എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Thursday, September 27, 2012







വാല്‍ കണ്ണ് 




ഓടികൊണ്ടിരിക്കുന്ന വണ്ടിയില്‍ നിന്നും കൊച്ചു മോള്‍ ഇടക്ക് തന്‍റെ കയ്യിലെ ട്ടാബില്‍ നിന്നും കണ്ണെടുത്തു പുറത്തു നോക്കി   ചോദിച്ചു കൊണ്ടിരുന്നു  "വാട്ടീസ് ദിസ്‌ "ഗ്രാന്മാ " വാട്ടീസ് ദാറ്റ്‌ " പ്രകൃതി സുന്ദരമായ ഈ മലകളും അരുവികളുമെല്ലാം ആ കൊച്ചു മനസ്സില്‍ കൌതുകമുണര്‍ത്തി .എത്തിയോ ?എന്ന് മോള്‍ അവളുടെ ഭര്‍ത്താവിനോട് ചോദിച്ചു .ഇല്ല ഇനിയും രണ്ടു കിലോമീറ്റര്‍ കൂടി ദൂരം ഉണ്ട് വല്ലപ്പോഴും കിട്ടുന്ന അവധിദിനത്തിലാണ് ഈ മനോഹരമായ ഗ്രാമഭംഗി ആസ്സ്വധിക്കാന്‍ കയിഴുക .നീണ്ട മുപ്പതു വര്‍ഷത്തെ സൈകത ഭൂമിയിലെ ജീവിതത്തിനിടക്ക് രണ്ടു തലമുറകള്‍ കാണാനുള്ള ഭാഗ്യം .എങ്കിലും എന്‍റെ മനസ്സെപോഴും തുള്ളിചാടുന്ന ഈ അരുവിയും അത് എത്തിചേരുന്ന പുഴയും ,വീണമീട്ടുന്ന  ഈ മുളങ്കാടുകളും ചില ചില്‍ ചിലക്കുന്ന കുരുവിയും ,അടുത്തെവിടെയോ മുക്രയിടുന്ന പശു കിടാവും ,അതിന്‍റെ പിന്നാലെ ഓടുന്ന മണികുട്ടനും എല്ലാം,ഒരു ടി.വി .സ്ക്രീനില്‍ എന്നപോലെ മിന്നിമറയും .ഞങ്ങളുടെ കുറെകാലങ്ങളായുള്ളസ്വപ്നം മായിരുന്നു"  'ഹൈറേഞ്ചില്‍ ഒരുകൃഷി" സ്ഥലം വാങ്ങികുക എന്നത് അതിപ്പോള്‍ സഫലമായീ..




കൊച്ചുമോള്‍ തന്‍റെ മടിയില്‍നിന്നും ചാടി ഇറങ്ങിയപ്പോഴാണ് മനസ്സിലാകുന്നത് വണ്ടി ഗെയിറ്റ് കടന്നു മുറ്റത്തെത്തി ."ഹായ്" പഴമയുടെ കലവിരുതോടെ ഉള്ള ഒരു പുത്തന്‍ ബംഗ്ലാവ് ".അതിനോടുചേര്‍ന്ന് നിണ്ടു കിടക്കുന്ന റബ്ബര്‍ തോട്ടം ഇടയില്‍ വാഴയും ഇഞ്ചിയും കൃഷി ചെയ്തിട്ടുണ്ട്‌ .വണ്ടിയുടെ ശബ്ദം കേട്ടത്‌ കൊണ്ടാവണം  പ്രായം ചെന്ന സ്ത്രീവാതില്‍ തുറന്ന്‌ പുറത്തേക്ക് വന്നു ഞങ്ങളെ മനസ്സിലായത് കൊണ്ടാവാം.തന്‍റെ തോളത്തുള്ള തോര്‍ത്ത്‌ കൊണ്ടു പോടിയിലെങ്കിലും, കസേരകള്‍ ഒന്നും കൂടി തുടച്ചു തൃപ്തി വരുത്തി.ഇരിക്കാന്‍പറഞ്ഞു. 

മകന്‍ഇപ്പോള്‍വരുംഅവനിപോഴെറങ്ങയതേഉള്ളുമുതലാളിയുടെകൂടെഅതികംതാമസിയാതെ അഞ്ചു ഗ്ലാസ്‌  ഇളനീര്‍ വെള്ളവുമായി വന്നു .ഇളനീരില്‍ യാത്രാ ക്ഷീണം മാറി അവരുടെ നിര്‍ബന്ധത്തില്‍ ഓരോ ഗ്ലാസ്‌ കൂടി കുടിച്ചു അപ്പോഴേക്കും അവരുടെ മകന്‍ ദൂരെ നിന്നുംവരുന്നത് കണ്ടു .

