എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Friday, September 21, 2012

കുന്നിന്‍ ചെരുവിലെ നക്ഷത്രങ്ങള്‍











കുന്നിന്‍ ചെരുവിലെ നക്ഷത്രങ്ങള്‍ 


ട്ടാക്സി യില്‍     പോകാമായിരുന്നു ,പക്ഷെ ആള്‍കാര്‍ തികയണമെങ്കില്‍  അര മണിക്കൂര്‍വരെ ഇനിയും കാത്തിരിക്കണം .അതിനു വയ്യ  ആ സമയം കൊണ്ടു വീട്ടിലെത്താം ഉഷ വീട്ടിലേക്കു നടക്കാന്‍ തീരുമാനിച്ചു .


വീട്ടില്‍ എത്തിയിട്ട്  ഒരു നൂറുകൂട്ടം ജോലികള്‍  ചെയ്തുതീര്‍ക്കാനുണ്ട് .കുറെ അകലെ നിന്നും വെള്ളം കൊണ്ടു വന്നു വേണം എല്ലാ കാര്യങ്ങളും ചെയ്യാന്‍ സമയം അഞ്ചു മണി കയിഞ്ഞു ,ഓണത്തിന്‍റെ തികയാത്തത് കൊണ്ട് കുറെ അധി കം സാദനങ്ങള്‍ തയ്ച്ചുകൊടുക്കാനുണ്ടായിരുന്നു .അതാണ് ഇത്രയും വൈകിയത്  സാധാരണ നാലു മണി കയിഞ്ഞ ഉടനെ വീട്ടിലേക്കു മടങ്ങാറാന്ണ്ആറു മണിയാകുംമ്പോഴേക്കും   വീട്ടു ജോലികള്‍  ഏതാണ്ട് കഴിയുന്നതാണ്.

രഘുവേട്ടന്‍ വരുംബെഴേക്കും അത്താഴം  വരെ റെഡിയായിരിക്കും .സന്ധ്യ കയിഞ്ഞാല്‍ അടുകളയില്‍ കയറരുത് എന്ന് രേഘുവേട്ടന്‍ പറയും  ഇത്ര ഉള്ളില്‍ ഓടി പോന്നു കുടിലു കെട്ടിയത്‌ ആരുടെയും ശ ല്ല്യ ഉണ്ടാവരുത് എന്ന്  വിചാരിച്ചിട്ട്  ചേട്ടന്‍ ഇടകിടക്ക് ഓര്‍മ്മപെടുത്തും .ഇരു വീട്ടുകാര്‍ക്കും ഇഷ്ടമില്ലെങ്കിലും ചേട്ടന്‍റെ സ്നേഹം എന്നും നില നിര്‍ത്തണമേ എന്ന പ്രാര്‍ത്ഥനയാണ് .രഘുവേട്ടനെ വെറുത്ത കുറെ കാലങ്ങള്‍ ഉണ്ടായിരുന്നു, വീട്ടിന്‍റെ മുന്നിലൂടെ പോകുംബോലുള്ള  നോട്ടവും .പിന്നീട് എപോഴാണ് ഞങ്ങള്‍ അടുത്തത്‌ .

