എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Sunday, February 3, 2013

ഞാനും ഒരു ബ്ലോഗിണി ആയേഞാനോന്നര വയസ്സത്തിയായത് ഞാനിപ്പോളാ ശ്രദ്ധിച്ചതു  ഞാന്‍ ജന്മം കൊണ്ട ദിവസത്തിനു എന്തെല്ലാം പ്രത്യേകളായിരുന്നു  .  ഈ ബൂലോക ത്തേക്ക് വരാന്‍ എന്നെ നിര്‍ബന്ധിച്ചുകൊണ്ട് വന്നത്‌ നമ്മുടെ എല്ലാവര്‍ക്കും നര്‍മ്മത്തില്‍  തണല്‍ വിതറുന്നവനായ കുറുംമ്പടിക്കാരന്‍ തന്നെ. വീണ്ടും ഒരു ബ്ലോഗ്‌ മീറ്റ്‌ ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു   അല്ല അതിപ്പോഴല്ലേ കഴിഞ്ഞത് "അതാ ഇപ്പോള്‍ കാര്യമായത്   ഒരു വര്‍ഷം കഴിഞ്ഞു നിങ്ങളെ ഞാന്‍ ഒരു ബ്ലോഗിണി ആക്കിയിട്ട്" . മര്യാദയോടെ ഫേസ്ബുക്കിലെ ഫാം വില്ലയില്‍ കൃഷിയും,കോഴിയുടെ മുട്ട വില്പന  പശുവിന്‍ പാല്‍ കറന്നു കൊടുക്കല്‍ , മയില്‍  ആനകളും കുതിരകളും ലൈറ്റ് ഹൌസും  വാങ്ങിച്ചു കൊണ്ടിരുന്ന എന്നെ വെറും ഒരു ഒരു മുള്ളന്‍ മാടിയിലേക്ക് ഒതുക്കി കണ്ണില്‍ കണ്ട എല്ലാ ബ്ലോഗിലും കയറി നിരയാന്‍ വിട്ടു. അന്ന് എന്‍റെ ജോലി  കഴിഞ്ഞു യുണിഫോം മാറാതെ അവിടെ  ഹാജറായപ്പോള്‍ കുറച്ചു കഴിഞ്ഞു എന്‍റെ ബ്ലോഗിന്‍റെ പേരുചേര്‍ത്ത് എന്നെ  സ്റ്റേജിലേക്ക് വിളിച്ചപ്പോള്‍  ഒരു നഴ്സറി കുട്ടിയെ പോലെ കയറിയത്  ഓര്‍ത്ത്‌ ചിരി വരുന്നു.   ഇപ്പോഴല്ലേ   എന്‍റെ മുള്ളന്‍ മാടിയിലെ അഴുക്കും  പൂപ്പലും കാണുന്നത്‌  വെയില്‍ കൊണ്ട്  നരബാധിച്ചു കിടക്കുന്നു. അവിടെ   മുള്ളന്‍ മാടിയുടെ അടുത്തുള്ള കാഞ്ഞിര മരത്തില്‍ കുടിയിരിക്കുന്ന  ഒറ്റ മുലച്ചിയെ പേടിച്ചു  ഞങ്ങള്‍ മാറി നിന്നത് പോലെ  (കുഞ്ഞു നാളില്‍ കേട്ട നാട്ടുകാരുടെ  അന്തവിശ്വാസം) അക്ഷര പിശാചു പേടിച്ചു മാറി നിന്നു ചിരിക്കുന്നു ചിലര്‍  പേടിയോടെ നോക്കുന്നു. ആരും പേടിക്കാതെ പോന്നോളൂ  ഞാന്‍ നിങ്ങളെ  ഒന്നും ചെയ്യില്ല സുന്ദരിയായ പെണ്‍കുട്ടികള്‍  ഒറ്റക്കു വന്നാലെ ഞാന്‍ ശല്യം ചെയ്യുള്ളൂ  എന്ന  കെട്ടുകഥ പോലെ. നിങ്ങള്‍ തെറ്റ് ചൂണ്ടി  കാണിക്കാതെ  എല്ലാറ്റിനും  നന്നായി എന്ന് പറയുമ്പോള്‍ മാത്രം ഈ ബ്ലോഗിണി അമ്മുമക്ക് ദേഷ്യം വരുള്ളൂ തെറ്റുകളും പോരാഴ്കയും കാണിച്ചാലല്ലേ നമുക്ക്‌ തിരുത്താന്‍ പറ്റുള്ളൂ . വലിയ അക്ഷര പിശാചാണ് ഞാന്‍ എന്ന്  ഈ അമ്മൂമക്കു അറിയാമെങ്കിലും കണ്ണട വച്ചിട്ടും മാറി മാറി  നോക്കിയിട്ടും എല്ലാ  മന്ത്രങ്ങള്‍ ചൊല്ലിയിട്ടും  ആ പിശാചു എന്നെ വിട്ടു പോകുന്നില്ല .  ഈ  അമ്മുമയുടെ കഥ കേട്ടും  പാട്ടും പാടി പൊട്ടിച്ചിരിച്ചും കൂടെ കൂടിയവരെ  നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി. എന്നെ ബ്ലോഗിണി ആക്കിയ  ഇസ്മായില്‍ കുറുമ്പടിക്ക്  പ്രത്യേക നന്ദി. എനിക്ക് ഈ ബൂലോകത്ത്നിന്നും   കുറെ അറിവുകള്‍ നേടാന്‍ കഴിഞ്ഞു  ഒരു പാട് നല്ല കൂട്ടുകാരെ കിട്ടി. അതിനിടയില്‍ പുണ്ണ്യവാളന്‍റെ മരണം  എന്നെ സങ്കടപ്പെടുത്തി  
എന്‍റെ ഒന്നാം പിറന്നാളിനു ക്ഷണിക്കാന്‍ പറ്റിയില്ല അടുത്ത പിറന്നാളിനു നേരത്തെ വിളിക്കാം  വരാന്‍ മറക്കരുതേ എന്നാല്‍ ഞാന്‍ പോട്ടെ അല്ല വരട്ടെ (മാള സ്റ്റയില്‍)..  ))

