എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Monday, January 28, 2013








സുനാമി

പോയ വര്‍ഷത്തിനാരംഭം
മിന്നിമറയുന്നു ചിന്തയില്‍
ദുഃഖത്തിന്‍ നെടുവീര്‍പ്പായ്‌
സുനാമി തന്‍ പ്രളയങ്ങള്‍...

പുതുവര്‍ഷമാഘോഷ ലഹരിയില്‍
എല്ലാം മറന്നു മതിക്കുമ്പോള്‍....
ജാതിയും മതവും നോക്കാതെ
പ്രകൃതി തന്‍ കോപം അലതല്ലി


കുടിലു കൊട്ടാരവും മാലോകരും
ഘോരമാം തിരമാല പര്‍വ്വതങ്ങള്‍
അംബരചുംബിയാം ഗോപുരങ്ങള്‍
നിമിഷം കണക്കെ തകര്‍ത്തു മേഞ്ഞു.

ഈ പുതുവര്‍ഷത്തിന്‍ അര്‍ദ്ധരാവും  
മദ്യ ലഹരിയാല്‍  നൃത്തമാടി
സ്വബോധം നശിപ്പിച്ചു മുഴുഭ്രാന്തരായ്‌
മറക്കുന്നു മാനുജന്‍ അനുഭവത്തെ... 

ജാതി ചോദിച്ചു നടക്കുന്നു എന്തിനു നീ
ജാതി എന്തു പഴിച്ചു മനുഷ്യ
ജാതിയില്‍ നിന്നല്ല ക്രൂരത
മനുഷ്യഹൃദയത്തില്‍നിന്നാണ്ണ്‍..

കാട്ടാള ഹൃദയത്തിനുടമയാം മനുഷ്യ നീ 
റാകിപറന്നു പറന്നു കൊത്തുന്നു
അഗ്നിയില്‍ വേവുന്നു കത്തിക്കിരയാകുന്നു
ദിവസങ്ങള്‍ പിന്നിട്ട കുഞ്ഞിളം
പൂവിനെ വെളിയിലേക്ക് എടുത്തിട്ട്..
ഒരു കൊച്ചു പൈതലില്‍ ചിരി നീ കാണുന്നുവോ
ആ കുഞ്ഞിളം ചിരിയിലലിയാത്ത മനസ്സോ?
ആപുതു മുകുളത്തെ നീ എന്തിനു വെണ്ണിറാക്കി
കൂട്ടിയിട്ട ചാര കൂമ്പാരത്തില്‍ നിന്നും 
കിളി കൊഞ്ചല്‍ കേള്‍ക്കുന്നുവോ?
ആക്രാന്തം പൂണ്ടത് നീ എന്തിനു വേണ്ടി
മനം ദാഹിച്ചത് ഏതു രക്തത്തിനു വേണ്ടി
സ്വാര്‍ത്ത്വതാല്പര്യങ്ങള്‍ക്ക് വേണ്ടിയാണോ
നിന്‍റെ ജീവിതം തരിശു നിലംമാക്കിയത്?

***********************************************

    
                
NB: ഈ കവിത കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നമ്മുടെ നാടിനെ പിടിച്ചു കുലുക്കിയ  ഭൂമികുലുക്കവും സുനാമിയും  വേറെ ചില സംഭവങ്ങളും എന്‍റെ മനസ്സില്‍  കൊളുത്തിയ വേദനകള്‍ അന്ന് കൊറിയിട്ട വരികള്‍  എഴുതിയത് ഒരു  പുതു വര്‍ഷ പുലരിയിലും ..

(ഫോട്ടോ കടപ്പാട്‌ ഗൂഗിളിനോട്‌ )
                       

  


40 comments:

 1. പ്രകൃതി ദുരന്തത്തിന്റെ വിഷമ ദൃശ്യങ്ങളും ..
  മനുഷ്യ ജീവന്റെ നില നില്‍പ്പില്ലായ്മയും
  അതിനിടയിലെ വ്യര്‍ഥമായ തര്‍ക്കങ്ങളും ഉള്‍കൊള്ളിച്ചിരിക്കുന്നു ....
  നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. വലതു കാല്‍ വച്ചു വന്നു കവിതയുടെ അര്‍ത്ഥം മനസ്സിലാകിയല്ലോ സന്തോഷം നല്ല വാക്കുകള്‍ക്ക്‌ നന്ദി ഷംസ് .

