എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Thursday, April 18, 2013

ആ കറുത്ത പക്ഷി പാടിയത് എന്തായിരുന്നു ...ആ കറുത്ത പക്ഷി പാടിയത്  എന്തായിരുന്നു ..ലചെരുവിലൂടെ ലജ്ജാവതിയായ കന്യകയെ പോലെ ഒളിച്ചോഴുകുന്ന  അവള്‍ കുറ്റ്യാടി എത്തുമ്പോഴേക്കും നാണത്തിന്‍റെ മൂടുപടംമാറ്റി  മുഖം വെളിയില്‍ കാട്ടി പുഞ്ചിരിതൂകി  തീരവാസികള്‍ക്കുളിര്‍നീരേകി ഇരുപഞ്ചായത്തിന്‍റ നടുവിലൂടെ  ഓളങ്ങളാകുന്ന ചിലങ്കമുഴക്കി തൂക്ക്പ്പാലത്തെ രോമാഞ്ചമണിയിച്ചു കൊണ്ട് അതിശ്രീഘ്രം  ഒഴുകി നീങ്ങുന്നു .

ആകാശത്തിന്‍റെ നീലിമ  തെങ്ങിന്‍ തോപ്പിന്‍റെ  ഹരിത വര്‍ണ്ണംത്തിനു മാറ്റു കൂട്ടുന്നു , ആകാശം മുട്ടെ മസ്തിഷക്ക മുയര്‍ത്തി  നില്‍ക്കുന്ന റബ്ബര്‍ ത്തോട്ടങ്ങള്‍ വാനം ചുംബിച്ചു നിവൃതി നേടി നില്‍ക്കുന്ന കുണ്ട്തോട് മലകള്‍ . ഇടക്ക് പെരുമ്പാമ്പിനെ പോലെ   വളഞ്ഞു നീണ്ടു നില്‍ക്കുന്ന പശുക്കടവ്‌ കുറ്റ്യാടിറോഡ്‌ .അകലെ ജാനകി കാടുകളിലെ വനാന്തരങ്ങളില്‍ പുഷ്പിച്ച വൃക്ഷലതാതികളെ തഴുകി വരുന്ന കിഴക്കന്‍ കാറ്റിന്‍റെ ഗന്ധമെന്‍റെ നാസ്വധ്വരങ്ങളില്‍ തറച്ചു കയറുന്നുണ്ട്  .

സന്ധ്യ ഇരുളിന്‍റെ പുതപ്പിട്ടു കഴിഞ്ഞിരിക്കുന്നു  കോതോട് മലകളില്‍ നിന്നും ചെറിയ കുളിരുമായി വന്ന  തണുത്ത കാറ്റില്‍   പുഴയോരത്ത് തീര്‍ത്ത ആ കൊച്ചു മറയുടെ  പനമ്പ് മറയില്‍ തട്ടിയുരസി കൊണ്ട് കടന്നു പോയി .കൂട്‌ തെറ്റിയ ഒരു കാക്ക ശോകമൂഖമായി  കരഞ്ഞു കൊണ്ട് എവിടേയോ മറഞ്ഞു പോയി മഴക്കാറുവന്നു മൂടിയ മേഘത്തിന്‍ വിടവിലൂടെ  ചന്ദ്രന്‍ ഒളിഞ്ഞു നോക്കി ..