അടുത്തെത്തി ഞങ്ങളെ കണ്ടപ്പോള്‍ അത്ഭുതത്തോടെ ചോദിച്ചു "ഇതാരാ  ആലീസ്‌ ആയിരുന്നോ "? ഈ ബംഗ്ലാവ്  വാങ്ങിച്ച ദുബായിക്കാര്‍ .മുതലാളി പറഞ്ഞത് ഏതോ ഒരു ദുബായിപാര്‍ട്ടി വാങ്ങിച്ചു എന്ന് മാത്രം .ഇപ്പോള്‍ ഞങ്ങള്‍ സംസരിചിട്ടെ ഉള്ളു അവര്‍ വന്നാല്‍ ഞാനും അമ്മയും എവിടെ പോകും എന്ന് ."ഛെ ഛെ " ഞാന്‍  ഇതു വരെ മണികുട്ടനെ പറ്റി ഓര്‍ത്തില്ല ".ഓര്‍ത്തില്ല എന്നതല്ല ഓര്‍ക്കാന്‍ സമയം കിട്ടിയില്ല .

'ആലീസ്‌ തന്‍റെ കണ്ണട എടുത്തു കണ്‍തടം മെല്ലെ തടവി ആ പാട് ഇപ്പോഴുംമുണ്ടോ'? ആ പാട് കാണുബോഴെങ്കിലും ഞാന്‍ ഓര്‍ക്കണമായിരുന്നു "ശേ"ഞാന്‍ എന്നെ പറ്റി തന്നെ ലജ്ജ തോന്നുന്നു .അപ്പച്ചന് മാറി വരുന്ന ജോലിയില്‍ പല മുഖങ്ങളും കണ്ടു മുട്ടിയിട്ടുണ്ടെങ്കിലും മണികുട്ടനെയും നാണിചേച്ചിയെയും ഓര്‍ക്കണമായിരുന്നു .'സ്കൂള്‍ പഠിക്കുന്ന കാലത്ത് ഞാനും അവനും അവന്‍റെ അനുജത്തിയും  ഒരുമിച്ചുപോകുന്നതും വരുന്നതുമെല്ലാം .വൈകിട്ട് കളിയും പിണക്കവും  ഓര്‍ക്കുമ്പോള്‍ തന്നെ കുളിര്‍ പെയ്യുന്ന കളങ്കമില്ലാത്ത സ്നേഹത്തിന്‍റെ കുട്ടി കാലം .






മഴകാലമായാല്‍ നീണ്ട കമ്പിപാലം കടക്കാന്‍ മണികുട്ടന്‍ ആയിരുന്നു സഹായം .ഒരു ദിവസം വൈകിട്ട് കളിയില്‍ ചെങ്കല്ലു പൊടിച്ചു മേക്കപ്പിട്ടും, കരിക്കിന്‍ കാമ്പ് ചവച്ചു ചുണ്ട് സുവപ്പിച്ചും കണ്ണെഴുതാന്‍ പപ്പയുടെ കറുത്ത മഷിഎടുക്കും.അലെങ്കില്‍ ചട്ടിയുടെ കരിഉപയോഗിക്കും .ഒരു ദിവസം ഈ രണ്ടു കാര്യങ്ങളും സാതിച്ചില്ല  പിന്നീട് എന്ത് ചെയ്യും അപ്പോഴതാ മണികുട്ടന്‍റെ കുഞ്ഞു തലയില്‍ ഒരു വലിയ ലഡു പൊട്ടിയത് .അടുത്ത് പൊട്ടി വീണ ചെരിന്‍ മരത്തിന്‍റെ കറ എടുക്കാം .അതെടുത്ത് എന്‍റെ കണ്ണില്‍മുകളില്‍ പുരട്ടി എന്നിട്ട് അവന്‍ പറഞ്ഞു  എന്‍റെ ഉണ്ട കണ്ണിക്ക് ഈ വാല്‍ കണ്ണും കൂടി ആയപ്പോള്‍ " നല്ല ഭംഗിയുണ്ട് കഥ പറയുന്ന കണ്ണുകള്‍ക്ക്‌ ".എന്‍റെ കണ്‍തടങ്ങള്‍ ചീര്‍ത്ത്  കളി കയിഴുബെഴെക്കും ആകെ നീറിതടിച്ചു വന്നു നീറ്റല്‍ കാരണം ഞാന്‍ശബ്ദത്തില്‍ കരഞ്ഞു "മണികുട്ടന്‍ സാരമില്ല "എന്ന് പറഞ്ഞു എന്‍റെ കയ്യില്‍ പിടിച്ചു  ഞാന്‍ കഴുകി തരാംമെന്നു പറഞ്ഞു "വേണ്ട "എന്നും പറഞ്ഞുഞാന്‍ കൈതട്ടിമാറ്റിയപ്പോള്‍ എന്‍റെ കയ്യിലെ മഞ്ഞ കുപ്പിവളകള്‍ പൊട്ടി താഴെ വീണു.അവന്‍റെ അച്ഛന്‍ ചട്ടി കച്ചോടം ചെയ്യാന്‍ നാടുകള്‍ ചുറ്റി വരുമ്പോള്‍ എനിക്കും മിന്നുവിന്നും വേണ്ടി കുപ്പിവളകള്‍ കൊണ്ട് തരും ആ കുപ്പി വള.എന്നാലും പൊട്ടിയ വളകള്‍കണ്ടപ്പോള്‍ ചീര്‍ത്ത കണ്ണില്‍ നിന്നും കണ്ണീര്‍ മഴ ഒഴുകി.

