എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Monday, May 25, 2015


ഞാനൊരു ചിത്രം വരക്കട്ടെ 


ഞാനെരു  വെള്ള കടലാസ് 
നീയെന്ന കറുത്ത മഷി,
ചാലിച്ച  സ്നേഹ ലിപികളില്ലാതെ 
നാമെന്ന പ്രണയ പുഷ്പം വരക്കാനാകില്ല .

ഞാനും നീയുമെന്ന പ്രണയവര്‍ണ്ണവും  
ചുറ്റുമുള്ള വര്‍ണ്ണ കടലാസും ചേര്‍ന്നാലേ 
അതില്‍ നിറമാര്‍ന്ന ചിത്രം വരക്കാനാകൂ .

എത്ര അകലെ നിന്നാലും 
നമ്മുടെ ഹൃദയംതുടിക്കുന്നത് 
ഒരേ ചിത്രങ്ങള്‍ വരക്കാനാണ് .

ഞാനും നീയുമൊത്തുചേരാതെ  
വരച്ച ചിത്രങ്ങള്‍  ചേര്‍ന്ന കടലാസു തുണ്ടുകള്‍
 വര്‍ണ്ണങ്ങള്‍ വീഴാത്ത കടലാസ്‌ കഷ്ണം മാത്രം .

3 comments:

  1. ഇത് ഒരു ജീവിത ചിത്രമാവട്ടെ

    ReplyDelete
    Replies
    1. അതെ മുഹമ്മട്ക്ക ..ഒരേ ചിത്രങ്ങള്‍ വരക്കുന്ന ജിവിതം അല്ലെ ?

      Delete