എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Sunday, November 3, 2013



പരലോകത്ത്‌ നിന്നും ഒരു കത്ത് 




എന്‍റെ കണ്ണിന്‍റെ കണ്ണായ കരളിന്‍റെ കരളായ മകളെ  ഈ എഴുത്ത് കിട്ടുമ്പോള്‍ നീ കരുതും എന്താ ഇതു പരലോകത്ത് നിന്നും ഒരു എഴുത്തോ? അങ്ങിനെ എഴുതേണ്ടി വന്നു  ക്കത്തുകള്‍  പരസ്പരം എഴുതാത്ത ഈ കാലത്തും  എനിക്ക് അങ്ങിനെ ചെയ്യേണ്ടി വന്നു  നിന്‍റെ ഇക്കാക്ക എന്‍റെ മൂത്ത മകന്‍ അവന്‍റെ കാലിനു വല്ലതും പറ്റിയോ? എന്‍റെ മയ്യിത്ത്‌ കട്ടില്‍ ചുമന്നു വരുമ്പോള്‍ ഒരു കല്ലില്‍ തട്ടി  അവന്‍ അള്ളോ എന്ന് പറയുന്നത് കേട്ടായിരുന്നു  .അപ്പോള്‍ ഈ ഉമ്മാന്‍റെ നെഞ്ച് വേദനിച്ചു എനിക്ക് ഉറക്കെ അവനെ ആശ്വസിക്കാന്‍ പറ്റില്ലലോ ?എന്‍റെ ശബ്ദം പുറത്തു വരില്ല എന്നറിയാം ,എന്നാലും എന്‍റെ മനസ്സ് വല്ലാതെ കൊതിച്ചു അവനോട് എന്ത് പറ്റി എന്നോകെ ഒന്ന് ചോദിച്ചു ആശവസിപ്പിക്കാന്‍ .മോളെ മോള്‍ക്കായി ഞാന്‍ മാറ്റി വച്ച കുറച്ചു സ്വര്‍ണ്ണ നാണയം അവിടെ എന്‍റെ  മണ്ണിന്‍റെ തൂത്തി (പണം എട്ടു വെക്കുന്ന ഒരു പത്രം)അതില്‍ ഉണ്ട്  അതില്‍ പകുതി നിനക്കും പകുതി ഇക്കാക്കും കൊടുക്കേണം .അതില്‍ കുറച്ചു ഒറ്റ രൂപയും ഉണ്ട് കാരണം ആര്‍ക്കും അതില്‍ സ്വര്‍ണ നാണയം ഉള്ളത് അറിയാതിരിക്കാന്‍ ഉമ്മചെയ്ത  പണിയാണ് .ഉമ്മാക് വയ്യാണ്ടയാല്‍ എന്‍റെ മക്കള്‍ പ്രയാസ മാകരുത് എന്ന് കരുതി  സ്വരൂപിച്ചു വച്ചതാ .മക്കള്‍ വലുതായപ്പോള്‍ പിന്നെ നിങ്ങള്‍ രണ്ടു പേരും വിദേശത്ത് പോയപ്പോള്‍  എന്നെ വൃദ്ധ സദനത്തില്‍ ആകിയപ്പോലും ഞാന്‍ ആ പാത്രം ഉടയാതെ സുക്ഷിച്ചു വച്ച് .നിങ്ങള്‍ അവധി ദിനങ്ങളില്‍ വരുമ്പോള്‍ എന്നെ കൂട്ടി കൊണ്ട് പോകുമ്പോള്‍  നിങ്ങളോട് പറയാം എന്ന് വിചാരിച്ചു പക്ഷെ നിങ്ങള്ക്ക് രണ്ടു പേര്‍ക്കും  സമയം കുറവ് കാരണം എന്നെ അവിടെ ഒന്ന് വന്നു കാണാന്‍ പോലും കയിഞ്ഞില്ല ...നിന്‍റെ മക്കള്‍ വലുതായി എന്ന് കരുതുന്നു  അവര്‍ക്ക് പറഞ്ഞു കൊടുക്കരുത് വലിയുമ്മയെ വൃദ്ധസദനത്തിലാക്കി എന്ന് കാരണം അവര്‍ നിങ്ങളെ പ്രായംമായാല്‍ അവിടെ ആക്കിയാല്‍ ഉമ്മചിക്ക് സഹിക്കില്ല മക്കളെ ആരും നോക്കാനില്ലാതെ  മോനോടും പറയണം ഉമ്മച്ചി ഇതു പറഞ്ഞു എന്ന് കേട്ടോ?  മുന്കര്‍ നകീര്‍ മലാഖ മാര്‍ വരുന്നു എന്‍റെ  പരീഷണ പുസ്തകം നോക്കാന്‍ ഞാന്‍ അവരുടെ ചോദ്യങ്ങള ക്കുള്ള ഉത്തരം നല്‍കേട്ടെ .എന്നാല്‍ മോള്‍ക് പ്രിയ പെട്ടതല്ലെങ്കിലും എന്‍റെ പ്രിയ പെട്ട മോള്‍ക് ഒരായിരം ഉമ്മകള്‍ നല്‍കി നിര്‍ത്തുന്നു..




