എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Saturday, March 24, 2012

പൂമരം നിന്നെയും കാത്ത് 

കുളികയിഞ്ഞു  ബാത്ത് റൂമില്‍ നിന്നും ഇറങ്ങിയപ്പോഴെക്കും  രാമു കാപ്പിയുമായി  വന്നു" സാര്‍ കാപ്പി", അത് വാങ്ങി ടീപ്പോയില്‍  വെച്ചു .ഓഫിസിലെ  തിരക്കില്‍ നിന്നും മോചനം കിട്ടിയത് അഞ്ചുമണിക്കാണ് .  ടി.വി.ഓണ്‍ ചെയ്തു സ്ക്രീനില്‍ തെളിഞ്ഞത് പാകിസ്ഥാനും,ഇന്ത്യയും തമ്മിലുള്ള മത്സരമാണ്‌.അത്‌  
 ശ്രദ്ധിച്ച്    അഞ്ചു മിനുട്ട് കയിഞ്ഞപ്പോള്‍  മഴ കാരണം കളി നാളത്തേക് മാറ്റി വെച്ചതായി  സ്ക്രീനില്‍ തെളിഞ്ഞു അടുത്ത സ്റ്റേഷനില്‍ എന്താണാവോ?..കണ്ടിരിക്കാന്‍ പറ്റാത്ത ഒരു സിനിമയാണ് ഇട്ടിരിക്കുന്നു. വീണ്ടും സ്റ്റേഷനുകള്‍ മാറ്റിയപ്പോള്‍ ഓണസ്പെഷല്‍  പരിപാടികളില്‍ കുട്ടികളുടെ വിവിധതരത്തിലുള്ള  കലാ പരിപാടികള്‍.   അപോഴാണ് ഓര്‍ത്തത്‌  ഇന്ന് നല്ലൊരു ദിവസമായിട്ട്  വീട്ടിലേക്ക്‌ ഒന്ന് വിളിക്കുക പോലും ചെയ്തില്ലല്ലോ ,അമ്മ കാത്തിരിക്കുനുണ്ടാവും ...

ഫോണിന്‍റെ അടുത്തേക്ക്‌ നിങ്ങി , നാട്ടിലേക്ക്‌ വിളിക്കാന്‍ പലതവണ ശ്രമിച്ചു .പക്ഷെ ലൈന്‍  കിട്ടാതെ നിരാശനായി സോഫയിലേക്ക് ചാരി കിടന്ന് ചിന്തകളുടെ ചെപ്പ്‌തുറന്നു ഹായ്‌ !ആ കുട്ടികാലം ഓര്‍ത്തപ്പോള്‍ വീണ്ടും  ഒരു കുട്ടിയായി ജനിക്കാന്‍ മനസ്സ്‌ കൊതിച്ചു  ഓണകാലത്ത് എല്ലാവരും കൂടി തറവാട്ടിലേക്ക്‌ പോകുമായിരുന്നു വിശാലമായ മുറ്റവും തുളസിത്തറയും ,ആമ്പല്‍കുളവും ,മെല്ലാം ഓര്‍ത്തപ്പോള്‍ ഒന്നു നീന്തികുളിക്കാനുള്ള മോഹം മനസ്സില്‍ നുഴഞ്ഞുകയറി .

വീടിന് പിറകു വശത്തെ ഉയര്‍ന്ന് നില്‍ക്കുന്ന പാറകൂട്ടങ്ങളും അതില്‍ നിന്നും ഒഴുകി വരുന്ന വെള്ളച്ചാട്ടവും നീണ്ടു കിടക്കുന്ന വയലിനെ മുറിച്ചു കടക്കുന്ന  ചെറിയ തോടും അത്‌ ചെന്ന് മുട്ടുന്ന പുഴയും,പുഴകരയിലെപൂമരവും .പുഴകരയില്‍ നിന്നാല്‍ അകലെ കാണുന്ന ഏഴ് മലകളുംഎല്ലാം കണ്ണിനു കുളിര്‍മ്മ ചൊരിയുന്ന മനോഹര ദ്രിശ്യങ്ങലാണ്...

