എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Friday, November 9, 2012

പുലര്‍കാല നക്ഷത്രം


പുലര്‍കാല നക്ഷത്രം 

മിനി കഥ 


ചിണുങ്ങി ചിണുങ്ങി മഴ പെയ്യുന്നുണ്ട് യാത്രക്കാര്‍ അടുത്ത വണ്ടി പ്രതീക്ഷിചിരിപ്പാണ്. ഇഴഞ്ഞു വന്നു നിന്ന വണ്ടിക്കകത്ത് തന്‍റെ ഇരിപ്പിടമന്വേഷിക്കുന്ന കണ്ണുകള്‍ തലച്ചുമടേന്തി മറയുന്ന കൂലിത്തോഴിലാളികള്‍. നനവുപടര്‍ന്ന തറയില്‍  സുന്ദരനായ ഒരു യുവാവ് ഇരിക്കുന്നു .കറുത്ത കണ്ണട ധരിച്ച  യുവാവിനെ ജനാലക്കപ്പുറത്ത് നിന്നും ഒരു പാടു കണ്ണുകള്‍ എത്തി നോക്കുന്നുണ്ട്.

എനിക്ക് പോകേണ്ട വണ്ടി ഇനിയും അര മണിക്കൂര്‍ കഴിഞ്ഞേ എത്തുമെന്ന  കിളിമൊഴി എന്‍റെ കാതുകളെ തഴുകി.വായിക്കാന്‍ വല്ല പുസ്തകവും വാങ്ങിയാലോ എന്നു  ചിന്തിച്ചപ്പോഴാണ്  ആ യുവാവിന്‍റെ കാല്‍ പാതി മുറി ഞ്ഞതാണ് എന്ന സത്യംഎന്‍റെ ശ്രദ്ധയില്‍  പെട്ടത് .

റിസര്‍വ്‌ ചെയ്ത സീറ്റിലിരിക്കവെ അഭിമുഖമായി ഒരു ചേച്ചിയാണന്നറിഞ്ഞപ്പോള്‍   സന്തോഷമായി .കര്‍ക്കിടകത്തിലെ വെയില്‍ പോലെയുള്ള അവരുടെ ചിരി അവരുടെ മനസ്സില്‍ വലിയ ഒരു തീ എരിയുന്നുണ്ട് എന്നു മനസ്സിലാക്കാന്‍ ഏറെ പ്രയാസപെടേണ്ടിവന്നില്ല. ആ മുഖത്ത് നിന്നും വായിച്ചെടുത്തത് പോലെ ഞാന്‍ ചോദിച്ചു "ചേച്ചി ഹോസ്പിറ്റലില്‍ പോകുകയാണോ" ? "അതേ".എന്ന മറുപടി എനിക്ക് സം തൃപ്തി  വരുന്നതായിരുന്നില്ല .

അവര്‍ വീണ്ടും ചിന്തയിലേക്ക് വീണു .കുഞ്ഞുമോളെ അപ്പിയിടിക്കാന്‍ വേണ്ടി ട്ടോയിലറ്റിന്‍റെ അടുത്തെത്തിയപ്പോഴാണ് നേരത്തെ കണ്ട യുവാവ്‌  അവിടെ ഇരിക്കുന്നത് കണ്ടത്‌. ഞാന്‍ ഒരു ചിരി സമ്മാനിച്ചെങ്കിലും വെറുതെ ആയിരുന്നു "ഇയാള്‍ക്ക് ഒന്ന് ചിരിച്ചാലെന്താണെന്ന് ആലോചിച്ചു" "അയ്യോ ഒരു കുഞ്ഞു ഇവിടെഉണ്ടേ"  "സൂക്ഷിക്കുക" എന്ന് കൈകള്‍ ചലിപ്പിച്ചു കൊണ്ട് അയാള്‍ പറഞ്ഞു .ആപ്പോഴാണ് ആ കറുത്ത കണ്ണട ഭംഗിക്കല്ല എന്ന് മനസ്സിലായത്‌ .

