എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Tuesday, May 19, 2015

ഉമ്മാനെ അറിയാന്‍ ..

എന്‍ പോന്നുമ്മാ 

കഴിഞ്ഞ  മാര്‍ച്ച്‌ പത്തിന്  എല്ലാ മാതാക്കള്‍ക്കുമായി ഒരു ദിനം. അന്ന് ഞാന്‍ എന്‍റെ ഉമ്മയെ പറ്റി ഒരു വാക്കും  എന്‍റെ എഫ്ബിയിലോ  ബ്ലോഗിലോ വാട്ട്സ്അപ്പ്‌   ഗ്രൂപ്പിലോ ഇട്ടില്ല. അങ്ങിനെ ഒരു ദിവസം മാത്രമായി ഞാന്‍ എന്‍റെ ഉമ്മയെ സ്നേഹിക്കുന്നില്ല ,എനിക്ക് ശ്വാസം നില്‍ക്കുന്നത് വരെ ഉമ്മാനെ  സ്നേഹിച്ചു കൊണ്ടിരിക്കും . കൂടുതല്‍ സ്നേഹ പ്രകടനം ഞാനോ എന്‍റെ ഉമ്മയോ കാണിക്കാറുമില്ല . നാട്ടില്‍ എത്തുമ്പോള്‍ ഒരു കെട്ടിപിടുത്തം ഉമ്മ കൊടുക്കല്‍  . തിരിച്ചു പോരുമ്പോള്‍  ഉമ്മ കൊടുക്കാറില്ല കെട്ടി പിടിക്കില്ല . ഉമ്മാ എന്നാല്‍ ഞാന്‍ പോട്ടെ എന്ന ഒരു യാത്ര പറച്ചില്‍ മാത്രം . കെട്ടിപിടിച്ചാല്‍ ഉള്ളില്‍ കെട്ടി വെച്ചു  മുന്നില്‍ ചിരിച്ചു പറഞ്ഞ സെലാം  കണീരില്‍ ഒലിച്ചു പോയാലോ എന്ന് കരുതി തന്നെ. ചിരിച്ചു കൊണ്ട് എല്ലാവരോടും യാത്രപറയണം അതിനാ . അല്ല നമ്മള്‍ എന്തായിരുന്നു  പറഞ്ഞു തുടങ്ങിയത്   അമ്മമാരുടെ ദിനം  അതങ്ങിനെ കഴിഞ്ഞു ഈ വര്ഷം ആ ദിനത്തില്‍ ഞാന്‍ എന്‍റെ ഉമ്മയോടെപ്പം തന്നെ വീട്ടില്‍ തന്നെയുണ്ടായിരുന്നു   , അടുത്ത ദിവസം ഞാന്‍ എന്‍റെ സഹോദരന്‍റെ ഭാര്യ കുറച്ചു ദിവസമായി തൈറോയിട് കുറഞ്ഞുമെലിഞ്ഞ അവള്‍  എന്നെ പോലെ തടി വെച്ചുവീട്ടില്‍ തന്നെ ഒന്നവിടെ വരെ പോകാന്‍ പറ്റിയില്ല  .ശരീരം മുഴുവനും വേദന എന്നും പറയുന്നു,  അത് കൊണ്ട് തന്നെ ഞങ്ങളുടെ വൈകിട്ടത്തെ  ഒത്തു ചേരല്‍ കുറവായിരുന്നു .അന്ന് ഞാനും ഉമ്മയും കൂടി മൂന്ന് വീടിനപ്പുറത്തുള്ള അവിടെ പോയി  ഞങ്ങള്‍ കുറെ സംസാരിച്ചു  സംസാരത്തിന്‍റെ ഇടയില്‍ സെമിമോള്‍ ഒരു മഗ്ഗ് മുഴുവനും ചായയും  പലഹാരവും തന്നു . എനിക്ക് പലഹാരതിനെക്കാളും ഇഷ്ടം ചായ തന്നെയാ അതാ അത്രയും തന്നത് . അതും കുടിച്ചു കൊണ്ട് തന്നെ ഞങ്ങള്‍  സംസാരം തുടര്‍ന്ന്  കുറച്ചു കഴിഞ്ഞപ്പോള്‍ മഴയുടെ  വരവ് അറിയിച്ചു കൊണ്ട് ആകാശം ഇരുണ്ട് തുടങ്ങിയപ്പോള്‍ ഉമ്മ പറഞ്ഞു നമുക്ക് പോകാം വീട്ടില്‍  ജോലിക്കാരി മാത്രമേ ഉള്ളു. നമ്മള്‍ കുടയുമെടുത്തില്ല  അത് കേട്ട് ഞാനും പോകാന്‍  ഇറങ്ങി  ഉമ്മ നടന്നകന്നു .