ശ്രീ  കുട്ടിയെ കണ്ടതും ,പരിച്ചയപെട്ടതും തറവാട്ടില്‍ ഓണംകൂടാന്‍ പോയ ദിവസമായിരുന്നു.അന്ന്  തറവാട്ടില്‍ ചിറ്റമ്മയുടെ മക്കളായ രാഗിയും രശ്മിയും പൂകളമിടാന്‍  പൂ പറിക്കാന്‍ പോയി. വരാന്‍ താമസിച്ചപ്പോള്‍  മുത്തശ്ശിക്ക് വെപ്രമാളമായി . ഫ്ലാറ്റുകളില്‍ ജീവിച്ചു വളര്‍ന്ന കുട്ടികളല്ലേ .നാട് പരിജയമുണ്ടാവില്ല കൂടാതെ പ്രായം തികഞ്ഞവരും മോനെ നീ  ഒന്ന് പോയി നോക്കിട്ടു  വാ..മുത്തശ്ശിയുടെ കല്പന  അനുസരിക്കാതെ പറ്റില്ലല്ലോ ...

നിണ്ടു കിടക്കുന്ന വയല്‍ മുറിച്ചു കടന്ന് പുഴയോരത്ത്‌ എത്തിയപ്പോള്‍ അകലെ  മൂന്ന് കുട്ടികള്‍ പുഴകരയിലുള്ള പൂമരചോട്ടില്‍ മണലില്‍ ഇരുന്നു  കളിക്കുന്നു  രാഗി... എന്ന് നിട്ടി  വിളിച്ചു .അടുത്തെത്തിയപ്പോള്‍  സുകുവേട്ടാ യെന്നു വിളിച്ച് അവര്‍ ഓടി വന്ന് കെട്ടി പിടിച്ചു ..സുകുവേട്ടന്‍  എപ്പോള്‍ വന്നു ..വാ നമുക്കി മണലില്‍ ഇരുന്ന് കഥ പറയാം ..നിങ്ങളെ കാണാതെ മുത്തശ്ശി  അകെ പേടിച്ചിരിക്കുകയാണ്  നിങ്ങള്‍ പൂ പറിക്കാന്‍ വന്നിട്ട് ഇവിടെ ഇരുന്ന്  കളിക്കുകയ്ണോ? ...ഇതാ രാണ് നിങ്ങള്‍കൊരു  പുതിയ കൂട്ടുകാരി... ഇതെല്ലാം കേട്ട് മാറി നിന്ന കുട്ടിയെ ചൂണ്ടി ചോദിച്ചു . രാഗി പറഞ്ഞു ഇത് ശ്രീലത  പുഴയുടെ കരയിലുള്ള വീട് ചൂണ്ടി കാണിച്ചു അതാ അവളുടെ വീട് അവളുടെ അമ്മ ചെരുപത്തിലെ മരിച്ചുപോയീ അച്ഛന്‍  മുബയില്‍ ജോലിയാണ്.അവള്‍ കോണ്‍വെന്‍റല്‍ ഹോസ്റ്റലില്‍ താമസിച് പ്ലസ്‌ ടുവിന് പഠിക്കുന്ന.കോളേജ് അവതിയില്‍ നാട്ടില്‍ വരും.

പിന്നീട് സ്വയം പരിജയപെടുത്തി ഞാന്‍ സുകുണന്‍,ഡിഗ്രിയും പി .ജി.യും  കയിഞ്ഞു ഐ.എ.എസ്സ് സെലക്ഷന്‍ വേണ്ടി കാത്തിരിക്കുകയാണ്. എന്‍റെ വാക്കുകള്‍ കേട്ട് അവള്‍ എന്‍റെ മുഖതേക്ക് ഒളിഞ്ഞു നോകി ആ വിടര്‍ന്ന കണ്ണുകളില്‍ പ്രകാശിക്കുന്ന രണ്ട് കൃഷണമണികള്‍ ഞാന്‍ കണ്ടു .സനധൃ  വെയില്‍  തട്ടി അവളുടെ തുടുത്ത മുഖം പൂര്‍ണ്ണ ചന്ദ്രനെ പോലെ പ്രകാശിക്കുന്നതായി തോന്നി..

ഓണവധി  ദിനങ്ങളില്‍ ഏറെ സമയവും  ഞങ്ങള്‍ നാലു പേരും ആ പുഴക്കരയില്‍  സന്തോഷങ്ങള്‍ പങ്കിട്ടു . ശ്രീലത കോളേജില്‍ പാട്ടുകാരിയാണെന്ന്  രാഗി പറഞ്ഞപ്പോള്‍  അവള്‍ നിഷേധിച്ചു . ശ്രീകുട്ടി  പാടണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ നാണത്തോട് കൂടി  കോളെജിലെ സ്റ്റേജില്‍ പാടിയ "പൂന്തേനരുവി"...യെന്ന  ഗാനം  അവള്‍ ആലപിച്ചു....അത് കേട്ടാവണം  .കിളികള്‍  പാറി വന്നു ആ പൂമരകൊമ്പിലിരുന്നു ചിറകടിച്ചു. രാഗിയും,രശ്മിയും കൈ കൊട്ടി താളം പിടിച്ചു , ആ താളത്തിനോത്ത് നദിയിലെ കുഞ്ഞോളങ്ങള്‍ ഇലകികളിച്ചു..