ഏറെകാത്തിരുന്നു വന്ന ഉറക്കില്‍നിന്നും ഞെട്ടിയെഴുനേറ്റത്  എങ്ങിനെയാണെന്നോര്‍മ്മയില്ല എന്നാല്‍ അപ്പോള്‍ കണ്ടകാഴ്ച വിശ്വസിക്കാനായില്ല  മുന്നിലിരിക്കുന്ന ചേച്ചിയുടെ കവിളിലൂടെ  രക്തം ഒലിച്ചിറങ്ങുന്ന .കൈകള്‍ യാന്ദ്രികമായി  മകളെ തിരയുബോളും  മനസ്സില്‍ തീയായിരുന്നു അടുത്തുള്ളവരുടെ  ഉറക്ക് നഷ്ടപെടുത്തിയാണെങ്കിലും  കാര്യങ്ങള്‍ പറഞ്ഞു പോലീസെത്തി  പരിശോധിച്ചപ്പോള്‍  അവരുടെ കയ്യിലുള്ള പ്ലാസ്റ്റിക്‌ കവര്‍ വെളിപെടുത്തി .എപ്പോഴും മരണം കാത്തുകിടക്കുന്ന ഒരുശരീരംമായിരുന്നു ചെച്ചിയുടെ ത് എന്ന് .

അരണ്ട വെളിച്ചത്തില്‍  ഒരു പുസ്തകം വായിക്കാന്‍ ശ്രമിച്ചെങ്കിലും വരികള്‍ തെളിയുന്നുണ്ടായിരുന്നില്ല .അടുത്ത സീറ്റിലുള്ളവരെല്ലാം പെട്ടെന്നുതന്നെ നിദ്രയിലേക്ക് വഴുതി വീണു .ഒരു തേങ്ങല്‍ ഉറങ്ങാനുള്ള  ശ്രമത്തെ തടഞ്ഞുകൊണ്ട്  കാതില്‍ മുഴങ്ങികൊണ്ടിരുന്നു,കൂര്‍ക്കം  വലി പശ്ചാത്തലമോരുക്കുന്നുണ്ടായിരുന്നു.ഉറങ്ങികിടന്നകുട്ടിയില്‍നിന്നായിരുന്നു കരച്ചില്‍ .ഈ വണ്ടി എത്ര ദൂരം പിന്നിട്ടിട്ടുണ്ടാകുമെന്ന്  ആരാണ് ചിന്തിച്ചിട്ടുണ്ടാവുക ഓരോരുത്തരും എത്തേണ്ട ദൂരത്തെ പറ്റിയാണ്‌ വ്യാകുലപ്പെടുന്നത് പുലര്‍കാലത്തെ സ്വര്‍ണ്ണകിരണങ്ങള്‍ മുഖത്ത് അടിച്ചപ്പോഴാണ്  തനിക്ക് ഇറങ്ങാനുള്ള സ്റ്റേഷന്‍ അടുക്കാറായി എന്നറിഞ്ഞത് .

കുളിര്‍ കാറ്റിലും ചറ പറാ പെയ്യുന്ന മഴയിലും ആകാശത്തും  ഉദിച്ചുയരുന്ന സൂര്യരശ്മികള്‍കിടയിലും തള്ളി മറയുന്ന വഴിഓരത്തും ഞാന്‍ എന്നെ തിരയുകയാണ് കാണാന്‍ പറ്റിയില്ല എന്നെ തേടിയുള്ള യാത്ര തുടരുകയാണ് വീണ്ടും വീണ്ടും ഇപ്പോഴും..



പ്രവാസി വാര്‍ത്ത‍മാനത്തില്‍ 2006  ഒക്ടോബര്‍  പ്രസിദ്ധീകരിച്ചത് ...

31 comments:

  1. അനുഭവ കഥയൊന്നുമല്ല എന്ന് വിശ്വസിച്ചോട്ടെ ഇത്താ ?

    ReplyDelete
  2. ഏതായാലും എന്‍റെ കഥ അല്ല ..ആദ്യംതന്നെ വന്നു അഭിപ്രായം പറഞ്ഞതില്‍ നന്ദി ...

    ReplyDelete
  3. ചെറിയ ഒരു കഥ. നന്നായിട്ടുണ്ട് . ചില അക്ഷര തെറ്റുകളെ ഒന്ന് ഓടിക്കാമോ

    ReplyDelete
  4. അക്ഷരത്തെറ്റുകള്‍ ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട് എങ്കിലും വേദന ഉണര്‍ത്തുന്ന കഥ നന്നായി എഴുതി.

