എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Sunday, March 25, 2012

എന്‍റെ ഓര്‍മ്മകളിലേക്ക്ഓര്‍മ്മകളില്‍ ഒരു നോമ്പ് കാലം

 നോമ്പ് തുടങ്ങുന്നതിനു മുന്പ് തന്നെ വീടും പരിസരങ്ങളും വൃത്തി ആക്കി വെക്കും
ഇരിക്കുന്ന പലക മുതല്‍ അടിച്ചൂറ്റി ചിരവ വരെ പാറമരത്തിന്റെ ഇല കൊണ്ട് തേച്ചു വെളുപ്പിക്കും. .ഞാനും വീട് ജോലിക്കാരുടെ കൂടി എന്ന്  കാണിക്കാന്‍ വേണ്ടി എന്റെ കുപ്പയാവുമെല്ലാം നന്ച്ചിട്ടു നടക്കും...വീട്ടില്‍ രണ്ടു പേര്‍ ജോലിക്കുണ്ടെങ്കിലും അത്താഴം വെയ്ക്കുവാന്‍ വേറെ ഒരാളെ നിര്‍ത്തും അതെല്ലാം ബറാത്തിന്‍റെ മുന്പ് (അതായത്‌ ശഅബാന്‍ പതിനഞ്ചിനു മുന്പേ എല്ലാം റെഡിയായിട്ടുണ്ടാവും. 
നോമ്പ്‌ എടുത്താല്‍ ഉപ്പ ഞങള്‍ കുട്ടികള്‍ക്കയീ  സബര്‍ ജെല്ലി എന്ന ഫ്രുട്സ് കൊണ്ട് തരുമായിരുന്നു  അതു  കയ്യില്‍ പിടച്ചു ബാങ്ക്  കൊടുക്കുന്നതും നോക്കി ചെവി കൂര്‍പ്പിച്ചിരിക്കും അന്ന്അകെ രണ്ടു പള്ളിയാണ് അടുക്കത്തുള്ളത് നല്ല വണ്ണം ശ്രധിച്ച്ചാലെ അവിടെ നിന്നും ബാങ്ക്  കേള്‍ക്കാം പറ്റൂ അന്ന് കിട്ടുന്ന ഉന്നകായ കോഴിഅട തരിപോള പഴംപൊരി കുഞ്ഞി പത്തില്‍ അണ്ടി കീരന്‍ ഇറച്ചി പത്തില്‍ കോഴി പിടി .എനികിഷ്ടം മുതാഴ്ത്തിനു ഉണ്ടാക്കുന്ന ശര്‍ക്കരയും തേങ്ങയും ഇട്ടിടുള്ള അട .ഈപ്പോഴും എന്‍റെ വായില്‍ അതിന്‍റെ രുചി വരും. അത് ഇതെല്ലം എലാ ദിവസവും ഉണ്ടാവില്ലങ്കിലും എല്ലാ വെള്ളി ആഴ്ചയിലും ഇതെല്ലം ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു.
എന്‍റെ ചെറുപ്പത്തിലുള്ള  റമദാനില്‍ എനിക്ക് ഇഷ്ടമുണ്ടായിരുന്നത് ഉമ്മന്ന്‍റെ  വീടായ ചീകോന്നുമ്മല്‍ താമസിക്കാനായിരുന്നു. അവിടെ പോയാല്‍ രണ്ടു ദിവസം താമസിചിട്ടെ വരും  ..ഉമ്മാന്‍റെ അനുജത്തിയുടെ വീട്ടിലും പോകും അവിടെ എന്റെ പ്രായത്തിലുള്ള മകളുണ്ട് അവരുടെ കൂടെ കളിക്കാം തിരിച്ചു വരുമ്പോള്‍ കണ്ണന്‍കണ്ടിയിലെ മൂത്തുമ്മയും പല്ലേരികണ്ടിയിലെ മൂത്തുമ്മയും അമ്മായിമാരും  ഡ്രസ് എടുക്കാന്‍ വേണ്ടി പണം തരും ഉമ്മാന്റെ വീട്ടില്‍ പോയാല്‍ ഡ്രസ്സ്‌ എടുക്കാന്‍ കിട്ടുന്ന പണം ഉമ്മ വാങ്ങിക്കും അത് ഉപ്പനോട് വന്നു  പറയും ഞാനും ഉപ്പയും ഒറ്റ കേട്ടാണ് അന്ന് ആ പണം വലുതായിരുന്നു 50 രൂപ.
അവിടെ അത്തായത്തിനു ഉണരാന്‍ വേണ്ടി ഒരു ചെണ്ട കൊട്ടുണ്ട് (അത്തായം മുട്ട്‌) അതു വരുന്നത് നാദാപുരത്തു നിന്നാണ് അതു അവസാനിക്കുനത് കൈവേലിയിലും .അപ്പോഴേക്കും സുബഹ് ബാങ്ക് വിളിച്ചിടുണ്ടാകും..