അന്ന് ഒരു മഴയുള്ള ദിവസമായിരുന്നു വൈകുന്നേരം തിരക്ക്  പിടിച്ചാണ്‌ കടയില്‍ നിന്നും ഇറങ്ങിയത്‌ .വണ്ടി ഒന്നും വരുന്നില്ല . കാറ്റും മഴയും ശക്തിയായി  വരുന്നുണ്ട്‌ .പേടിച്ച് റോഡരികിലൂടെ വീട്ടിലേക്കു വലിച്ചു നടന്നു. വല്ല വണ്ടിയും വരുന്നുണ്ടോ? ഇടക്ക് തിരിഞ്ഞു നോക്കും ഇല്ല കുറച്ചു നടന്നപ്പോള്‍ ഒരു ലോറി പെട്ടന്ന് അടുത്ത് വന്ന് നിര്‍ത്തി ''.ഇതെന്താ  ഉഷേ മഴ കൊണ്ട് അസുഖം പിടിപ്പിക്കുക്യാണോ? ' തല ഉയര്‍ത്തി നോക്കി ,രഘുവാണ് എവിടെയോ ലോഡ് ഇറക്കിയുള്ള  വരവാണ് ,. " ഉഷ പോരുന്നോ? " ഞാന്‍ വീട്ടിലേക്കാണ് " രഘു വിളിച്ചു .അപ്പോള്‍ ഒന്നും മറുപടി  പറയാന്‍ കയിയാതെ ഒരു നിമിഷം നിന്നു.പെട്ടന്നായിരുന്നു ശക്തമായ മിന്നും ഇടിയും  പേടിച്ച് ഞെട്ടി .മനസ്സിലും ഇടിമുഴക്കമായിരുന്നു .ഒന്നുമ്മറിയാതെ  പകച്ചു നില്‍ക്കുമ്പോള്‍ രഘു വാതില്‍ തുറന്നു കൈ നീട്ടി പറഞ്ഞു ,""കയറിക്കോ"" കാലെത്തുകയില്ല രഘുവിന്‍റെ കയ്യില്‍ പിടിച്ചു കയറി ഇരുന്നു ..ശക്തമായ മഴയില്‍  റോഡ്‌ കാണുന്നില്ല വണ്ടി  മെല്ലെ മുന്നോട്ടു നീങ്ങി ,രണ്ടു പേരും ഒന്നും ഉരിയാടാതെ .വീടിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി രഘു പറഞ്ഞു "സൂക്ഷിച്ചു ഇറങ്ങിക്കോ ".ഒരു ചെരുപുഞ്ചിരിയില്‍  എല്ലാ നന്ദിയും ഒളിപ്പിച്ചു വീട്ടിലേക്കു ഓടി.. പിന്നീടുള്ള ദിവസങ്ങള്‍ കടക്കു മുന്നില്ലൂടെ ലോറി കടന്നുപോകുമ്പോള്‍  അറിയാതെ നോക്കും അത് പിന്നീട് വളര്‍ന്നു ഒരു ദിവസം വണ്ടി കണ്ടില്ലങ്കില്‍ ഉറക്കം വരാത്ത പരുവത്തിലായി .പുഞ്ചിരിയും കുശലന്യാഷണം പയ്യെ പയ്യെ  വളര്‍ന്നു .ഒടുവില്‍  വിവാഹം  ഇരുകുടുംബങ്ങളും എതിരായിരുന്നു .

റബ്ബര്‍ തോട്ടങ്ങളുടെ ഇടവഴിയിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോള്‍ ആതിയംമൊക്കെ ഭയങ്കര പേടി ആയിരുന്നു ഇപ്പോള്‍ അത് ശീലമായി .വീടിന്‍റെ അടുത്തൊന്നും മറ്റ് താമസക്കാര്‍ ഇല്ല തെക്ക് വശം മുഴുവനും വലിയ കാടാണ് .മറ്റു ഭാഗങ്ങള്‍ തളിര്‍ത്തു വരുന്ന കുറ്റികാടുകളും ഉണ്ട് .ഇതെല്ലാം  ഗെവെര്‍മെന്റ്റ്  വക പുറം പോക്ക് സ്ഥലങ്ങളാണ് രഘുവേട്ടന്‍ പറഞ്ഞു തന്നത് ഓര്‍ത്തു .ആ പുറം പോക്ക് ഭൂമിയിലാണ് അവരുടെ കുടില്‍ .കിടക്കാന്‍ ഒരു പായയും കുറച്ചു പാത്രങ്ങളുംമാണ് വീട്ടു ഉപകരണങ്ങള്‍...കൂടെ ജോലി എടുക്കുന്നവര്‍ വീട്ടില്‍ വരട്ടെയെന്നു ചോദികുമ്പോള്‍ അടുത്ത ആഴ്ചയെന്നു  പറഞ്ഞു ഒഴിഞ്ഞുമാറും ഇരിക്കാന്‍ കൂടി സ്തലമില്ലാത്ത ഇവിടെ ആരും വരരുതേയെനന്നാണ് പ്രാര്‍ത്ഥന .