    ReplyDelete
  5. കൊള്ളാം നല്ല കഥ ഇഷ്ടായി

    ReplyDelete
  6. നിസാരനും തണലും പറഞ്ഞത്‌ പോലെ അക്ഷര തെറ്റുകള്‍ തിരുത്താന്‍ നോക്കി ..കാണുനില്ല കണ്ടത്‌ തിരുത്തി ..നന്ദി ഷാജു..നന്ദി rainy dreamz ..വീണ്ടും വരണം ഈ മുള്ളന്‍ മാടിക്കകത്ത് ...

    ReplyDelete
  7. കഥക്ക്‌ മൊത്തത്തിൽ ഒരു ക്ലാരിറ്റി കുറവ്‌. ചില ഭാഗങ്ങൾ മനസ്സിലാവുന്ന്നില്ലല്ലോ. പക്ഷെ ചിലയിടങ്ങളിലെ വാക്കുകകളുടെ പ്രയോഗങ്ങൾ നന്നായിരിക്കുന്നു. അക്ഷരത്തെറ്റിനൊപ്പം കുത്തും, കോമകളും കൂടി ശ്രദ്ധിക്കാം.

    ReplyDelete
    Replies
    1. നന്ദി ജെഫൂ ..എത്ര ശ്രദ്ധിച്ചിട്ടും അക്ഷര പിശാച് വരുന്നു ..വീണ്ടും ശ്രദ്ധിക്കാം ...

      Delete
  8. ജെഫു പറഞ്ഞപോലെ തന്നെ എനിക്കും തോന്നി ,,നല്ല രസകരമായി പറഞ്ഞു വന്നു ,
    എന്നാല്‍ ,ഇവിടെ എത്തിയപ്പോള്‍ ,
    ഏറെകാത്തിരുന്നു വന്ന ഉറക്കില്‍നിന്നും ഞെട്ടിയെഴുനേറ്റത് എങ്ങിനെയാണെന്നോര്‍മ്മയില്ല എന്നാല്‍ അപ്പോള്‍ കണ്ടകാഴ്ച വിശ്വസിക്കാനായില്ല മുന്നിലിരിക്കുന്ന ചേച്ചിയുടെ കവിളിലൂടെ രക്തം ഒലിച്ചിറങ്ങുന്നു"
    എന്താണ് സംഭവിച്ചത് എന്ന് എനിക്ക് ഒരു അവ്യക്തമായി തോന്നി ..വെളിച്ചം കണ്ട കഥ എന്ന രീതിയില്‍ നോകുമ്പോള്‍ ഇത് എന്റെ വായനയുടെ കുഴപ്പാമാണ് എങ്കില്‍ ക്ഷമിക്കുമല്ലോ !!

    (word verification ഒഴിവാക്കിയാലെ ഇനി ഞാന്‍ ഇത് വഴി വരികയുള്ളൂ ട്ടോ )

    ReplyDelete
    Replies
    1. നന്ദി ഫൈസല്‍ ഒരു യാത്രയില്‍ സംഭവിക്കാവുന്ന ഒരു കാഴ്ചകള്‍ ..നമ്മള്‍ ഉറക്തില്‍ വഴുതി വീണപ്പോള്‍ നമ്മുടെ കൂടെ യത്രക്കാരി മരിച്ചത്‌ നാം അറിയില്ല ..ഒറ്റക് യാത്ര ചെയ്യേണ്ടി വന്ന ഒരു രോഗിയുടെ അവസ്ഥ ..പിന്നീട് ഒരു മിനി കഥ അല്ലെ അപ്പോള്‍ എല്ലാം വിവരിച്ചു പറയേണ്ടല്ലോ? എന്നും കരുതി ..പെണ്‍കുട്ടിയുടെ തേങ്ങല്‍ ഉന്തേശിച്ചത് അവള്‍ അവളുടെ കാമുകനെ വിട്ടു പോകുമ്പോള്‍ ഉള്ള തേങ്ങലും ആവാം..കയ്യിലുള്ള കവര്‍ ഉദേശിക്കുന്നത് അത് അവരുടെ മെഡിക്കല്‍ ഫയലുകള്‍ ആയിരുന്നു...പിന്നെ (world verification )ഒഴിവാക്കാനുള്ള വഴിയും പറഞ്ഞു താ കേട്ടോ?

      Delete
  9. ആദ്യമാണ് ഇവിടം.കഥ നന്നായിട്ടുണ്ട്.എനിക്ക് മുമ്പേ വന്നവര്‍ പറഞ്ഞിട്ടുണ്ട് ബാക്കിയെല്ലാം.ആശംസകള്‍..... .എന്റെ ബ്ലോഗും നോക്കുമല്ലോ ?

