എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Saturday, October 20, 2012

ഒരു മിനികഥ


വേര്‍പാട്‌ 


അവന്‍ അന്നും അവളുടെ വരവിനായി കാത്തിരുന്നു പക്ഷെ അവള്‍ വന്നില്ല സ്കൂളിന്‍റെ  വാര്‍ഷിക ദിനത്തിലാണ്‌ അവളെ അടുത്ത് നിന്നും കണ്ടത്‌ അതിനു മുമ്പ് ചില ദിവസങ്ങളില്‍ സ്കൂളില്‍ വന്ന്‍ പോകാറുണ്ട് രണ്ട്‌ മൂന്ന് പ്രാവിശ്യമയി  ഞാന്‍ അവരെ  തന്നെ ശ്രദ്ധിച്ചിരുന്നു അതൊന്നും അവര്‍ അറിഞ്ഞില്ല ..


പക്ഷെ ഇപ്പോള്‍ അവളില്‍   എന്തോ ഒരു പന്തികേട് തോന്നുന്നു .ആ ചിരിയിലും നടപ്പിലുമെല്ലാം ഒരു ദുഃഖത്തിന്‍റെ നിഴല്‍  പിന്തുടരുമ്പോലെ ,ഞാന്‍ താമസിക്കുന്നതിന്‍റെ തൊട്ടടുത്തല്ലേ സ്കൂള്‍ കെട്ടിടം എന്‍റെ എല്ലാ ജോലികളും  ആ സ്കൂളിന്‍റെ  എവിടെ നിന്നാലും കാണാം.ഒരു ദിവസം  ഏതോ ആവശ്യത്തിനു വേണ്ടി ഓഫീസില്‍ നിന്നും റൂമില്‍ വന്നപ്പോഴാണ് ഏതോ ടിച്ചറുമായി അവള്‍  സംസാരിച്ചിരിക്കുന്നത് കണ്ടത്‌ .പിന്നീട് ഞാന്‍ ഭക്ഷണം  വോകഴിക്കാന്‍ അടുത്ത ഹോട്ടലില്‍ ചെന്നപ്പോള്‍ അവിടെ വച്ചു വീണ്ടും കണ്ടു 
മൂന്ന് നാല് ദിവസം തുടര്‍ച്ചയായി കണ്ടപ്പോള്‍ എനിക്ക് തോന്നിയത്‌  അവിടെ വന്ന പുതിയ ടീച്ചറാണ്.എങ്കിലും ആ ചിരിയുടെ പ്രത്യേകതയില്‍ ഒന്ന് ഒളിഞ്ഞു നോക്കാതിരിക്കാന്‍ പറ്റിയില്ല ,വശ്യസുന്ദരമായ ആ ചിരി  ആരിലും ആകര്‍ഷിക്കും  അവരുടെ സൌന്ദര്യത്തിന്‍റെ രഹസ്യം അതു തന്നെ ..

സ്കൂള്‍  വാര്‍ഷിക ദിനം ഹോട്ടലില്‍ അഭിമുഖമായി  ഭക്ഷണം കഴിക്കുമ്പോള്‍ കണ്ണുകള്‍ ഇടഞ്ഞു ..നിശബ്ദമായി മനസ്സുകള്‍ പങ്കുവെക്കുകയായിരുന്നു എന്നേക്കാള്‍ അഞ്ചു വയസ്സ് കൂടുമെങ്കിലും അവരോട്‌ ഒരു മമത തോന്നിയോ?..
ദിനങ്ങള്‍ വര്‍ഷങ്ങള്‍ പോലെ  കടന്നു പോയി മനസ്സിലെവിടെയോ ഒരു നോവ് അഡ്രെസ്സ് അറിയാമെങ്കില്‍  പോയി നോക്കാമായിരുന്നു  വല്ല അസുഖവും  പിടിപെട്ടോ? അങ്ങിനെ ആകരുതേയെന്നു പ്രാര്‍ത്ഥിച്ചു ..എന്തോ അവര്‍ മനസ്സിനെ അത്ര മാത്രം കീഴ്പെടുത്തിയത് പോലെ..