ചെറുപ്പത്തില്‍ മുഴുവനും നോമ്പ് പിടിക്കില്ലായിരുന്ന വെള്ളിയാഴ്ച്ചയും നോമ്പ് ഇരുപത്തേഴും മാത്രം.  എട്ടു വയസ്സു കയിഞ്ഞതിനു ശേഷമാണ് നോമ്പ് പിടിച്ചു  തുടങ്ങിയത് അതില്‍ത്തന്നെ അതികവും കള്ള നോമ്പുകളായിരിക്കും ള്ഹര്‍ നമസ്കാരത്തിനു വുദു ഒരു നാലു വട്ടം എടുക്കും അസര്‍ നമസ്കാര കാരണം മുഖം കഴുകുമ്പോള്‍ ആരും കാണാതെ വെളളം കുടിച്ചു കൊണ്ടുള്ള നോമ്പ്. വീടിന്‍റെ അടുത്തുള്ള സൂപ്പി മാഷ്‌ ചോദിക്കും നിനക്ക് നോമ്പ്‌ഉണ്ടോ എന്ന് ഉണ്ടെന്ന മറുപടി പോരാ മാഷക്ക് അടെവിടാ ഉള്ളതും അറിയണം .ഞാനുത്തരം പറയും എന്‍റെ വയറ്റിലാ നോമ്പുള്ളത്‌ ..  
ഉപ്പാക്ക് ആസ്തമ രോഗം ഉളളത് കൊണ്ട് റമദാനില്‍ ഇടക്ക് ഉപ്പ നോമ്പ് ഒഴിവാക്കും അപ്പോള്‍ എന്‍റെ പോന്നു ഉപ്പാക്ക് വേണ്ടി ഞാന്‍ നോമ്പ് എടുക്കും ഇത് പിന്നീട് ഉപ്പനോട് പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു എന്നെ തമാശയാക്കി. ഖുര്‍ആന്‍ ഒതുമ്പോള്‍  രണ്ടു പേജുകള്‍  ഒരുമിച്ചു  മറിച്ച്ചിടും ഒരു കത്തം തീര്‍ത്താല്‍ ഉമ്മാന്‍റെയും ഉപ്പാന്‍റെയും വക സമ്മാനം ഉണ്ടാകും അതെല്ലാം അടിച്ചു മാറ്റാന്‍ വേണ്ടിയുള്ള കള്ളം .അന്ന് വീട്ടില്‍ ഉള്ള നോമ്പ് എടുക്കാന്‍ പറ്റാത്ത സ്ത്രീകള്‍നോമ്പ് കാലത്തു  ആരും കാണാതെ ഭക്ഷണം കയിക്കുമ്പോള്‍ അവരുടെ പേര്‍ പറഞ്ഞു നോബില്ല എന്ന് കൂകി വിളിക്കുമ്പോള്‍ ഉപ്പ കേള്‍ക്കുന്നതിനു ഉമ്മ വന്നു എന്‍റെ വായ പൊത്തിപ്പിടിക്കും അതെല്ലാം ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ സങ്കടം തോന്നുന്നു.
ഒരു റമദാനില്‍ എന്‍റെ മൂത്താച്ചി (അതായത്‌ മുറ്റം അടിക്കുന്ന ചിരുതാമ്മ) കുപ്പയമിടാറില്ല ഒരു തോര്‍ത്ത്‌ മുണ്ട് തോളില്‍ ഉണ്ടാകും മുറ്റം അടിക്കുമ്പോള്‍ മാറ് ആടി കളിക്കുന്നു ണ്ടാവും  ഉമ്മയും മറ്റുളളവരും വീട്ടില്‍ ഉറക്കത്തില്‍ അപ്പോള്‍ ഞാന്‍ മൂത്താച്ചിയുടെ പിന്നിലൂടെ പോയി പശു കുട്ടി പാല്‍ കുടികുന്നത് പോലെ മുല കുടിക്കാന്‍ നോക്കി  അന്നാണ് ആകെ മൂത്തച്ചിയുടെ ശകാരം കിട്ടിയത്‌ അങ്ങിനെ കുട്ടിക്കാലത്തെ ഒരു പാട് വികൃതിയുടെ റമദാനും പെരുന്നാളും ഓര്‍മ്മകളിലൂടെ കടന്നു പോകുംബോഴും ഈ പരിശുദ്ധ ദിനങ്ങളില്‍ വൃത ശുദ്ധിയോടെ നോമ്പ് എടുത്തു തൌബക്ക് വേണ്ടി തേടുന്നു.