ഞാനും അവളും ഒരേക്ലാസ്സില്‍ മൂന്ന് വര്‍ഷം പഠിച്ചത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു . ഞങ്ങള്‍ക്ക് കിട്ടാത്ത ഉപ്പു മാവ് പാവപ്പെട്ട  കുട്ടികളില്‍ നിന്നും ആരും കാണാതെ  ഇരന്നു വാങ്ങി തിന്നതിന്‍റെ രുചിയെ പറ്റിയും ഇടക്ക് പാറക്കല്‍ കല്ല്യണിയമ്മയെ സോപ്പടിച്ചും മൈദകിട്ടും ( അന്ന് കുറച്ചു പണക്കാര്‍ക്ക് മുകളില്‍  ഉള്ള കുട്ടികള്‍ക്ക്സ്കൂള്‍ മൈതവിതരണമില്ലായിരുന്നു)  മലയാളം ടീച്ചറായ രത്നമ്മ ടീച്ചര്‍ ഗര്‍ഭമായാല്‍ എന്നും ബെഡ് റസ്റ്റ്‌ ആയത് കൊണ്ട് മലയാളം ഡിവിഷനിലെ കുട്ടികള്‍ കളിക്കുന്നത് കണ്ടു   അറബിക് മാഷായ അഹമ്മദമാഷ്‌ ഒറ്റ ദിവസവും ലീവ് എടുക്കാത്തത് കൊണ്ട് ഞങ്ങള്‍ ഈ മാഷിനെന്താ  ഗര്‍ഭമാകാത്തത് എന്ന് പറഞ്ഞു കളിയാക്കിയതിനെ കുറിച്ചും  . അതുപോലെയുള്ള കള്ള കുട്ടിത്തരങ്ങളും   പറഞ്ഞു . അപ്പോഴേക്കും നല്ല ഇടിയും  മഴയും തുടങ്ങിയിരുന്നു . ഒന്ന് മഴ തോര്‍ന്നിട്ട് പോകാം എന്ന് കരുതി വീണ്ടും ഞാന്‍ ഉമ്മ പോയത് പോലും മറന്നു അവിടെ ഇരുന്നു . അര മണിക്കൂര്‍ കഴിഞ്ഞിട്ടും  മഴയുടെ ശക്തി കുറഞ്ഞില്ല.  ഞാന്‍ തിരിച്ചു ചെന്നില്ല സമയം മഗരിബ് ബാങ്ക് കൊടുക്കാനും ആയിരിക്കുന്നു .ആ കോരിച്ചൊരിയുന്ന മഴയത്തു അതാ വരുന്നു എന്നെയും അനിയന്‍റെ ഭാര്യയെയും അത്ഭുതപെടുത്തി കൊണ്ട്  വന്നിരിക്കുന്നു (കാരണം ഉമ്മന്റെ മുട്ടിനു ചിരട്ട മാറ്റി വെക്കണം എന്ന് പറഞ്ഞിരുന്നു ആ വയ്യാത്ത കാലും വച്ചു കൊണ്ട്) എന്‍റെ ഉമ്മ എനിക്ക് കുടയുമെടുത്തു  ഉമ്മ പറയുകയാണ് "എനിക്ക് ഉറപ്പാ നീ ഇടിയും മിന്നലും പേടിച്ചു  മഴയത്ത് വരില്ല "എന്ന് അതാ ഞാന്‍ കൂട്ടാന്‍ വന്നത് ( ഉമ്മാക്കറിയാം ഞാന്‍  മിന്നെറിയാന്‍ തുടങ്ങിയാല്‍ കണ്ണുകള്‍ അടച്ചു ചെവിപോത്തിപിടിക്കും )എന്ന് . ആ അറുപത്തിയെട്ട് വയസ്സായ ഉമ്മ ഈ നാല്പത്തിമൂന്ന് വയസ്സായാ കുഞ്ഞിനെ തേടിവന്ന  ആ മാതാവിനെ ഞാന്‍ ഒരു ദിവസം മാത്രമാണോ  ഓര്‍ക്കേണ്ടത്  ?. ഞാന്‍ വീണ്ടും ഉമമാന്റെ മുന്നില്‍ ഒന്നും കൂടി ചെറുതായത് പോലെ സ്നേഹം കൊണ്ടും കരുതല്‍ കൊണ്ടും   ദാനധര്‍മ്മങ്ങള്‍ കൊണ്ടും എല്ലാം എനിക്ക് ഉമ്മാനെ പോലെ ആകാന്‍ പറ്റുന്നില്ലല്ലോ . പക്ഷെ ഞാനിപ്പോള്‍  വല്ലാതെ സന്തോഷത്തിലാണ്  ആരും എന്നെ നോക്കാനില്ലെങ്കിലും എന്‍റെ പൊന്നുമ്മ എന്‍റെ കൈപിടിച്ചുയര്‍ത്തും എന്ന ആ ഉറപ്പ്‌ മതി ..ഉമ്മയോളം വരില്ല ഒന്നും ആരും കൂടെയുണ്ടെങ്കിലും ഉമ്മയുടെ ചെറിയ  സ്വാന്തനമായ ഒരു സ്പര്‍ശം മതി നമുക്ക്‌  ഏതു  യുദ്ധവും കീഴടക്കാന്‍ .നാഥാ നീ എന്‍റെ മാതാവിന് ദീര്‍ഗ്ഗായുസ്സും  ആരോഗ്യവും നല്‍കി അനുഗ്രഹിക്കേണമേ   ...ഉമ്മാന്‍റെ മകളായി തന്നെ എന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കേണമേ നാഥാ ...

2 comments:

  1. താങ്ക്യു ഇമ്മാനുവല്‍..

    ReplyDelete
  2. മാതാവിന്‍ സ്നേഹം അനുപമം. വേറെന്ത് പറയും!

    ReplyDelete