അഭിനന്ദിച്ചപ്പോള്‍ അവള്‍ നാണം കൊണ്ട് തല താഴ്ത്തി.മനസ്സുകള്‍ പലതും പറയുന്നുണ്ടായിരുന്നു  പതുകെ ഇടകണ്ണാല്‍  എന്നെ നോക്കി ഏറെ നേരം കണ്ണുകളാല്‍ കഥ പറഞ്ഞു .രാഗിയും രശ്മിയും ഞങ്ങള്‍ക്ക് വേണ്ടി മാറിനിന്നത് പോലും അറിഞ്ഞില്ല...  അവധി ദിനങ്ങള്‍  തിരാതിരിക്കാന്‍ ആശിച്ചുപോയി.. അന്ന് വൈകുന്നേരം യാത്ര ചോദിക്കാന്‍ വീണ്ടും പുഴകരയില്‍ ഒത്തു കൂടി, നാളെ കോളേജ് തുറക്കും കാലത്ത്‌ പോകണം . ഇനി എന്നാണ് നാം കാണുക പരസ്പരം നെടുവീര്‍പ്പുകളുതിര്‍ത്തി. മണലില്‍ കൈ വിരലുകള്‍ കൊണ്ട് ഇംന്ഗ്ലീഷില്‍ എഴുദിയ അക്ഷരങ്ങള്‍ നോക്കി അവള്‍ പുഞ്ചിരിച്ചു.അവളുടെ വിരല്‍ തുബുകളും മണല്‍പരപ്പില്‍ സ്നേഹത്തിനെ അക്ഷരങ്ങള്‍ വരച്ചു.

ക്രിസ്തുമസ് അവധി  വേഗം വന്നണയാന്‍ വേണ്ടി ആഗ്രഹിച്ചു. അഡ്രസ്സുകള്‍ പരസ്പരം കൈമാറി നിറകണ്ണുകളോടെ ആ പുഴയോരത്തെ പൂമരം സാക്ഷിയാക്കി വിട പറഞ്ഞു.അവള്‍  വീടിന്‍റെ കോണിപ്പടികള്‍ കയറും വരെ കൈയുയര്‍ത്തി കാട്ടി. 

ഒരു ആഴ്ചക്ക് ശേഷം ശ്രീ കുട്ടിയുടെ ആദ്യത്തെ എഴുത്ത് കിട്ടി .മറുപടി എഴുതാന്‍ ഇരുന്ന് നേരം  പുലര്‍ന്നതരിഞ്ഞില്ല  .എന്താനെഴുതെണ്ടത്ന്നറിയാതെ പലതും ചുരുട്ടിക്കൂട്ടി താഴെ ഇട്ടു മേശകടിയില്‍ കടലാസ്സുകള്‍ കുന്നു കൂടി ഒടുവില്‍ ഒരു വരി മാത്രം ഒതുക്കി..ശ്രീ കുട്ടിയെ ഞാന്‍ സ്നേഹിക്കുന്നു..ജീവനേക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്നു..മറ്റൊന്നും എഴുതാന്‍ കയിഞ്ഞില്ല.
ഓരോ ആഴ്ചകളും അവളുടെ എഴുത്തുകള്‍ക്കായി കാത്തു നിന്ന്, അന്ന്  കിട്ടിയ എഴുത്ത് ദല്‍ഹിയില്‍ നിന്നായിരുന്നു.ഐ.എ.എസിന് സെലക്ഷന്‍ കിട്ടിയ  സന്തോഷവാര്‍ത്ത ശ്രീക്കുട്ടികെഴുതി മരുപടികായ്‌ കാത്തിരുന്നു..