ശുഭം ..

 പറഞ്ഞാല്‍ തീരാത്ത എന്‍റെ പെരുനാള്‍ ഓര്‍മ്മയും റമദാനിലെ വികൃതികള്‍ മായീ ഞാന്‍ വീണ്ടും വരാം..

സൈകത ഭൂമഴ 

പ്രണയിനിയുടെ കണ്ണീരുപോലെ
മിഴി നിറഞ്ഞു തുളുമ്പാതെ നിന്നു
ഇമയോന്നനങ്ങിയാല്‍ വീഴും നീര്‍ക്കണം
ഇനിയോതുങ്ങുമോ ഈ മിഴിക്കുമ്പിളില്‍
കൂരാപ്പിന്‍ തണല്‍ നീ വിതാനിച്ചു
നിന്‍വരവിനായ് ഞാന്‍ ‌കാതോര്‍ത്തിരുന്നു 
ആരും കാണാതെന്‍ മേനി തഴുകി തലോടാന്‍ 
ആദൃ ചുംബനമെന്‍ നെറുകയില്‍ വേള്‍ക്കാന്‍
നീ എന്നില്‍ പതിഞ്ഞപ്പോള്‍
എന്‍ മനം കുളിരണിഞ്ഞു*
നൂലിഴയായ് പൊട്ടിച്ചിരിയായ് താളം ചവിട്ടി
നീ വന്നല്ലോ എന്നെ കോരിത്തരിപ്പിക്കാന്‍ 
നിന്‍സ്പര്‍ശന ലഹരിയില്‍ 
ഞാനെന്‍ കണവനെ പുണര്‍ന്നതും
അത് കണ്ട നീ ഭദ്രകാളിയായി മാറിയതും 

നിന്‍ കോപത്തില്‍ ജീവന്‍ അപഹരിച്ചതും..
എന്നിട്ടും നിന്നെ ഞാന്‍ സ്നേഹിക്കുന്നു
ഒരു തുള്ളിയില്‍ നീ സ്വന്തനമായ് 
നിന്‍ നനവില്‍ എന്‍ വേദന മറക്കും
നിന്‍ കുസൃതി കണ്ടുണരാന്‍ ഞാന്‍ കൊതിപൂ
നിന്‍ ഗന്ധമുണരും കാറ്റേറ്റ് കിടക്കാന്‍
കാറ്റേന്തിവരും ഓര്‍മ്മകള്‍ പുല്‍കാന്‍
നീവരുമ്പോഴും വിട ചൊല്ലുമ്പോഴും 
മൗനരാഗമയെന്‍ മനം നീറി
നീര്‍ മിഴിയോടെ നിന്നെയും കാത്ത്
വീണ്ടും നിന്‍ വരവിനായ്‌ 
അന്നുമിന്നും ഞാന്‍ കാതോര്‍ത്തിരുന്നു.. 

