..ഉമ്മാമയുടെ  വാക്കുകള്‍ ഫാത്തിമയുടെ മനസ്സില്‍ പുതിയ വിത്തുകള്‍ പാകി ..പിറ്റെ ദിവസം  മുതല്‍ അവര്‍ അടുത്ത  വീടുകള്‍  കയറിയിറങ്ങി  എല്ലാവരോടും  വിവരം പറഞ്ഞു എല്ലാവര്‍ക്കും വളരെ സന്തോഷമായി .
സ്കൂളില്‍ പോയി തുടങ്ങാത്ത കുട്ടികളെയും കൂട്ടി ഉമ്മമാര്‍  കാലത്തും വൈയികിട്ടും  ഫാത്തിമ കുട്ടിയുടെ വീട്ടിലെത്തി സാരിയുടുത്ത്‌  കണ്ണടയും ധരിച്ച് കുട്ടികള്‍ക്കിടയിലിരിക്കുന്ന ഫാത്തിമ  കുട്ടിയെ നോക്കി അവര്‍ യാത്ര പറഞ്ഞു .ഫാത്തിമ ടീച്ചറെ ഞങ്ങള്‍ വരട്ടെ ...


NB: 1988 -ല്‍ എഴുതി 2010-ല്‍ കുറ്റ്യാടി മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി ഖത്തര്‍ സില്‍വര്‍ ജൂബിലി സോവനീറില്‍ പ്രസിദ്ധീകരിച്ചത്. 

Tuesday, September 4, 2012

കവിത

സത്യമോ മിഥ്യയോ

നീയൊരു സത്യമോ മിഥ്യയോ 
അറിയില്ലെനിക്കിന്നുമാ സത്യം  
നിത്യവും തെളിയുന്നു മായുന്നു
നിറയുന്നെന് ദിനമലരികള്‍ ‍

ഇന്നലെ ചുറ്റുമിരുട്ടായിരുന്നു
നെഞ്ചില്‍ നെരിപ്പോട് കത്തുമ്പോഴും
ഏകാന്തതയുടെ നോവിലോ ഞാന്‍
മൗന വാത്മീകത്തിലായിരുന്നു

ഇന്നോ നീയെന്‍റെ ഉള്‍പ്പുളകം
പേരിടാനാവാത്ത നവ്യഭാവം
ആഴികള്‍ക്കപ്പുറം   സൂര്യോദയം  
അംബരത്തേരിലെ ചന്ദ്രബിംബം

മനസ്സിലൊരു മഞ്ഞണിക്കാലമായി
മറയത്തിരുന്നു പൊലിക്കയോ  നീ  
ഒരു വേള വന്നൊന്നു തഴുകുമോ നീ
പനിനീരു പോലൊന്നു വിടരട്ടെ ഞാന്‍

കാതോരമന്നു ഞാന്‍ ചൊല്ലിയേനെ
കമനീയ കവിതകള്‍ കാമനകള്‍
കിളിവാതില്‍ മെല്ലെ തുറന്നു വെച്ചൂ
c