   Delete
 2. വരാന്‍ പോകുന്നതിന്റെ ഒരു മുന്നറിയിപ്പ് പടച്ച റബ്ബ് കാണിച്ചു തന്നു....ഇത്രയൊക്കെ രബ്ബിനു സാധിക്കും എന്നും ....പടച്ചവന്‍ കാത്തു രക്ഷിക്കട്ടെ ..

  ReplyDelete
 3. നിസ്സാരനാണ്‌ മനുഷ്യന്‍ . എന്ന് പടച്ചവന്‍ കാണിച്ചു കൊടുത്തതൊക്കെ മനപ്പൂര്‍വ്വം മറക്കാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം...
  സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി കൂടപ്പിറപ്പിനെ കുരുതി ചെയ്തു തുടങ്ങിയ കുലമല്ലെ ഇത്താ... അന്ത്യ നാള്‍ വരെ ഇത് തുടരും... എന്ത് ചെയ്യാം... അത് നമ്മുടെ സമൂഹത്തിലാവല്ലേ എന്ന് പ്രാര്‍ഥിക്കാം... അത്ര മാത്രം...
  നല്ല വരികള്‍... നല്ല ഒരോര്‍മ്മപ്പെടുതലും ... ആശംസകള്‍

  ReplyDelete
  Replies
  1. നമുക്കെല്ലാം പ്രാര്‍ത്ഥിക്കാനെ കയിയൂ .ഹാഷിം നന്ദി @ശലീര്‍ നന്ദി വരവ്‌ അറിയിച്ചതിനും നല്ല വാക്കുകള്‍ക്കും

   Delete
 4. ജാതി ചോദിച്ചു നടക്കുന്നു എന്തിനു നീ
  ജാതി എന്തു പഴിച്ചു മനുഷ്യ
  ജാതിയില്‍ നിന്നല്ല ക്രൂരത
  മനുഷ്യഹൃദയത്തില്‍നിന്നാണ്ണ്
  -------------------------------
  നല്ല വരികള്‍ .

  ReplyDelete
  Replies
  1. നന്ദി ഫൈസല്‍ വന്നതിനും അഭിപ്രായങ്ങള്‍ക്കും

   Delete
 5. 'ഇറാക്ക് യുദ്ധവും', 'സുനാമിയും' ചില 'ക്രിക്കറ്റ് കളി' പോലെ
  ടി . വിയില്‍ കണ്ടു ആസ്വദിച്ച, ചില എന്‍. .ആര്‍ ഐ മലയാളികളെ
  ഞാന്‍ ഓര്‍ത്തുപോയി !!

  ReplyDelete
  Replies
  1. രെഘു മേനോന്‍ സാര്‍ പറഞ്ഞത് സത്യംമാണ് ഞാനും നേരില്‍ കണ്ടിടുണ്ട് ,പലയിടത്തും ദുരന്ധങ്ങള്‍ നടക്കുമ്പോള്‍ ഗള്‍ഫ്‌കാര്‍ക്ക് ഒന്നും സംഭവിക്കില്ല എന്ന ഒരു മനോഭാവം..നന്ദി അഭിപ്രായത്തിനു ..

   Delete
 6. നല്ല ഓര്‍മ്മപ്പെടുത്തല്‍ ...നന്നായിട്ടുണ്ട്

  ReplyDelete
 7. കൊള്ളാം ഓർമപ്പെടുത്തൽ നല്ലതാണ്

  ReplyDelete
  Replies
  1. നന്ദി കൊച്ചുമോള്‍ @ നന്ദി ഷാജു ഇടക്ക് ഓര്‍മ്മപെടുത്തുന്നത് നല്ലതല്ലേ

   Delete
 8. മനുഷ്യന്‍ എന്നോ മരിച്ച മണ്ണില്‍ ഇന്ന് ജാതി മാത്രമല്ലേ ഉള്ളത്
  സുനാമി അല്ല അതിലും വലിയ ആമി വന്നു ഇതൊന്നും ഒന്നും അല്ലാന്നു കാണിച്ചു കൊടുത്താലും ആരും മനസിലാക്കില്ല

  നല്ല വരി നല്ല ആശയം

  ReplyDelete
  Replies
  1. മനുഷ്യന്‍റെ മനസ്സാ മരിച്ചത്‌ ..കോമ്പാ വരവ് അറിയിച്ചതിനും നല്ല വാക്കുകള്‍ക്കും നന്ദി ..

   Delete
 9. കവിതയെപ്പറ്റി അഭിപ്പ്രായം പറയുന്നില്ല.രണ്ടു വാക്കുകള്‍ തെറ്റല്ലേ? രാഗി പറന്നു എന്നത് റാകിപ്പറന്നു എന്നല്ലേ ശരി? ആ പുതു നുഗുളം, മുകുളമാവും അല്ലെ?