ആ നിലാവിലും അവള്‍ ആഴങ്ങള്‍ തേടി മെല്ലെ ഒഴുകി കൊണ്ടിരുന്നു  ഇങ്ങിനെയുള്ള രാത്രികളെ യായിരുന്നു എന്‍റെ ശാലു പ്രണയിച്ചിരുന്നത്.പൂര്‍ണ്ണ ചന്ദ്രന്‍റെ ശോഭയില്‍ വെട്ടി ത്തിളങ്ങുന്ന ഈ പഞ്ചാര മുത്തുകളിലിരുന്നു കിന്നാരങ്ങള്‍ പറയാന്‍ അവള്‍ കൊതിച്ചിരുന്നു .ഞാന്‍ ചിലപ്പോള്‍ പിണങ്ങിയതും ഈ ഓര്‍മ്മകളെ താലോലിച്ചു അവള്‍ സമയം കൊല്ലുംബോഴായിരുന്നു .എന്നെങ്കിലും ഈ ഓളങ്ങളുടെ താരാട്ടുകേട്ടുറങ്ങാന്‍ കഴിയുമോ  നമുക്കാ തീരത്ത് ഒരു കൊച്ചു കൂര വച്ച് താമസിക്കണം എന്നുള്ള മോഹം അവളുടെ എന്നത്തെയും സ്വപ്നമായിരുന്നു .ഞാന്‍  അവളോട് പറയുക  "ഞാന്‍ എന്‍റെ മരണം വരെ  ഈ പെട്രോള്‍ ഗന്ധം വമിക്കുന്ന ഈ മരൂഭൂമി വിട്ടു എവിടേക്കും ഇല്ല "എന്‍റെ മരണം ഇവിടെ ആകണം എന്നാണ് എന്‍റെ ആഗ്രഹം എന്ന്  അപ്പോഴും അവള്‍ എന്‍റെ വാ പൊത്തി പറയും " ദേ" 'മനുഷ്യാ എനിക്ക് നമ്മുടെ സുഗന്ധം  പേറുന്ന കുളിര്‍കാറ്റകൊണ്ട് അങ്ങു സ്വര്‍ഗ്ഗത്തിലോട്ടു പോകണം 'ആ പച്ചപ്പില്‍ പൊതിഞ്ഞ എന്‍റെ തറവാട്ടിന്റെ തന്നെ ആ പള്ളിയില്‍ അന്തി യുറങ്ങണം . ആ വാക്കുകള്‍ ഒന്നും പാലിക്കാതെ    ഒരു ദിവസം രാവിലെ ആരോടും ഒരു പരിഭവം പോലും പറയാതെ മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം എരിഞ്ഞടങ്ങിയത്  എന്നെ തനിച്ചാക്കാന്‍  ആണോ ?എന്ന് എനിക്ക് തിരിച്ചറിഞ്ഞില്ല .അവളുടെ ഈ സ്വര്‍ണ്ണ അറികൊടെയുള്ള ഈ വരയന്‍ ഡയറി കകത്തുള്ള പേജുകള്‍ ഒന്നു ഞാന്‍ മറിച്ചു നോക്കിയിരുന്നെങ്കില്‍ ഇന്നും എന്‍റെ കൂടെ യുണ്ടാകുംയിരുനു .വര്‍ണ്ണ മേന്തെന്നു പറയുന്ന ആ ചോരയുടെ പാടുകള്‍ അവള്‍ എന്നില്‍ നിന്നും മറച്ചു പിടിച്ചിരുന്നു . എല്ലാവരുടെയും സ്വാന്തനങ്ങള്‍ കേള്‍ക്കാന്‍ മനസ്സു തുറക്കുമ്പോയും അവളില്‍ എരിയുന്ന ആ തീ ചൂട് കൂടെ കിടക്കുന്ന ഞാന്‍ പോലും അറിയാതെ പോയി .

