എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Tuesday, August 28, 2012

എല്ലാ വര്‍ക്കും എന്‍റെ ഓണാശംസകള്‍ ..














പൂവേ പോലി ....


ഐശര്യത്തിന്‍റെയും സമ്പല്‍ സമൃതി  യുടെയും   സഹോദരിയതിന്‍റെയും  പ്രതീകമായ ഓണം ആഘോഷിക്കുകയാണ്  നമുക്ക് മനുഷ്യര്‍ ഏല്ലാം ഒരു പോലെയുള്ളതാണെന്  പറഞ്ഞു തന്ന മാവേലി രാജാവ്‌ ഭരിച്ച മലയാള നാട് വാമന്‍ വന്നു മൂന്നടി മണ്ണ് ചോദിച്ചപ്പോള്‍  അത് കൊടുക്കാന്‍ ഭൂമിയും ആകാശവും മതി ആകാതെ തന്‍റെ തല കാണിച്ചു തല ചവിട്ടി പാതാളത്തില്‍ താഴ്ത്തി . അതിനു മുന്‍പ് മാവേലി രാജാവ്‌ വാമനോട്  അനുവാതം വാങ്ങി വര്‍ഷത്തില്‍ ഒരു തവണ തന്‍റെ പ്രജകളെ കാണാന്‍ വേണ്ടി  കേരളത്തlല്‍ വന്നു പോകാന്‍ ..ആ ഒരു ദിവസമാണ്  നമ്മള്‍ ഓണം ആഘോഷിക്കുനത് നമുക്ക് എവിടെ കാണാന്‍ പറ്റും സഹോദര്യ തമ്മില്‍ കൊല ചെയ്തും കൊലക്ക് കൊടുത്തും ജീവിക്കുന്ന നാടായി മാറിയിരിക്കുകയല്ലേ .


എന്‍റെ ചെറുപ്പത്തില്‍ പൂ പറിക്കാനും അത് കൂട്ടുകാരിയെ എല്‍പിക്കാനും  എന്തൊരു ഉത്സഹ മായിരുന്നു   ..വീട്ടിലും പാടത്തും ഉള്ള പൂവുകള്‍  ഇരുത്ത് വൈയ്കിട്ടു  ഒരു ഇലയില്‍ വയ്ക്കും  രാവിലെ സ്കൂളില്‍ പോകുമ്പോള്‍ കൂടുകാരി ജയ്സ്രിക്ക് കൊണ്ട് കൊടുക്കാന്‍.. ഞങളടെ നാട്ടില്‍ അന്ന് മുസ്ലിം വീടുകളില്‍ പൂകളം ഇടാറില്ല ..അത് കൊണ്ട് തന്നെ എനിക്ക് പൂകളം ഇടാന്‍ പറ്റാറില്ല .എന്നാലും കളിക്കുമ്പോള്‍ വീടിന്‍റെ പിന്‍ വശത്തുള്ള  മുറ്റത്ത്  ഞങള്‍ പൂവിടും  അന്ന് എനിക്ക് പൂ തികയാതെ വന്നു അപ്പോളതാ നല്ല ഉണ്ട മുളകിന്‍റെ പൂക്കള്‍ ഭംഗിയില്‍ വിടര്‍ന്നു നില്‍ക്കുന്നു ..മുഴുവനും പറിച്ചു തുംബപൂവിനും കാക്ക പൂവിന്‍റെയും  ചെട്ടി പൂവിന്‍റെയും  ഇടയില്‍ സ്ഥാനം പിടിച്ചപ്പോള്‍ എന്തൊരു ഭംഗി .നടുവില്‍ കൃഷ്ണമുടി പൂവും വച്ചപ്പോള്‍  പൂക്കളത്തിനു ഒന്നും കൂടി ഭംഗി ആ യീ ..ഞാനും അനുജത്തിയും കൂടുകരികളും മണ്ണിന്‍ ചിരട്ടയില്‍  കറിയും ചോറും വയ്ക്കുകയാണ്  അപ്പോള്‍ ആ വഴി വീട്ടിലെ ജോലികാരി ഉമ്മാന്‍റെ  വിശ്വസ്തയായ നഫീസത്ത വന്നു  ആ ന്യൂസ്‌ ഉമ്മന്‍റെ ചെവി  യില്‍ എത്താന്‍ സമയം വേണ്ടല്ലോ ..പോലീസ് മുറയില്‍ ചോദ്വിയവുമായി അതാ ഉമ്മ ..ആരുടെ പണിയാ ഈ പൂകളം ഇട്ടത്  ആരും ഒന്നും മിണ്ടിയില്ല  ഞാന്‍ പറഞ്ഞു ഞാന്‍ ഉപ്പനോട് ചോദിച്ചിട്ടുണ്ട് പൂകളം ഇട്ടോട്ടെ എന്ന് ..അപ്പോള്‍ ഉമ്മന്‍റെ   കയ്യില്‍ നിന്നും അടിയുടെ പോടീ പൂരം കണ്ണില്‍ പച്ചമുളക് പ്രയോഘവും ..പൂവിട്ടദിനല്ല ഉമ്മാ ന്‍റെ മുളക് പൂകള്‍ പരിച്ചതിനു  ഞാന്‍ എന്നെക്കാളും  വലിയ വായില്‍ കരഞ്ഞു .. ഉപ്പ വന്നപ്പോള്‍ ഉമ്മാനെ  ചീത്ത  പറയിക്കാന്‍ വേണ്ടി കുറെ അധികം കരഞ്ഞു  ...ഉപ്പ കാര്യം അറിഞ്ഞപ്പോള്‍  പറഞ്ഞു നമുക്ക് ഒരു ദിവസം  നഫീസാന്‍റെ കണ്ണിലും മുളക്‌ എഴുതണം ..ഉമ്മ മുളക്‌ തേച്ചത് അല്ല സംങ്കടംമായത് നഫീസ പറഞ്ഞു കൊടുത്തത് ..പിനീട് ഇതുവരെ ഞാന്‍  പൂകളം വീട്ടില്‍ ഇട്ടില്ല പൂക്കള്‍ ഇരുത്ത്  കൂട്ടുകാരികള്‍ക്ക് കൊടുക്കും ഇപ്പോള്‍ പൂവിരുക്കാന്‍ വയലോരവും കൈവരി തോടും, ഇല്ല കൃഷ്ണമുടി കാടുകളും ഇല്ല .