  ReplyDelete
  Replies
  1. സാറേ ആ അക്ഷര തെറ്റ് മാറ്റിയിട്ടുണ്ട് ...നന്ദി .

   Delete
 10. ഓർമപ്പെടുത്തൽ ...!!

  കൊള്ളാം

  ReplyDelete
 11. Puthukkiya Ormmakalkku ...!

  Manoharam, Ashamsakal...!!!

  ReplyDelete
 12. ഓര്‍മ്മപ്പെടുത്തല്‍ നന്നായിരിക്കുന്നു...

  ReplyDelete
 13. കൊള്ളാം ...ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം !!
  ..........
  മറവിയാണ് മനുഷ്യന്റെ മഹാഭാഗ്യം
  അതില്‍ ലയിച്ചിടുന്നു മതിവരുവോളം
  ഓര്‍മ്മകള്‍ക്ക് വസന്തം പൂക്കുമ്പോള്‍
  നയനങ്ങളില്‍ കുളിര്‍ പടരുന്നു...
  അത് കണ്ണീര്‍ചാലുകള്‍ തീര്‍ക്കുന്നു
  ഹേ ..മനിതാ
  ഞാനും മറക്കുന്നു ..നിന്നെ !

  ReplyDelete
  Replies
  1. നന്ദി വാരവിന്നും നല്ല വാക്കുകള്‍ക്കും

   Delete
 14. ജാതിയില്‍ നിന്നല്ല ക്രൂരത
  മനുഷ്യഹൃദയത്തില്‍നിന്നാണ്

  എത്ര ഓര്‍മ്മപ്പെടുത്തല്‍ നടത്തിയാലും മനുഷ്യന്റെ ആര്‍ത്തി
  കൂടിക്കൊണ്ടിരിക്കയാണ്, കഴിഞ്ഞതെല്ലാം ഉടനെ മറന്നുകൊണ്ട്.

  ReplyDelete
  Replies
  1. രാംജി അതേ എല്ലാം മറന്നു കൊണ്ട് വീണ്ടും ..

   Delete
 15. വളരെ നല്ല കവിത

  ReplyDelete
  Replies
  1. കൂട്ടുകാരി മുള്ളന്‍മാടിയിലേക്ക് എത്തി നോക്കിയല്ലോ നന്ദി .

   Delete
 16. ജാതി ചോദിച്ചു നടക്കുന്നു എന്തിനു നീ
  ജാതി എന്തു പഴിച്ചു മനുഷ്യ
  ജാതിയില്‍ നിന്നല്ല ക്രൂരത
  മനുഷ്യഹൃദയത്തില്‍നിന്നാണ്ണ്‍,,,

  Liked it ...

  ReplyDelete
  Replies
  1. അതല്ലേ ഷെരി അസ്ലഹ് ..

   Delete
 17. മുന്നോട്ടു പായുമ്പോള്‍ ഒന്ന് പിന്തിരിഞ്ഞു നോക്കുന്നത് നല്ലതാണ്

  ReplyDelete
 18. നിന്‍ മനം ദാഹിച്ചത് ഏതു രക്തത്തിനു വേണ്ടി
  നിന്‍ സ്വാര്‍ത്ത്വതാല്പര്യങ്ങള്‍ക്ക് വേണ്ടിയോ?

  നല്ല ആശയങ്ങൾ... ആശംസകൾ..

  ReplyDelete
  Replies
  1. നന്ദി മനോജ്‌ @ നന്ദി ജെഫൂ വന്നതിനും അഭിപ്രായങ്ങള്‍ക്കും ..

   Delete
 19. my google translator is not working !
  Appreciate you to remind us abt. that calamity-
  Will surely make us aware that it can happen again
  and nothing is immortal !

  ReplyDelete
 20. മറക്കുന്നു മാനുജന്‍ അനുഭവത്തെ...

  ആരും പാഠങ്ങള്‍ പഠിക്കുന്നില്ലയോ?

  ReplyDelete
  Replies
  1. നന്ദി അജിത്തേട്ടാ...

   Delete
 21. നല്ല വിഷയം

  നീ, നിന്‍, തന്‍... തുടങ്ങിയ പ്രയോഗങ്ങള്‍ കുറച്ചാല്‍ അല്പം കൂടി കാവ്യാത്മകമാകും
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി വരവിനും നല്ല വാക്കുകള്‍ക്കും ...

   Delete