15 comments:

 1. ആശംസകള്‍....ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ

  ReplyDelete
 2. ബ്ലോഗര്‍ എന്ന് തന്നെ മതിയല്ലോ..

  ReplyDelete
  Replies
  1. നന്ദി മനോജ്‌ @നന്ദി മന്‍സൂര്‍ ബ്ലോഗിണി ആക്കിയത് ഒരാള്‍ എന്നെ കളിയാക്കിയ വാക്ക്‌ കടം എടുത്തതാ ...

   Delete
  2. njan 'blogari' enna paranjath....ivide 'blogini' aanaalle...

   Delete
 3. ആശംസകള്‍
  ഇനിയും മുന്നോട്ട്.....

  ReplyDelete
 4. പൂര്‍വാധികം ഉണര്‍വോടെ മുന്നേറട്ടെ

  ആശംസകള്‍

  ReplyDelete
 5. എന്തായാലും ഇതില്‍ അക്ഷര ഇബ്ലീസ് വന്നിട്ടില്ല എന്ന് തോന്നുന്നു ,മുള്ളന്‍ മാടിയില്‍ ഇനിയും വരട്ടെ ധാരാളം കഥകളും കവിതകളും .എല്ലാ ഹൃദയം നിറഞ്ഞ ആശംസകളും ,

  ReplyDelete
  Replies
  1. നന്ദി പട്ടേപ്പാടം റാംജി @ അജിത്ത് @ഫൈസല്‍ ..

   Delete
 6. നന്ദി വരവിനും നല്ല വാക്കുകള്‍ക്കും മിന്നു ഇഖ്‌ബാല്‍

  ReplyDelete
 7. ഞാന്‍ നല്ല ഒരു വായനക്കാരന്‍ ആണ് ..പക്ഷെ പ്ശുക്കന്‍ ആണ് അഭിപ്രായം എഴുതുന്നതില്‍ ..ഷാഹിദത്തയുടെ ബ്ലോഗ്‌ വായിക്കാറുണ്ട്.അഭിപ്രായം പറഞ്ഞില്ലെങ്കിലും ഞാന്‍ ഇവിടെ ഒക്കെ തന്നെ ഉണ്ട്.ആശംസകള്‍ എഴുത്തു തുടരട്ടെ

  ReplyDelete
  Replies
  1. നന്ദി വന്നല്ലോ സന്തോഷം ..തെറ്റുകള്‍ ചൂണ്ടി കാനിക്കേണം കേട്ടോ?

   Delete
 8. ഇനിയും ജൈത്ര യാത്ര തുടരട്ടെ

  ReplyDelete