"മമ്മീ നമുക്ക് തോട്ടം മുഴുവനും കാണാം മക്കള്‍ പോയി വയോ?"പ്രവാസിയുടെ സമ്പത്തായ പ്രഷറും ,കൂടെ കുടുംബ സ്വത്തായ ശ്വാസം മുട്ടലും, എല്ലാം എനിക്ക് ദാനമായി കിട്ടിയത് കൊണ്ട് അതികം മുകളിലോട്ട് കയറാനും പറ്റില്ല ".അവര്‍ പോകുന്നത് നോക്കി നിന്നു.


"മണികുട്ടന്‍ ഒന്ന് തടിവച്ചുവോ? ഹേയ് ഇല്ല " എനിക്ക് തോന്നിയതാവം , തലയിലെ കറുത്ത കരിവണ്ടിന്‍കൂട്ടത്തില്‍ മുല്ലമൊട്ടുകള്‍ വിതറിയോ? നെറ്റിതടം നല്ല വീതി വച്ചു ആ കറുത്തമുഖത്തിന്‌ ചേരുന്ന കട്ടിമീശയും വന്നു.മീശയ്ക്കു താഴെയുള്ള റ്റ്യൂബ്ലൈറ്റിനു  വിടവ് വന്നുവോ? .ആലീസ്‌ തന്‍റെ ഹെന്ന യില്‍ വെള്ളി നിരകള്‍ മറച്ച ചെമ്പിച്ച  മുടിയില്‍ മെല്ലെ തലോടി .തന്‍റെ സ്വര്‍ണ്ണത്തില്‍ കെട്ടിയ പല്ലുകള്‍ക്ക് ഇളക്കം തട്ടിയോ?എന്ന് ഉറപ്പു വരുത്തി .മണികുട്ടന്‍ അതികം വൈകാതെ തന്നെ തിരിച്ചു വന്നു .അലീസപ്പോള്‍ വീടിന്‍റെ ഉള്‍ഭാഗങ്ങള്‍ ചുറ്റി കാണുകയായിരുന്നു .മണികുട്ടനെ കണ്ടപ്പോള്‍ ." മണികുട്ടാ നിങ്ങള്‍ എപ്പോഴാണ്  ഇവിടെ വന്നത്"? .'ഒരു പതിനഞ്ചു വര്‍ഷം മുന്‍പ് വരെ അവിടെ തന്നെ ആയിരുന്നു '.ഞങ്ങള്‍ വീടിന്‍റെ അടുത്തായി  ബീവറേജ് വന്നു അപ്പോള്‍ അവിടെ നിന്നും തള്ളുന്ന കുപ്പികള്‍ കൊണ്ട് ഞങ്ങളുടെ തോടികള്‍ നിറഞ്ഞു,  അച്ഛനും മിന്നുവും മരിച്ചപ്പോള്‍ എല്ലാം വിറ്റ് ഇവിടെ അടുത്തായി ഒരു ഇരുപതു സെന്റ്‌ ഭൂമിയും കൊച്ചു കൂരയും വാങ്ങി .

"എന്ത് മിന്നുമരിചെന്നോ?"

