എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Saturday, June 7, 2014


 മൌനമായി 

അറിയുന്നുവോ നീയെന്‍ പ്രണയ മധുരം 

അറിയുന്നുവോ മൃദുലഹൃദയ നൊമ്പരം 

അറിയാതെ മൂടിവച്ചകതാരില്‍ ഞാന്‍

അറിയാതെ പ്രണയപാളി തുറക്കുന്നുവോ നീ ?

ഗൂഡമായിഒളിപ്പിച്ചു പുസ്തക താളില്‍

അഴ്കൊള്ളും പ്രേമഗാന മെഴുതിയന്തിനു  നീ 

ആലോല മോഴുകിയ പ്രേമരാഗജ്വലങ്ങല്‍ 

ആസുരത്തിരകളായി ഉള്ളുലയ്ക്കുന്നു നീ\

അലയില്ലാകടല്‍  പോലെ മൌനമത്രേ നിന്‍ മുഖം 

അകക്കാമ്പിലുയരുന്ന  അനുരാഗതുകില്‍മേളം 

അനല്‍പമാം കൌതുകത്താലെ നില്‍പ്പു നിശബ്ദമായ്‌ ഞാന്‍ 

അരുവിയിലലസാം ഒഴുകും നൌകപോല്‍  യെന്‍മാനസം 


**********************************