മനസ്സിന്‍റെ അസ്വസ്ഥത കാരണം ലീവെടുത്തു ,റൂമിലിരുന്ന് "എന്തേ സുഖമില്ലേ "കൂട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി ഒന്നും പറഞ്ഞില്ല ,പുറത്തെ മതിലില്‍ കുറെ സമയം ചാരി നിന്ന് സ്കൂളിലേക്ക് നോക്കും അവര്‍ വരുന്നുണ്ടോ?..ഒടുവില്‍ നിരാശ മാത്രം ...

വൈകുന്നേരം കൂട്ടുകാരുമായി ടൗണില്‍നിന്ന്‌  പോയി തിരിച്ചു വരുംബോള്‍ വാങ്ങിയ പഴങ്ങള്‍  പൊതിഞ്ഞ  കടലാസുതുണ്ടില്‍ വെറുതെ കണ്ണുകളോടിച്ചു ചരമകോളത്തിന്‍റെ  ഭാഗത്ത് നിന്നും തന്നെ നോക്കി ചിരിക്കുന്ന ചിത്രത്തിലേക്ക്  തുറിച്ചുനോക്കി  കണ്ണുകള്‍ക്ക്  വിശ്വാസം വരുത്താന്‍  ഏറെ പ്രയാസപെട്ടു ..

കുറെസമയം തളര്‍ന്നിരുന്നു വീണ്ടും ആ നിശ്ചല   ചിത്രത്തില്‍ നോക്കി ഉറപ്പ്‌വരുത്തി "അതെ",അവര്‍ തന്നെ ആ പുഞ്ചിരിയും ,കണ്ണുകളിലെ തിളക്കവും ,ചിരിച്ചുകൊണ്ടുള്ള സുന്ദരമായ മുഖം എന്നോട് എന്തൊക്കൊയോ പറയുന്നുണ്ട് ,അവര്‍ക്ക്‌ ചിരിക്കാനല്ലേ  അറിയൂ..പക്ഷെ മറ്റൊരാള്‍ ആ മുഖത്ത് നോക്കി കണ്ണീര്‍ പോയിക്കുന്നത്  അവര്‍ അറിയുന്നുണ്ടോ?..".ദൈവമേ എന്തിനു  വെറുതെ നിരാശയുടെ വേര്‍പാടിലേക്ക്‌  എന്നെ വലിച്ചെറിഞ്ഞു" ...




NB: ദുബായില്‍ നിന്നും സാഗരം ബുക്സ്‌  ഇറക്കിയ മിനികഥ സമാഹാരത്തില്‍ നിന്നും   'മരുഭൂമിയിലെ  പാരിതോഷികം ' എന്ന ബുക്കില്‍   വന്നത്

4 comments:

  1. നന്നായിട്ടുണ്ട് ട്ടോ.
    മിനിക്കഥ ആണേലും ചില കാരണങ്ങള്‍ കൂടെ ചേര്‍ക്കാമായിരുന്നു .
    എങ്കിലും ഒരു നൊമ്പരം ഉണ്ടാക്കി ഈ കഥ

    ReplyDelete
    Replies
    1. ഒരു പാട് വര്‍ഷം മുന്‍പ് എഴുതിയതാന്നു ഈ കഥ , എന്നാലും ഈ വഴി വന്നതിലും രണ്ട്‌ വരി കുറിച്ചതിലും നന്ദി മന്‍സൂര്‍ ചെറുവാടി ...

      Delete
  2. മിനി കഥ ഇഷ്ടായിട്ടോ ഇത്താ

    ReplyDelete
    Replies
    1. നന്ദി മുബീ ഈ വയി വന്നല്ലോ ...

      Delete