എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Sunday, November 3, 2013

നിനക്ക് വേണ്ടി 

തേങ്ങുന്നു ഞാന്‍ ഇന്നു
തേടുന്നു ഞാനെന്നും 
തീര്‍ക്കേണം നീയെന്‍ സഖിക്കായ്
സ്വര്‍ഗ്ഗത്തില്‍ ഒരു ഗേഹം 

എനികായി ഒരുക്കിയ  തോട്ടങ്ങള്‍ 
അവള്‍ക്കായി നല്‍കിയാലും 
ഞാനെത്തും നേരംമവള്‍
ചിരിയാലെ സ്വീകരിച്ചിടും 

സ്വര്‍ഗ്ഗതോപ്പിന്‍ അരുവി നീകാണുമ്പോള്‍ 
ഓര്‍ത്തിടുമോ  കൂട്ടുകാരിയെന്നെ
നമ്മളാ പാറകളില്‍ കളിക്കും നേരം 
സ്വര്‍ഗ്ഗതിന്നരുവി ഇതിലും ഭംഗിയുണ്ടെന്നു 
ചൊല്ലി ഞാന്‍ പിണങ്ങിയത് 
നീ യെന്നമ്മയായി താരാട്ടു 
പാടി ഉറക്കിയ വള്ളികള്‍ 
ഞാനിന്നും ആ ഓര്‍മ്മകളില്‍ 
നക്ഷത്രങ്ങളെ നോക്കി ചൊല്ലുന്നു
നീ കാണുന്നുണ്ടോ?
പൂര്‍ണ്ണ ചന്ദ്രനെപോല്‍
മുഖംമുള്ളയെന്‍ കൂട്ടുകാരിയെ 
നാഥാ ഞാന്‍ വീണ്ടുംമിതാ കൈകള്‍ 
ഉയര്‍ത്തുന്നു സ്വര്‍ഗ്ഗ ആരാമത്തില്‍ 
ഞങ്ങള്‍ക്ക് കളിക്കാനായി ഒരു 
പൂത്തോട്ടം പണിയാന്‍ 
ഞങ്ങളവിടെ കളികൂട്ടുകാരിയായി വായാന്‍ 
 റസൂലിന്‍ ലിന്‍ കൈകളില്‍ നിന്നും  
 ഹൌദുല്‍ കസറിലെ  തുള്ളി നീരുകള്‍ കുടിക്കാന്‍ ...17 comments:

 1. റസൂലേ നിന്‍ കനിവാലേ...!

  ReplyDelete
  Replies
  1. വരവിനു നന്ദി അജിത്തെട്ടാ ...

   Delete
 2. കൂട്ടുകാരിയുമായുള്ള ആത്മബന്ധം വരികളില്‍ തെളിയുന്നു.

  ReplyDelete
  Replies
  1. അതെ മുഹമ്മദ്‌ക്കാ എന്‍റെ ഒരു കളികൂടുകാരി റമദാന് ഒരാഴ്ച മുന്നേ എന്നെ വിട്ടു പോയി അന്ന് രാത്രി എനിക്ക് ഉറക്കം വരാതെ നിന്നപ്പോള്‍ എഴുതിയ വരികള്‍ ആണ് ..അന്ന് തന്നെ എഫ് ബി യില്‍ പോസ്റ്റ്‌ ചെയ്തു ...

   Delete
 3. പ്രാര്‍ഥനയുടെ നല്ല വരികള്‍.
  മനോഹരമായിരിക്കുന്നു.
  പ്രാര്‍ഥനക്ക് ഭാഷയില്ല, അക്ഷരത്തെറ്റുകളുമില്ല. സ്‌നേഹമയിയുടെ പ്രാര്‍ഥന സ്വീകരിക്കുമാറാകട്ടെ.

  ReplyDelete
  Replies
  1. നന്ദി അശറഫ്‌ വരവിനും...

   Delete
 4. എല്ലാം പ്രാര്‍ത്ഥനപോലെതന്നെ ആവട്ടെ !

  ReplyDelete
  Replies
  1. ആമീന്‍ ...നന്ദി വരവിനും നല്ല വാക്കുകള്‍ക്കും ..

   Delete
 5. നിസ്വാര്‍ത്ഥ സ്നേഹം സ്നേഹിതയോട്...റബ്ബ് അവിടെ ആഗ്രഹിച്ചപോലെ ഒരു ആരാമം പണിതിടട്ടെ....

  ReplyDelete
  Replies
  1. നന്ദി വരവിനും നല്ല വാക്കുകള്‍ക്കും .

   Delete
 6. പ്രാർത്ഥന ദൈവം നിറവേറ്റിത്തരട്ടെ..

  നന്മയുള്ള വരികൾ.


  ശുഭാശംസകൾ....

  ReplyDelete
 7. ദൈവ കടാക്ഷമുണ്ടാകട്ടെ!

  ReplyDelete
 8. Onnum parayan illa... kidu... hrudayathil tuch cheyyunna varikal... ashrubindukkal pozhippikkuna vakyangal

  ReplyDelete