എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Sunday, February 3, 2013

നൂല്‍ മഴ








നൂല്‍ മഴ 

ഈ തണുത്ത വെളുപ്പാന്‍ കാലത്ത്   വിയര്‍ക്കുന്നത് ഞാനറിഞ്ഞു "ആദ്യമായി  തള്ളി പറഞ്ഞത് ആരായിരുന്നു " അന്തിവെയിലില്‍ അവനും ഇറങ്ങി നടന്നു "എനിക്ക് പരിഭവമില്ല" എനിക്കെന്നും തണലായ്‌ അവന്‍ ഉണ്ടാകുമെന്നു കരുതിയ ഞാന്‍ വിഡ്ഢി. അവസാനമായി തന്‍റെ കൈയ്യിലെ ബംഗ്ലാവിന്‍റെ  ആധാരവും ബാങ്ക്ബാലന്‍സും അവന്‍റെ അധീനതയിലാക്കി അവനിറങ്ങി .

നൂല്‍ മഴപെയ്യുന്ന  ആ വെളുപ്പാന്‍ കണ്ടു മുട്ടിയ  ശാരിക അവളായിരുന്നോ ആദ്യമായി തള്ളിപ്പറഞ്ഞത്. അവളെ കണ്ടുമുട്ടിയത്‌  ഒരു ഇടവയില്‍ വെച്ചായിരുന്നു  ചേമ്പില  തലയില്‍ മറച്ചു തന്‍റെ പുസ്തകങ്ങള്‍ മാറോടടുക്കിപ്പിടിച്ചു  വെള്ളി കൊലുസ്സിന്‍റെ  ശബ്ദംകേള്‍പ്പിക്കാതെ നടന്നകന്നു പോകുന്ന പെണ്‍കുട്ടി .ഞാന്‍ അവളെ കണ്ടതും  പിരിഞ്ഞതും  സൂര്യന്‍ ഉദിച്ചുയരുന്നതിനു  മുന്‍പാണ്‌..  .എന്തിനാണ്‌ അവള്‍ പിരിഞ്ഞത് എന്നറിയില്ല ഒരു പക്ഷേ അവള്‍ എന്നെ സ്നേഹിച്ചിട്ടില്ല അല്ലങ്കില്‍ വെറും ഒരു ശീമതണ്ടായ എന്നെ പിഴുതെറിഞ്ഞ് പുളിമരം കണ്ടപ്പോള്‍ അവള്‍ മാറിപോയതില്‍ പരിഭവം തോന്നിയില്ല .  പിന്നീടെപ്പൊഴോ പണക്കാരനായ ചേട്ടന്‍റെ കൂടെ
അമ്മയും ഇറങ്ങി പോയതും ഒരു കോരിച്ചൊരിയുന്ന മഴയത്താണ്.

 പ്രകൃതിക്കു പോലും എന്‍റെ വേദന മനസ്സിലാകുമ്പോള്‍   എന്നെ ഞാന്‍ സ്നേഹിച്ചവര്‍ക്ക് മാത്രം തിരിച്ചറിയാതെ പോയി. പിന്നീട് വര്‍ഷങ്ങളായി സ്നേഹിച്ചവള്‍ തന്‍റെ സുഖം തേടി  തന്‍റെ മകനെക്കാളും  പ്രായം കുറഞ്ഞവന്‍റെ  കൂടെ പോകുമ്പോള്‍ തുലാവര്‍ഷത്തിന്‍റെ പെരുമ്പറകൊട്ടുന്ന മഴയും ഇടിയും ഉണ്ടായിരുന്നു.  മഴ നനയാതിരിക്കാന്‍  വേണ്ടി  ഇറയത്തിരുന്ന കുട അവള്‍ക്ക് കൊടുത്തു.  എന്‍റെ അസ്തമനം കാണാതെ അവളും അകന്നു പോയി .

തന്‍റെ നെഞ്ചില്‍ കിടന്നു വളര്‍ന്ന മകള്‍ എന്നെങ്കിലും പിരിയുമെന്നറിയാമെങ്കിലും  എല്ലാ പോരാഴ്മയും എന്‍റെ മേല്‍ പഴി ചാരി അവളും കടന്നു പോകുമ്പോള്‍ കര്‍ക്കിട വാവിന്‍റെ കുരാപ്പ്‌ പന്തലിച്ചതിനാല്‍ തനിക്ക്‌ കാഴ്ചകള്‍ മങ്ങിയിരുന്നു .

ഇന്നെനിക്കു പൊന്‍ വെയില്‍ തുണ്ടുകളെക്കാളിഷ്ടം  മഴയോടാണ്. മഴ വരുന്നതും പോകുന്നതും തന്നിലുള്ളത് തട്ടിഎടുക്കാനാണ്. തന്‍റെ കൂടെ നിഴലായി ഉണ്ടാകുമെന്ന്  കരുതിയ  കൊച്ചാപ്പി മോനും ഇന്നലെ തോര്‍ന്ന  മഴയത്തായിരുന്നു. തനിക്കിപ്പോള്‍  സ്വന്തമായി നരബാധിച്ച മനസ്സും  തന്‍റെ നഷ്ടസ്വപ്നങ്ങളും മാത്രം ...