    ReplyDelete
  10. ഹോ !!ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കണേ ,,,,

    ReplyDelete
  11. അക്ഷരത്തെറ്റുകളും അപൂര്‍ണ്ണതയും ഉണ്ടായിട്ടും കഥയില്‍ ജീവിതം നിറഞ്ഞു നിന്നു.ആശംസകള്‍
    പിന്നെ,ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കുവാന്‍ ബ്ലോഗ്‌ "സെറ്റിംഗ്സില്‍ പോയി "പോസ്റ്റ്‌ &അഭിപ്രായങ്ങള്‍ " എന്നതില്‍ ക്ലിക്കി വരുന്നതില്‍ " വേര്‍ഡ് വെരിഫിക്കേഷന്‍ " എടുത്ത്‌ "no" എന്നാക്കിയതിനു ശേഷം മുകളിലെ "save" ബട്ടണില്‍ ക്ലിക്കി സേവ് ചെയ്യുക.

    ReplyDelete
  12. നന്ദി മുഹമ്മദ്‌ കുട്ടി ..വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റിയിട്ടുണ്ട് ആറങ്ങോട്ടു മുഹമ്മദ്‌ .

    ReplyDelete
  13. കൂടുതൽ പരത്തിപ്പറയാത്തതുകൊണ്ട് വായന ആയാസരഹിതം. കഥ ഇഷ്ടമായി....

    ReplyDelete
    Replies
    1. നല്ല വാക്കുകള്‍ക്ക് നന്ദി ..

      Delete
  14. നമ്മളിന്നും തിരയുകയാണ് ..നാമെന്ന സത്വത്തെ ...ഈ ഭൂമിയുടെ ആഴങ്ങള്‍ തേടിയുള്ള യാത്ര ...

    ReplyDelete
    Replies
    1. നന്ദി സര്‍ദാര്‍ കഥയുടെ അര്‍ഥം മനസ്സിലാക്കിയതില്‍ ..വീണ്ടും വരിക

      Delete
  15. ജെഫുവും,ഫൈസലും പറഞ്ഞതാണ് എനിക്കും പറയാനുള്ളത്. ആശംസകള്‍ .

    ReplyDelete
  16. ഈ വഴിക്ക് ആദ്യമായാണ്.
    വായനാസുഖം ഉള്ള ഒരു പോസ്റ്റ്‌

    greetings from trichur

    ReplyDelete
  17. ഒതുക്കമുള്ള എഴുത്ത്.

    ReplyDelete
  18. നന്ദി തുമ്പി .ജെ.പി.വെട്ടിയാട്ടില്‍ ഈ വഴി വന്നതിനും നല്ല വാക്കുകള്‍ക്കും നന്ദി കൊളച്ചേരി കനകാംബരാ നന്ദി നല്ല പ്രതികരണത്തിനു ..

    ReplyDelete
  19. കൂടുതല്‍ എഴുതുമല്ലോ.., നല്ലൊരു വായന..പക്ഷേ അക്ഷരതെറ്റുകള്‍ കല്ലുകടിയായി..

    ReplyDelete
  20. വളരെ ഇഷ്ടമായി പോരട്ടെ ഇനിയുമിനിയും .,.,അച്ചടി മഷി പുരണ്ട സൃഷ്ടികള്‍ ,.,.,ആശംസകള്‍,.,.,

    ReplyDelete
  21. നന്ദി നവാസ്‌ അക്ഷര തെറ്റുകള്‍ കല്ലുകടി അയ്ഹ്ടു കാരണം ഇവിടെ വരാന്‍ മറക്കരുത്..നന്ദി ആസിഫ്‌ നല്ല അഭിപ്രായത്തിനു ..

    ReplyDelete
  22. Replies
    1. നല്ല വാക്കുകള്‍ക്ക് നന്ദി ..

      Delete
  23. ആശയം ഇഷ്ടമായി
    കുറുച്ചു കൂടി നന്നാക്കാന്‍ ഇടം ഉണ്ട്
    ആശംസകള്‍

    ReplyDelete
  24. നന്ദി വനത്തിനും വിലപെട്ട അഭിപ്രായത്തിനും

    ReplyDelete
  25. ഒരുപാടിഷ്ടായി ഈ യാത്ര

    ReplyDelete