അവളിഷ്ടപെട്ട  രാകുയിലിന്‍റെ പാട്ടുകേള്‍ക്കാതെ മഴ കാലങ്ങളില്‍ ജനാലകള്‍ക്കരികെ വന്നു നിന്നു നില്‍ക്കാതെ , ചീവീടിന്‍റെ ശബ്ദം കേള്‍ക്കാതെ പേക്രോം പേക്രോം ശബ്ദങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ അവള്‍ സ്വന്തം ഇഷ്ടപ്രകാരം പോയത് എന്നെങ്കിലും അവള്‍ ഈ മണലില്‍ ഇരുന്ന് സൊറ പറയാന്നും പരിഭവത്തോടെ മുഖം തിരിഞ്ഞു ഇരിക്കാനും  പിന്നിലൂടെ വന്നെന്‍റെ പിന്‍ കഴുത്തില്‍ അവളുടെ മിനുസ്സാമാര്‍ന്ന ചുണ്ടുകള്‍ ഉരസി എന്‍റെ പിണക്കം മാറ്റാനും   ഇവിടെ വരുമായിരിക്കും .മനസ്സിന്‍റെ ഉള്ളില്‍ വെറുതെ ഒരു മോഹം ഒന്ന്സ എന്‍റെ അരികില്‍ വന്നിരുന്നെങ്കില്‍ . സത്യം എനിക്ക് അറിയാമെങ്കിലും  .അവള്‍ ഈ മണലിരുന്നു  എന്നോട്  എന്‍റെ നീളമുള്ള മൂക്കിനെ പറ്റി ഇടക്ക് പറഞ്ഞത് ഓര്‍ത്തു ചിരി വരുന്നു  ഈ മൂക്ക് മുറിച്ചു ഈ പുഴയ്ക്ക് പാലം ഇടാം  .

ഇരുട്ടിന്‍റെ ആഴങ്ങളില്‍  എന്നെ തള്ളി വിടാതെ എത്തി നോക്കുന്ന  നക്ഷത്രക്കൂട്ടങ്ങളിലെവിടോയോ  അവള്‍ ഒളിഞ്ഞിരിപ്പുണ്ടോ? അടുത്ത അത്തിമരത്തില്‍ നിന്നും ഒരു പക്ഷി കാഞ്ഞിരമരത്തിലേക്ക്  ചേക്കേറി .അതിന്‍റെ മുഖം   എന്‍റെ ശാലുവിന്‍റെതല്ലേ ? എന്‍റെ ശാലുവിനെ സാമ്യത   "ഹേ അല്ല " അവള്‍  ആ മണല്‍ കാട്ടില്‍ നിത്യനിന്ദ്രയില്‍ കിടക്കുന്നവള്‍ എങ്ങിനെ എത്തും ഇല്ല അവള്‍ അല്ല ".

വീട്ടില്‍ നിന്നും തന്നെ കാണാത്തത് കൊണ്ട്  എന്‍റെ പേര്‍ ചൊല്ലി വിളികേട്ട് ഉത്തരം കൊടുക്കാന്‍  തുനിഞ്ഞപ്പോള്‍ .ആ  പക്ഷി തന്‍റെ തലക്കു മുകളിലൂടെ  വട്ടം കറങ്ങി പറന്നു പോയി "ആ കറുത്ത പക്ഷി പാടിയത് എന്തായിരിക്കും "അതിന്‍റെ ദീന രോദനത്തിന്‍റെ പൊരുള്‍ തേടികുറ്റിയാടി പുഴ അതിന്‍റെ താളലയത്തില്‍   വീണ്ടും  മൂര്യാട് വരെ   ഒഴുകി കൊണ്ടിരുന്നു ....


NB:19/08/2006 -ല്‍ ഒരു സ്ത്രീകളുടെ പ്രോഗ്രാമില്‍ സ്വന്തം നാടിനെ പറ്റിയുള്ള ഓര്‍മ്മകള്‍ എഴുതാന്‍ പറഞ്ഞപ്പോള്‍ എഴുതിയ ചെറു കുറിപ്പ്‌  ...