എന്ന് സ്നേഹത്തോടെ ഉമ്മച്ചി ..

56 comments:

  1. നൊമ്പരമായി ഈ കത്ത്... :(

    ReplyDelete
    Replies
    1. നന്ദി മുബീ വലതു കാല്‍ വച്ച് കത്ത് തുറന്നു വായിച്ചതില്‍ ..

      Delete
  2. കാരണം അവര്‍ നിങ്ങളെ പ്രായംമായാല്‍ അവിടെ ആക്കിയാല്‍ ഉമ്മചിക്ക് സഹിക്കില്ല

    അതെ!

    ReplyDelete
    Replies
    1. മക്കള്‍ മാതാപിതാക്കളെ ശിക്ഷിചാലും അവരെ പിന്തള്ളാന്‍ മനസ്സ് വരില്ലലോ അജിത്തേട്ടാ ..

      Delete
  3. ഒരു മാതൃഹൃദയം....

    ReplyDelete
    Replies
    1. മരിച്ചാലും മക്കള്‍ക്ക്‌ വേണ്ടി ആയിരിക്കും കൂടുതല്‍ മാതാവിന്‍റെ ഗ്ഹൃദയം വേദനിക്കുക ...

      Delete
  4. മാതൃഹൃദയം തേങ്ങുന്ന ഈ വരികള്‍ക്ക് ഒരു തലക്കെട്ട്‌ കണ്ടില്ല. അതിവിടെ നല്‍കുന്നു: വൃദ്ധസദനത്തിലെ ഉമ്മ..

    ReplyDelete
    Replies
    1. ഞാന്‍ തല കെട്ടു ഇട്ടിരുനു അത് ഇവിടെ പോസ്റ്റ്‌ സെഹ്യ്യാന്‍ മറന്നതാ ഗുഗിളില്‍ ടൈപ്പ് ചെയ്തതായിരുന്നു ...

      Delete
  5. തേങ്ങുന്ന മാതൃഹൃദയം!

    ReplyDelete
    Replies
    1. അതേ മാതാവിന്‍റെ ഹൃദയംമാണല്ലോ കൂടുതല്‍ മക്കള്‍ക്ക്‌ വേണ്ടി തേങ്ങുക..

      Delete
  6. മനസ്സിനെ നോവിച്ച ഒരു കത്ത് . ( അക്ഷരങ്ങള്‍ പല വലുപ്പത്തില്‍ ആയത് കൊണ്ട് വായിക്കാന്‍ പ്രയാസം തോന്നുന്നു )

    ReplyDelete
    Replies
    1. ഞാന്‍ വീണ്ടും മാറ്റിയിട്ടും അക്ഷരങ്ങള്‍ വലുപ്പ ചെരുപപം ഉണ്ടോ?

      Delete
  7. ഈ കത്ത് എല്ലാ മക്കള്‍ക്കും ആയിരിക്കട്ടെ..................

    ReplyDelete
    Replies
    1. അതെ ...എല്ലാവരും അറിയട്ടെ മാതാവിന്‍റെ സ്നേഹം ..

      Delete
  8. ഉമ്മമാര്‍ക്ക് മക്കള്‍ എന്നും മക്കള്‍ തന്നെ !

    ReplyDelete
    Replies
    1. അതെ ..നല്ല വാക്കുകള്‍ക്ക് നന്ദി

      Delete
  9. ഉമ്മമാര്‍ എന്നും സ്നേഹവും കരുതലുമാണെന്ന് വേദനയോടെ ഓര്‍മ്മിപ്പിക്കുന്ന കത്ത്. മുള്ളന്മാടിയില്‍ സ്നേഹമുള്ള ഇരു ഇത്ത്ത്ത ഉണ്ടെന്നുള്ള ഓര്‍മ്മയോടെയാണ് വരവ്.(ആമുഖം)

    ReplyDelete
    Replies
    1. അതെ ...എല്ലാവരും അറിയട്ടെ മാതാവിന്‍റെ സ്നേഹം

      Delete
  10. പരലോകത്തും ഉമ്മമാര്‍ മക്കളെ കുറിച്ച് ആകുലാരരിക്കും

    ReplyDelete
    Replies
    1. അതേ മാതാവിന്‍റെ ഹൃദയംമാണല്ലോ കൂടുതല്‍ മക്കള്‍ക്ക്‌ വേണ്ടി തേങ്ങുക...