സ്വന്തം ചേച്ചിയെ പോലെ ഉള്ള  മേരി ചേച്ചി  പോലും  വിവാഹം  കയിഞ്ഞതും വീടു മാറിയതും  അറിയിച്ചിട്ടില്ല. അടുത്ത ഞായറാഴ്ച്ച ര്ഘുവേട്ടനെയും  കൂട്ടി അവിടെ  വരെ പോകണം ,അവര്‍ക്ക് അത്ഭുതമാകേട്ടെ  സന്തോഷവും ആകും  വീടു  പറഞ്ഞു കൊടുത്താല്‍  പോലും ഈ കുന്നിന്‍ മുകളില്‍  എത്തിപെടാന്‍ മേരിച്ചേച്ചി യുടെ  ആരോഗ്യം അനുവദിക്കില്ല  എനിക്ക് തന്നെ ഈ കുന്ന്‍ കയറി കാല്‍ കഴ്ക്കുന്നു" ഈശ്വരാ" .ഇനിയും എത്ര കയറനുണ്ട് ഒന്ന് വീട്ടിലെത്താന്‍ ,ഒരു പത്തു മിനിട്ടെങ്കിലും ഇനിയും കയറണം  ഉഷ ചിന്തയില്‍  നിന്നുണര്‍ന്നു നടത്തത്തിന് ആക്കം കൂട്ടി..

കുടിലിന്‍റെ മുന്നിലെത്തി ചാരിവെച്ച ഓലവാതില്‍ നീക്കാനാരംബിച്ചപ്പോള്‍ ഒരു കടലാസ്‌ തുണ്ട് ,ദൈവമേ  ആരാണ് വന്നത് .രഘുവേട്ടന്‍  വരാന്‍ സമയം ആയില്ലല്ലോ ..?മറ്റാര്‍ക്കും ഇവിടെ അറിയില്ലല്ലോ ..എങ്കിലും അതെടുത്ത്‌ പെട്ടെന്ന്  തുറന്നു  മങ്ങിയ വെളിച്ചത്തില്‍  വായിച്ചു .." അനുജത്തി ഉഷക്ക് "മേരിചേച്ചി .നീ ഈ ലോകത്തിന്‍റെ  ഏതുകോണില്‍ പോയി ഒളിച്ചു താമസിച്ചാലും ഞാനവിടെ എത്തും .നിന്‍റെ വിവരങ്ങളറിഞ്ഞിട്ട് രണ്ടു മാസമായി .അതാണ്‌ നിന്നെതേടിയിറങ്ങിയത്.നിന്നെപറ്റി എല്ലാമറിഞ്ഞപ്പോള്‍ ഇവിടെ വന്ന് കാണാമെന്ന്  കരുതി നീ എന്നില്‍ നിന്നും ഒളിക്കാനാണോ ഈ കാട്ടുപന്നികളുടെ ഇടയില്‍ കുടിലുകെട്ടിയത്‌ .