41 comments:

 1. കുറ്റ്യാടി പുഴയൊരു മോന്ച്ചത്തീ

  ReplyDelete
  Replies
  1. കന്നി കാല്‍ വെപ്പിന്നു നന്ദി

   Delete
 2. കുറ്റ്യാടി പുഴയെ പശ്ചാത്തലമാക്കി ഒരു ചെറുകഥ നന്നായിരിക്കുന്നു ,,,എന്നാലും എന്തിനായിരിക്കും അവള്‍ അങ്ങിനെ ചെയ്തത് ?? അത് വായനക്കാര്‍ക്ക് വിട്ടു കൊടുക്കാം അല്ലെ ??
  --------------------------------------------

  ReplyDelete
  Replies
  1. അത് തന്നെ ഫൈസൂ വായനക്കാര്‍ തീരുമാനിക്കെട്ടെ...നന്ദി ..

   Delete
 3. ഓർമ്മകളിൽ തെളിനീരൊഴുകുന്നു. ആശംസകൾ.

  ReplyDelete
 4. മൂക്ക് മുറിച്ച് പാലം ഉണ്ടാക്കാം അല്ലേ? കടന്ന കയ്യാണ്.
  എങ്ങിനെ ചിരി വരാതിരിക്കും അല്ലേ?

  ReplyDelete
  Replies
  1. സ്നേഹം കൂടുംബോള്‍ മൂക്ക് മുറിച്ചും പാലം പണിയാം ...നന്ദി റാംജി ...

   Delete
 5. നല്ല കഥ.

  (എന്റെ നാട്ടിലെ ചെറിയ പുഴയ്ക്ക് ഇപ്പോഴും പാലമില്ലാട്ടോ...!!)

  ReplyDelete
  Replies
  1. അജിത്തെട്ടാ നമുക്ക്‌ നീള മൂകുള്ളവരെ തിരഞ്ഞു പിടിക്കാം ...പാലം പണിയാം നന്ദി ..

   Delete
 6. പുഴയുടെ പശ്ചാത്തലത്തിൽ പുഴപോലെ അഴകുള്ള കഥ ......................

  ReplyDelete
  Replies
  1. നന്ദി പുഴയോരത്ത് വന്നു പോയതില്‍ ..

   Delete
 7. "ആ കറുത്ത പക്ഷി പാടിയത് എന്തായിരിക്കും..." ചെറുകഥ നന്നായിരിക്കുന്നു...! ,

  ReplyDelete
  Replies
  1. വരവിനും വരവ് അറിയിച്ചതിനും നന്ദി അമല ...

   Delete
 8. അതെ .. ആ പക്ഷി പാടിയതെന്തായിരിക്കും എന്നോർക്കുന്നതിനിടക്ക് "മൂക്ക് പാലം "ഓർക്കുമ്പോൾ ചിരിക്കാതിരിക്കാൻ വയ്യ താനും

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. നല്ല വാക്കുകള്‍ക്കു നന്ദി

   Delete
 9. ഇത് ഭാവനയോ - അതോ അനുഭവമോ....
  പരിചയമുള്ള സ്ഥലങ്ങള്‍, കുറ്റ്യാടിപ്പുഴ, മരുതോങ്കര....
  പൂഴിത്തോട്ടില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കു പോയത് ഓര്‍ക്കുന്നു...
  മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ മുകുന്ദന്‍ കുറ്റ്യാടിപ്പുഴയെപ്ഫറ്റി വര്‍ണിച്ചിട്ടുണ്ട്....

  നാടും, പ്രവാസവും, ഓര്‍മ്മകളും, നഷ്ടബോധവും എല്ലാം ചേര്‍ത്ത നല്ലൊരു വായനാനുഭവം......

  ReplyDelete
  Replies
  1. വെറും ഭാവന എന്ന് പറയാന്‍ പറ്റില്ല ..കുറച്ചു ഞാന്‍ ആഗ്രഹിക്കാറുണ്ട് അവിടെ ആ മണലില്‍ സ്വപ്നം കണ്ടിരിക്കാന്‍ ..ഈ മുള്ളന്‍ മാടിയില്‍ വന്നു പോകുന്നത് പോലെ നമ്മുടെ നാട്ടിലും വന്നിട്ടുണ്ട് അല്ലെ നന വരവിന്നും നല്ല വാക്കുകള്‍ക്കും ...

