എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Saturday, October 20, 2012സൈകത  ഭൂമഴ

പ്രണയിനിയുടെ കണ്ണിരുപോലെ
മിഴി നിറഞ്ഞു തുളുമ്പാതെ നിന്നു
ഇമയോന്നനങ്ങിയാല്‍ വിഴും നീര്‍ക്കണം
ഇനിയോതുങ്ങുമോ ഈ മിഴികൂമ്പിളില്‍

കൂരാപ്പിന്‍ തണല്‍ നീ വിതാനിച്ചു
നിന്‍വരവിനായ്‌ ഞാന്‍ കാതോര്‍ത്തിരുന്നു
ആരും കാണാതെന്‍ മേനി തഴുകി തലോടാന്‍
ആദ്യച്ചുംബനമെന്‍ നെറുകയില്‍ വേള്‍ക്കാന്‍
നീ എന്നില്‍ പതിഞ്ഞപ്പോള്‍
എന്‍ മനം കുളിരണിഞ്ഞു
നൂലിഴയായ്‌ പോട്ടിചിരിയായ്‌ താളം ചവിട്ടി
നീ വന്നല്ലോ എന്നെ കോരിത്തരിപ്പിക്കാന്‍

നിന്‍സ്പര്‍ശന ലഹരിയില്‍
ഞാനെന്‍ കണവനെ പുണര്‍ന്നതും
അതുകണ്ട നീ ഭദ്രകാളിയായി മാറിയതും
നിന്‍ കോപത്തില്‍ ജീവന്‍ അപഹരിച്ചും
എന്നിട്ടും നിന്നെ ഞാന്‍ സ്നേഹിക്കുന്നു
ഒരു തുള്ളിയില്‍ നീ സ്വന്തനമേകാന്‍ 
നിന്‍ നനവില്‍ എന്‍ വേദനകള്‍ മറക്കും
നിന്‍ കുസൃതി കണ്ടുണരാന്‍ ഞാന്‍ കൊതിപ്പൂ
നിന്‍ ഗന്ധമുണരും കാറ്റേറ്റ്‌ കിടക്കാന്‍
കാറ്റേന്തി വരും  ഓര്‍മ്മകള്‍ പുല്‍കാന്‍
നീ വരുംബോഴും വിട ചോല്ലുബോഴും
മൌനരാഗമായെന്‍ മനം നീറി .
നീര്‍ മിഴിയോടെ നിന്നെയും കാത്ത്
വീണ്ടും നിന്‍ വരവിനായ്‌
അന്നുമ്മിന്നും ഞാന്‍ കാതോര്‍ത്തിരുന്നു ...
കുറച്ചു മുന്‍പ്‌ ഇവിടെ ഈ കവിത ഇട്ടിരുന്നു ഇപ്പോള്‍ അതിവിടെ കാണാത്തത് കൊണ്ട് വീണ്ടും പോസ്റ്റ്‌ ചെയ്തത്...

14 comments:

 1. കവിത വല്ലാതെ അങ്ങട്ട് കത്തില്ല എന്നാലും വായിച്ചു !!
  --------------------------------------
  "നിന്‍സ്പര്‍ശന ലഹരിയില്‍
  ഞാനെന്‍ കണവനെ പുണര്‍ന്നതും
  അതുകണ്ട നീ ഭദ്രകാളിയായി മാറിയതും
  നിന്‍ കോപത്തില്‍ ജീവന്‍ അപഹരിച്ചും
  എന്നിട്ടും നിന്നെ ഞാന്‍ സ്നേഹിക്കുന്നു"
  -----മൂട്ടയുണ്ട് അല്ലെ റൂമില്‍ !!! ഞാനോടി )

  ReplyDelete
 2. കാത്തിരിക്കുക അല്ലാതെ എന്താ സുഖം

  ReplyDelete
 3. മുള്ളന്‍മാടിയിലെ തേന്മഴ.
  മനോഹരമായിരിക്കുന്നു

  ReplyDelete
 4. ഫൈസല്‍ മൂട്ട പോയിട്ട് കൂറപോലും ഇല്ല ..ഞാന്‍ ഇപ്പോള്‍ കൂറയെ അന്വഷിച്ചു നടക്കുകയാ എന്‍റെ ഡ്രാഗന്‍ ഫിഷിനു കൊടുക്കാന്‍ .എന്നാലും നന്ദി .മഴയെ കാത്തിരിക്കുമ്പോള്‍ ഉള്ള സുഖം മറു ഭൂമിയിലെ ഒരു വല്ലാത്ത ഒരു സുഖം തന്ന്യാ ഷാജു.മുള്ളന്‍ മാടിയിലേകക്കുള്ള വരവിനു നന്ദി അഷ്‌റഫ്‌ ...