അവള്‍ മരിച്ചതല്ല അവന്‍ അവളെ കൊന്നതാ അവളുടെ കെട്ടിയോന്‍.  അവിടെ നിന്നും കുടിക്കുന്ന ലഹരിയില്‍ വന്നു അവളുടെ മകളെ ഒരു ദിവസം പീച്ചി ചീന്തി അതിനു അവള്‍  അവളുടെയും മകളുടെയും ജീവന്‍ പകരം കൊടുത്തു ."നമ്മുടെ മിന്നു കുട്ടിയെ കൊന്ന   അവനെ നീ ഒന്നും ചെയ്തില്ലേ " അവനെ നമ്മള്‍ ചെയ്യുനതിനു മുന്‍പ് തന്നെ നിയമം കയ്യിലെടുത്തിരുന്നു .

മണികുട്ടന്‍റെ ഭാര്യയും മക്കളും " ഇല്ല "കല്ല്യാണംകയിച്ചില്ല " അതും പറഞ്ഞു മണികുട്ടന്‍ അകത്തെവിടെയോ പോയി .ഒരു ചെറിയ പൊതിയുമായി വന്നു ആലീസിന് കൊടുത്തു .അല്ല അമ്മയ്ക്ക് എന്നെ മനസ്സിലായോ?അയ്യോ "അത് മറന്നു പോയി നമ്മുടെ സംസാരത്തിന്‍റെ ഇടയില്‍ .' അമ്മേ ..അമ്മേ ' എന്നു വിളിച്ചു അടുക്കള ഭാഗത്തേക്ക് പോയി .

ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുന്ന തിരക്കിനിടയില്‍ " അയ്യോ എന്‍റെ ആലീസ്‌ മോളായിരുന്നോ?അമ്മ അവളുടെ ഇരു കവിളിലും നെറ്റിയിലും ഉപ്പ് കലര്‍ന്ന ഉമ്മകള്‍ കൊണ്ട് മൂടി .നിങ്ങളെ കുറിച്ച് നിന്‍റെ വള പോട്ടിനെ കുറിച്ച്  പറയാത്ത ദിവസങ്ങള്‍ എനിക്കും മകനും ഉണ്ടായിട്ടില്ല വിറക്കുന്ന കൈകള്‍ തന്‍റെ ശരീരത്തില്‍  തഴുകി അവര്‍ പറഞ്ഞു .ഇടക്ക്  വളപൊട്ടിന്‍റെ പൊതി അയിച്ചു നോക്കി മണി പറയും അമ്മേ ആലീസ്‌ ഇപ്പോഴും കുപ്പിവളകള്‍ ഇടാറുണ്ടാകുമോ .കണ്ണിന്നു ചുറ്റുമുല്ല ആ കറുത്ത പാടുകള്‍ അവിടെ കാണുമോ? "മോളെ " പിന്നീട്  ഒരു  കാര്യം നിങ്ങള്‍ അറിയാത്ത ഒരു വസ്തു നിങ്ങളുടെ പേരില്‍ ഉണ്ട് ഞങ്ങളുടെ മരണ ശേഷം നിന്‍റെയും ജോണികുട്ടിയുംമാണ് അതിന്‍റെ അവകാശികള്‍   ഇരുപത് സെന്റ്‌ ഭൂമിയും കൊച്ചു വീടും .

"ദൈവമേ " അവര്‍ മരണ ശേഷം അവരുടെ ഉള്ള സ്വത്തില്‍ എന്നെയും ചേര്‍ത്തിരിക്കുന്നു ഞാന്‍  ഒന്ന് ഓര്‍ക്കുക പോലും ചെയ്യാതെ ഓര്‍ത്തില്ല എന്ന് മാത്രമല്ല  എന്നെങ്കിലും വന്നാല്‍ ഒരു മിട്ടായി വാങ്ങിച്ചു അവരെ അനേഷിച്ചു കൊടുക്കാന്‍ പോലുംതയാറായില്ലമനസ്സ് പറഞ്ഞതുംമില്ല തിരക്കിനിടയില്‍  മനസ്സും രുഭൂമി പോലെ  ആയി പോയതാവാം  ...

