എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Wednesday, September 12, 2012

ഫാത്തിമ ട്ടീച്ചര്‍

















ഫാത്തിമ ട്ടീച്ചര്‍


 കുഞ്ഞുങ്ങളെ  സ്നേഹിക്കാന്‍ മാത്രം പഠിച്ച  ഫാത്തിമ കുട്ടി  ഇടക്ക്  വരുന്ന തലവേദനയില്‍ കറുത്ത ഫ്രൈമുള്ള കണ്ണടയും ധരിച്ച് നടക്കുമ്പോള്‍ തികച്ചും ഒരു ട്ടീച്ചരെ പോലെ തോന്നും. അത് കൊണ്ടാവാം പലരും അവരെ ഫാത്തിമ ട്ടീച്ചര്‍ എന്ന് വിളിക്കുനത് .പഠിക്കുന്ന കാലത്ത് നന്നായി പഠിച്ചു ഒരു ട്ടീച്ചര്‍ ആവണ്ണം എന്ന മോഹം മന്സില്ലുള്ളത് കൊണ്ടാവാം ട്ടീച്ചരെന്നു മറ്റുള്ളവര്‍ വിളികുമ്പോള്‍ അവരില്‍ വെറപ്പുണ്ടാക്കാത്തത് ,അമ്മായി എന്ന വിളിയാണ് എനിക്ക് കൂടതല്‍ ഇഷ്ടം എന്ന് പറഞ്ഞതായി ഓര്‍ക്കുന്നു ...
പ്രായ ഭേദമന്യേ   ഇക്കയുടെ സഹോദരി സഹോദരന്മാരും  അവരെ ബഹുമാനത്തോടെ അമ്മായി എന്ന് വിളിച്ചു .
അധ്യാപക ജോലി ഇഷ്ട്ടപെട്ട ഇക്കാക് ജിവിത ചിലവും  ചികിത്സയുമായി സാമ്പത്തികമായി ഒന്നും മിച്ചം വെക്കാന്‍ കയിഞ്ഞില്ല .നിത്യ ജിവിതത്തില്‍  ഇക്കയുടെ സ്നേഹ വാക്കുകള്‍ സന്തോഷ ദിനങ്ങളായി മാറ്റുകയായിരുന്നു .