"നിന്‍റെ കൊട്ടാരം എനിക്ക് ഇഷ്ട്ടപെട്ടു,ഒറ്റ വാതിലായത് കൊണ്ട്  അധികം ചുറ്റി കാണേണ്ടിവന്നില്ല .ഈ കൊട്ടാരം വിട്ടുപോകാന്‍ എനിക്ക് . എന്തിനാ പെണ്ണേ നീ ജോലി തേടി  നഗരത്തിലേക്ക് പോകുന്നത് ? ഈ മലമുകളിലെ നിന്‍റെ കൊട്ടാരമുറ്റത്ത്‌നിന്ന്കൊണ്ട് ആകാശത്തിലെ സ്വര്‍ഗ്ഗവാതില്‍  തുറക്കാന്‍ അത്ര  പ്രയാസമൊന്നുമില്ലല്ലോ .ഞാന്‍ നടന്ന് തളര്‍ന്നില്ലെങ്കില്‍  ഒരു നൂല്‍കൊണ്ട്  ഗോവണികെട്ടി സ്വര്‍ഗ്ഗത്തിലെ  രത്നങ്ങളും,മുത്തുകളും വാരികൊണ്ടു വരുമായിരുന്നു.ഞാന്‍ വേഗം പോകട്ടെ.ഞാന്‍ വന്നതിന്‍റെ അടയാളമായി എന്‍റെ തോല്‍ചെരുപ്പിന്‍റെ അടയാളും ചാണകം മെഴുകിയ തറയില്‍ ഇതാ അടയാളപെടുത്തുന്നു.

ഇതു കണ്ടിട്ടും നിനക്ക് വിശ്വാസം വരുന്നില്ലെങ്കില്‍ ഈ എഴുത്തിന്‍റെ മറുപുറം ഞാന്‍ കാണാത്ത നിന്‍റെ ഭര്‍ത്താവിന്‍റെ  ചിത്രം വരച്ചിടുന്നു .താടിനീട്ടി  നിരയൊത്ത മുല്ലമൊട്ടുകള്‍  കാട്ടി ചിരിക്കുന്ന ,മൂക്കിന്‍ തുമ്പത്ത് കറുത്ത ഒരു മറുകും  പോരെ ? ഈ എഴുത്ത് വായിച്ച് നശിപ്പിക്കുക ".ഇച്ചായന്‍ അവധിക്ക്‌ വരുമ്പോള്‍ ഒരാഴ്ചത്തെ താമസത്തിനായി  ഈ കൊട്ടാരവും ഉള്‍പെടുത്തും",ആപ്പോഴേക്കും നിന്‍റെ കൊട്ടാരം ഒന്നുകൂടി  നീട്ടി കെട്ടുക "അല്ലെങ്കില്‍ വേണ്ട ''ഞങ്ങള്‍ക്ക് മുറ്റത്ത്‌ ഒരു പായ വിരിച്ചാല്‍ മതി .മുകളില്‍ വെട്ടി തിളങ്ങുന്ന താരങ്ങളെ നോക്കിക്കിടക്കാമല്ലോ "ഹായ്" നല്ല രസമായിരിക്കും ,കേട്ടോ ?.

പക്ഷെ എന്‍റെ ശരീരം ഇനി ഇവിടെ വരാന്‍ സമ്മതിക്കില്ലെന്ന് തോന്നുന്നു അത് കൊണ്ട് നല്ല കറുത്തവാവുള്ള രാത്രി നീയും ഭര്‍ത്താവും കൂടി പുറത്തെ കോലായില്‍ കിടന്ന്‌ ആകാശത്ത്‌ നോക്കുക.അപ്പോള്‍ കിഴക്കെകുന്നിന്‍ ചെരുവില്‍ ഒരു നക്ഷത്രം തെളിയും .അത് ഞാനായിരിക്കും .ഞാനൊന്നു കണ്ണു ചിമ്മി കാണിക്കും അപ്പോള്‍ നിന്‍റെ ഭര്‍ത്താവിനോട് പറയണം അതാ എന്‍റെ മേരിചേച്ചിയെന്നു.