*(കുരാപ്പ്‌  -കാര്‍മേഘം കെട്ടി നില്‍ക്കുന്ന  ഇരുണ്ട അവസ്ഥ)

52 comments:

  1. നഷ്ടപ്പെടലുകള്‍ എന്നും വേദന തന്നെയാണ്....

    ReplyDelete
  2. കൊഴിഞ്ഞു പോകുന്ന ബന്ധങ്ങള്‍ . സ്നേഹം നിരര്‍ത്ഥമാകുന്നു ഇവിടെ.

    ReplyDelete
    Replies
    1. നന്ദി വരവിനും നല്ല വാക്കുകള്‍ക്കും ..

      Delete
  3. ഒറ്റയാവുന്നത് ഇങ്ങിനെയാണ്‌
    സ്വപങ്ങള്‍ ബാക്കിയായവന്റെ ഒറ്റപ്പെടല്‍ ഇഷ്ടമായി

    ReplyDelete
    Replies
    1. നന്മനിറഞ്ഞമൊഴികള്‍ക്കും വന്നതിനു നന്ദി ഷംസ്...

      Delete
  4. മനസ്സും നഷ്ടസ്വപ്നങ്ങളും മാത്രമായവശേഷിക്കുന്ന ഒറ്റപ്പെടല്‍ ...

    ReplyDelete
    Replies
    1. റാംജി വായനക്ക് നന്ദി ...

      Delete
  5. എന്നാലും വിടുകയില്ല, പൊരുതും ഞാന്‍

    ReplyDelete
    Replies
    1. വരവിനും വാക്കുകള്‍ക്കും നന്ദി അജിത്ത് ചേട്ടാ..

      Delete
  6. നഷ്ടങ്ങളുടെ നൂല്‍ മഴ

    ReplyDelete
  7. ""നൂല്‍ മഴപെയ്യുന്ന ആ വെളുപ്പാന്‍ കണ്ടു മുട്ടിയ ശാരിക അവളായിരുന്നോ ആദ്യമായി തള്ളിപ്പറഞ്ഞത്. അവളെ കണ്ടുമുട്ടിയത്‌ ഒരു ഇടവയില്‍ വെച്ചായിരുന്നു ചേമ്പില തലയില്‍ മറച്ചു തന്‍റെ പുസ്തകങ്ങള്‍ മാറോടടുക്കിപ്പിടിച്ചു വെള്ളി കൊലുസ്സിന്‍റെ ശബ്ദംകേള്‍പ്പിക്കാതെ നടന്നകന്നു പോകുന്ന പെണ്‍കു""

    വയനസുഖമുള്ള എഴുത്ത് - വരാം വീണ്ടും ഈ വഴിക്ക് .

    greetings from trichur

    ReplyDelete
    Replies
    1. നന്ദി ഈ വായനക്കും നല്ല വാക്കുകള്‍ക്കും ...ഇടക്ക് ഈ വഴി വരാന്‍ മറക്കരുത്

      Delete
  8. നല്ല സുഖകരമായ വായന.ആശംസകള്‍

    ReplyDelete
    Replies
    1. മുള്ളന്‍ മാടിയില്‍ വരവ് അറിയിച്ചതില്‍ നന്ദി

      Delete
  9. ente manassil ee paattu odi vannu...
    "Nashta swargangale... ningalenikkoru"...
    ithokkeyaanu jeevitham.... sathyam.

    ReplyDelete
    Replies
    1. നന്ദി വരവിനും നല്ല വാക്കുകള്‍ക്കും ..

      Delete
  10. നല്ല എഴുത്ത്‌. കവിത തുളുമ്പുന്ന പദപ്രയോഗങ്ങൾ. ആശംസകൾ

    ReplyDelete
    Replies
    1. നന്ദി വരവിനും നല്ല വാക്കുകള്‍ക്കും ...

      Delete
  11. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന സത്യം മനസ്സിലാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ നന്നായിരിക്കുന്നു ആശംസകള്‍ !

    ReplyDelete
    Replies
    1. നന്ദി മിനി വരവിനും വായനക്കും ..

      Delete
  12. ഒറ്റപെടലിന്റെ വേദന ...., ഇന്നി എന്നും മഴ പെയ്യട്ടെ .........

    ReplyDelete
    Replies
    1. എല്ലാവരും ഉണ്ടായിട്ടും ഇപ്പോള്‍ പലതരത്തിലും ഒറ്റ പെടലുകള്‍ ആണല്ലോ?

