എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Saturday, June 7, 2014


 മൌനമായി 

അറിയുന്നുവോ നീയെന്‍ പ്രണയ മധുരം 

അറിയുന്നുവോ മൃദുലഹൃദയ നൊമ്പരം 

അറിയാതെ മൂടിവച്ചകതാരില്‍ ഞാന്‍

അറിയാതെ പ്രണയപാളി തുറക്കുന്നുവോ നീ ?

ഗൂഡമായിഒളിപ്പിച്ചു പുസ്തക താളില്‍

അഴ്കൊള്ളും പ്രേമഗാന മെഴുതിയന്തിനു  നീ 

ആലോല മോഴുകിയ പ്രേമരാഗജ്വലങ്ങല്‍ 

ആസുരത്തിരകളായി ഉള്ളുലയ്ക്കുന്നു നീ\

അലയില്ലാകടല്‍  പോലെ മൌനമത്രേ നിന്‍ മുഖം 

അകക്കാമ്പിലുയരുന്ന  അനുരാഗതുകില്‍മേളം 

അനല്‍പമാം കൌതുകത്താലെ നില്‍പ്പു നിശബ്ദമായ്‌ ഞാന്‍ 

അരുവിയിലലസാം ഒഴുകും നൌകപോല്‍  യെന്‍മാനസം 


**********************************19 comments:

 1. മൌനമായിട്ടൊരു പ്രണയഗാനം. കൊള്ളാലോ!

  ReplyDelete
 2. നല്ല വരികള്‍ ,, പ്രാസം ഒപ്പിച്ച വരികള്‍ കൊള്ളാം !!,

  അലകള്‍ ഇല്ലാത്ത കടല്‍ ഉണ്ടാവുമോ ? ഒരു സംശയം മാത്രം.

  ReplyDelete
  Replies
  1. വന്നതിനു നന്ദി ..സംശയം വേണ്ടാ ....അത് കോണ്ട് തന്നെയാ പലരും ഇതു പോലെ യുള്ള കവിതകളോ കഥയോ എഴുതി വച്ചതു പോലും വെളിച്ചം കാണാതെ പോകുന്നത് ...

   Delete
 3. കൊള്ളാലോ ഈ മൌന പ്രണയം

  ReplyDelete
 4. ഗൂ,ഡമായി ഒളിപ്പിച്ചതും ചിലപ്പോള്‍ ആ,രുമറിയാതെ പുറത്തുവരും...

  ReplyDelete
 5. മുള്ളന്‍മാടി എന്ന പേര് കണ്ടാണ്‌ വന്നത്. കവിത വായിച്ചു. ആശംസകള്‍..

  ReplyDelete
 6. കവിത വായിച്ചു. ആശംസകള്‍..

  ReplyDelete
 7. കവിത വായിച്ചു. ആശംസകള്‍..

  ReplyDelete
 8. കവിത നന്നായി ഇത്ത..
  മൗനാനുരാഗം മധുര ഗീതം മൂളിടട്ടെ ഇനിയും..

  ReplyDelete
 9. ഉം ...കൊള്ളാം..............കൊള്ളാം നല്ല മധുരമുള്ള മൌന പ്രണയം !

  ReplyDelete
 10. നല്ല ഭാഷ... മധുരിതവും ലോലമായതുമായ വാക്കുകള്‍ മാത്രം ചേര്‍ത്ത വരികള്‍...
  ഒരു സംശയം മാത്രം ഈ മുള്ളന്‍മാടിയുടെ അര്‍ത്ഥമെന്താ???

  ReplyDelete