      Delete
    2. മരിച്ചിട്ടും മരിക്കാത്ത മാതൃത്വത്തിന്‍റെ തേങ്ങല്‍ !

      Delete
  11. വളരെ നന്നായിട്ടുണ്ട് കെട്ടോ നല്ലൊരു വിഷയം ഇതിനായി തെരഞ്ഞെടുത്തു .,.,.,കാരണം എന്നും വിലമതിക്കാനാവാത്ത സ്വത്താണ് ഉമ്മമാര്‍ ആശംസകള്‍

    ReplyDelete
  12. എല്ലാവരും അറിയട്ടെ മാതാവിന്‍റെ സ്നേഹം

    ReplyDelete
  13. ഒരു ജീവിതകാലം മുഴുവൻ സ്നേഹം കൊടുത്തിട്ടും, അതനുഭവിച്ചറിഞ്ഞിട്ടും വൃദ്ധസദനത്തിൽ കൊണ്ടു പോയി തള്ളിയ മക്കൾക്ക് ഇങ്ങനെയൊരു കത്തയച്ചാൽ മക്കൾ നേരെയാവുമെന്നോ, അവരുടെ കണ്ണു തുറക്കുമെന്നോ കരുതുക വയ്യ. കലികാലമാണ്. ഇതെല്ലാം അതിന്റെ സ്വഭാവങ്ങളും...!
    വൃദ്ധസദനത്തിലല്ലെ തള്ളിയത്, അമ്പലനടയിലോ ബസ്‌സ്റ്റാന്റിലോ തള്ളിയിട്ട് കടന്നു കളഞ്ഞില്ലല്ലൊ.
    ഇന്നു ഞാൻ നാളെ നീ.....!!
    ആ‍ശംസകൾ......

    ReplyDelete
  14. കത്ത് നൊമ്പരപ്പെടുത്തി.... :-(

    ReplyDelete
    Replies
    1. വാക്കുകള്‍ക്ക് നന്ദി...

      Delete
  15. മരണശേഷവും മക്കളെ ഓര്‍ത്ത് ആധികൊള്ളുന്നോരമ്മ
    അമ്മ മനസ്സ്‌ ആണ് ഈ രചന
    എല്ലാ അമ്മമാര്‍ക്കും വേണ്ടി
    ആശംസകള്‍

    ReplyDelete
    Replies
    1. എല്ലാവരും അറിയട്ടെ മാതാവിന്‍റെ സ്നേഹം ...


      Delete
  16. പരലോകത്ത് നിന്നും ദുരമൂത്ത നരലോകത്തേക്ക് നീട്ടിയ, തിരിച്ചറിവുകളുടെ,സ്നേഹത്തിന്റെ,വാത്സല്യത്തിന്റെ തങ്കനാണയങ്ങൾ അടക്കം ചെയ്തൊരു തൂത്തി..!!!.ആ മൺപുറംതോട് ഉടയുമ്പോഴെങ്കിലും നമ്മുടെ കണ്ണുകൾ തുറക്കപ്പെടട്ടെ..!!!

    ശുഭാശംസകൾ....


    ReplyDelete
    Replies
    1. കണ്ണുകള്‍ തുറന്നിട്ടും കാഴ്ചകള്‍ കാണാതെ തിരിഞ്ഞു നടക്കുന്ന മക്കള്‍ക്ക്‌ വേണ്ടി .മാതാപിതാകളുടെ സ്നേഹം തട്ടി മാട്ടുന്നവര്ക് വേണ്ടി ...നന്ദി സൌഗന്തികം വരവിനും നല്ല വാക്കുകള്‍ക്കും ..

      Delete
  17. വല്ലാതെ ഉള്ളൊന്നു പിടഞ്ഞു ........ഹൃദ്യമായ അവതരണം ആശംസകള്‍ നേരുന്നു

    ReplyDelete
    Replies
    1. എല്ലാവരുടെയും മനസ്സ് തുരകക്ന്‍ നമുക്ക് പറ്റിലെങ്കിലും ഇടക്ക് ഇതു പോലെ ഓര്‍മ്മ പെടുത്തുമ്പോള്‍ കണ്ണുകള്‍ തുറക്തിരിക്കില്ല ..നന്ദി നൗഷാദ്‌ ..