ഓണത്തിന് വീട്ടില്‍ ജോലി ചെയ്യുന്ന  അമുസ്ലിം ങ്ങള്‍ക്ക്  ഉടുക്കുന്ന തുണിയും തോളില്‍ ഇടുന്ന തോര്‍ത്ത്‌ മുണ്ടും വാങ്ങി വച്ചിടുണ്ടാകും  ...തേങ്ങാ ഇടുന്ന കണരേട്ടനും തൊടിയില്‍ കൊത്തുന്ന ആള്‍ക്കാര്‍ക്കും വേണ്ടി അവര്‍ ഓണത്തിന് തലേ ദിവസം വരും വരുമ്പോള്‍ കയ്യില്‍ അരിയും  തേങ്ങായും  ശര്‍ക്കരയും ചേര്‍ത്തുള്ള  വായ ഇലയില്‍ പൊതിഞ്ഞ  ഉണ്ട" വോ" എന്ത് രുചി ആയിരുന്നു അതിനു ...
പിന്നെ മൂത്താച്ചി യുടെ വീട്ടില്‍ ഓണ സദ്യയും സദ്യിയ കയിക്കാന്‍ ഞങള്‍ കുട്ടികളായ ഞാനും അനുജത്തിയും ഇഖ്‌ബാല്‍ക്കയും പോകും ..പോയാല്‍ അവിടെ ചാണകവും കരിയും ചേര്‍ത്ത മെഴുകിയ തറയില്‍ ഇരുന്ന് ഭക്ഷണം കായിച്ചു കയിഴുംബോഴ്ക്കും  വെളുത്ത തുടുത്ത തുടകളില്‍ കറുത്ത ചിത്രങ്ങള്‍ വര്ച്ചിടുണ്ടാകും അതുകണ്ട നാരാണി ഏടത്തി കഴുകി തരും  അവരുണ്ടാക്കുന്ന ആ സാമ്പാറും ഇഞ്ചി പുളിയും ഓലനും അവിയലും പച്ചടിയും പിന്നെ ചെറു പയര്‍ പായസം  വോ അത് ഇപ്പോഴും  നാക്കില്‍  വെള്ളമൂരാന്‍  അത് ഓര്‍ത്താല്‍ മതി  അത്രയ്ക്ക് കൈ  പുണ്ണിയം  ഉണ്ട് ആ കയികള്‍ക്ക് ...
വൈകിട്ട്‌ ഓണോഘോഷംയാത്ര  കാണാന്‍ വേണ്ടി ഞങള്‍ വീടിന്‍റെ പിന്നിലെ പാറ മുകളില്‍ കയറി നില്‍ക്കും  കാരണം അതിലെ റോഡിലൂടെ ഘോഷ യാത്ര പോകുക പൂ തളികകള്‍  എന്തിയ എന്‍റെ കൂട്ടുകാരികളും അവരുടെ കൂടെ പൂത്താലം മെടുത്തു കൊതിഉണ്ടെകിലും ഞാന്‍ കുറച്ചു അകലെ നിന്നും കാണുളൂ കാരണം അതില്‍ (ഓണ പൊട്ടന്‍ )വേഷം കെട്ടിയ ആളെ പേടിയാണ് എന്‍റെ കൂടെ പഠിക്കുന്ന രാജന്‍ ആണ് ആ കുഞ്ഞു ഓണ പൊട്ടന്‍ വേഷം കെട്ടിയ ആള്‍ എന്നറിയാം എന്നാലും എനിക്ക്  പേടിയ . . മണിയും കുലുക്കി ഓല കുടയും ചൂടി  വരുന്ന   അയാള്‍ വീട്ടില്‍ ഉപ്പാന്‍റെ  കയ്യില്‍ നിന്നും പണം വാങ്ങിക്കും ആ മണി അടി കേള്‍ക്കുംബോ ഴെക്കും ഞാന്‍ ഓടി ഒളിക്കും ..ആ ഘോഷ യാത്ര അവാസനിക്കുനത് കുറ്റിയാടി പുഴയോരത്താ ണ് ...പൂവേ പോലി ഈണത്തില്‍ പാടി അവരെല്ലാംപൂ  പുഴയില്‍ ഒഴുക്കും ...ഇന്നു  പൂ ഒഴുകാനുള്ള പുഴയോ തുംമ്പ പൂവോ കാക്ക പൂവോ പൂച്ച വാലോ ജെമന്തി  പൂവോ ചേറ്റിയോ കാണാന്‍ ഇല്ല ...പിന്നെവിടെ  പൂ വിളികള്‍ ..പൂ വേ പോലി പൂ വേ പോലി എന്ന ആര്‍പ്പ് വിളികള്‍ .. .