   യാത്ര പോകുന്നടിനു മുന്‍ബു എനിക്ക് ഒരിക്കല്‍ കൂടി കാണണം.ഞാന്‍ കാത്തിരിക്കും സുകുവേട്ടന്‍ ഹോസ്റലില്‍ വന്നാല്‍ മതി .അറിയിച്ച സമയത്തിനു മുബു തന്നെ അവള്‍ ഗൈറ്റില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു ഹോസ്റ്റലിന്‍റെ കിഴക്കു വശമുള്ള കൂള്‍ബാറിലിരുന്ന് ജുസ്‌ കുടിക്കുമ്പോള്‍ അവളുടെ കണ്ണുകളില്‍ വെള്ളം നിറയുന്നത് ഞാന്‍ ശ്രന്ദിച്ചു."ഇതെന്താ കുട്ടി"സന്തോഷികയല്ലേ വേണ്ടത്‌ ഞാന്‍ ഇന്ത്യയില്‍ തന്നെ അല്ലേ പോകുന്നത്."സന്തോഷമില്ലഞ്ഞിട്ടല്ല "ദല്‍ഹി എന്ന് പറഞ്ഞാല്‍ വളരെ ദൂരത്തെല്ലേ" .ഇനി എന്നാണ് ഒന്ന് കാണുക "ഞാന്‍ ആര് മാസം കയിഞ്ഞാല്‍ വരും ". എന്നാല്‍ പിന്നെ ഞാനും അപോഴെ നാട്ടില്‍ പോകുള്ളൂ.സംഭാഷണം നിണ്ടു പോയതറിഞ്ഞില്ല.

   കൂള്‍ബാറില്‍നിന്നും ഇറങ്ങുന്നതിനു മുബു മൃദുവായ കൈവിരലുകളില്‍ ആദൃയമായി  സ്പര്‍ശിച്ചു . ഈ മോതിരം എന്‍റെ ഓര്‍മ്മക്കായ് എന്നുംഈ കൈവിരലിളിരികെട്ടെ..കൂള്‍ബാറിലെ മറ്റുള്ളവര്‍ കാണാതെ അവള്‍ അമര്‍ത്തി ചുംബിച്ചത് ഞാന്‍ ശ്രദധിച്ചു..റോഡ്‌ മുറിച്ചു കടന്നു ബസ്സില്‍ കയറുമ്പോള്‍ അവള്‍ ഗൈയിറ്റില്‍ നിന്നും കൈ വീശി കാണിക്കുന്നുണ്ടായിരുന്നു...

    ഡെല്‍ഹിയിലെ മരം കോച്ചുന്ന തണുപ്പില്‍ ശ്രീകുട്ടിയുടെ എഴുത്തുകള്‍ മനസ്സിന് ആശ്വസംപകരുമായിരുന്നു ആര് മാസങ്ങള്‍ ആറു വര്‍ഷങ്ങള്‍ പോലെ കടന്നു പോയി ഡിസംബറിലെ  അവധി  ദിനങ്ങള്‍ മുഴുവന്‍ ആ പുഴകരയിലെ പൂമര ചുവട്ടില്‍ കയിച്ചുകൂട്ടാന്‍ അവിടെയെത്താമെന്ന് ശ്രീ കുട്ടിക്ക്‌ അവാസാനമായീ എഴുതി.

     നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും വിരുന്നിനുള്ള തിരക്കയിരനു.എനിക്ക് മുത്തശ്ശിയുടെ  വീട്ടിലെത്താനുള്ളതിദടുക്കവും .വന്നിട്ട് ഒരു ദിവസം പോലും ഇവിടെനില്‍കാതെ മുത്തശ്ശിയുടെ വീട്ടില്‍ പോയി താമസികുന്നതെന്തിനാ..അമ്മയുടെ ചോദ്യതിനു മുന്നില്‍ ഉത്തരം പറയാനാവാതെ  വേഗം പുറപെട്ടു.
മുത്തശ്ശിക് ഡല്‍ഹിയെ പറ്റി നൂറു കൂട്ടം ചോദികാനുണ്ട.ജഞാന്‍ പുഴയില്‍ പോയി കുളിച്ച് വരാം മുത്തശ്ശി എന്നിട്ടു പറഞുതരാം നീണ്ട കഥകള്‍.

   പുഴകരയിലേക്ക്‌  നിട്ടി വലിച്ചു നടന്നു.ശ്രീകുട്ടി ആ പൂമരചോട്ടില്‍ കാത്തിരികുന്നുണ്ടാവും നേരം സധന്യയാവാറായി  ഇന്ന് നിലാവുള്ള രാത്രിയാണ് ഈ രാത്രിക്ക്‌ വേണ്ടിയാണ് സ്രീകുട്ടിയും കാത്തിരുന്നത് .