  ReplyDelete
 5. മുള്ളന്‍മാടിയിലെ വേഴാമ്പല്‍...

  ReplyDelete
 6. ആദ്യമായിട്ടാ ഈ മുള്ളന്‍ മാടിയില്‍ ഞാന്‍ കവിത വലുതായി അറിയില്ലാത്തത് കൊണ്ട് വായിച്ചു കൂടുതല്‍ ഒന്നും പറയാന്‍ അറിയില്ല ആശംസകള്‍ നേരുന്നു

  ReplyDelete
 7. നന്ദി മുബീ കൊമ്പന്‍ മൂസാ നന്ദീ ഈ വഴി വ്ന്നതിന്നും ...

  ReplyDelete
 8. മഴയുടെ സാമീപ്യം ആഗ്രക്കാത്തത് ആരാണ്...പ്രത്യേകിച്ച് മലയാളികള്‍. ഒരായിരം വികാരങ്ങള്‍ മനസ്സില്‍ വാരിവിതരുവാന്‍ കഴിവുള്ള ഒരു പ്രതിഭാസമാണ് മഴ. ഏഴു വര്‍ണ്ണങ്ങളില്‍ വിരിഞ്ഞ ഈ കവിത വളരെ നന്നായി. നല്ല വരികള്‍.. വായിക്കുമ്പോള്‍ എവിടെയെല്ലാമോ കുളിര്‍ കോരി എറിഞ്ഞ പ്രതീതി...അഭിനന്ദനങ്ങള്‍ ..

  ReplyDelete
 9. ഈ കവിത ഞാന്‍ എഴുതിയാല്‍

  മഴ വന്നു ഇടി വെട്ടി
  കെട്ടിയോന്‍ ചത്തു പണ്ടാരമടങ്ങി

  ഇതൊക്കെ ഇത്ര മനോഹരമായി എഴുതാം അല്ലെ.. ഇഷ്ടപ്പെട്ടു, ആശംസകള്‍.

  ReplyDelete
 10. ശൈജൂ നീ പറഞ്ഞത്‌ നേരാണ് മഴയെ കണ്ടു കൊതിതീരാതെ ..നല്ല അഭി പ്രായത്തിനു നന്ദി ശൈജൂ ..ശ്രീജിത്ത്‌ മഴ വന്നപ്പോള്‍ കെട്ടിയോന്‍ ചത്തത് അല്ല ഉന്തേശിച്ചത് മഴക്കാലത്തുണ്ടാക്കിയ നഷ്ട്ടങ്ങള്‍ വീട് .അപ്പോള്‍ മരിച്ചു വീഴുന്ന മനുഷ്യന്‍ നമ്മള്‍ സന്തോഷത്തോടെ പല ഇടതും ജീവിക്കുക അപ്പോള്‍ മറ്റുള്ളവരുടെ ജീവിതം താറ മറാകുമ്പോള്‍ ..എന്നാലും വായിച്ചു അതിന്‍റെ എല്ലാ അര്‍ത്ഥങ്ങളും മനസ്സിലക്കിയതില്‍ സന്തോഷം ..നന്ദി ഇടക് ഈ വഴിയെല്ലാം വരാം ....

  ReplyDelete
 11. പ്രണയത്തിന്റെയും വിരഹത്തിന്റെയും അതിപ്രസരം നന്നായി എഴുതി
  നന്നായിരിക്കുന്നു
  ആശംസകള്‍
  മുള്ളന്‍ മാടി. ഇതെന്തൊരു പേരാണ് ?

  ReplyDelete
 12. വന്നതിനും അഭിപ്രായങ്ങള്‍ക്കും നന്ദി മുള്ളന്മാടി അത് അന്ന് എനിക്കിഷ്ട പേരുകളില്‍ പല ബ്ലോഗും അപ്പോള്‍ വീടിന്‍റെ പിന്‍ വശത്തെ ഒരു പാരമാടയുന്ദ്‌ അതിന്‍റെ പേരാ മുള്ളന മാടി ..ഇപ്പോഴും ആരും ശ്രന്ധിക്കാതെ പോയ ഒരു ഗുഹ ...അത് പോലെ എന്റെ ബ്ലോഗും ഞാന്‍ വിജാരിച്ച്ത് ആരും കാണാതെ ക്കേല്ക്കതെയും പ്പോകും എന്നായിരുന്നു ..അത് പോലെ ആയില്ല ഇടക്ക് പലരും വന്നു എത്തി നോക്കി പോകുന്നു...

  ReplyDelete
 13. പ്രിയപ്പെട്ട ഷാഹിത ചേച്ചി കവിത നന്നായിട്ടുണ്ട്. ആശംസകള്‍

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്ക്‌ നന്ദി ഗിരീഷ്‌ ..

   Delete