10 comments:

  1. നിഷ്കളങ്കമായ ബാല്യകാല ഓര്‍മ്മകള്‍.. എഴുത്തിലും കാണാം ആ നിഷ്കളങ്കത..

    ReplyDelete
  2. കള്ളാട് നവോദയ കലാകായികവേദിയും പിന്നെ മരുതോങ്കരയിലേ മറ്റേതോ വേദിയുമൊക്കെ ചേര്‍ന്നു നടത്തുന്ന പൂവേപൊലിപൊലി..... ഘോഷയാത്ര കാണാന്‍ ആഹ്ലാദത്തോടെ ഞങ്ങള്‍ കുറ്റിയാടിയിലെ കുട്ടികള്‍ര്‍ വന്നുനില്‍ക്കാറുണ്ടായിരുന്നു. മരുതോങ്കര പാലം കടന്നു യാത്ര കുറ്റിയാടിയിലെത്തിയാല്‍ ഞങ്ങളും കൂടും അതിനൊപ്പം, ഘോഷയാത്രയുടെ ഉള്ളില്‍ ചേരാതെ ബല്യ ശുജായിമാരായി യാത്രയുടെ ഒപ്പം നടക്കും, ഞങ്ങളാണതിന്റെ കുറ്റിയാടിയിലെ നടത്തിപ്പുകാരെന്നു തോന്നും നടത്തം കണ്ടാല്‍...! പഴയകാലത്തേക്ക് ആനയിച്ചതിനു നന്ദി.

    ReplyDelete
  3. നമ്മുടെ ആ പഴയ ഓര്‍മ്മകളാണ്‌ഈ ഞാനും പങ്കു വച്ചത് ..

    ReplyDelete
  4. കുട്ടിക്കാലത്തെ ഓണപ്പൂവിന്റെ സുഗന്ധമുള്ള ഓര്‍മ്മകള്‍. പങ്കുവെച്ചതിനു നന്ദി. ഒരു ഓര്‍മ്മചെപ്പ് വായിച്ചു തീര്‍ത്താല്‍ ഒരിക്കലും തിരിച്ചു കിട്ടാത്ത എന്തിനോ വേണ്ടി മനസ്സ് കൊതിച്ചു പോകുന്നു.
    ഓണാശംസകള്‍.

    ReplyDelete
    Replies
    1. നന്ദി ..വീണ്ടും വരിക

      Delete
  5. ഓണത്തിന്‍റെ സുഖമുള്ള ഓര്‍മ്മകള്‍. നന്നായിരിക്കുന്നു.

    ReplyDelete
  6. ആദ്യമായാണ് ഈ വഴി ,,,,സമയകുറവ് കൊണ്ട് കൂടുതല്‍ ഒന്നും എഴുതുന്നില്ല ,,,പിന്നീട് വിശദമായി വായിച്ചു അഭിപ്രായം പറയുന്നത് ആയിരിക്കും ,,ആശംസകള്‍

    ReplyDelete
  7. നന്ദി ശ്രീജിത്ത്‌ ഷാജു നാച്ചി(നസീം) വീണ്ടും വരിക ...

    ReplyDelete