പതിവുപോലെ ഫാത്തിമ കുട്ടി അന്നും വീട്ടുപഠിക്കല്‍ ഇക്കയെ കാത്തിരുന്നു .നേരം സന്ധ്യആയിട്ടും കാണാതയപ്പോള്‍ മനസ്സില്‍  വെപ്രാളങ്ങളുടെ  വേലിയേറ്റംഎന്ത് ജോലിയുണ്ടെങ്കിലും മുന്‍ കൂട്ടി പറയുകയോ അതല്ലെങ്കില്‍ അടുത്ത വീട്ടിലെ നെസിമിനോട് പറഞ്ഞയക്കുകയോ പതിവാണ്. പലതും ആലോചിച്ചു നേരം പോയതറിഞ്ഞില്ല. മങ്ങിയ വെളിച്ചത്തില്‍ തൊടിയിലൂടെ ആരോ വീട്ടിലേക്ക്‌  ഓടി വരുന്ന  ശബ്ദം. അവര്‍ പെട്ടെന്ന് വീട്ടിനകതേക്ക് കയറി നിന്നു.
ഇവിടെ ആരുമില്ലേ. അയാള്‍ കിതച്ചു കൊണ്ട് ചോദിച്ചു അവര്‍  തലപുറത്തേക്കിട്ട് കാര്യം  തിരക്കി .നമ്മുടെ മാഷ്‌ തല ചുറ്റി വീണു. ഒറ്റ വീര്‍പ്പില്‍ അയാള്‍ കാര്യം പറഞ്ഞു. ഫാത്തിമ കുട്ടിക്ക്‌ തലകറങ്ങുന്നത് പോലെ തോന്നി വാതിലില്‍ തല അമര്‍ത്തി കരഞ്ഞു ..
നിങ്ങള്‍ വരുന്നില്ലേ  ആസ്‌പത്രിയിലേക്ക്അയാളുടെ ചോദ്യം കേട്ട് തല ഉയര്‍ത്തി. തിരക്കിട്ട് ഫ്ലാസ്ക്കും ഗ്ലാസും  ഒരു സഞ്ചിയിലെടുത്തിട്ടു അവള്‍ അടുത്ത വീട്ടിലേക്കു ഓടി .ആറാം ക്ലാസ്സിലെ  പാഠം ഉറക്കെ വായിക്കുന്ന നസീമിനെയും കൂട്ടി ഓടി .
വേഗം നടക്കൂ വണ്ടി റോഡില്‍ കാത്തു നില്‍ക്കുന്നുണ്ട് അയാള്‍ പറഞ്ഞു .അവര്‍ രണ്ടു പേരും അയാളുടെ പിന്നാലെ മങ്ങിയ വെളിച്ചത്തില്‍ നീട്ടി വലിച്ചു നടന്നു .
ഹോസ്പിറ്റലിലെ കൊണിപടികള്‍ കയറിയപ്പോള്‍ ഫാത്തിമ കുട്ടിയുടെ ഹൃദയമിടിപ്പ്‌  വര്‍ദ്ധിച്ചു .മുറികുള്ളിലും പുറത്തും ധാരാളം ആളുകള്‍ തിങ്ങി നില്‍ക്കുന്നു .ഒരു നിമിഷം അറച്ചു നിന്നു 'എടോ മാറി നില്‍ക്ക് '..."അവരങ്ങോട്ട് കയറി ഒരു നോക്ക് കണ്ടോട്ടെ". ഇടയില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു.
വെളുത്ത തുണി  മുഖത്ത് നിന്ന് നീക്കി ഒരാള്‍ പറഞ്ഞു പത്തു മിനിട്ടെ ആയിട്ടുള്ള് ഫാത്തിമയെ പറ്റി അവസാനം വരെ ചോദിച്ചിരുന്നു. ഫാത്തിമ കുട്ടിയുടെ ഹൃദയം പൊട്ടുന്നത്‌ പോലെ തോന്നി  അവര്‍ കട്ടിലില്‍ അമര്‍ത്തി പിടിച്ചു കൈയിലുണ്ടായിരുന്ന സഞ്ചി താഴെ വീണു അതിലുണ്ടായിരുന്ന ഫ്ലാസ്ക് പൊട്ടി കൂടി നിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു ....