22 comments:

 1. പ്രണയിനിയുടെ കണ്ണീരുപോലെ
  മിഴി നിറഞ്ഞു തുളുമ്പാതെ നിന്നു
  ഇമയോന്നനങ്ങിയാല്‍ വീഴും നീര്‍ക്കണം
  ഇനിയോതുങ്ങുമോ ഈ മിഴിക്കുമ്പിളില്‍

  കവിതയെക്കുറിച്ച് പറയാന്‍ എനിക്കറിയില്ല.
  വരികള്‍ എനിക്കിഷ്ടായി.

  ReplyDelete
 2. കവിത തരക്കേടില്ല എന്ന് പറയാം. ഈ ഫോട്ടോ എവിടുന്നു ഒപ്പിച്ചു? ഇലയുടെ അടിയില്‍ വീഴാന്‍ തയ്യാറായി ലില്‍ക്കുന്ന മഴത്തുള്ളി കാണാന്‍ നല്ല ഭംഗി.

  ReplyDelete
 3. വളരെ നന്നായിരിക്കുന്നു. ആശംസകള്‍..

  ReplyDelete
 4. ലഗ്നത്തില്‍ വിഗ്നം കാണുന്നു. ( കമന്റ്‌ അടിക്കുമ്പോള്‍ word verification ചോദിക്കുന്നു. ) കമന്റ്‌ കുറയാന്‍ ചാന്‍സ് ഉണ്ട്.ദക്ഷിണ വെക്കുമെങ്കില്‍ പരിഹാരം പറഞ്ഞു തരാം. ( ഫലം കണ്ടെങ്കില്‍ മാത്രം ദക്ഷിണ മതി )

  ദാ.. ഈ ലിങ്ക് അങ്ങ് ജപിച്ചു ബ്ലോഗില്‍ കെട്ടുക്ക. എല്ലാം ശെരിയാവും.

  http://shahhidstips.blogspot.com/2012/04/blog-post_29.html

  ഫലം കണ്ടാല്‍ ദക്ഷിണ മറക്കരുത് ട്ടാ...

  ഇല്ലേല്‍ ഞാന്‍ ചാത്തനെ വിടും..

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. കവിത കൊള്ളാം..വായിക്കാന്‍ രസമുണ്ട്. കൊടുത്ത ചിത്രവും ഇഷ്ടമായി..

  ReplyDelete
 7. അന്നുമിന്നും എന്നും ഞാനും കാത്തിരിക്കുന്നു ...!
  കവിത ഇഷ്ടായി ട്ടോ ..!!

  ReplyDelete
 8. ആശംസകള്‍..... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌........ ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ.......?

  ReplyDelete
 9. ചില കാര്യങ്ങള്‍ മനസ്സിലായില്ല..
  നിന്‍ കോപത്തില്‍ ജീവന്‍ അപഹരിച്ചതും..
  അതെങ്ങിനെയെന്ന് പിടികിട്ടിയില്ല..
  കവിത നന്നായി എഴുതാന്‍ ശ്രമിച്ചതിന് ആശംസകള്‍.. ചില പ്രത്യേകവികാര വിചാരങ്ങളോടെ ചില സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളാണിവ.. എഴുതുന്നയാളിന്റെ മനസ്സില്‍ ഉത്തരങ്ങളുണ്ടാവും.. വായനക്കാരനതു പിടികിട്ടണ്ടേ?