      Delete
  18. sathyangal..nannayi ezhuthi..ashamsakal..

    ReplyDelete
    Replies
    1. അതേ നമുക്ക് ചുറ്റും നടക്കുന്ന കര്യിങ്ങളില്‍ ഒന്ന് കണ്ണ് ഓടിച്ചതാ..

      Delete
  19. മാതാവിലും രണ്ടുണ്ട് പക്ഷം...ഒരു ചോരക്കുഞ്ഞിനെ കിട്ടാന്‍ നോമ്പ് നോല്‍ക്കുന്നവരും..കിട്ടിയവരെ തെരുവില്‍ ഉപേക്ഷിക്ക്യുന്നവരും,,പിന്നെ മക്കളെ നോക്കുന്നവരാണേല്‍ പോലും..നമ്മള്‍ നമ്മുടെ ദേഷ്യം തീര്‍ക്കുന്നത് അവരോടല്ലേ പലപ്പോഴും...........അമ്മ വാത്സല്യമാണ്..കരുണയാണ്..അതാണ്‌..ഇതാണ് ന്നൊക്കെ പോസ്റ്റിട്ടു നമുക്ക് വീമ്പു പറയാം..പക്ഷെ അത് പോലെ തന്നെ അതിനു മറ്റൊരു വശവും ഉണ്ടെന്നത് നാം പാടെ മറക്കരുത്...rr

    ReplyDelete
    Replies
    1. നല്ല വാക്കുകള്‍ക്ക് നന്ദി......

      Delete
  20. അമ്മ തൻ സ്നേഹം അത് മരിക്കില്ലൊരിക്കലും എന്ന് ഉറക്കെ പറഞ്ഞു ഈ ചെറു കുറിപ്പിലൂടെ
    പുതു തലമുറക്കിതൊരു മുന്നറിയിപ്പാകട്ടെ. അക്ഷരപ്പിശക് അവിടവിടെ കണ്ടു തിരുത്തുക
    പിന്നെ ഫോണ്ട് വലുപ്പം കൂട്ടുക വായിക്കാൻ പ്രയാസം. ഇവിടെ ഇതാദ്യം വീണ്ടും കാണാം
    ആശംസകൾ

    ReplyDelete
    Replies
    1. നല്ല വാക്കുകള്‍ക്ക് നന്ദി.....

      Delete
  21. ഉള്ളു നനയിച്ച കത്ത്

    ReplyDelete
    Replies
    1. വാക്കുകള്‍ക്ക് നന്ദി..

      Delete
  22. വായിച്ചു. നല്ല കത്ത് എന്ന് എങ്ങനെ പറയും. സങ്കടം തന്നെ ഈ വരികള്‍.

    ReplyDelete
    Replies
    1. നല്ല വാക്കുകള്‍ക്ക് നന്ദി..

      Delete
  23. പ്രവാസിയാവാന്‍ പടിയിറങ്ങുമ്പോള്‍ ജനലഴികള്‍ക്ക് പിറകില്‍ നനഞ്ഞ കണ്ണുകളുമായി ഉമ്മ ഇരിപ്പുണ്ടായിരുന്നു..... ഉമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ആദ്യമെത്തുന്നത് അതാണ്......
    വേദനിപ്പിച്ചു.... നന്നായി എഴുതിയിരിക്കുന്നു... ആശംസകള്‍..

    ReplyDelete
  24. എല്ലാവരും അറിയട്ടെ മാതാവിന്‍റെ സ്നേഹം .നല്ല വാക്കുകള്‍ക്ക് നന്ദി...

    ReplyDelete
  25. കണ്ണ് തുറപ്പിക്കുന്ന കത്ത്..

    ReplyDelete
  26. ശാഹിദ...ശാഹിധ ഒരു സംഭവം തന്നെയാണ് ...പിടിച്ചതിലെക്കാള്‍ വലുത് മാളത്തിലാ നെന്നൊക്കെപറയില്ലേ അതിനൊരു ഉധാഹരണമാണ് ശാഹിദ .....മരുതോങ്കരയുടെ ..മരതകം എന്ന് വിശേഷിപ്പിക്കാം ....ബുക്ക്‌ വല്ലതും കയ്യിലുണ്ടോ ???

    ReplyDelete