    പുഴകര ശൂനൃയമായിരുന്നു ,പക്ഷികള്‍ കൂടുതേടി പറക്കുന്ന ശബ്ദങ്ങള്‍ പൂമരചോട്ടിലെക്ക്  നിരാശയോടെ നടന്നു നിങ്ങി.അവള്‍കെന്തു പറ്റി...?കോളേജില്‍ വല്ല പരിപാടിയും ഉണ്ടോ?എന്തുണ്ടായാലും അവളെത്തൊതിരിക്കില്ല.പുഴകരയില്‍ ഇരുട്ട് പരക്കാന്‍ തുടങ്ങി ..

      എഴുനേറ്റ്‌ സാവകാശം ശ്രീ കുട്ടിയുടെ വീട്ലക്ഷൃമാക്കി നടന്നു.വീടിനു താഴത്ത് എത്തിയപ്പോള്‍ സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളി ഉയരുന്നതായി കേട്ടു.വീട്ടില്‍ ആള്‍കൂട്ടം ഇവിടെ ആര്‍ക്കോ എന്തെകിലും സംഭവിച്ചുണ്ട. അതാവാം അവള്‍ വരാതിരുന്നത്.

    വീടിന്‍റെ പിന്‍ഭാഗത്ത്  പോയി ഞാന്‍  എത്തിയ വിവരം അവളെ അറിയിചാലോ. വിട്ടില്‍ നിന്നും നിറകണ്ണുകളോടെ ഇറങ്ങി വരുന്ന ഒരു കുട്ടിയെ പതുകെ വിളിച്ചു ശ്രീലതയെ വിളിക്കാന്‍ പറഞ്ഞു .ആ കുട്ടി പോട്ടികരഞ്ഞു കൊണ്ട് വീണ്ടും വീട്ടിലെക് തിരിച്ചു  ഓടി.

       എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്കുമ്പോള്‍ ഒരാള്‍ വീട്ടിലേക്ക്‌ വിളിച്ചു .ഉമ്മറത്ത് കട്ടിലില്‍ വെളുത്ത തുണികൊണ്ട് മൂടിയ ഒരു മൃതതേഹം. ശ്രീകുട്ടിയുടെ പേരുകള്‍ എല്ലാവരും ഉച്ചരിക്കുന്നത് ശ്രദധിച്ചു. അടുത്ത്‌ നിന്ന ആളോട് വിവരം തിരക്കി .ഹോസ്റ്റലില്‍ നിന്നും  ഇറങ്ങി ബസ്സ്‌ വരുന്നത് കണ്ടു ബാഗുമായി റോഡ്‌മുറിച്ചു ഓടിയതാണത്രേ. എതിരെ വന്ന ലോറി തട്ടി പെട്ടെന്നായിരുന്നത്രേ മരണം.അയാളുടെ വാക്കുകള്‍ മുഴുവന്‍ കേള്‍ക്കാന്‍ കരുത്തില്ലാതെ ഇറങ്ങി നടന്നു നേരം പുലരും വരെ പൂമരചോട്ടില്‍ ഒരിക്കലും തിരിച്ചു വരാത്ത ശ്രീകുട്ടിയെ ക്കാത്ത് കിടന്നു.

"സാര്‍,കാപ്പി തണുത്തു" സാറ് ഉറക്കത്തിലായിരുന്നോ..?ഉറക്കത്തില്‍ ഒരു കുട്ടിയെ കുറെ പ്രവിശ്യാമായി .ആരാണ് സാര്‍ .. 
അത് എന്‍റെ മാത്രം ശ്രീ കുട്ട്യ രാമൂ.ആ പൂമരചോട്ടില്‍ അവളുടെ ആത്മാവ്‌ എന്നെയും കാത്തു നില്‍കുന്നുണ്ടാവും..ഓരോ അവധികളിലും ...


*******************************************************************************
(കാലിക്കറ്റ്‌ റേഡിയോ നിലയത്തില്‍ 1994 ല്‍ യുവഷബ്ദതില്‍ വന്നു  ,
പ്രവാസി ദൂതന്‍ ഖത്തര്‍ സ്പെഷല്‍ പബ്ലിഷ് ച്യ്ടത് ഫെബ്രുവരി 2004)
2 comments:

  1. സ്കാൻ ചെയ്തതിനേക്കാൾ വായനക്ക് സുഖം എഴുതിയതാണ്...
    കഥ വായിച്ചു കഴിയട്ടെ, എന്നിട്ട് കുറ്റം പറയാം

    ReplyDelete