   Delete
 10. "ആ വാക്കുകള്‍ ഒന്നും പ്പാലിക്കാതെ ഒരു ദിവസം രാവിലെ ആരോടും ഒരു പരിഭവം പോലും പറയാതെ മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം എരിഞ്ഞടങ്ങിയത് എന്നെ തനിച്ചാക്കാന്‍ ആണോ ?",,,, കഥയ്ക്ക് വേണ്ടി വെറുതെ കഥാകാരി തെരെഞ്ഞെടുത്താതാണോ എരിഞ്ഞടങ്ങിയ ആ കഥാപാത്രം ?അതോ അങ്ങനെ ആരെങ്കിലും ഉണ്ടോ? ഏതായാലും അവതരണം നന്നായിരിക്കുന്നു. പക്ഷെ, "ഞാന്‍ എന്‍റെ മരണം വരെ ഈ പെട്രോള്‍ ഗന്ധം വമിക്കുന്ന ഈ മരൂഭൂമി വിട്ടു എവിടേക്കും ഇല്ല " ഇത് എനിക്ക് ഇഷ്ടായില്ല ...."ബാധ്യതകള്‍ മാറ്റാന്‍ വരുന്ന പ്രവാസി പ്രവാസത്തെ പുല്‍കുന്നു മരണം വരെ " തിര

  ReplyDelete
  Replies
  1. തിര ആഞ്ഞടിച്ചു വന്നല്ലോ? സന്തോഷം ..പ്രവാസം ഇഷ്ടമുള്ളവര്‍ അങ്ങിനെ ആണ് സുബൈര്‍ ..

   Delete
 11. നല്ല കുറിപ്പ്.. ആ നാട്ടിലൂടെ വഴി നടന്ന പോലെ.. ആശംസകൾ

  ReplyDelete
  Replies
  1. വരവിനും നല്ല വാക്കുകള്‍ക്കും നന്ദി ...ഇടക്ക് ഈ വഴി വാരിക ....

   Delete
 12. പോസ്റ്റിലെ ആദ്യവാക്ക്‌ തന്നെ കല്ലുകടിയായി.
  മലന്‍ഞ്ചെരുവ് എന്നല്ലേ വേണ്ടത്?
  ഏതായാലും യാത്രയില്‍ കൂടെക്കൂട്ടിയല്ലോ. സന്തോഷായി ഇത്താ സന്തോഷായി.

  (കണാരനെയും സുമാരനേയും കോമളവല്ലിയെയും കാണണ്ടേ? കല്ലിവല്ലിയിലേക്ക് വാ)

  ReplyDelete
  Replies
  1. നന്ദി കണ്ണൂരാന്‍ .കുറച്ചു ദിവസങ്ങള്‍ ഞാന്‍ നാട്ടിലായിരുന്നു അതാണ്‌ എന്നെ കാണാതിരുന്നത് .അക്ഷര പിശാച്‌ ഇപ്പോഴും മാറിയിട്ടില്ല അതാ നല്ല അഭിപ്രായങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി (കോഴിക്കോട്‌ ബ്ലോഗ്‌ മീറ്റില്‍ നിന്നെ പ്രദീഷിച്ചു കണ്ടില്ല ...)

   Delete
 13. ആശംസകള്‍ ചേച്ചി....
  ഇനിയും മീറ്റിനു കണ്ടുമുട്ടാം...
  നല്ല എഴുത്ത്............

  ReplyDelete
  Replies
  1. റാണിപിയാ ഞാന്‍ ഇന്നലെയാണ് തിരിച്ചെത്തിയത് എന്‍റെ മുള്ളന്‍ മാടിയില്‍ വന്നല്ലോ സന്തോഷം ..

