എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Tuesday, September 4, 2012

കവിത

സത്യമോ മിഥ്യയോ

നീയൊരു സത്യമോ മിഥ്യയോ 
അറിയില്ലെനിക്കിന്നുമാ സത്യം  
നിത്യവും തെളിയുന്നു മായുന്നു
നിറയുന്നെന് ദിനമലരികള്‍ ‍

ഇന്നലെ ചുറ്റുമിരുട്ടായിരുന്നു
നെഞ്ചില്‍ നെരിപ്പോട് കത്തുമ്പോഴും
ഏകാന്തതയുടെ നോവിലോ ഞാന്‍
മൗന വാത്മീകത്തിലായിരുന്നു

ഇന്നോ നീയെന്‍റെ ഉള്‍പ്പുളകം
പേരിടാനാവാത്ത നവ്യഭാവം
ആഴികള്‍ക്കപ്പുറം   സൂര്യോദയം  
അംബരത്തേരിലെ ചന്ദ്രബിംബം

മനസ്സിലൊരു മഞ്ഞണിക്കാലമായി
മറയത്തിരുന്നു പൊലിക്കയോ  നീ  
ഒരു വേള വന്നൊന്നു തഴുകുമോ നീ
പനിനീരു പോലൊന്നു വിടരട്ടെ ഞാന്‍

കാതോരമന്നു ഞാന്‍ ചൊല്ലിയേനെ
കമനീയ കവിതകള്‍ കാമനകള്‍
കിളിവാതില്‍ മെല്ലെ തുറന്നു വെച്ചൂ
c

21 comments:

 1. വായിച്ചു..
  തെറ്റ് ചൂണ്ടിക്കാണിക്കാന്‍ മാത്രള്ള വിവരൊന്നും എനിക്കില്ലാട്ടൊ..:)

  ReplyDelete
 2. വായിച്ചു. ഇഷ്ടായി. ആശംസകള്‍.

  ReplyDelete
 3. സമീരന്‍ @അറേബ്യന്‍ എക്സ്പ്രസ് @അഷ്‌റഫ്‌ സല്‍വ..വന്നതിനും അഭി പ്രായം രേഗപെടുതിയത്തിനും . നന്ദി ..

  ReplyDelete
 4. njammakku onnum manassilayilla valla kathakalum eyutthumbol oru link vidan marakkarude

  ReplyDelete
 5. ഇടയിലൊരു ചോദ്യമുണ്ടുള്ളിലായി
  നീയൊരു സത്യമോ മിഥ്യ താനോ? ഇത് വളരെ ശരിയാണ്..... ആശംസകള്‍

  ReplyDelete
 6. സത്യമോ മിഥ്യയോ എന്നൊരു ചോദ്യം അപ്പോളും ബാക്കി അല്ലെ ഇത്താ.ആദ്യത്തില്‍ ഒരു അക്ഷരത്തെറ്റ് ഒഴികെ വേറൊരു കുറ്റവും കണ്ടുപിടിക്കാന്‍ ആയില്ലട്ടാ .ഇഷ്ടമായി വരികള്‍

  ReplyDelete
 7. നജീബ് ,വിഘ്നീഷ്‌ ,അനാമിക ..നന്ദി വന്നു കണ്ടു തിരച്ചു പോകുമ്പോള്‍ എന്നെ അറിയിച്ചതിനും ...അനാമിക ഞാന്‍ ഇപ്പോള്‍ മലയാളം കുറച്ചു ടൈപ്പ് ചെയ്യാന്‍ പഠിച്ചു കൊണ്ടിരിക്കുന്നു ..വില ഏറിയ അഭിപ്രായങ്ങള്‍ക്ക് വീണ്ടും നന്ദി ...

  ReplyDelete
 8. മനോവിജാരങ്ങള്‍ സത്യം തന്നെയാവട്ടെ, പോസിറ്റിവ് ചിന്തകള്‍ ആണല്ലോ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ,ആശംസകള്‍

  ReplyDelete
  Replies
  1. വരവ് അറിയിച്ചു പോയതിനും ...അഭിപ്രായം പറഞ്ഞതിനും നന്ദി

   Delete
 9. ഇടയിലൊരു ചോദ്യമുണ്ടുള്ളിലായി
  നീയൊരു സത്യമോ മിഥ്യ താനോ?
  ആകാശ വീഥിയില്‍ വന്നു മായും
  കേവലം കൊള്ളിയാന്‍ മാത്രമാണോ

  ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു...

  വരികള്‍ ഇഷ്ട്ടായി

  ReplyDelete
 10. ലളിതമായ വരികൾ..ഇഷ്ടപ്പെട്ടു.

  ReplyDelete
  Replies
  1. നന്ദി വന്നതിനും വരവ് അറിയിച്ചതിനും

   Delete
 11. ഒന്ന് കൂടി നന്നാക്കാനുണ്ട് കവിത. രണ്ടാമത്തെ വരി ",....ക്കിന്നുമാ സത്യം" എന്നായാലോ? കുറച്ചുകൂടി നന്നാവില്ലേ? അങ്ങിനെ അങ്ങിനെ. ".............കരളിലാവാഹിക്കും" എന്നല്ലേ ശരി ?
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി സാര്‍ ...ഞാന്‍ റെഡി ആകുന്നുണ്ട് ..

   Delete
 12. നല്ല വരികള്‍ ....ആശംസകള്‍

  ReplyDelete
 13. ലളിതമായ വരികൾ.. ആശംസകൾ..

  ReplyDelete
  Replies
  1. താങ്ക്യു .ആചാര്യന്‍ , ജെഫു ..ഈ വഴി നടന്നു പോയതില്‍ ..

   Delete
 14. വരികള്‍ ലളിതം .. വാക്കുകള്‍ നന്നായി കോര്‍ത്തിരിക്കുന്നു ...
  എങ്കിലും ഒരു മിസ്സിംഗ്‌ പോലെ ... ആരെയാണ് സത്യമോ മിത്യയോ എന്ന് വിശേഷിപ്പിക്കുന്നത് .. കൊള്ളിയാനെ തന്നെയാണോ ?
  എന്റെ അറിവില്ലയ്മയാവാം എന്നാലും ഒരു സംശയം ബാക്കിയാവരുതല്ലോ... അത് കൊണ്ട് ചോദിച്ചതാണ് ക്ഷമിക്കുക ... എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊണ്ട് സസ്നേഹം ....

  ReplyDelete
  Replies
  1. നന്ദി അഭിപ്രായങ്ങള്‍ക്ക് നന്ദി ...

   Delete