മോള്‍ വേഗം ഇവിടെ താമസിക്കാനായി വരണം കേട്ടോ?നാണിഅമ്മ പറഞ്ഞു 

എനിക്ക് ഇഷ്ടംമുള്ള മാങ്ങാ ചമ്മന്തി ഊണ്‍ കയിക്കുമ്പോള്‍ ഉണ്ടാക്കാന്‍ മറന്നില്ല. മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ മുബുള്ള എന്‍റെ ഇഷ്ടം പോലെ മറക്കാതെ.  മൈയിലുകള്‍ താണ്ടി ടൌണില്‍ എത്തിയപ്പോള്‍ മോള്‍ ചോദിച്ചു അമ്മേ നമ്മള്‍ എന്നാണു അവിടെ താമസം തുടങ്ങുന്നത്  എന്‍റെ മാനസം അവിടെ തന്നെ കൂട് കെട്ടി താമസിക്കുകയാണ് എന്ന് പറയാം കൊതി തോനി....


****************************************************


വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തര്‍ കോറസ്സിന്‍റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹമായ..കഥ


ഇതു ഈ വഴി മുന്‍പ്‌ വന്നവര്‍ വായിചിരിക്കാം കുറച്ചു പോസ്റ്റുകള്‍ കാണുന്നില്ല അത് കൊണ്ട് വീണ്ടും ഇട്ടതാണ് എഴുതിയത് 2000-ല്‍

12 comments:

  1. പകര്‍ത്തി എഴുതിയപ്പോള്‍ ഒരുപാട് അക്ഷരത്തെറ്റുകള്‍ കാണുന്നു. അത് വായനയ്ക്ക് അലോസരമുണ്ടാക്കുന്നു. കഥ നന്നായിട്ടുണ്ട്. ആശംസകള്‍ ............

    ReplyDelete
  2. നന്ദി വനത്തിനും വില പെട്ട അഭിപ്രായം പറഞ്ഞതിനും ഞാന്‍ മലയാളം അക്ഷര തെറ്റിലാതെ സരമിച്ചു വരുന്നു ....

    ReplyDelete
  3. Replies
    1. നന്ദി റോസാപൂക്കള്‍ ...

      Delete
  4. സമ്മാനം കിട്ടിയതിനു ആദ്യമേ അഭിനന്ദനങ്ങള്‍,,,കഥയെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു പ്രവാസിയായത്‌ കൊണ്ടാവാം ,,ഗ്രിഹാതുരത നിറഞ്ഞ വരികള്‍ വായിക്കാന്‍ സുഖം തോന്നി !!! അഭിനന്ദനങ്ങള്‍,,

    ReplyDelete
  5. നല്ല കഥ .ഇഷ്ടമായി... കിട്ട്ടിയ സംമാനതുനു അഭിനന്ദനങ്ങളും... ഇവിടെ വായനക്ക് തന്നതില്‍ നന്ദിയും അറിയിക്കട്ടെ ആശംസകളോടെ :) ....

    ReplyDelete
  6. ആദ്യം മുതല്‍ അവസാനം വരെ പ്രവാസിയുടെ ഗ്രഹാതുരത തെളിഞ്ഞു കിടക്കുന്നു വാല്‍ കണ്ണില്‍..
    സമ്മാനം കിട്ടിയതില്‍ അഭിനന്ദിക്കുന്നു. വന്നതിലും കണ്ടതിലും സന്തോഷം ..
    എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  7. നന്ദി ശലീര്‍ അലി .നന്ദി ഷൈജു വന്നതിനും വായനക്കും..അക്ഷര തെറ്റുകള്‍ ഉണ്ടെന്നറിയാം .കാരണം ഞാന്‍ ഓഫീസിലെ കമ്പ്യൂട്ടറില്‍ വായിച്ചപ്പോള്‍ തെറ്റുകള്‍ ധാരാളം .ഇവിടെ നിന്ന് തെറ്റുകള്‍ തിതിരുത്താന്‍ ന് നോക്കിയപ്പോള്‍ കാണുന്നില്ല ...ഓഫീസിലെ മലയാളം ഫോണ്ടും ഇല്ല...ഈ വഴി വന്നവര്‍ക്കെല്ലാം ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു...

    ReplyDelete
  8. നല്ല കഥ.. സമ്മാനത്തിന് അഭിനന്ദനങ്ങള്‍..

    ReplyDelete
  9. നല്ല കഥ . നൊസ്റ്റാള്‍ജിക്. ഇനിയും പോരട്ടെ കഥകള്‍. അഭിനന്ദനങ്ങള്‍

    ReplyDelete
  10. നന്ദി സുനീ ഈ വഴി കടന്നു പോയതില്‍ ...മുള്ളന്മാടിയില്‍ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി അഷ്‌റഫ്‌ ....

    ReplyDelete