      Delete
  13. ഒറ്റപെടുത്തലിന്റെ വേദനകള്‍.. അവസാനം ബാക്കിയാവുന്നത് കുറെ നഷ്ട്ട സ്വപ്നങ്ങള്‍ മാത്രം.

    ആശംസകളോടെ..

    ReplyDelete
    Replies
    1. നന്ദി വരവിനും നമ നിറഞ്ഞ വാകുകള്‍ക്കും

      Delete
  14. ഒറ്റപെടലിന്റെ വേദന അറിയാത്തവര്‍ ആരുണ്ട്‌ ? ..ഒരുപാട് ഇഷ്ടായി ഈ എഴുത്ത്

    ReplyDelete
    Replies
    1. നന്ദി ദീപാ.. നല്ലവാക്കുകള്‍ക്കും വരവിനും

      Delete
  15. പ്രിയപ്പെട്ട ഇത്ത,
    നന്നായി എഴുതി. മധുസൂദനന്‍ മാഷ് പറഞ്ഞപോലെ.
    വായിക്കാന്‍ ഒരു സുഖമുണ്ട്.
    ആരും ഒറ്റപെടാതിരിക്കട്ടെ
    ആശംസകള്‍ ഇത്താ.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. ഒറ്റപെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം ഗിരീഷ്‌ നന്ദി വരവിനും നല്ല വാക്കുകള്‍ക്കും

      Delete
  16. മനസ്സില്‍ എവിടെയോ സ്പര്‍ശിക്കുന്ന രചന.. വളരെ നന്നായിരിക്കുന്നു.

    ReplyDelete
  17. ഒറ്റപെടാതിരിക്കട്ടെ ......

    ReplyDelete
  18. വായിക്കാൻ സുഖമുള്ള എഴുത്ത്.
    ഒരു കാർമേഘം മനസ്സിൽ നിറഞ്ഞു.

    ReplyDelete
  19. നന്ദി അബൂതി @ഹൈന @ഉഷശ്രീ .വരവ് അറിയിച്ചു പോയല്ലോ?

    ReplyDelete
  20. ഒറ്റപെടലിന്റെ വേദന നിറഞ്ഞ വരികള്‍ ,, നന്നായി പറഞ്ഞു എങ്കിലും ഒന്ന് കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി . ആശംസകള്‍ .

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്നാക്കാന്‍ ശ്രമിക്കം നന്ദി ഫൈസൂ..

      Delete
  21. Replies
    1. അങ്ങിനെ ഉള്ള ചിന്ത ആണല്ലോ എല്ലാവരെയും മുന്നോട്ടു നയിക്കുനത് ഷമീര്‍ മോനെ ..

      Delete
  22. നല്ല വായനാ സുഖവും, വായനക്കപ്പുറം ഒരു വേദനയും നിറയുന്ന രചന..
    ആശംസകള്‍...,.. ചില ഭാഗങ്ങള്‍ ഇനിയും നന്നാക്കാം... :)

    ReplyDelete
    Replies
    1. വരവ് അറിയിച്ചതിനും നല്ല വാക്കുകള്‍ക്കും നന്ദി

      Delete
  23. ആരും ഒറ്റപ്പെടാതിരിക്കട്ടെ..

    ReplyDelete
  24. ഒരേ നിറത്തില്‍ ഒരേ കൂട്ടില്‍ ഒരേ സമയം വിരിഞ്ഞ മുട്ടകളിലെ കിളികള്‍ പ്പോലും വെത്യസ്ഥ ദിക്കിലേക്ക് പറക്കുന്നു
    പിന്നെ ആണോ മനുഷ്യന്‍റെ കാര്യം ചിരിക്കാനും ചതിക്കാനും അറിയുന്ന മനുഷ്യന്‍റെ കാര്യം

    ReplyDelete
    Replies
    1. എലല്വരും അത് പോലെ ആകില്ല എന്നാലും ഇടക്ക് നമുക്ക് ഓര്‍ക്കുന്നുത് നല്ലതല്ലേ ..നന്ദി കൊമ്പന്‍ ഇടക്ക് വരണം കേട്ടോ?

      Delete
  25. ഇത്തയുടെ എഴുത്തിന്റെ ശൈലി കൊള്ളാം. പക്ഷേ, ആശയം വ്യക്തമാവാത്തപോലെ തോന്നുന്നു. എന്റെ തോന്നലാണോ എന്നും അറിയില്ല.

    ReplyDelete
    Replies
    1. കനകാംബരന്‍ മുഴുവന്നും നമ്മള്‍ പറയുന്നത് റെഡി അല്ലാലോ ...നന്ദി വരവിനു

      Delete
  26. This comment has been removed by the author.

    ReplyDelete
  27. ഒരു ശരാ ശരി രചന
    എടുത്ത് പറയത്തക്ക വർണ്ണന ഒന്നുമില്ല

    ReplyDelete