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. സത്യം പറഞ്ഞാല്‍ ആദ്യ വായനയില്‍ ഒന്നും മനസ്സിലായില്ല ..
  പിന്നെയും ഒരു ശ്രമം കൂടി നടത്തിയപ്പോഴാണ് തലക്കെട്ടിലാണ് ഓരോ വരികളെയും കോര്‍ത്ത്‌ വെച്ചിരിക്കുന്നതെന്ന് മനസ്സിലായത്‌ ......
  പിന്നെ.... ഒരു സംശയം ..
  കുളിര്‍ കൊണ്ട ലഹരിയില്‍ കണവനെ കെട്ടിപിടിച്ചത് കണ്ടാണല്ലോ മഴ ഭദ്ര കാളിയായി മാറിയത് .... അപ്പോള്‍ അവിടെ അപഹരിച്ച ജീവനാ കണവന്റെ യാനെന്നാണോ... ഉദ്ദേശിക്കുന്നത്..... ?? അതോ കാലാകാലങ്ങളായി മഴ കൊണ്ട് പോവുന്ന ജീവനുകളെയോ...???

  മഴയുടെ താളമുള്ള വരികള്‍ നന്നായിരിക്കുന്നു ...ഇഷ്ട്ടപ്പെട്ടു ... ഈ ഒരു സംശയം മാറ്റി നിറുത്തിയാല്‍,,,,,,,
  ഇനിയും എഴുതുക.... ആശംസകളോടെ....... :))

  ReplyDelete
 12. അനശ്വര കൊച്ചുമോള്‍ ജയരാജ്‌ ശ്രീജിത്ത് ഷഹീര്‍ .ഇവിടെ വന്നതിനും അഭിപ്രായം രേകപെടുതിയത്തിനും നന്ദി.
  മഴ കൂടുംബോള്‍ ഉരുള്‍ പൊട്ടലും ..വെള്ളപോക്കവും ഉണ്ടാകരില്ലേ അപ്പോളുഉണ്ടാകുന്ന നഷ്ടംമാണ് ഞാന്‍ ഉദേശിച്ചത്

  ReplyDelete
 13. കവിത വായിച്ചു...നന്നായിടുണ്ട്

  ReplyDelete
  Replies
  1. wanathinum wayichathinum thank you koyas..

   Delete
 14. സൈകത ഭൂമഴ , വളരെ നന്നായിട്ടുണ്ട്....എഴുതുക ഓള്‍ ദി ബെസ്റ്റ്.....

  ReplyDelete
 15. Replies
  1. thank you wannathinum coment chethathinum ..nihgalude linkil after ramdan jaan varunnund

   Delete
 16. നിഷ്കളങ്കമായ നോമ്പുകാലം,
  കവിതയുടെ വരികളും നിഷ്കളങ്കം.. ആശംസകൾ..

  ReplyDelete
  Replies
  1. നന്ദി വന്നതിനും ...അഭിപ്രായം രേകപെടുതിയത്തിനും ...

   Delete
 17. മഴയോടുള്ള പ്രണയം വരച്ചു കാട്ടുന്ന
  നിരവധി കവിതകള്‍ മലയാളത്തില്‍ കാണാം , സുഗത കുമാരിയുടെ
  രാത്രി മഴ എടുത്തു പറയേണ്ടതാണ്
  മഴയോടുള്ള അഭിനിവേശം മനോഹരമായി മഴയായി പെയ്തത് പോലെ ,
  ഒരു തുള്ളിയില്‍ നീ സ്വന്തനമായ്
  നിന്‍ നനവില്‍ എന്‍ വേദന മറക്കും
  നിന്‍ കുസൃതി കണ്ടുണരാന്‍ ഞാന്‍ കൊതിപൂ
  നിന്‍ ഗന്ധമുണരും കാറ്റേറ്റ് കിടക്കാന്‍
  കാറ്റേന്തിവരും ഓര്‍മ്മകള്‍ പുല്‍കാന്‍
  നീവരുമ്പോഴും വിട ചൊല്ലുമ്പോഴും
  മനോഹരമായ വരികള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. താങ്ക്യു ബഷീര്‍ ..വന്നതിനു നല്ല വാക്കുകള്‍ക്കും നന്ദി ...

   Delete