ആരോ ചുമലില്‍ പിടിച്ചപ്പോള്‍ തിരിഞ്ഞു നോക്കി ഇക്കയുടെ ഇളയ സഹോദരിയാണ് കെട്ടിപിടിച്ചു ഒന്ന് പോട്ടികരയാന്‍ തോന്നി പക്ഷെ ചുറ്റിലും ആളുകള്‍ .നിങ്ങള്‍ വീട്ടിലേക്ക്‌  പോയ്കൊളിന്‍ കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു .
സാധാരണ  ചായ കുടിക്കാന്‍ വീട്ടിലെത്താറാണ പതിവ്‌ .കൂടെയുള്ള അധ്യാപകന്‍ നിര്‍ബന്ധത്തില്‍ കടയിലേക്കു കയറിയതാണ്. ഇറങ്ങുമ്പോള്‍ ഹോട്ടലിന്‍റെ മുന്നില്‍ തലചുറ്റി വീണു.  ബ്രെയിന്‍  ട്യുമറായിരുന്നുവെന്ന്ഡോക്ടര്‍മാര്‍ കണ്ടെത്തുമ്പോഴേക്കും ജീവന്‍  പോയിരുന്നത്രെ .നസീമിന്‍റെ  ഉമ്മ മറ്റു സ്ത്രീകളോട് പറയുന്നത് കേട്ടു  എന്താ ഫാത്തിമ കുട്ടി ഇങ്ങനെ കിടന്നു മരിക്കാനാ നിന്‍റെ ഉദ്ദേശം  എണീക്ക്  മോള് പോയി  കയ്യും മുഖവും കഴുകി  വല്ലതും കയിക്ക് 'ഉമ്മയാണ് വിളിക്കുന്നത് .രാത്രി മുഴുവനും  കരഞ്ഞു കിടന്നു എപോഴാണ് മയങ്ങി പോയത് എന്ന് പോലും അറിയില്ല.
ദിവസങ്ങള്‍ കയിഴുന്തോറും ബന്ധുക്കളും കുടുംബക്കാരും പോയി തുടങ്ങി ,ഉമ്മ സ്വന്തം വീട്ടിലേക്ക്‌ ചെല്ലാന്‍ കുറെ നിര്‍ബന്ധിച്ചു എല്ലാവരോടും  അവര്‍ ഒന്ന് തന്നെ പറഞ്ഞു .ഞാന്‍ വരുന്നില്ല പിന്നെ നീ എങ്ങിനെ ഒറ്റക്ക്  ഇവിടെ എത്ര കാലം താമസിക്കും  മോളെ. അവര്‍ക്ക് മറുപടി ഒന്നും പറയാന്‍ പറ്റിയില്ല .
"തന്‍റെ പ്രാണന്‍റെ ആത്മാവ് നിറഞ്ഞു നില്‍ക്കുന്ന ഈ വീട് വിട്ട് ഞാന്‍ എവ്ടെയും വരുന്നില്ല". മനസ്സില്‍ പറഞ്ഞു  ഫാത്തിമ കുട്ടി എന്ന ഇക്കയുടെ നീട്ടി വിളി കേള്‍ക്കുന്നുണ്ടോഉമ്മറത്തേക്ക് ഓടി ചൊല്ലുമ്പോള്‍ നിരാശയോടെ മടങ്ങി വന്നു അല്‍പം തളര്‍ന്നിരിക്കും.
കുറെ നല്ല ഓര്‍മ്മകള്‍ മാത്രം നല്‍കി എന്തിനു തനിച്ചാക്കി .എന്ന് പലപ്പോഴും അവര്‍ സ്വയം ചോദിക്കും .കുടുംബക്കാരുടെ സന്ദര്‍ശനം കുറഞ്ഞു തുടങ്ങി .അവര്‍ക്കെല്ലാം വേണ്ടത്‌ ജീവിച്ചിരിന്ന ഇക്കയുടെ പണവും സഹായവുമായിരുന്നു .ഒരു കണക്കില്‍ അവരുടെ സന്ദര്‍ശനം ഇല്ലാത്തതാണ് നല്ലത്.പറ്റ് കടയില്‍ കണക്ക് വര്‍ധിച്ചുവരുന്നത് അറിഞ്ഞില്ല നാലു മാസം കയിയുന്നതിനു മുന്‍പ് തന്നെ മറ്റൊരു ഭര്‍ത്താവിനെ കണ്ടെത്താന്‍ ഉമ്മയുടെയും കാരണവരുടെയും ചര്‍ച്ച തുടങ്ങി .പക്ഷെ  ഫാത്തിമ കുട്ടിയുടെ മനസ്സ് കണ്ടെത്താന്‍ ആര്‍ക്കും കയിഞ്ഞില്ല .അവര്‍ക്ക് മറ്റൊരു ജീവിതത്തെ പറ്റി ചിന്തിക്കാന്‍  പോലുമുള്ള ശക്തിയില്ലായിരുന്നു.സന്ധ്യ മയങ്ങുബോള്‍ അടുത്ത വീട്ടിലെ നസീമും  കൊച്ചു പെങ്ങളും  പുസ്തക സഞ്ചിയുമായി അമ്മയീ ..എന്ന് നിട്ടി വിളിക്കും അവര്‍ക്ക് പാഠങ്ങള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ മനസ്സിലെ ഭാരങ്ങള്‍ക്ക് അല്‍പ്പം ശാന്തി ലഭിക്കും .ഫാത്തിമ കുട്ടി ഓന്‍റെ  പണി നിനക്ക് കിട്ടോന്ന് നോക്കി കൂടേ നസീമിന്‍റെ ഉമ്മാമ കാലത്ത്‌ വന്നു ചോദിച്ചു 