ഞാന്‍ നിന്നെ കാത്തിരിക്കുനില്ല ഇപ്പോള്‍ത്തന്നെ ഈ കുന്നു കയറിയ ക്ഷീണവും ശ്വാസതടസ്സവും അനുഭവപെട്ടു തുടങ്ങി  തിരിച്ചു ഈ കുന്നു ഇറങ്ങിയെത്താന്‍ സാധിക്കുമോ? ഒരു പക്ഷേ ഇനിയൊരിക്കലും വരാന്‍ കയിഞ്ഞില്ലെങ്കിലോ?..ഞാന്‍ ഭയപെടുന്നു .നീ എത്തിയാല്‍ നിന്‍റെ ചേട്ടനോട്  വഴിയില്‍ ശ്രന്ധിക്കാന്‍ പറയണം ."..ഉഷ എഴുത്ത് വായിച്ചു നെടുവീര്‍പ്പിട്ടു  എന്‍റെ ചേച്ചിക്ക് ഒന്നും സംഭവിക്കില്ല എന്ന പ്രാര്‍ത്ഥനയോടെ ..തോളില്‍ സ്പര്‍ശനമേറ്റപ്പോഴാണ് പരിസര ബോധമുണ്ടായത് .പെട്ടന്ന് തിരിഞ്ഞു നോക്കി ,ചിരിച്ചു കൊണ്ട് നില്‍ക്കുന്നു രഘുവേട്ടന്‍ "നീ എന്താ വേഷം പോലും മാറാതെ  നില്‍ക്കുനത് ".എഴുത്ത് രഘുവിന് കൊടുത്ത് അകത്തു പോയി വിളക്ക് കത്തിച്ചു കൊണ്ട് വന്നു ."ചേട്ടാ ഇതെങ്ങിനെ മേരിചേച്ചി ഇവിടം കണ്ടു പിടിച്ചു .അത്ഭുതം തന്നെ ", എന്‍റെ ചേച്ചി പോയത് ഏതുവഴി ആയിരിക്കും ..ദൈവമേ " അവര്‍ സുരഷിതയായി വീട്ടിലെത്തണമേ ,വെറുതെ ഒരു ഉള്‍ഭയം ..ഇല്ല ഒന്നും സംഭവിക്കില്ല സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു

കാലത്ത്‌ താഴ്വരത്തു തൊഴിലാളികളുടെ ശബ്ദം കേട്ട് ഓടി ചെന്ന് .ഒന്നും വിശ്വസിക്കാന്‍ ആവാതെ തരിച്ചു നിന്നു .തല ചുറ്റുന്നുണ്ടായിരുന്നു  രഘുവേട്ടന്‍ താങ്ങിപിടിച്ചു  വീട്ടിലെത്തിച്ചു .കാല്‍തെറ്റിവീണപ്പോള്‍ തല പാറക്കല്ലില്‍ അടിച്ചതാണ്‌ എന്ന് ആരോ പറയുന്നത് കേട്ടു .ഇതിനു വേണ്ടി ആയിരുന്നോ എന്‍റെ ചേച്ചി തപ്പിപ്പിടിച്ചു ഞങ്ങളെ തേടി വന്നത് .?...

അടുത്ത ദിവസം കുടിലിന്‍റെ വരാന്തയില്‍ പായ വിരിച്ചു കിടക്കുമ്പോള്‍ രഘു മുകളിലേക്ക് കൈ ചൂണ്ടി ചോദിച്ചു "ആ കാണുന്ന നക്ഷത്രത്തെ പറ്റിയാണോ നിന്‍റെ മേരി ചേച്ചി  പറഞ്ഞത്‌ "ഉഷ കണ്ണെടുക്കാതെ ഏറെ നേരം നോക്കി നിന്നു നക്ഷത്രങ്ങളില്‍ വലുത്‌ മിന്നി കളിക്കുന്നത്  അവള്‍ ശ്രദ്ദിച്ചു. "അതേ ചേട്ടാ അത് തന്നെയാണ് എന്‍റെ മേരി ചേച്ചി ",അവരുടെ കത്ത് മാറോടു ചേര്‍ത്ത് കുന്നിന്‍ചെരുവിലെ  നക്ഷത്രത്തെ നോക്കി ഇമവെട്ടാതെ നോക്കി അവള്‍ നെടുവീര്‍പ്പിട്ടു ...