   Delete
 14. ഇരുട്ടിന്‍റെ ആഴങ്ങളില്‍ എന്നെ തള്ളി വിടാതെ എത്തി നോക്കുന്ന നക്ഷത്രക്കൂ ട്ടങ്ങളിലെവിടോയോ അവള്‍ ഒളിഞ്ഞിരിപ്പുണ്ടോ? ..ഒരു നല്ല കുറിപ്പ് വായിച്ച സന്തോഷത്തോടെ..........

  ReplyDelete
  Replies
  1. മുള്ളന്‍ മാടിയിലെത്തി അക്ഷര പിശാചുള്ള കുറിപ്പുകള്‍ വായിച്ചതിനും വരവു അറിയിച്ചു തിരിച്ചതില്‍ സന്തോഷം ...

   Delete
 15. കുറ്റ്യാടിപ്പുഴയെപറ്റിയുള്ള ഈ ചെറുകഥ ഇപ്പോഴാ കാണുന്നത് ..നന്നായിട്ടുണ്ട് ,ഞാനും ഒരു കുറ്റ്യാടിക്കാരൻ ആണ് .
  ആശംസകൾ

  ReplyDelete
  Replies
  1. നന്ദി വരവിനും എന്‍റെ നാട്ടുകാരനാ എന്ന് അറിഞ്ഞതില്‍ അതിലും കൂടുതല്‍ സന്തോഷം ...

   Delete
 16. 1. Vida paranjathaavum...
  2. enno pirinja thante inayodulla snehamaavaam.
  3. Puzhayeyum kaadukaleyum orthulla vyasanamaavaam.. :)
  Good one.

  ReplyDelete
  Replies
  1. അതേ പ്രകൃതിയോടുള്ള സ്നേഹം തന്നെ ...

   Delete
 17. വായനാ സുഖമുള്ള എഴുത്ത്.ആദ്യമായാണ്‌ ഈ ബ്ലോഗ്ഗില്‍
  നിരാശനായില്ല.

  ReplyDelete
 18. വായനാ സുഖമുള്ള എഴുത്ത്.ആദ്യമായാണ്‌ ഈ ബ്ലോഗ്ഗില്‍
  നിരാശനായില്ല.

  ReplyDelete
  Replies
  1. ഈ വഴി വന്നതിനും നല്ല വാക്കുകള്‍ക്കും നന്ദി ..വീണ്ടും വരാന്‍ മറക്കരുത് ...

   Delete
 19. This comment has been removed by a blog administrator.

  ReplyDelete
 20. ഓര്‍മ്മകള്‍ ഭംഗിയായി അവതരിപ്പിച്ചു ,ഒരിറ്റ് വിങ്ങലും നിറച്ച്. ഇത്താത്താ എന്താ വിങ്ങല്‍ വില്‍പ്പനക്കാരിയാ? എല്ലാ പോസ്റ്റിലും ഉണ്ടല്ലോ ഒരു...( അവള്‍ ഈ മണലിരുന്നു എന്നോട് എന്‍റെ നീളമുള്ള മൂക്കിനെ പറ്റി ഇടക്ക് പറഞ്ഞത് ഓര്‍ത്തു ചിരി വരുന്നു ഈ മൂക്ക് മുറിച്ചു ഈ പുഴയ്ക്ക് പാലം ഇടാം) .

  ReplyDelete
  Replies
  1. നന്ദി തുമ്പി .പലരുടെയും മുഖങ്ങള്‍ നമ്മുടെ മനസ്സില്‍ വരുമ്പോള്‍ വിങ്ങലായി മാറുന്നു അതാ മോളെ ..നമുക്ക് ചുറ്റും കാണുന്നത് കൂടുതലും അതാന്നു..

   Delete
  2. പ്രമേയം ഹൃദ്യം
   അക്ഷതെറ്റും പ്രയോഗ വ്യതാസവും
   അലോസരം

   Delete