.എനിക്ക് അതിനുള്ള  പഠിപ്പില്ല  .ഉമ്മാമ...എങ്കില്‍ പിന്നെ നിനക്ക് ഇവിടെ തന്നെ ചെറിയ കുട്ടികളുടെ  ഒരു നഴ്സറി തുടങ്ങി കൂടെ മോളെ ..ഉമ്മാമയുടെ  വാക്കുകള്‍ ഫാത്തിമയുടെ മനസ്സില്‍ പുതിയ വിത്തുകള്‍ പാകി ..പിറ്റെ ദിവസം  മുതല്‍ അവര്‍ അടുത്ത  വീടുകള്‍  കയറിയിറങ്ങി  എല്ലാവരോടും  വിവരം പറഞ്ഞു എല്ലാവര്‍ക്കും വളരെ സന്തോഷമായി .
സ്കൂളില്‍ പോയി തുടങ്ങാത്ത കുട്ടികളെയും കൂട്ടി ഉമ്മമാര്‍  കാലത്തും വൈയികിട്ടും  ഫാത്തിമ കുട്ടിയുടെ വീട്ടിലെത്തി സാരിയുടുത്ത്‌  കണ്ണടയും ധരിച്ച് കുട്ടികള്‍ക്കിടയിലിരിക്കുന്ന ഫാത്തിമ  കുട്ടിയെ നോക്കി അവര്‍ യാത്ര പറഞ്ഞു .ഫാത്തിമ ടീച്ചറെ ഞങ്ങള്‍ വരട്ടെ ...


NB: 1988 -ല്‍ എഴുതി 2010-ല്‍ കുറ്റ്യാടി മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി ഖത്തര്‍ സില്‍വര്‍ ജൂബിലി സോവനീറില്‍ പ്രസിദ്ധീകരിച്ചത്. 

8 comments:

  1. ബ്ലോഗില്‍ ഇന്ന് വായിക്കുന്ന മനസ്സിനെ വല്ലാതെ നോവിച്ച ഒരു കഥ !!ഫാതിമാകുട്ടിയുടെ കൂടെ മനസ്സും സഞ്ചരിച്ചു ,,,

    ReplyDelete
  2. കടിഞ്ഞൂല്‍ കമന്‍റ് ഇട്ടതിനു നന്ദി സഹോദതരാ..

    ReplyDelete
  3. വായിക്കാന്‍ പറ്റിയതില്‍ സന്തോഷം....നന്നായിട്ടുണ്ട് ....എല്ലവിത ആശംസകളും നേരുന്നു....

    ReplyDelete
    Replies
    1. ഇവിടെ ഒരു തിര ഇളക്കം കണ്ടതില്‍ സന്തോഷം ..മുഴുവനും ടൈപ്പ് ചെയ്യുകയാ, ഇടക്ക് തിരകള്‍ മുള്ളന്‍ മാടിയിലോട്ടും അടിച്ചു വാരിക ..

      Delete
  4. ഫാത്തിമ ടീച്ചര്‍ നല്ല ഒരു പ്രതീകമാണ്‌. ജീവിതത്തില്‍ നിന്ന് ഒളിചോടാതെ പൊരുതി നില്‍ക്കുന്ന പ്രതീകം. ഇത്തരം നല്ല ചിന്തകള്‍ ഇനിയും പങ്കു വെക്കാന്‍ കഴിയട്ടെ

    ReplyDelete
    Replies
    1. ഇതെല്ലാം കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എഴുടിയ ചിന്തകളാ..ഇപ്പോള്‍ എഴുത്ത് തന്നെ വരവ്‌ കുറവാ..എന്നാലും കുത്തി കുറിച്ച് വച്ചെതെല്ലാം തീരുമ്പോള്‍ ..നല്ല ഒരെണ്ണം എഴുതണം അത് അള്ളാഹു സാതിപ്പിച്ചു തരട്ടെ ...നിസ്സാരന്‍ വന്നു അത്ര നിസ്സാരമല്ലാത്ത അഭിപ്രായം പറഞ്ഞതില്‍ സന്തോഷം ...വീണ്ടും വരാന്‍ മറക്കരുത്...

      Delete
  5. എനിക്ക് കമാണ്ടിടാന്‍ പേടിയാവുന്നു. കഴിഞ്ഞ കവിത രണ്ടാമത്തെ വരി
    "അറിയില്ലെനിക്കിന്നുമാ സത്യം" എന്നാക്കിയാല്‍ നന്നാവും എന്ന് പറഞ്ഞിട്ടു സഹോദരി അതെങ്ങിനെയാ തിരുത്തിയത്?!

    ReplyDelete
    Replies
    1. സോറി സാര്‍ ...വീണ്ടും തെറ്റിച്ചതില്‍ ..സാറിന്‍റെ അഭിപ്രായം ഞാന്‍ സ്വീകരിച്ചിരുന്നു .എന്നാലും ഇവിടെ വരെ വന്നല്ലോ ..സന്തോഷം.

      Delete