ഇതു എഴുതിയത്‌ 1993ല്‍(- ((- മാസ് ഖത്തര്‍ ഇറക്കിയ 2009 ലെ   സോവനീര്‍ പ്രസിന്ധീ കരിച്ചുത്


11 comments:

  1. മനോഹരമായ ഒരു കഥ ഗ്രാമ ഭംഗിയില്‍ അലിഞ്ഞിരിക്കുന്നു വായനക്ക് സുഖം ഉണ്ടായി എന്ന് പറയുന്നതോടപ്പം എവിടെയൊക്കെയോ
    ഒരു ഏറ്റ കുറച്ചില്‍ തോനാതിരുന്നില്ല ...കഥയ്ക്ക് പഞ്ഞം ഇല്ല എന്ന് അറിയാം ആ തൂലികയില്‍ അക്ഷര തെറ്റ് എന്റെയും കൂടപിറപ്പ് എടുത്തു പറയുന്നില്ല ,,ആശംസകള്‍ ,,വീണ്ടും വരാം

    ReplyDelete
  2. ലളിതമായ കഥ... എനിക്കിഷ്ടപ്പെട്ടു... ഇനിയും വരാം...

    ReplyDelete
  3. കഥ ഇഷ്ടായീട്ടോ.....നാട്ടിപുറത്തെ ശൈലി, നാടിന്റെ മണം....

    സ്നേഹം,
    മനു..

    ReplyDelete
  4. മുള്ളന്‍ മാടിയില്‍ വനത്തിനും ഇരുന്നു നല്ല രണ്ടു വാക്ക് സംസാരിച്ചതിനും നന്ദി ..വീണ്ടും വരണം കേട്ടോ? നസീം സുനി മനു ....തെറ്റുകള്‍ കണുമ്പോള്‍ പറയുകയും വേണം

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ഷാഹുത്താ നന്നായി. പക്ഷെ എഡിറ്റിംഗ് ആവശ്യമായിരുന്നു.അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍ ദാമ്പ...ഒരു പാട്ട് മൂളാന്‍ തോന്നി.എങ്ങനെ മൂളാതിരിക്കും..ഈ മുള്ളന്‍ വാടിയിലെ പുഴക്കും,അതിലെ ഉരുളന്‍ കല്ലുകള്‍ക്കും എന്താ ഒരു ഭംഗി?!....

    ReplyDelete
    Replies
    1. മോളെ ഞാന്‍ പഠിച്ചു വരുന്നല്ലേ ഉള്ളു..മോളുടെ അത്രയ്ക്ക് ഒന്നും അറിവില്ല ..എന്നാലും മുള്ളന്‍മാടിയില്‍ പോയിരിക്കാന്‍ വീണ്ടും ക്ഷണിക്കുന്നു ഇതു വഴി വന്നു പാറകെട്ടിലിരുന്ന് പച്ച പുളിയും തിന്നാം വരുന്നോ .എഴുത്തും വരികളും നന്നാക്കാന്‍ ശ്രമിക്കുന്നുണ്ട് .

      Delete
  8. നല്ല കഥ, പക്ഷെ ഒരുപാട് എഡിറ്റിംഗ് ആവശ്യമാണ്‌.
    ആശംസകള്‍.......

    ReplyDelete
  9. ഇത്താ..കഥ ഇഷ്ടമായി. പിന്നെ അക്ഷര തെറ്റ് താനേ ശരിയായിക്കൊള്ളും ......

    ReplyDelete
  10. പാറ ഇടുക്കിലൂടെ ഈ മുള്ളന്‍ മാടികകത്തു വനതില്‍ സന്തോഷം..ഇനിയും വരണം തെറ്റുകള്‍ പറയുക .നന്ദി അഷ്‌റഫ്‌ അംബാലത്തു ...മിസിരിയനിസാര്‍

    ReplyDelete